Sports
സതാംപ്ടൺ: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. സതാംപ്ടണിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിൽക്കെ ശ്രീലങ്ക മറികടന്നു. 57 റൺസെടുത്ത നിലാക്ഷിക സിൽവയുടെയും 27 റൺസെടുത്ത ക്യാപ്റ്റൻ ചമികില അത്തപത്തുവിന്റെയും 24 റൺസെടുത്ത വിക്കറ്റ് കീപ്പർ കൗഷാനി നുത്യാംഗനയുടെയും മികവിലാണ് ശ്രീലങ്ക വിജയലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി നെൻസി പട്ടേൽ രണ്ട് വിക്കറ്റും ബ്രീ ഇല്ലിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്.
ക്യാപ്റ്റൻ അമേലിയ കെറിന്റെയും സോഫി ഡിവൈനിന്റെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും 45 റൺസ് വീതമാണെടുത്തത്. മാഡി ഗ്രീനും ജോർജിയ പ്ലിമ്മെറും 18 റൺസ് വീതം സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. മിതാലി അയോധ്യയും സുഗന്ധിക കുമാരിയും ചമാരി അത്തപത്തുവും നിമാശ മീപെയ്ജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
സതാംപ്ടൺ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.
ക്യാപ്റ്റൻ അമേലിയ കെറിന്റെയും സോഫി ഡിവൈനിന്റെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും 45 റൺസ് വീതമാണെടുത്തത്. മാഡി ഗ്രീനും ജോർജിയ പ്ലിമ്മെറും 18 റൺസ് വീതം സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. മിതാലി അയോധ്യയും സുഗന്ധിക കുമാരിയും ചമാരി അത്തപത്തുവും നിമാശ മീപെയ്ജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
സതാംപ്ടൺ: ഐസിസി ട്വന്റി 20 ലോകകപ്പിൽ ശ്രിലങ്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്താംപ്ടണിലെ ദ റോസ് ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ശ്രീലങ്ക: ചമാരി അത്തപത്തു(ക്യാപ്റ്റൻ), വിഷ്മി ഗുണരത്നെ, ഹസിനി പെരേര, ഹർഷിത സമരവിക്രമ, കവിഷ ദിൽഹരി, നിലാക്ഷിക സിൽവ, കൗഷാനി നുത്യാൻഗന (വിക്കറ്റ് കീപ്പർ), സുഗന്ധിക കുമാരി, കാവ്യ കവിൻഡി, മിതാലി അയോധ്യ, നിമാഷ മിപേജ്.
ടീം ന്യൂസിലൻഡ്: ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പർ), ജോർജിയ പ്ലിമ്മർ, അമേലിയ കെർ (ക്യാപ്റ്റൻ), സോഫി ഡിവൈൻ, ബ്രൂക്ക് ഹാലിഡെ, മാഡി ഗ്രീൻ, ഇസി ഷാർപ്പ്, ജെസ് കെർ, നെൻസി പട്ടേൽ, റോസ്മേരി മായർ, ബ്രീ ഇല്ലിംഗ്.
Sports
കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഇറാന് ആവേശ സമനില. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടുതവണ ലീഡെടുത്ത ന്യൂസിലൻഡിനെ ഇറാൻ കനത്ത പ്രത്യാക്രമണത്തിനൊടുവിൽ സമനിലയിൽ കുടുക്കുകയായിരുന്നു.
ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാനുവേണ്ടി ഗോൾ മടക്കിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്റെ പാസ് സ്വീകരിച്ച എലിജ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാന്റെ സമനില ഗോൾ നേടി.
ഇതോടെ, ലീഡിനായി ന്യൂസിലൻഡ് ഉണർന്നു കളിച്ചു. 54-ാം മിനിറ്റിൽ അതിനു ഫലമുണ്ടായി. ക്രിസ് വുഡ് നല്കിയ പാസിൽ നിന്ന് വീണ്ടും എലിജ ജസ്റ്റ് വലകുലുക്കി. എന്നാൽ, തോൽവി സമ്മതിക്കാൻ ഇറാൻ തയാറായിരുന്നില്ല.
63-ാം മിനിറ്റിൽ റാമിൻ റെസായന്റെ ക്രോസ് മൊഹമ്മദ് മൊഹെബി തലകൊണ്ട് ചെത്തി വലയിലേക്ക് പായിച്ചു. ഇറാൻ വീണ്ടും ഒപ്പത്തിനൊപ്പം (2-2). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.
Sports
സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്.
40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ അല്ലെയ്ൻ നാല് വിക്കറ്റെടുത്തു. ഡിയാൻഡ്ര ഡോട്ടിൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. സതാപ്ടണിലെ റോസ് ബോൾ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ന്യൂസിലൻഡ്: ജോർജിയ പ്ലിമ്മർ, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പർ), അമേലിയ കെർ (ക്യാപ്റ്റൻ), സോഫി ഡിവൈൻ, ബ്രൂക്ക് ഹാലിഡെ, മാഡി ഗ്രീൻ, ഇസി ഷാർപ്, ജെസ് കെർ, നെൻസി പട്ടേൽ, റോസ്മേരി മായർ, ബ്രീ ഇല്ലിംഗ്.
ടീം വെസ്റ്റ് ഇൻഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റൻ), ക്വിയാന ജോസഫ്, ഷെമെയ്ൻ കാംപ്ബെല്ലെ (വിക്കറ്റ് കീപ്പർ), ഡിയാഡ്ര ഡോട്ടിൻസ ജാഫ്സാറ ക്ലാക്സ്ടൺ, ജിന്നിലിയ ഗ്ലാസ്ഗോ, ആലിയ അല്ലെയ്ൻ, സെയ്ദ ജെയിംസ്, ഷോവ്നിഷ ഹെക്ടർ, അഫി ഫ്ലെച്ചർ, കരിഷ്മ റാംഹാരക്ക്.
International
വാഷിംഗ്ടൺ ഡിസി: ന്യൂസിലൻഡിന് 150 കോടി ഡോളർ വില വരുന്ന അഞ്ച് സീഹ്വാക്ക് ഹെലികോപ്റ്ററുകൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചു.
കടലിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളാണിവ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ന്യൂസിലൻഡ് ഇവ വാങ്ങുന്നത്.
