Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Novel

Thrissur

വേ​ർ​പാ​ടി​ന്‍റെ നോ​വി​ൽ സ്നേ​ഹ​ക്കു​ട

തൃ​ശൂ​ർ: വാ​ൽ​പ്പാ​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ അ​ധ്യാ​പ​ക​സു​ഹൃ​ത്തു​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി വേ​റി​ട്ടൊ​രു ശ്ര​ദ്ധാ​ഞ്ജ​ലി. മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സം​സ്കൃ​തം അ​ധ്യാ​പ​ക​ൻ പി.​ജെ. സ്റ്റൈ​ജു​വാ​ണ് മ​ൺ​മ​റ​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി മ​ന​ക്കൊ​ടി സാ​വി​യോ ഹോ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ് നേ​ഹ​ക്കു​ട​ക​ൾ സ​മ്മാ​നി​ച്ച​ത്.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കി​യ കു​ട​ക​ൾ സാ​വി​യോ ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ മു​രി​ങ്ങാ​ത്തേ​രി ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കാ​ൽ​ഡി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബി പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി. അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക എ. ​ര​മ്യ അ​നു​ശോ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ, അ​ധ്യാ​യം- 19

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

മാ​ക്സി​മി​ന്‍റെ വി​ളി​കേ​ട്ട് ഫ്രി​ത്ത് ഓ​ടി​യെ​ത്തി. കാ​ര്യ​മ​റി​യാ​തെ ഞാ​ൻ അ​ന്പ​ര​ന്നു​നി​ന്നു. മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​വി​ടെ​നി​ന്നു നീ​ങ്ങി. ഫ്രി​ത്തി​നോ​ടു പ​റ​യു​ന്ന​തു​കേ​ട്ടു: ""ക​പ്പ​ൽ ദി​ശ​തെ​റ്റി തീ​ര​ത്തേ​ക്കു ക​യ​റി​യി​രി​ക്കു​ന്നു. ഞാ​ൻ ന​മ്മു​ടെ ഭാ​ഗ​ത്തെ മു​ന​ന്പി​ൽ നി​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. കെ​രി​ത്ത് തു​റ​മു​ഖ​മാ​ണെ​ന്നു ക​രു​തി​യാ​വും ക​പ്പ​ൽ മാ​ൻ​ഡെ​ർ​ലി​യു​ടെ ക​ട​ൽ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ന​മ്മു​ടെ ഭാ​ഗ​ത്തെ ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​പ്പോ​ഴ​ത് ഇ​ടി​ച്ചു​ക​യ​റി നി​ൽ​ക്കു​ന്ന​ത്. ക​ട​ലി​ന​ടി​യി​ലെ പാ​റ​ക്കൂ​ട്ട​ത്തി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചു​കാ​ണും. ഈ ​നി​ല​യി​ൽ ക​പ്പ​ലി​നെ പെ​ട്ടെ​ന്നു നീ​ക്കാ​നാ​വി​ല്ല.''

ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ഒ​റ്റ ശ്വാ​സ​ത്തി​ലാ​ണ് മാ​ക്സിം പ​റ​ഞ്ഞു​തീ​ർ​ത്ത​ത്.
""ഇ​പ്പോ​ൾ എ​ന്താ​ണു ചെ​യ്യേ​ണ്ട​ത് സാ​ർ?''
""ക​പ്പ​ലി​ന്‍റെ ആ​ളു​ക​ൾ ഇ​വി​ടെ വ​രി​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​നോ കു​ടി​ക്കാ​നോ കൊ​ടു​ക്ക​ണം. ആ ​മ​ര്യാ​ദ ന​മ്മ​ൾ കാ​ണി​ക്ക​ണം. അ​വ​ർ എ​ത്ര​പേ​രു​ണ്ടെ​ങ്കി​ലും സാ​ര​മി​ല്ല. അ​തി​നു​വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യൂ. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടും പ​റ​യൂ. വേ​റെ എ​ന്തെ​ങ്കി​ലും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചേ​ക്ക്. ഉ​ണ്ടാ​യ സം​ഭ​വം ഫ്രാ​ങ്കി​നോ​ടു പ​റ​ഞ്ഞോ​ളൂ.''
""ശ​രി സാ​ർ.''

""ഞാ​ൻ ഇ​പ്പോ​ൾ​ത​ന്നെ അ​ങ്ങോ​ട്ടു തി​രി​ച്ചു​പോ​വു​ക​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ചെ​യ്തു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത്ര​യും ഉ​പ​കാ​ര​മാ​വു​മ​ല്ലോ.''
ഇ​ത്ര​യും പ​റ​ഞ്ഞ് മാ​ക്സിം തി​ടു​ക്ക​ത്തി​ൽ മ​ട​ങ്ങി​പ്പോ​യി. എ​ന്നെ​യൊ​ന്നു കാ​ണാ​നോ എ​നി​ക്കൊ​ന്നു മി​ണ്ടാ​നോ ഇ​ട​യു​ണ്ടാ​യി​ല്ല. ഞാ​ൻ ഗോ​വ​ണി​യി​റ​ങ്ങി താ​ഴെ വ​ന്നു. ഡൈ​നിം​ഗ് റൂ​മി​ലേ​ക്കു പോ​കു​ന്ന ഫ്രി​ത്ത് എ​ന്നെ​ക്ക​ണ്ട് അ​രി​കി​ലേ​ക്കു വ​ന്നു.