Sports
ലോഡ്സ്: ന്യൂസിലന്‍ഡിന് എതിരായ ലോഡ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 27 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ഒന്നാം ഇന്നിംഗ്സില്‍ 28 ഓവറില്‍ 140 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട്, 29.5 ഓവറില്‍ 113 റണ്‍സില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിന്‍സണും മൂന്നു വിക്കറ്റ് നേടിയ ജോഷ് ടങുമാണ് കിവീസിനെ തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ട് 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. ഓപ്പണര്‍ എമിലിയോ ഗേ (55*) അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ട്.
International
വെല്ലിംഗ്ടൺ: തായ്വാൻ സന്ദർശനത്തിന്റെ പേരിൽ നാലു ന്യൂസിലൻഡ് എംപിമാർക്ക് പ്രവേശന നിരോധനം പ്രഖ്യാപിച്ച് ചൈന. ഒരു വർഷത്തേക്കാണു നിരോധനം. മാപ്പു പറഞ്ഞാൽ പിൻവലിക്കാമെന്നും ന്യൂസിലൻഡിലെ ചൈനീസ് എംബസി അറിയിച്ചു.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണു ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നാണ് ഔദ്യോഗിക നയം.
ന്യൂസിലൻഡ് എംപിമാർ കഴിഞ്ഞ മാസമാണു തായ്വാനിലെത്തിയത്. പതിറ്റാണ്ടുകളായി ഇത്തരം സന്ദർശനം പതിവുള്ളതാണെന്ന് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനയെയാണ് ന്യൂസിലൻഡ് അംഗീകരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
NRI
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആറ് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
മഴയെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ കിവീസ് മറികടന്നു. അർധ സെഞ്ചുറി നേടിയ ബെവോൺ ജേക്കബ്സിന്റെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
ബെവോൺ ജേക്കബ്സ് 62 റൺസാണെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജേക്കബ്സിന്റെ ഇന്നിംഗ്സ്. ടിം റോബിൻസൺ 23 റൺസും ഡിയാൻ ഫോക്സ്ക്രോഫ്റ്റ് 15 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി ഷോറിഫുൾ മൂന്ന് വിക്കറ്റും മഹെദി ഹസൻ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 14.2 ഓവറിൽ 102 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത തൗഹിദ് ഹൃദോയ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ ലിട്ടൺ ദാസ് 26 റൺസും സൈഫ് ഹസൻ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജോഷ് ക്ലർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതവും ജേയ്ഡൻ ലെന്നോക്സും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം തടസപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. 6.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. 25 റൺസ് നേടിയ ലിറ്റൺ ദാസും രണ്ട് റൺസ് എടുത്ത തൗഹിദ് ഹൃദോയ്യുമാണ് ക്രീസിലുള്ളത്.
ന്യൂസിലൻഡിന് വേണ്ടി നഥാൻ സ്മിത്ത് രണ്ട് വിക്കറ്റും ജെയ്ഡൻ ലെന്നോക്സ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ചത്തോഗ്രാമിലെ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ജയം.
ന്യസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് ആയിരുന്നു മത്സരത്തിലെ താരം.
Sports
ധാക്ക: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ന്യൂസിലൻഡ് മറികടന്നു. 51 റൺസെടുത്ത തൗഹിദ് ഹൃദോയ്യുടെയും 31 റൺസെടുത്ത ഷമീം ഹൊസെയ്ന്റെയും 28 റൺസെടുത്ത പർവേസ് ഹൊസെയ്ൻ ഇമോണിന്റെയും മികവിലാണ് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ഇഷ് സോദി രണ്ട് വിക്കറ്റ് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ജോഷ് ക്ലർക്ക്ലസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. കറ്റെൻ ക്ലർക്കിന്റെയും ഡെയ്ൻ ക്ലീവറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ക്ലർക്കും ക്ലീവറും 51 റൺസ് വീതമെടുത്തു. നിക്ക് കെല്ലി 39 റൺസ് സ്കോർ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി റിഷാദേ ഹൊസെയ്ൻ രണ്ട് വിക്കറ്റെടുത്തു. ഷൊറിഫുൾ ഇസ്ലാമും തൻസിം ഹസനും മഹെദി ഹസനും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനു ജയം. മൂന്നു മത്സര പരന്പര ഇതോടെ 1-1ന് സമനിലയിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റുകൾ കൊയ്ത നഹിദ് റാണ 198ൽ ഒതുക്കി.
ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നഹിദ് റാണയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ്: 48.4 ഓവറിൽ 198. ബംഗ്ലാദേശ്: 35.3 ഓവറിൽ 199/4. പരന്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു.
നിക്ക് കെല്ലിയുടെ (83) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്. ഓപ്പണർ ഹെൻറി നിക്കോൾസ് (13), വിൽ യംഗ് (2), ടോം ലാഥം (14), മുഹമ്മദ് അബ്ബാസ് (19), ഡീൻ ഫോസ്ക്രോഫ്റ്റ് (15) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. നഹിദ് റാണയ്ക്ക് പിന്തുണയുമായി ഷൊരിഫുൾ ഇസ്ലാം രണ്ടും ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ, റിഷാദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ സെയ്ഫ് ഹസൻ (8), സൗമ്യ സർക്കാർ (8) എന്നിവർ വേഗം വീണു. ടൻസിഡ് ഹസൻ (76), നജ്മുൾ ഹുസൈൻ ഷാന്റോ (50) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയവഴിയിലെത്തിച്ചത്. ടൗഹിത് ഹൃദോയ് (30) പുറത്താകാതെനിന്നു.
Sports
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ചേസിംഗ് റിക്കാർഡ് കുറിച്ച് ന്യൂസിലൻഡ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 347 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ 350 റണ്‍സ് നേടി ലക്ഷ്യം കണ്ടു.
ക്യാപ്റ്റൻ അമേലിയ കേറിന്റെ (139 പന്തിൽ 179 നോട്ടൗട്ട്) കരുത്തിലാണ് കിവീസ് ലക്ഷ്യം നേടിയത്.
2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ നേടിയ 339 റണ്‍സിന്റെ റിക്കാർഡ് പിന്തള്ളപ്പെട്ടു.
NRI
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Sports
ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന അഞ്ചാം മത്സരത്തിൽ വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. 3-2നാണ് പരമ്പര വിജയിച്ചത്.
അഞ്ചാം മത്സരത്തിൽ 33 റൺസിനാണ് പ്രോട്ടീസ് വിജയം നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 154 റൺസ് നേടാനെ സാധിച്ചുള്ള. 36 റൺസെടുത്ത ബെവോൺ ജേക്കബ്സും 25 റൺസെടുത്ത ടിം റോബിൻസണും 24 റൺസെടുത്ത ജെയിംസ് നീഷമും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്ട്സെയും വിയാൻ മുൾഡറും ഒട്ട്നെയ്ൽ ബാർട്ട്മാനും രണ്ട് വിക്കറ്റ് വീതം എടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്.
വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്. കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്.
റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
പഞ്ചാബ്: ഐപിഎൽ സീസണ് പഞ്ചാബ് കിംഗ്സിന്റെ ആദ്യ മത്സരങ്ങൾ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസന് നഷ്ടമാകും.
കുഞ്ഞ് പിറന്ന സന്തോഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി താരം നാട്ടിലേക്ക് മടങ്ങും. നിലവിൽ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരന്പരയിൽ ന്യൂസിലൻഡിനായി കളിക്കുകയാണ്.
Sports
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണെടുത്തത്.
26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്നറും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 107 റൺസിൽ ഓൾഔട്ടായി. 33 റൺസെടുത്ത ജോർജ് ലിൻഡെ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
റുബിൻ ഹെർമാൻ 19 റൺസും വിയാൻ മുൾഡർ 16 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസണും ബെൻ സിയേഴ്സും മൂന്ന് വിക്കറ്റ് വീതമെടുത്തു. മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റും കോൽ മക്കോഞ്ചിയും ജെയിംസ് നീഷയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസെടുത്തത്. ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്സ്.
ജോഷ് ക്ലർക്ക്സൺ 26 റൺസും നിക്ക് കെല്ലി 21 റൺസും നായകൻ മിച്ചൽ സാന്റ്നർ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ രണ്ട് വിക്കറ്റും ജെറാൾഡ് കോട്ട്സെയും ഒട്ടിനെയ്ൽ ബാർട്ട്മാൻ നായകൻ കേശവ് മഹാരാജ് ജോർജ് ലിൻഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ ഒപ്പമെത്തി. (1-1). ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
Sports
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്സ്.
ജോഷ് ക്ലർക്ക്സൺ 26 റൺസും നിക്ക് കെല്ലി 21 റൺസും നായകൻ മിച്ചൽ സാന്റ്നർ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ രണ്ട് വിക്കറ്റും ജെറാൾഡ് കോട്ട്സെയും ഒട്ടിനെയ്ൽ ബാർട്ട്മാൻ നായകൻ കേശവ് മഹാരാജ് ജോർജ് ലിൻഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മൗൻഗനുയ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 92 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 20 പന്ത് ബാക്കി നിൽക്കെ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോന്നർ എസ്റ്റർഹുയ്സെൻ 45 റൺസ് എടുത്തു. ഡിയാൻ ഫോറെസ്റ്റർ 16 റൺസും ജേസൺ സ്മിത്ത് 10 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 14.3 ഓവറിൽ 91 റൺസിൽ ഔൾഔട്ടാവുകയായിരുന്നു.
ന്യൂസിലൻഡ് നിരയിൽ ജെയിംസ് നീഷത്തിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും കോൽ മക്കോഞ്ചിക്കും മാത്രം പിടിച്ചുനിൽക്കാനായത്. 26 റൺസെടുത്ത നീഷം ആണ് ടോപ്സ്കോറർ.
സാന്റ്നറും മക്കോഞ്ചിയും 15 റൺസ് വീതം എടുത്തു. ബെവോൺ ജേക്കബ്സ് 10 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻകോബനി മോകൊയെന മൂന്ന് വിക്കറ്റ് എടുത്തു. ജെറാൾജ് കോട്സെ, ഒട്ട്നെയ്ൽ ബാർട്ട്മാൻ, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
മൗണ്ട് മൗൻഗനുയ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 14.3 ഓവറിൽ 91 റൺസിൽ ഔൾഔട്ടായി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 92 ആയി.
ന്യൂസിലൻഡ് നിരയിൽ ജെയിംസ് നീഷത്തിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും കോൽ മക്കോഞ്ചിക്കും മാത്രം പിടിച്ചുനിൽക്കാനായത്. 26 റൺസെടുത്ത നീഷം ആണ് ടോപ്സ്കോറർ.
സാന്റ്നറും മക്കോഞ്ചിയും 15 റൺസ് വീതം എടുത്തു. ബെവോൺ ജേക്കബ്സ് 10 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻകോബനി മോകൊയെന മൂന്ന് വിക്കറ്റ് എടുത്തു. ജെറാൾജ് കോട്സെ, ഒട്ട്നെയ്ൽ ബാർട്ട്മാൻ, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മോശം റിക്കാർഡ് തിരുത്തി ഇന്ത്യ. മുമ്പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ അവരെ തകർത്ത് ലോകകിരീടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 96 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ടി20യിലെ മൂന്നാം ലോകകിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലൻഡിനെതിരെ 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ഇന്ത്യ 10 റൺസിനാണ് പരാജയപ്പെട്ടത്. 2016ൽ ആദ്യ റൗണ്ടിൽ 47 റൺസിനും 2021 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്‍പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടരുന്ന ന്യൂസിലൻഡ് പതറുന്നു. 3.1 ഓവറിൽ കിവീസിന്റെ രണ്ട് വിക്കറ്റ് വീണു.
ഫിൻ അലനും രചിൻ രവീന്ദ്രയും ആണ് പുറത്തായത്. ഒമ്പത് റൺസെടുത്ത അലനെ അക്സർ പട്ടേലാണ് പുറത്താക്കിയത്.
ജസ്പ്രീത് ബുംറയാണ് രചിൻ രവീന്ദ്രയെ മടക്കി അയച്ചത്. ഒരു റണാണ് രചിൻ എടുത്ത്. നിലവിൽ നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട് ന്യൂസിലൻഡ്. ടിം സൈഫർട്ടും ഗ്ലെൻ ഫിലിപ്പ്സും ആണ് ക്രീസിൽ.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. നാലോവറിൽ ടീം സ്കോർ 50 കടന്നു. വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസാണ് ഇന്ത്യ എടുത്തത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. സഞ്ജു 24 റൺസും അഭിഷേക് 23 റൺസും എടുത്തിട്ടുണ്ട്.