""സാ​ർ ഒ​രു പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റു​മെ​ടു​ത്ത് ഇ​പ്പോ​ൾ​ത്ത​ന്നെ ബീ​ച്ചി​ലേ​ക്കു തി​രി​ച്ചു​പോ​യി. അ​വി​ടെ ഒ​രു ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വ​ത്രേ. അ​തു കാ​ണാ​ൻ ഒ​രു​പാ​ടാ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്.''
അ​വി​ടേ​ക്കു പോ​കാ​ൻ, അ​തൊ​ന്നു കാ​ണാ​ൻ എ​ന്‍റെ മ​ന​സു വെ​ന്പി. ഇ​തി​ന​കം മ​ഞ്ഞെ​ല്ലാം നീ​ങ്ങി. ആ​കാ​ശം തെ​ളി​ഞ്ഞു. ഒ​ളി​ച്ചു​നി​ന്ന സൂ​ര്യ​ൻ തീ​ക്ഷ്ണ​ത​യോ​ടെ പു​റ​ത്തു​വ​ന്നു. കൂ​ടു​ത​ലൊ​ന്നും ചി​ന്തി​ച്ചി​ല്ല. ഞാ​ൻ ലോ​ണി​ലൂ​ടെ, വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ലൂ​ടെ വേ​ഗം​ന​ട​ന്ന് കു​ന്നി​റ​ങ്ങി ബീ​ച്ചി​ലേ​ക്കു നീ​ങ്ങി.

ഒ​രു​പാ​ട​ക​ലെ ക​പ്പ​ലും കി​ഴു​ക്കാം​തൂ​ക്കാ​യ പൊ​ക്ക​മേ​റി​യ പാ​റ​യും ക​ണ്ടു. അ​തു​കാ​ണാ​ൻ ഒ​രു ജ​ന​ക്കൂ​ട്ടം​ത​ന്നെ അ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്. കു​റേ നീ​ങ്ങി​മാ​റി ഞാ​നും നി​ന്നു. മോ​ട്ടോ​ർ ബോ​ട്ടു​ക​ളും ലൈ​ഫ് ബോ​ട്ടു​ക​ളും തു​ഴ​വ​ള്ള​ങ്ങ​ളും വേ​ണ്ട​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ധി​കാ​ര​പ്പെ​ട്ട ഒ​രാ​ൾ മെ​ഗാ​ഫോ​ണി​ലൂ​ടെ എ​ന്തൊ​ക്കെ​യോ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്. ക​പ്പ​ൽ അ​ധി​കാ​രി​ക​ളും ക്യാ​പ്റ്റ​നും നാ​വി​ക​രും മ​റ്റു ജോ​ലി​ക്കാ​രും തി​ര​ക്കി​ട്ട് പ​ല​തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

കൂ​ട്ട​ത്തി​ൽ ഞാ​ൻ നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ഫ്രാ​ങ്ക് അ​ക​ലെ​നി​ന്ന് എ​ന്‍റെ​നേ​രേ കൈ​വീ​ശി. എ​ന്നെ മ​ന​സി​ലാ​ക്കി​യ ഒ​രു കോ​സ്റ്റ് ഗാ​ർ​ഡി​നോ​ട് ""മാ​ക്സി​മി​നെ ക​ണ്ടോ'' എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. ""അ​ദ്ദേ​ഹം ഒ​രു നാ​വി​ക​ന്‍റെ കൂ​ടെ എ​ന്തോ കാ​ര്യ​ത്തി​നു പോ​കു​ന്ന​തു​ക​ണ്ടു'' എ​ന്നു മ​റു​പ​ടി.
""ഇ​നി എ​ന്തു​ചെ​യ്യാ​ൻ പോ​കു​ന്നു?'' ഞാ​ൻ ചോ​ദി​ച്ചു.

""ക​പ്പ​ലി​നെ ഉ​യ​ർ​ത്താ​ൻ നോ​ക്കി​യി​ട്ട് ശ്ര​മം വി​ജ​യി​ച്ചി​ല്ല. എ​ത്ര അ​ത്യ​ധ്വാ​നം ചെ​യ്താ​ലും പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല. കെ​രി​ത്തി​ൽ​നി​ന്നു ഹാ​ർ​ബ​ർ മാ​സ്റ്റ​ർ എ​ത്തി​യി​ട്ടു​ണ്ട്. ഒ​രു മു​ങ്ങ​ൽ വി​ദ​ഗ്ധ​നെ​വി​ട്ട് ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് നീ​ക്കം.''
ഞ​ങ്ങ​ൾ സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്പോ​ൾ ഫ്രാ​ങ്ക് എ​ത്തി.

""ശ്ര​മ​മൊ​ന്നും വി​ജ​യി​ച്ചി​ട്ടി​ല്ല അ​ല്ലേ?''
""സ​മ​യ​മെ​ടു​ക്കും. എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​നാ​ണ് അ​ടു​ത്ത ശ്ര​മം.''
""സ​മ​യം ഒ​ന്ന​ര​യാ​യി. വ​രൂ മാ​ഡം, ന​മു​ക്ക് ഒ​രു​മി​ച്ചു ല​ഞ്ചു ക​ഴി​ക്കാം.''
""ഞാ​ൻ അ​ല്പം​കൂ​ടി ക​ഴി​ഞ്ഞു വ​രാം.''
""ഇ​വി​ടെ എ​ത്ര നി​ന്നാ​ലും കാ​ര്യ​മി​ല്ല.''

""ഫ്രാ​ങ്ക് പൊ​യ്ക്കോ​ളൂ. ഞാ​ൻ ല​ഞ്ച് പി​ന്നീ​ടു ക​ഴി​ച്ചോ​ളാം.''
ഫ്രാ​ങ്ക് പോ​യി. ഞാ​ൻ ക​പ്പ​ലി​ന്‍റെ ഭാ​ഗ​ത്തേ​ക്കു​ത​ന്നെ കു​റേ​നേ​രം നോ​ക്കി​നി​ന്നു. ക​പ്പ​ൽ​ജോ​ലി​ക്കാ​രു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൗ​തു​ക​ത്തോ​ടെ ശ്ര​ദ്ധി​ച്ചു. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ കോ​സ്റ്റ് ഗാ​ർ​ഡ് മ​റ്റെ​ന്തോ കാ​ര്യ​ത്തി​നാ​യി പോ​യി.

ഞാ​ൻ വാ​ച്ചു നോ​ക്കി. സ​മ​യം മൂ​ന്നാ​യി​രി​ക്കു​ന്നു. തി​രി​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വൃ​ക്ഷ​ങ്ങ​ൾ ത​ണ​ൽ​പാ​കി​യ വ​ഴി​യി​ലൂ​ടെ ന​ട​ന്ന് റോ​സ് ഗാ​ർ​ഡ​ൻ വ​ഴി, മു​റ്റ​ത്തെ ലോ​ണ്‍ ക​ട​ന്ന്, വീ​ടി​നെ നോ​ക്കി. എ​ന്തു​കൊ​ണ്ടോ മു​ന്പു തോ​ന്നി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ഴ​കും ശാ​ന്തി​യും സ്വ​ച്ഛ​ത​യും വീ​ടി​നു​ണ്ടെ​ന്നു തോ​ന്നി. ക​ഴി​യും​വി​ധം എ​ല്ലാ​വ​ർ​ക്കും അ​ഭ​യ​വും ആ​ശ്ര​യ​വും ന​ൽ​കു​ന്ന, ഉ​ദാ​ര​മാ​യി ഏ​വ​രേ​യും സ​ൽ​ക്ക​രി​ക്കു​ന്ന അ​നു​ഗൃ​ഹീ​ത​മാ​യ ഇ​ടം. മു​ന്പു തോ​ന്നി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ത്മാ​ഭി​മാ​നം ഈ ​ഭ​വ​ന​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ എ​നി​ക്കു തോ​ന്നു​ന്നു. ഇ​ത് എ​ന്‍റെ വീ​ടാ​ണ്. മാ​ൻ​ഡെ​ർ​ലി എ​ന്‍റെ​യാ​ണ്, ഞാ​ൻ ഇ​വി​ടെ ക​ഴി​യു​ന്നു.

ഹാ​ളി​ൽ​ക്കൂ​ടി ക​ട​ന്ന് ഞാ​ൻ ഡൈ​നിം​ഗ് റൂ​മി​ലേ​ക്കു പോ​യി. റോ​ബ​ർ​ട്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.
""റോ​ബ​ർ​ട്ട്! മാ​ക്സിം ഇ​വി​ടെ എ​ത്തി​യോ?''
""ര​ണ്ടു മ​ണി​യാ​യ​പ്പോ​ൾ സാ​റു​വ​ന്ന് ല​ഞ്ച് ക​ഴി​ച്ച് വേ​ഗം തി​രി​ച്ചു​പോ​യി. മാ​ഡം എ​വി​ടെ​യാ​ണെ​ന്നു ചോ​ദി​ച്ചു. ഞാ​ൻ ല​ഞ്ച് വി​ള​ന്പ​ട്ടെ?''

""വേ​ണ്ട. ചാ​യ​യും ബ്ര​ഡും ബ​ട്ട​റും മ​തി.''
ഞാ​ൻ ലൈ​ബ്ര​റി​യി​ലേ​ക്കു പോ​യി. ചു​മ്മാ പ​ത്ര​മെ​ടു​ത്ത് അ​തി​ൽ ക​ണ്ണോ​ടി​ച്ച് ഇ​രു​ന്നു. അ​പ്പോ​ഴേ​ക്കും റോ​ബ​ർ​ട്ട് ചാ​യ​കൊ​ണ്ടു​വ​ന്ന് തി​രി​ച്ചു​പോ​യി. അ​ത് ക​ഴി​ച്ചു പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും റോ​ബ​ർ​ട്ട് വീ​ണ്ടും വ​ന്നു.

""സാ​റ് ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല.''
""അ​തെ. എ​ന്താ മാ​ക്സി​മി​നെ ആ​രെ​ങ്കി​ലും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടോ?''
""ഉ​വ്വ് മാ​ഡം. കെ​രി​ത്തി​ലെ ഹാ​ർ​ബ​ർ മാ​സ്റ്റ​ർ ക്യാ​പ്റ്റ​ൻ ഡെ​റി​ൽ ഫോ​ണി​ൽ വി​ളി​ക്കു​ന്നു. അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു ഇ​വി​ടെ വ​ന്നാ​ൽ മാ​ക്സിം സാ​റി​നെ ഒ​റ്റ​യ്ക്കു ക​ണ്ടു സം​സാ​രി​ക്കാ​ൻ പ​റ്റു​മോ​യെ​ന്ന്.''
""മാ​ക്സിം ഇ​വി​ടെ​യി​ല്ല. അ​ഞ്ചു മ​ണി​ക്കു ശേ​ഷം വി​ളി​ക്കാ​ൻ പ​റ​യൂ.''