Sports
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചില്‍ പഞ്ഞിവച്ചാല്‍ കത്തും. കാരണം, ഒന്നു മാത്രം. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ ഫൈനലില്‍ കളിക്കുന്നതല്ല, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ എന്നതാണ് ആരാധകരുടെ നെഞ്ചില്‍ പെരുമ്പറ മുഴക്കമുണ്ടാക്കുന്നത്.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനും 839 ദിനങ്ങള്‍ക്കുശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17 റണ്‍സിന് നെതര്‍ലന്‍ഡ്സിനെ അഹമ്മദാബാദില്‍വച്ച് കീഴടക്കി. എന്നാല്‍, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയെ സെമിയില്‍ കീഴടക്കിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇത്തവണ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആതിഥേയ ടീം, തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം തുടങ്ങിയ റിക്കാര്‍ഡുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. മറുവശത്ത് കന്നിക്കിരീടം തേടിയാണ് മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ഇറങ്ങുക.
സഞ്ജു Vs മാറ്റ് ഹെന്റി
സെമി മുതല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ന്യൂസിലന്‍ഡിന്റെ പേസര്‍ മാറ്റ് ഹെന്റിയും തമ്മിലുള്ള പവര്‍ പ്ലേ ഏറ്റുമുട്ടലാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് (97 നോട്ടൗട്ട്) എതിരായ മത്സരം മുതല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി മാറിയിരിക്കുകയാണ് സഞ്ജു. സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചതും 89 റണ്‍സ് നേടിയ സഞ്ജുതന്നെ.
ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു തവണ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു പുറത്തായി. ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ ജോഫ്ര ആര്‍ച്ചറിനെ മെരുക്കിയതുപോലെ ഇന്നു മാറ്റ് ഹെന്റിയെയും സഞ്ജു അടിച്ചൊതുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ബുംറ Vs അലന്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയില്‍ 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന് അലനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധേയമാകും. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 10 ഫോറും എട്ട് സിക്സും അലന്റെ ബാറ്റില്‍നിന്നു പിറന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ജയത്തില്‍ ബുംറയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് നിര്‍ണായകമായിരുന്നു.
ഓഫ് സ്പിന്‍ Vs ഇന്ത്യ
ന്യൂസിലന്‍ഡിന്റെ ഓഫ് സ്പിന്നര്‍മാരായ കോള്‍ മക്കോഞ്ചി, ഫിന് അലന് എന്നിവര്‍ ഇന്ത്യയുടെ ഇടംകൈ ബാറ്റര്‍മാരെ എങ്ങനെ നേരിടുമെന്നതും ഫൈനലില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ ടോപ് എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടംകൈയന്മാരാണ്. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നിനു മുന്നില്‍ തുടര്‍ച്ചയായി പുറത്തായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ ഈ ലോകകപ്പില്‍ 27 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ടു. 29 റണ്‍സ് നേടി. മൂന്നു തവണ പുറത്തായി. ഇഷാന് കിഷന് 48 പന്ത് നേരിട്ടു. 65 റണ്‍സ് നേടി. അഞ്ച് തവണ പുറത്തായി. മറ്റൊരു ഇടംകൈ ബാറ്ററായ തിലക് വര്‍മ 44 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ട് നേടിയത് 43 റണ്‍സ് മാത്രം. രണ്ട് തവണ പുറത്താകുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു തവണയും സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നിനു മുന്നില്‍ പുറത്തായി.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നീ സ്പിന്നര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിക്കാനെത്തും.
Sports
ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
Sports
മുംബൈ: ഫിൻ അലൻ, ന്യൂസിലൻഡിനെ കന്നി ട്വന്റി-20 ലോകകപ്പ് കിരീടത്തിനരികെ എത്തിച്ച് ഈഡൻ ഗാർഡനിൽ വിസ്മയം തീർത്ത ബാറ്റർ. ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ 43 പന്തുകളും ഒന്‍പത് വിക്കറ്റും ബാക്കി നിർത്തി കിവീസ് നിലംപരിശാക്കി അപ്രതീക്ഷിത ജയം നേടിയപ്പോൾ ബാറ്റിംഗ് വിരുന്നിനൊപ്പം ഒരുപിടി റിക്കാർഡുകളും അലൻ വാരിക്കൂട്ടി.
നിലവിലെ ഫോമിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുമെന്ന ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ കാറ്റിൽ പറത്തിയാണ് അലന്റെ (33 പന്തിൽ 100 നോട്ടൗട്ട്) ചിറകിലേറി കിവീസ് കന്നി ഫൈനലിലേക്ക് പറന്നത്. ലോകകപ്പ് ചരിത്രത്തിൽ ആറ് പ്രാവശ്യം ഏറ്റുമുട്ടി ആദ്യ ജയം കിവീസ് പ്രോട്ടീസിനെതിരേ നേടി. അതേസമയം, ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ മേധാവിത്വം കിവീസ് നിലനിർത്തി. നാല് പോരാട്ടങ്ങളിൽ നാലിലും ജയം.
ട്വന്റി-20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ശതകം നേടുന്ന ആദ്യ ബാറ്റർ. ലോകകപ്പിൽ ന്യൂസിലൻഡിനായി സെഞ്ചുറി നേടുന്ന മൂന്നാം ബാറ്റർ തുടങ്ങി ഒരുപിടി മൂല്യവത്തായ റിക്കാർഡുകൾ പേരിൽ കുറിച്ചാണ് ഫിൻ അലൻ കിവീസിന് ജയമൊരുക്കിയത്.
വേഗതാരം
33 പന്തിൽ 100 റണ്‍സ് (എട്ട് ഫോറും 10 സിക്സും) ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി കോൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഫിൻ അലൻ കുറിച്ചു. പത്ത് വർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥ. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ 2016ൽ ഇംഗ്ലണ്ടിനെതിരേ 47 പന്തിൽ നേടിയ സെഞ്ചുറിയാണ് 14 പന്തിന്റെ വ്യത്യാസത്തിൽ അലൻ മറികടന്നത്.
ലോകകപ്പ് പുരുഷ-വനിത ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികൂടിയാണ് അലൻ അടിച്ചെടുത്തത്. 2010ൽ വനിതാ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 38 പന്തിൽ സെഞ്ചുറി തികച്ച വെസ്റ്റ് ഇൻഡീസിന്റെ ഡീൻഡ്ര ഡോട്ടാണ് പിന്നിലായത്. ഇരുവിഭാഗത്തിലും അലൻ മറികടന്നത് വിൻഡീസ് താരങ്ങളായെന്നതും കൗതുകം.