അ​പ്ര​കാ​രം റോ​ബ​ർ​ട്ട് പോ​യി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​ച്ചു​വ​ന്നി​ട്ടു പ​റ​ഞ്ഞു:
""അ​ദ്ദേ​ഹം പ​റ​യു​ന്നു, മാ​ഡ​ത്തി​നു സൗ​ക​ര്യ​മാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​ങ്ങോ​ട്ടു​വ​ന്നു സം​സാ​രി​ക്കാ​മെ​ന്ന്. വ​ള​രെ അ​ർ​ജ​ന്‍റ് കാ​ര്യ​മാ​ണ​ത്രേ. ഫ്രാ​ങ്ക് സാ​റി​നെ വി​ളി​ച്ചി​ട്ടു കി​ട്ടി​യി​ല്ലെ​ന്ന് ക്യാ​പ്റ്റ​ൻ പ​റ​യു​ന്നു.''
""ശ​രി. അ​ർ​ജ​ന്‍റാ​ണെ​ങ്കി​ൽ വ​രാ​ൻ പ​റ​യൂ!''

റോ​ബ​ർ​ട്ട് പോ​യി. ക്യാ​പ്റ്റ​ൻ വ​രു​ന്പോ​ൾ ഞാ​നെ​ന്താ​ണ് പ​റ​യേ​ണ്ട​ത്? വ​രു​ന്ന​ത് ക​ര​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ക​പ്പ​ലി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണ്. ഇ​തി​ൽ മാ​ക്സി​മി​നെ കാ​ണേ​ണ്ട കാ​ര്യ​മെ​ന്താ​ണ്? ഇ​ടി​ച്ചു​ക​യ​റി​യ​ത് മാ​ൻ​ഡെ​ർ​ലി​യു​ടെ അ​തി​ർ​ത്തി​യാ​യ ഉ​ൾ​ക്ക​ട​ലി​ലേ​ക്കാ​ണ്. അ​വി​ടെ പാ​റ പൊ​ട്ടി​ക്കാ​നോ മ​റ്റോ മാ​ക്സി​മി​ന്‍റെ അ​നു​വാ​ദം വേ​ണം. ക്യാ​പ്റ്റ​ൻ ഈ ​വ​ക സം​ഗ​തി​ക​ൾ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം?

കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ക്യാ​പ്റ്റ​ൻ ഡെ​റി​ൽ ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ കാ​റി​ൽ എ​ത്തി. ഹ​സ്ത​ദാ​നം ന​ൽ​കി ഞാ​ന​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചി​രു​ത്തി. ഞാ​ൻ പ​റ​ഞ്ഞു:

""ക​പ്പ​ലി​ന്‍റെ ഈ ​അ​പ​ക​ടം വ​ല്ലാ​ത്ത ഒ​രു പ്ര​ശ്ന​മാ​യി അ​ല്ലേ? അ​ത് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം എ​ന്താ​യി?''
ക്യാ​പ്റ്റ​ൻ ഡെ​റി​ൽ കൈ​കൊ​ണ്ട് ഒ​രു വ​ട്ടം​വ​ര​ച്ചു. ""ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വ​ലി​യൊ​രു ദ്വാ​ര​വും ഒ​രു പൊ​ട്ട​ലു​മു​ണ്ട്. അ​തി​നെ കേ​ടു​തീ​ർ​ത്ത് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ല. അ​ത് അ​തി​ന്‍റെ ക​ന്പ​നി​യു​ട​മ നോ​ക്ക​ട്ടെ. മാ​ഡം, ഞാ​നി​വി​ടെ വ​രാ​ൻ ഇ​ട​യാ​ക്കി​യ​ത് ക​പ്പ​ലാ​ണെ​ങ്കി​ലും, ഞാ​നി​പ്പോ​ൾ വ​ന്ന​ത് ക​പ്പ​ലി​ന്‍റെ കാ​ര്യം പ​റ​യാ​ന​ല്ല. സു​പ്ര​ധാ​ന​മാ​യ ഒ​രു ന്യൂ​സ് മി​സ്റ്റ​ർ മാ​ക്സി​മി​നെ അ​റി​യി​ക്കാ​നു​ണ്ട്. അ​ത് എ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​യും എ​ന്ന വി​ഷ​മ​സ​ന്ധി​യി​ലാ​ണ് ഞാ​ൻ.''

""ഉ​ത്ക​ണ്ഠ​യോ​ടെ ഞാ​ൻ ചോ​ദി​ച്ചു: എ​ന്തു ന്യൂ​സാ​ണ് ക്യാ​പ്റ്റ​ൻ ഡെ​റി​ൽ?!''
""അ​ത്ര സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ല എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വി​നും വി​ഷ​മ​വും വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന ഒ​രു സം​ഗ​തി​യാ​ണ്. കെ​രി​ത്തി​ലെ ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും മി​സ്റ്റ​ർ മാ​ക്സി​മി​നെ​യും കു​ടും​ബ​ത്തേ​യും അ​റി​യാം. ഒ​ട്ടേ​റെ ന​ല്ല​കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു ചെ​യ്യു​ന്ന വി​ശാ​ല​ഹൃ​ദ​യ​നും ഉ​ദാ​ര​മ​ന​സ്ക​നു​മാ​ണ് അ​ദ്ദേ​ഹം. അ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മാ​ഡ​ത്തി​നും അ​ദ്ദേ​ഹ​ത്തി​നും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ഒ​രു സ​ത്യം മ​റ​ച്ചു​വ​യ്ക്കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തെ​ങ്ങ​നെ മാ​ഡ​ത്തി​നോ​ടു പ​റ​യ​ണ​മെ​ന്ന​റി​യി​ല്ല.''

മു​റി​യി​ൽ ഞ​ങ്ങ​ൾ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും അ​ല്പം സ്വ​രം താ​ഴ്ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗം പ​രി​ശോ​ധി​ക്കാ​നാ​യി മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​യി. അ​വി​ടെ ചെ​ന്ന​പ്പോ​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ അ​യാ​ൾ ക​ണ്ട​ത് ക​പ്പ​ലി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ത​ക​ർ​ച്ച മാ​ത്ര​മ​ല്ല. വേ​റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തു നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ക​പ്പ​ലി​ന്‍റെ മ​റ്റൊ​രു പ​ള്ള​വ​ശ​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​വി​ടെ ഒ​രു സ​ഞ്ചാ​ര​ബോ​ട്ട്- യാ​തൊ​രു കേ​ടു​പാ​ടു​ക​ളു​മി​ല്ലാ​ത്ത ബോ​ട്ട്- ക​ണ്ടെ​ത്തി. മു​ങ്ങി​യ ആ​ൾ ഈ ​നാ​ട്ടു​കാ​ര​നാ​യ​തു​കൊ​ണ്ട് അ​യാ​ൾ ബോ​ട്ട് വേ​ഗം തി​രി​ച്ച​റി​ഞ്ഞു. അ​തു മി​സി​സ് മാ​ക്സി​മി​ന്‍റെ ബോ​ട്ടാ​യി​രു​ന്നു.''

""കേ​ൾ​ക്കു​ന്പോ​ൾ വ​ല്ലാ​ത്ത പ്ര​യാ​സം തോ​ന്നു​ന്നു​ണ്ട്. ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​ണി​ത്. ഇ​തു മാ​ക്സി​മി​നോ​ടു പ​റ​യ​ണോ? ആ ​ബോ​ട്ട് അ​വി​ടെ അ​ങ്ങ​നെ കി​ട​ന്നോ​ട്ടെ. ആ​ർ​ക്കും ഒ​രു ഉ​പ​ദ്ര​വ​വു​മി​ല്ല​ല്ലോ?''
""അ​തേ. സാ​ധാ​ര​ണ​നി​ല​യി​ൽ അ​തു മ​തി. കു​ത്തി​പ്പൊ​ക്കി പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ ഈ ​ഭൂ​മി​യി​ൽ ഇ​ത​റി​യാ​വു​ന്ന​തു ഞാ​ൻ മാ​ത്ര​മേ​യു​ള്ളൂ. എ​നി​ക്ക് ഏ​റെ മ​തി​പ്പു​ള്ള മി​സ്റ്റ​ർ മാ​ക്സി​മി​നെ സ​ഹാ​യി​ക്കാ​ൻ എ​നി​ക്കു സ​ന്തോ​ഷ​വു​മാ​ണ്. പ​ക്ഷേ അ​വി​ടം​കൊ​ണ്ടും കാ​ര്യം അ​വ​സാ​നി​ക്കു​ന്നി​ല്ല.''

""എ​ന്താ? എ​ന്താ കാ​ര്യം?''
""എ​ന്‍റെ ആ​ൾ ആ ​ബോ​ട്ടി​നു​ചു​റ്റും ന​ട​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ൾ വേ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സം​ഗ​തി ക​ണ്ടു​പി​ടി​ച്ചു. ബോ​ട്ടി​ന്‍റെ കാ​ബി​ൻ ഡോ​ർ മു​റു​ക്കി​യ​ട​ച്ചി​രി​ക്കു​ന്നു. ഉ​ള്ളി​ലെ​ന്താ​ണെ​ന്ന​റി​യാ​ൻ അ​യാ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്ന് ഒ​രു പാ​റ​ക്ക​ഷ​ണ​മെ​ടു​ത്ത് അ​തു​കൊ​ണ്ട് ഒ​രു​വ​ശം ത​ട്ടി​പ്പൊ​ട്ടി​ച്ചു. എ​ന്നി​ട്ട് കാ​ബി​ന്‍റെ ഉ​ള്ളി​ലേ​ക്കു നോ​ക്കി. അ​തു നി​റ​യെ വെ​ള്ളം. ബോ​ട്ടി​ന​ടി​യി​ലെ ദ്വാ​ര​ത്തി​ലൂ​ടെ ക​യ​റി​യ​താ​ണ്. ബോ​ട്ടി​നു വേ​റെ കേ​ടൊ​ന്നു​മി​ല്ല.

പി​ന്നെ അ​യാ​ൾ ക​ണ്ട​ത് ഉ​ൾ​ക്കി​ടി​ല​മു​ണ്ടാ​ക്കി​യ ഒ​രു കാ​ഴ്ച​യാ​ണ്.''
ക്യാ​പ്റ്റ​ൻ ഒ​ന്നു നി​ർ​ത്തി. മ​റ്റാ​രും ഇ​തു കേ​ൾ​ക്കു​ന്നി​ല്ല​ല്ലോ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം പ​റ​ഞ്ഞു: ""കാ​ബി​ൻ ഫ്ളോ​റി​ൽ ഒ​രു ബോ​ഡി കി​ട​ക്കു​ന്നു. അ​തി​ൻ​മേ​ൽ മാം​സ​മൊ​ന്നു​മി​ല്ല. എ​ല്ലാം അ​ലി​ഞ്ഞു പോ​യി​രി​ക്കു​ന്നു. മ​നു​ഷ്യ​ശ​രീ​ര​മാ​ണെ​ന്നു വ്യ​ക്തം. ത​ല​യോ​ടും വി​ര​ലു​ക​ളും ക​ണ്ടു. തെ​ര​ച്ചി​ൽ നി​ർ​ത്തി ആ ​മ​നു​ഷ്യ​ൻ ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം നേ​രേ വ​ന്ന് എ​നി​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തു...''
ഇ​തെ​ല്ലാം കേ​ട്ട് അ​ന്ധാ​ളി​ച്ചും ഭ​യ​ന്നും ഞാ​നി​രു​ന്നു.