അതേസമയം, ട്വന്റി-20യിലെ ഫുൾ മെംബർ ടീമിൽ സിംബാബ്വെയുടെ സിക്കന്ദർ റാസയ്ക്കൊപ്പം അലൻ റിക്കാർഡ് പങ്കിടും. റാസ 2023ൽ 33 പന്തിൽ സെഞ്ചുറി നേടിയിരുന്നു. 2017ൽ 35 പന്തിൽ ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെയും റിക്കാർഡുകളാണ് പിന്നിലായത്. 300ലധികം സ്ട്രൈക്റേറ്റിൽ തകർത്തടിച്ച നാല് ശതകക്കാരിൽ ഒരാളാകാനും അലന് കഴിഞ്ഞു.
19 പന്തിൽ അർധസെഞ്ചുറി തികച്ച ഫിൻ അലൻ ട്വന്റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിക്കാരൻ എന്ന റിക്കാർഡും സ്വന്തമാക്കി. 2007ൽ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് കുറിച്ച റിക്കാർഡാണ് അലൻ മറികടന്നത്. ലോകകപ്പിൽ ഒരു ന്യൂസിലൻഡ് ബാറ്ററുടെ വേഗമേറിയ അർധസെഞ്ചുറികൂടിയാണിത്. 22 പന്തിൽ ഫിഫ്റ്റി തികച്ച ഗ്ലെൻ ഫിലിപ്സാണ് പിന്നിലായത്.
18 ബൗണ്ടറി. ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ബാറ്റർ പറത്തിയ ബൗണ്ടറികളുടെ എണ്ണത്തിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം.
20 സിക്സ്. ഒരു ലോകകപ്പ് സീസണിൽ ഏറ്റവുമധികം സിക്സ് പറത്തിയവരിൽ ഒന്നാമൻ. ഷിംറോൺ ഹെറ്റ്മെയർ (19) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
മൂന്നാമനും ഒന്നാമനും
കിവീസിനായി ട്വന്റി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന മൂന്നാം ബാറ്ററാണ് ഫിൻ അലൻ. അതേസമയം, ന്യൂസിലൻഡിനായി വേഗമേറിയ സെഞ്ചുറി നേടിയ താരങ്ങളിൽ ഒന്നാമനുമാണ്. 2020ൽ വിൻഡീസിനെതിരേ 46 പന്തിൽ ശതകം തികച്ച ഗ്ലെൻ ഫിലിപ്സിനെയാണ് അലൻ പിന്നിലാക്കിയത്.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ 2012ൽ 51 പന്തിൽ സെഞ്ചുറി നേടിയ ബ്രണ്ടൻ മക്കല്ലമാണ് അലന് പിന്നിൽ രണ്ടാം സ്ഥാനത്ത്.
463- ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ ഉയർന്ന പാർട്ണർഷിപ്പ്. അലൻ ടിം സീഫെർട്ടിനൊപ്പം കുറിച്ചു. ട്വന്റി20 മത്സരങ്ങളിലായി ആകെ 1,000 റണ്‍സിന്റെ കൂട്ടുകെട്ടും ഇരുവരും പൂർത്തിയാക്കി.
ചേസിംഗിൽ ഉയർന്ന സ്ട്രൈക്ക് റേറ്റ് 13.48. ലോകകപ്പ് പവർപ്ലേയിൽ ഉയർന്ന ന്യൂസിലൻഡ് സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സ് എന്നീ റിക്കാർഡുകളും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പിറന്നു.
ട്വന്റി20 കരിയർ
ന്യൂസിലൻഡിന്റെ ടോപ്പ് ഓർഡർ സ്ഫോടനാത്മക ബാറ്ററാണ് 26കാരൻ ഫിൻ അലൻ. 61 മത്സരത്തിൽനിന്ന് മൂന്ന് സെഞ്ചുറിയടക്കം 1654 റണ്‍സ് സന്പാദ്യം. ഉയർന്ന സ്കോർ 137. ട്വന്റി-20യിൽ ഉയർന്ന സ്ട്രൈക്റേറ്റുള്ള ബാറ്റർമാരിൽ ആറാമൻ (171.04).
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 12.5 ഓവറിൽ മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ടിം സൈഫർട്ടിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ന്യൂസിലൻഡ് അനായാസമായി ലക്ഷ്യം മറികടന്നത്.
33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിൻ അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ സെഞ്ചുറിയാണ് ഫിൻ അലൻ ഇന്ന് നേടിയത്.
ടിം സൈഫർട്ട് 58 റൺസാണെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് റൺസെടുത്തത്. മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്.
മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്. യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരേ സഞ്ജു സാംസണ് തകര്ത്തടിച്ചിടത്ത്, ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നു നിശ്ചയിക്കപ്പെടും. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി ഏഴിന് 2026 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍.
കപ്പ് പോരാട്ടത്തിനുള്ള രണ്ടില്‍ ഒരു ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡും നിലവിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കിരീടപോരാട്ട ടിക്കറ്റിനായുള്ള ഇന്നത്തെ പോരാട്ടം. നാളെ മുംബൈയിലെ വാങ്കഡെയില്‍ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നതോടെ ഫൈനല്‍ ചിത്രം പൂര്‍ണമാകും.
രണ്ടാം ഫൈനല്‍
ന്യൂസിലന്‍ഡ് x ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജയിക്കുന്ന ടീം ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനല്‍ ബെര്‍ത്താണ് ഉറപ്പിക്കുക. 2021 എഡിഷനില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 2024 എഡിഷനിലാണ് ആദ്യമായി ഫൈനല്‍ കളിച്ചത്.
അപരാജിതർ
ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമേയുള്ളൂ, പ്രോട്ടീസ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, ഡെവിഡ് മില്ലര്‍, റയാന് റിക്കല്ടണ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ ബാറ്റര്‍മാരും ലുങ്കി എന്‍ഗിഡി, കഗിസൊ റബാഡ, കോര്ബിന് ബോഷ്, കേശവ് മഹാരാജ് തുടങ്ങിയ ബൗളര്‍മാരും മാര്‍ക്കോ യാന്സണ് എന്ന പേസ് ഓള്റൗണ്ടറുമെല്ലാം ചേരുന്നതാണ് പ്രോട്ടീസ് കരുത്ത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരേ 76 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയവരാണ് ദക്ഷിണാഫ്രിക്കന്‍ ടീം.
തപ്പിത്തടഞ്ഞ് കിവീസ്
ഈ ലോകകപ്പില്‍ ആധികാരിക ജയങ്ങളോടെ സെമിയില്‍ എത്തിയവരല്ല ന്യൂസിലന്‍ഡ്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ന്യൂസിലന്‍ഡ് ഓരോ മത്സരങ്ങളില്‍ (ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിനും) പരാജയപ്പെട്ടു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരേ മാത്രമായിരുന്നു (61 റണ്‍സിന്) ജയിച്ചത്.
പാക്കിസ്ഥാന് എതിരായ സൂപ്പര്‍ എട്ട് മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നടന്നില്ല. സെമിയില്‍ എത്തിയതില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയോട് നന്ദി പറയണം. കാരണം, ശ്രീലങ്കയ്ക്ക് എതിരേ അഞ്ച് റണ്‍സ് ജയം നേടിയ പാക്കിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ പിന്തള്ളിയായിരുന്നു ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ശ്രീലങ്കയുടെ കൂറ്റനടി പാക്കിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനു ക്ഷതമേല്പ്പിക്കുകയായിരുന്നു.
മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ്, ജേക്കബ് ഡഫി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ബൗളിംഗില്‍ കരുത്താകും. ടിം സിഫേര്ട്ട്, ഫിന് അലന്, മാര്‍ക്ക് ചാപ്മാന്, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരെല്‍ മിച്ചല്‍ എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. രവീന്ദ്ര, ഫിലിപ്സ് എന്നിവര്‍ ബൗളിംഗിലും സാന്റ്നര്‍ ബാറ്റിംഗിലും ടീമിനു തണലേകുന്നു.
ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ന്യൂസിലന്‍ഡ് ജയം നേടിയിട്ടില്ല. ലോകകപ്പില്‍ ഇരുടീമും അഞ്ച് തവണ ഏറ്റുമുട്ടി, അഞ്ചിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ട്വന്റി-20യില്‍ ഇരുടീമും 19 തവണ ഏറ്റുമുട്ടി. 12 ജയം ദക്ഷിണാഫ്രിക്കയും ഏഴ് ജയം ന്യൂസിലന്‍ഡും നേടി.
Sports
കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ഇതിനകം സെമിയിലെത്തിക്കഴിഞ്ഞു. ഇന്ന് ജയിച്ചാൽ ന്യൂസിലൻഡിനും സെമിയിലെത്താം.
ടീം ന്യൂസിലൻഡ്: ടിം സീഫെർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റനർ , കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
ടീം ഇംഗ്ലണ്ട് : ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക് , ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് ന്യൂസിലൻഡിനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിലെത്തിയത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്ക ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ചത്തെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 51 റൺസിന് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്.
Sports
കൊളംബോ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ടിൽ ആദ്യ മത്സരം വൈകുന്നു. മഴയെ തുടർന്നു പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരമാണ് വൈകുന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
48 റൺസെടുത്ത മാർക്ക് ചാപ്മാന്റെയും 32 റൺസെടുത്ത ഡാരിൽ മിച്ചലിന്റെയും 31 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡി, കേശവ് മഹാരാജ്, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കഗീസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി.
ടീം ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മുലതാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്ക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
43 പന്തിൽ 103 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. ആറ് ബൗണ്ടറിയും പത്ത് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് 63 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
17 പന്തിൽ 42 റൺസാണ് ഹാർദിക് പാണ്ഡ്യ എടുത്തത്. ഒരു ഫോറും നാല് സിക്സും ഹാർദിക് അടിച്ചെടുത്തു. 30 റൺസെടുത്ത അഭിഷേക് ശർമയും തിളങ്ങി.
ന്യസിലൻഡിന് വേണ്ടി ലോക്ക് ഫെർഗൂസൻ രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരന്പരിയിൽ മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. തിരുവനന്തപുരം കാര്യവട്ടം നടക്കുന്ന അഞ്ചാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരിക്കുകയാണ്.
ആറ് റൺസെടുത്ത് പുറത്തായിരിക്കുകയാണ് സഞ്ജു. ആറ് പന്ത് നേരിട്ട സഞ്ജുവിന് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ലോക്കി ഫെർഗൂസണാണ് സഞ്ജുവിനെ പുറത്താക്കിയത്. ലോക്കിയുടെ പന്ത് ഉയർത്തി അടിച്ച സഞ്ജുവിനെ ബെവൺ ജേക്കബ്സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ തിളങ്ങിയാൽ വിക്കറ്റ് കീപ്പറായി ഇഷാന് ആദ്യ പരിഗണന കിട്ടാനാണ് സാധ്യത.
Sports
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ബാറ്റർ ഇഷാൻ കിഷനു പകരം ബൗളർ അർഷദീപ് സിംഗിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം കൈൽ ജാമിസനു പകരം സക്കറി ഫൗൾക്സിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുന്നത്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവണ്‍ കോണ്‍വേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, സക്കറി ഫൗൾക്സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസണ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷദീപ് സിംഗ്്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.
Sports
ഗോഹട്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവസാനവട്ട ഒരുക്കം നടത്തുന്ന ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരം ഇഷാന് കിഷനെ മുക്തകണ്ഡം പ്രശംസിച്ചു.
റായ്പുരില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് 32 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം 76 റണ്‍സ് നേടിയിരുന്നു. 237.50 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംഗ്. പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും ഇഷാന്തന്നെ.
ഇഷാന്റെ പവര്‍പ്ലേ
209 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. തുടര്‍ന്നായിരുന്നു ഇഷാന്റെ വെടിക്കെട്ട്. ടീം ഇന്ത്യ, ബാറ്റര്‍മാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണെന്ന് മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
31-5; പരമ്പര നേടാന്‍
2024 ട്വന്റി-20 ലോകകപ്പിനുശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 31-5 എന്നതാണ്. ലോകത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാക്കാ ജയ-പരാജയ കണക്ക്. സ്വന്തം മണ്ണില്‍ ട്വന്റി-20 കിരീടം മോഹിക്കുന്ന ഇന്ത്യക്ക്, ലോകകപ്പിനു മുമ്പായുള്ള അവസാന മത്സരങ്ങളാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേത്. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍ നടക്കും.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഡിഎൽഎസ് അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആയുഷ് മാത്രെ 53 റൺസാണ് എടുത്തത്. 27 പന്തിൽ രണ്ട് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്റെ ഇന്നിംഗ്സ്. വൈഭവ് സുര്യവൻഷി 40 റൺസാണ് സ്കോർ ചെയ്തത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തിരുന്നു.