""മി​സ്റ്റ​ർ മാ​ക്സി​മി​നെ നേ​രി​ട്ടു കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ കാ​ര്യം ഇ​പ്പോ​ൾ മാ​ഡ​ത്തി​നു മ​ന​സി​ലാ​യി​ല്ലേ?''
""റെ​ബേ​ക്ക ബോ​ട്ടു​സ​വാ​രി ഒ​റ്റ​യ്ക്കു ന​ട​ത്തി​യെ​ന്നാ​ണ് ഞാ​ൻ കേ​ട്ടി​ട്ടു​ള്ള​ത്. താ​ങ്ക​ൾ പ​റ​ഞ്ഞ​തി​ൽ​നി​ന്ന് മ​ന​സി​ലാ​വു​ന്ന​ത് അ​ന്ന് അ​വ​ളോ​ടൊ​പ്പം വേ​റെ ആ​രോ യാ​ത്ര​ചെ​യ്തി​ട്ടു​ണ്ട്. അ​ത് ആ​രാ​യി​രി​ക്കും? എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് ഒ​രാ​ൾ​മാ​ത്രം കാ​ബി​നി​ൽ? അ​വ​ളെ ക​ണ്ടെ​ടു​ത്ത​ത് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ഴി​ക​ക​ൾ അ​ക​ലെ​നി​ന്ന്. എ​ല്ലാം ദു​രൂ​ഹ​മാ​യി​രി​ക്കു​ന്നു.''

""എ​ന്താ​യാ​ലും ക​ണ്ടെ​ത്തി​യ ബോ​ഡി​യു​ടെ അം​ശ​ങ്ങ​ൾ അ​വി​ടെ​യു​ണ്ട്. അ​ത് ഞ​ങ്ങ​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാ​തെ പ​റ്റി​ല്ല. അ​തെ​ന്‍റെ ഡ്യൂ​ട്ടി​യാ​ണ്. പ​ത്ര​വാ​ർ​ത്ത വ​രും. കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​കും. എ​ന്തു​ചെ​യ്യാം. എ​നി​ക്കു വ​ല്ലാ​ത്ത ഖേ​ദ​മു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് ശാ​ന്ത​മാ​യും സ​മാ​ധാ​ന​മാ​യും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യാ​ൻ ആ​ഗ്ര​ഹി​ച്ച മാ​ഡ​ത്തി​നും മി​സ്റ്റ​ർ മാ​ക്സി​മി​നും ഇ​ങ്ങ​നെ​യൊ​രു പ്ര​തി​സ​ന്ധി...''

ഈ ​സ​മ​യ​ത്ത് വാ​തി​ലി​ൽ ആ​രോ മു​ട്ടി. തു​റ​ന്ന​പ്പോ​ൾ ക​ട​ന്നു​വ​ന്ന​ത് മാ​ക്സിം. ക്യാ​പ്റ്റ​ൻ ഡെ​റി​ലി​നെ ക​ണ്ട് വ​ല്ലാ​തെ ആ​ശ്ച​ര്യ​പ്പെ​ട്ടു.
""ഹ​ലോ, ക്യാ​പ്റ്റ​ൻ ഡെ​റി​ൽ! അ​വ​ർ പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്തു.''
""അ​വി​ടെ എ​ന്താ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്? താ​ങ്ക​ൾ ഇ​വി​ടെ വ​രാ​ൻ എ​ന്താ​ണ് പ്ര​ത്യേ​കി​ച്ച്?''

എ​നി​ക്ക​വി​ടെ നി​ൽ​ക്കാ​ൻ തോ​ന്നി​യി​ല്ല. മാ​ക്സി​മി​ന്‍റെ മു​ഖ​ത്തു​നോ​ക്കാ​തെ ഒ​രു ഭീ​രു​വി​നെ​പ്പോ​ലെ ഞാ​ൻ മു​റി​യി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ന്നു. ഹാ​ളി​ലേ​ക്കു പോ​യി വാ​തി​ലി​ൽ ചാ​രി​നി​ന്നു. അ​ല്പം ക​ഴി​ഞ്ഞു ടെ​റ​സി​ൽ പോ​യി ഇ​രു​ന്നു.

വി​വി​ധ ചി​ന്ത​ക​ള്‍ മ​ന​സി​ല്‍ കു​ത്തി​മ​റി​യു​ന്നു. ആ​ശ​ങ്ക, അ​ധൈ​ര്യം, ഭ​യം, ല​ജ്ജാ​ശീ​ലം, പ്ര​ത്യാ​ശ​യി​ല്ലാ​യ്മ, അ​പ​ക​ര്‍​ഷ​ബോ​ധം, ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ ഒ​ട്ടേ​റെ കു​റ​വു​ക​ള്‍ എ​ന്നി​ല്‍ ല​യി​ച്ചു​കി​ട​പ്പു​ണ്ട്. അ​വ​യെ കീ​ഴ​ട​ക്കി പു​റ​ന്ത​ള്ള​ണം. ഇ​തി​ല്‍ ഞാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ എ​ന്നും ഞാ​ന്‍ പ​രാ​ജ​യ​പ്പെ​ടും. ഇ​നി ഒ​ര​വ​സ​ര​മി​ല്ല. ആ​ത്മ​ധൈ​ര്യ​ത്തി​നും അ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്കു​മാ​യി ദൈ​വ​ത്തോ​ട് മ​നം​നൊ​ന്തു പ്രാ​ര്‍​ഥി​ച്ചു.

പ​ച്ച​വി​രി​ച്ച ലോ​ണും സു​ഗ​ന്ധം പൊ​ഴി​ച്ചു​നി​ല്‍​ക്കു​ന്ന പൂ​ക്ക​ളും​നോ​ക്കി നാ​ല​ഞ്ചു​മി​നി​റ്റു​ക​ള്‍ അ​വി​ടെ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ ഡെ​റി​ലി​ന്‍റെ കാ​ര്‍ തി​രി​ച്ചു​പോ​കു​ന്ന​തു​ക​ണ്ടു. അ​ദ്ദേ​ഹം മാ​ക്സി​മി​നോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു സം​സാ​രി​ച്ചു​കാ​ണും. ഞാ​ന്‍ ടെ​റ​സി​ല്‍​നി​ന്ന് എ​ഴു​ന്നേ​റ്റ് ഹാ​ള്‍ വ​ഴി ലൈ​ബ്ര​റി​യി​ലേ​ക്കു ക​ട​ന്നു​ചെ​ന്നു. മാ​ക്സിം ജ​നാ​ല​യ്ക്ക​രി​കേ ചി​ന്താ​മൂ​ക​നാ​യി പു​റം​തി​രി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ഞാ​ന്‍ വാ​തി​ലി​ന​രി​കേ കാ​ത്തു​നി​ന്നു. അ​പ്പോ​ഴും ഇ​ങ്ങോ​ട്ടു തി​രി​ഞ്ഞി​ട്ടി​ല്ല. ഞാ​ന്‍ അ​രി​കി​ല്‍​ച്ചെ​ന്ന് മാ​ക്സി​മി​ന്‍റെ ഒ​രു കൈ​യെ​ടു​ത്ത് എ​ന്‍റെ ക​വി​ളി​ല്‍ അ​മ​ര്‍​ത്തി. എ​ന്നോ​ടൊ​ന്നും പ​റ​ഞ്ഞി​ല്ല. അ​തേ നി​ല്പ് തു​ട​ര്‍​ന്നു.

ഞാ​ന്‍ പ​റ​ഞ്ഞു: ""അ​യാം സോ​റി... വെ​രി വെ​രി സോ​റി.''
അ​പ്പോ​ഴും ഒ​ന്നും മി​ണ്ടി​യി​ല്ല. ആ ​കൈ ത​ണു​ത്തി​രി​ക്കു​ന്നു. കൈ​യി​ന്‍റെ പു​റം​പ​ത്തി​യി​ല്‍ ഞാ​ന്‍ ചും​ബി​ച്ചു, പി​ന്നെ ഓ​രോ വി​ര​ലു​ക​ളി​ലും.
""മാ​ക്സിം ഒ​ന്നും ഒ​റ്റ​യ്ക്കു സ​ഹി​ക്കേ​ണ്ട. വേ​ദ​ന​ക​ള്‍ ന​മു​ക്ക് ഒ​രു​മി​ച്ചു പ​ങ്കു​വ​യ്ക്കാം. എ​ല്ലാ​ത്തി​നും ഞാ​ന്‍ ഒ​പ്പ​മു​ണ്ട്. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ട് ഞാ​ന്‍ ഒ​രു​പാ​ട് മു​തി​ര്‍​ന്നു. മേ​ലി​ല്‍ ഞാ​നൊ​രു കു​ട്ടി​യ​ല്ല.''

മാ​ക്സിം എ​ന്‍റെ തോ​ളി​ല്‍ കൈ​യി​ട്ട് എ​ന്നെ ചു​റ്റി​പ്പി​ടി​ച്ച് ദേ​ഹ​ത്തോ​ടു ചേ​ര്‍​ത്തു. ഞാ​ന്‍ പു​ള​കം​പൂ​ണ്ടു​നി​ന്നു. എ​ന്‍റെ യാ​ച​നാ​സ്വ​രം: ""എ​ന്നോ​ടു ക്ഷ​മി​ക്കൂ... ക്ഷ​മി​ക്കി​ല്ലേ?''
""ക്ഷ​മി​ക്കു​ക​യോ? എ​ന്തു ക്ഷ​മി​ക്കാ​ന്‍?''
""ഇ​ന്ന​ലെ രാ​ത്രി... ഞാ​ന​തു മ​നഃ​പൂ​ര്‍​വം ചെ​യ്ത​താ​ണെ​ന്ന് മാ​ക്സിം ധ​രി​ച്ചു.''
""ഓ, ​അ​തോ? ഞാ​ന​തു മ​റ​ന്നു​ക​ഴി​ഞ്ഞു. നി​ന്നോ​ടു ഞാ​ന്‍ ദേ​ഷ്യ​പ്പെ​ട്ടു അ​ല്ലേ? സാ​ര​മി​ല്ല.''
""മാ​ക്സിം! ഇ​ന്നു​മു​ത​ല്‍ ന​മു​ക്ക് എ​ല്ലാം പു​തു​താ​യി തു​ട​ങ്ങാം. പ്ര​ശ്ന​ങ്ങ​ളെ ഒ​ന്നി​ച്ചു നേ​രി​ടാം. ഞാ​ന്‍ ഭാ​ര്യ മാ​ത്ര​മ​ല്ല, മാ​ക്സി​മി​ന്‍റെ സ്നേ​ഹി​ത​യും വ​ഴി​കാ​ട്ടി​യു​മാ​ണ്.''