ന്യൂസിലൻഡിന് വേണ്ടി മേസൺ ക്ലർക്ക്, ജസ്കരൺ സന്ധു, സെൽവിൻ സഞ്ജയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ഡിഎൽഎസ് അനുസരിച്ച് വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ന്യസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ടീം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആരോൺ ജോർജ്, കനിഷ്ക് ചൗഹാൻ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ.
ടീം ന്യൂസിലൻഡ്: ആര്യൻ മാൻ, ഹ്യൂഗോ ബോഗ്യൂ, ടോം ജോൺസ് ( ക്യാപ്റ്റൻ), സ്നേഹിത് റെഡ്ഢി, മാർക്കോ ആൽപെ (വിക്കറ്റ് കീപ്പർ), ജേക്കബ് കോട്ടർ, ജസ്കരൻ സന്ധു, കല്ലം സാംസൺ, ഫ്ലൈൻ മോറി, സെൽവിൻ സഞ്ജയ്, മാസൺ ക്ലർക്ക്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചെത്തുന്ന ടീം ഇന്ത്യ മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്.
ന്യൂസിലൻഡ് ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
International
വെല്ലിംഗ്ടൺ: വടക്കൻ ന്യൂസിലൻഡിലുണ്ടായ മണ്ണിടിച്ചിലുകളിൽ രണ്ടു പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. ദിവസങ്ങളായി പെയ്യുന്ന മഴയാണ് ദുരന്തത്തിനു കാരണം. ചില സ്ഥലങ്ങളിൽ 30 മണിക്കൂറിനിടെ 29 സെന്റിമീറ്റർ മഴ ലഭിച്ചു.
വടക്കൻ ദ്വീപിലെ ബേ ഓഫ് പ്ലെന്റി മേഖലയിൽ മൗണ്ട് മൗംഗനൂയി, വെൽക്കംബേ, വാർക്ക് വർത്ത് പ്രദേശങ്ങളാണ് കെടുതികൾ നേരിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായി
Sports
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Sports
നാഗ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് എടുത്തത്.
അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 35 പന്തിൽ 84 റൺസാണ് അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
44 റൺസാണ് റിങ്കു സിംഗ് എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും റിങ്കു അടിച്ചെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 25 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമീസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യൻ ക്ലർക്ക്, ഇഷ് സോദി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
നാഗ്പുർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരന്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവണിലുണ്ട്.
ടീം ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം ന്യൂസിലൻഡ്: ടിം റോബിൻസൺ, ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്പ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലർക്ക്, കൈൽ ജാമീസൺ, ഇഷ് സോദി, ജേക്കബ് ഡഫി.
Sports
നാഗ്പുര്‍: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഇന്നു തുടക്കം. ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പുരില്‍ രാത്രി ഏഴിന്.
ട്വന്റി-20 ലോക കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക്, ലോകകപ്പിനു മുമ്പു ശേഷിക്കുന്ന അവസാന അഞ്ച് മത്സരങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്ന പരമ്പരകൂടിയാണിതെന്നതും മറ്റൊരു വസ്തുതയാണ്.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ന്യൂസിലന്‍ഡ്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ മൈക്കിള്‍ ബ്രെയ്സ്വെല്‍, ആദം മില്‍നെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയം.
ഓപ്പണര്‍ സഞ്ജു
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസന് ലോകകപ്പ് ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ നഷ്ടപ്പെട്ട ഓപ്പണിംഗ് സ്ഥാനം, ഗില്ലിന്റെ പുറത്താകലിലൂടെ സഞ്ജുവിനു തിരിച്ചു ലഭിച്ചിരിക്കുകയാണ്. ട്വന്റി-20 ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍താരമാണ് സഞ്ജു (500ല്‍ അധികം റണ്സുള്ളതില്). ഓപ്പണര്‍ എന്ന നിലയിലെ 18 ഇന്നിംഗ്സില്‍നിന്ന് 178.02 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. അഭിഷേക് ശര്‍മയ്ക്കു മാത്രമാണ് (190.40) സഞ്ജുവിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ളത്.
ഓപ്പണര്‍ എന്ന നിലയില്‍ മൂന്ന് സെഞ്ചുറിയുമുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് എതിരഭിപ്രായമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളായി വിവിധ ഇടങ്ങളില്‍ പരീക്ഷിക്കപ്പെട്ടതിനുശേഷമാണ് സഞ്ജു ഓപ്പണറായി തിരിച്ചെത്തുന്നത്.
പ്ലേയിംഗ് ഇലവൻ
ലോകകപ്പിനുള്ള ഫസ്റ്റ് പ്ലേയിംഗ് ഇലവനിലെ ഏഴ് പേര് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതാണ്. പരിക്കേറ്റു പുറത്തുള്ള തിലക് വര്‍മയാണ് എട്ടാമനായി ഉണ്ടാകാന്‍ സാധ്യത. ഫാസ്റ്റ് ബൗളര്‍ വേണോ സ്പിന്നര്‍ വേണോ എന്നതാണ് കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനുള്ളിലും പുറത്തുമാക്കാനുള്ള ചോദ്യം. അഭിഷേക് ശര്‍മ, സഞ്ജു, സൂര്യകുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ സ്ഥാനങ്ങള്‍ക്കാണ് ഇളക്കം സംഭവിക്കില്ലാത്തത്.
തിലവ് വര്‍മയ്ക്കു പകരമായി ന്യൂസിലന്‍ഡിന് എതിരായ ആദ്യ മൂന്നു മത്സരങ്ങളില്‍ ശ്രേയസ് അയ്യരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്ത ശ്രേയസ് അയ്യരെയാണോ, ടീമിലുള്ള ഇഷാന് കിഷനെയാണോ കളിപ്പിക്കുക എന്നതും സുപ്രധാന ചോദ്യം. 2023 ഡിസംബറിനുശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചിട്ടില്ല. ഇഷാന് കിഷനാണെങ്കില്‍ 2023 നവംബറിനുശേഷവും.
ഡെത്ത് ഓവറില്‍ അടിച്ചുതകര്‍ക്കാന്‍ ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ആരാണ്, അര്‍ഷദീപ് സിംഗ് വേണോ കുല്‍ദീപ് യാദവ് മതിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്.
സൂര്യ @ 100
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നൂറാം രാജ്യാന്തര ട്വന്റി-20 മത്സരമാണ് ഇന്നു നടക്കുക. കഴിഞ്ഞ 22 ഇന്നിംഗ്സിനിടെ ഒരു തവണപോലും അര്‍ധസെഞ്ചുറി നേടാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാറിനു സാധിച്ചിട്ടില്ലെന്നതാണ് ടീം ഇന്ത്യയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ 22 ഇന്നിംഗ്സിലായി സൂര്യയുടെ ശരാശരി 12.84 മാത്രം. ഇന്ത്യയെ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നയിക്കേണ്ട ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയില്‍നിന്ന് ഇരുത്തംവന്ന ഇന്നിംഗ്സുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ അത്തരം ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ടീം ഇന്ത്യക്കും സൂര്യകുമാറിനും ലോകകപ്പിനായി ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സാധിക്കും.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര കൈവിട്ടതോടെ കോച്ച് ഗൗതം ഗംഭീറിനു മേൽ സമ്മർദം അധികരിക്കുന്നതോടൊപ്പം നാണക്കേടിന്റെ റിക്കാർഡുകളുടെ എണ്ണം കൂടുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര 2-1നാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദിന പരന്പര ജയിക്കുന്നത്.
ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 41 റണ്‍സിന് ജയിച്ചാണ് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിയത്. കഴിഞ്ഞ 16 പരന്പരകളിലും ഇന്ത്യ ജയിച്ചപ്പോൾ ഗംഭീറിനും ഗില്ലിനും കീഴിൽ ഇന്ത്യ ആദ്യമായി തോൽവി അറിഞ്ഞു എന്നത് കോച്ചിനും ഇളംമുറക്കാരൻ നായകനും സമ്മർദം കൂട്ടുന്നു.
തോറ്റു തുടങ്ങി
കോച്ച് എന്ന നിലയിൽ ഗംഭീര തോൽവിയോടെയായിരുന്നു ഗംഭീറിന്റെ അരങ്ങേറ്റം. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര തോറ്റായിരുന്നു ഗംഭീറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. 1997നു ശേഷം ആദ്യമായാണ് ശ്രീലങ്കയോട് ഇന്ത്യ ഏകദിന പരന്പര തോൽക്കുന്നത്.
സന്പൂർണ പരാജയം
2024 നവംബറിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരന്പരയിൽ സന്പൂർണ തോൽവി. 1988ന് ശേഷം ആദ്യമായി ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരന്പര അടിയറ വച്ചു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 46 റണ്‍സിന് ഓൾ ഒൗട്ടായതോടെ ഹോം ടെസ്റ്റിൽ ഇന്ത്യയുടെ കുറഞ്ഞ സ്കോറിന്റെ നാണക്കേടും പിറന്നു.
പ്രോട്ടീസ് ഊഴം
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരന്പരയിലും പൂർണ തോൽവി. ഇന്ത്യയിൽ 25 വർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരന്പര ജയവുമായി തെംബ ബൗമയും സംഘവും മടങ്ങി.
2025 നവംബറിൽ ഗോഹട്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന് തോറ്റു. ഇന്ത്യൻ മണ്ണിൽ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ടെസ്റ്റ് തോൽവി എന്ന റിക്കാർഡും ഗംഭീറിന്റെ ശിക്ഷണത്തിൽ ഏറ്റുവാങ്ങി.
ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് തഴയപ്പെട്ടതിനു പിന്നാലെ ഫോമില്ലായ്മ മറയ്ക്കാൻ ശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് നേതൃത്വത്തിലെ വീഴ്ചകൾ മറയ്ക്കുക എളുപ്പമല്ല. നിരാശപ്പെടുത്തുന്ന പ്രകടനം ട്വന്റി20 ലോകകപ്പ് ഓപ്പണറുടെ റോളിൽനിന്ന് തഴയപ്പെടാനിടയാക്കി. ന്യൂസിലൻഡിനെതിരേ കരുതി കളിച്ച് ഫോം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴും തുടർ തോൽവികൾ നായകനെ ചോദ്യമുനയിലാക്കുന്നു.
ന്യൂസിലൻഡിനെതിരായ പരന്പര നഷ്ടമായതിനു പിന്നാലെ ചില മേഖലകൾ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നു ഗില്ലിന്റെ വിശദീകരണം. വിരാട് കോഹ്ലിയെ പുകഴ്ത്തിയ ഗിൽ ബൗളർമാരുടെ പ്രകടനത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിലേക്ക്
ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര തോൽവിക്ക് പിന്നാലെ ഗിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നു. വ്യാഴാഴ്ച മുതൽ രാജ്കോട്ടിൽ സൗരാഷ്ട്രയ്ക്കെതിരേ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനു വേണ്ടി ഗിൽ കളിക്കും.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡ് ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. മൂന്ന് ഫോർമാറ്റിലുമായി 10 സെഞ്ചുറികൾ കോഹ്ലി ന്യൂസിലൻഡിനെതിരേ നേടി. 73 ഇന്നിംഗ്സിൽ നിന്നാണിത്.
ഒന്‍പത് സെഞ്ചുറികൾ വീതം നേടിയ ജാക്വസ് കാലിസ് (76 ഇന്നിംഗ്സ്), ജോ റൂട്ട് (71 ഇന്നിംഗ്സ്), സച്ചിൻ തെണ്ടുല്‍ക്കർ (80 ഇന്നിംഗ്സ്) എന്നിവർ കോഹ്ലിക്ക് പിന്നിലായി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ചുറിയെന്ന റിക്കാർഡും ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തോടെ കോഹ്ലിയുടെ പേരിലായി. 35 വ്യത്യസ്ത വേദികളിൽ കോഹ്ലി സെഞ്ചുറി നേടി. സച്ചിനെയാണ് കോഹ്ലി പിന്നിലാക്കിയത്.
സച്ചിൻ 34 വേദികളിൽ സെഞ്ചുറി നേടി. രോഹിത് ശർമ (26), റിക്കി പോണ്ടിംഗ് (21), ഹാഷിം അംല (21), എബി ഡിവില്ലിയേഴ്സ് (21) എന്നിവരെയും കോഹ്ലി പിന്നിലാക്കി.