മാ​ക്സിം എ​ന്‍റെ മു​ഖം ഇ​രു​കൈ​ക​ളി​ലു​മൊ​തു​ക്കി എ​ന്നെ ഉ​റ്റു​നോ​ക്കി. ""പ്രി​യേ! നീ ​എ​ന്നെ എ​ത്ര​മാ​ത്രം സ്നേ​ഹി​ക്കു​ന്നു​ണ്ട്?''
അ​തി​നു മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യാ​തെ മാ​ക്സി​മി​ന്‍റെ വാ​ടി​യ മു​ഖ​ത്തേ​ക്ക് ഞാ​ന്‍ നോ​ക്കി​നി​ന്നു.
""വൈ​കി​പ്പോ​യി. എ​ല്ലാം വൈ​കി​പ്പോ​യി. കു​റ​ച്ചെ​ങ്കി​ലും സ​ന്തോ​ഷം ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു.''
""ഇ​ല്ല മാ​ക്സിം, ഇ​ല്ല.''

""ഉ​വ്വ്. എ​ല്ലാം കൈ​വി​ട്ടു​പോ​യി. അ​തു സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞു.''
""ഏ​ത്?''
""മു​മ്പേ ഞാ​നി​തു പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും, രാ​വും പ​ക​ലും! സ​ന്തോ​ഷ​വും സൗ​ഭാ​ഗ്യ​വും എ​നി​ക്കും നി​ന​ക്കും വി​ധി​ച്ചി​ട്ടി​ല്ല.''
""എ​ന്താ? എ​ന്താ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? എ​ന്നോ​ടു പ​റ​യൂ!''

എ​ന്‍റെ കൈ​ക​ള്‍ പി​ടി​ച്ച്, എ​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കി പ​റ​ഞ്ഞു: ""റെ​ബേ​ക്ക വി​ജ​യി​ച്ചു.''
ഞാ​ന്‍ അ​ന്ധാ​ളി​ച്ചു​നി​ന്നു. എ​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പു കൂ​ടി.
""അ​വ​ളു​ടെ നി​ഴ​ല്‍! ന​മു​ക്കി​ട​യി​ല്‍! എ​ല്ലാ​യ്പ്പോ​ഴും! അ​തു ക്രൂ​ര​മാ​യി ന​മ്മ​ളെ വേ​ട്ട​യാ​ടു​ന്നു, പ​ര​സ്പ​രം അ​ക​റ്റു​ന്നു. നി​ന്നെ ഇ​ങ്ങ​നെ പി​ടി​ക്കു​മ്പോ​ഴും എ​ന്‍റെ പ്രി​യേ, എ​ന്‍റെ ഓ​മ​നേ ഇ​ത് ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു. അ​വ​ള്‍ മ​രി​ക്കു​ന്ന​തി​നു​മു​മ്പ് അ​വ​ളു​ടെ ക​ണ്ണു​ക​ള്‍ എ​ന്നെ നോ​ക്കി​യ​ത് ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്ന് അ​വ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു. അ​വ​സാ​നം അ​വ​ള്‍ ജ​യി​ക്കു​മെ​ന്ന് അ​വ​ള്‍ മ​ന​സി​ലാ​ക്കി.''

""മാ​ക്സിം! എ​ന്താ​ണീ പ​റ​യു​ന്ന​ത്? മ​ന​സി​ലാ​വു​ന്നി​ല്ല.''
""അ​വ​ളു​ടെ ബോ​ട്ട് അ​വ​ര്‍ ക​ണ്ടെ​ത്തി. മു​ങ്ങി​ത്ത​പ്പി​യ​വ​ന്‍ അ​തു ക​ണ്ടെ​ത്തി.''
""അ​തേ. ക്യാ​പ്റ്റ​ന്‍ ഡെ​റി​ല്‍ അ​തെ​ന്നോ​ടു പ​റ​ഞ്ഞു. ബോ​ഡി​യെ​ക്കു​റി​ച്ചാ​ണോ ചി​ന്തി​ക്കു​ന്ന​ത്? അ​തു ബോ​ട്ടി​ന്‍റെ കാ​ബി​നു​ള്ളി​ല്‍ ക​ണ്ടെ​ന്ന്.''
""അ​തേ. ക​ണ്ടു.''

""ബോ​ട്ടി​ല്‍ റെ​ബേ​ക്ക ഒ​റ്റ​യ്ക്കാ​യി​രു​ന്നി​ല്ല. ആ ​സ​മ​യ​ത്തു വേ​റെ​യാ​രോ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​താ​രാ​യി​രു​ന്നു എ​ന്ന് മാ​ക്സി​മി​ന് ഊ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞോ?''
""ഇ​ല്ല. നി​ന​ക്കി​തൊ​ന്നും മ​ന​സി​ലാ​വി​ല്ല.''
""പ​റ​യൂ. കാ​ര്യ​ങ്ങ​ള്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​റി​യാ​ന​ല്ലേ? മാ​ക്സി​മി​നെ സ​ഹാ​യി​ക്കാ​ന​ല്ലേ ചോ​ദി​ക്കു​ന്ന​ത്?''

""റെ​ബേ​ക്ക​യോ​ടൊ​പ്പം ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ള്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു.''
""ഇ​തു പ​റ​യു​മ്പോ​ള്‍ മാ​ക്സി​മി​ന്‍റെ ക​ണ്ണു​ക​ളും മു​ഖ​ഭാ​വ​വും ഞാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു.''
""കാ​ബി​ന്‍ ഫ്ളോ​റി​ല്‍ ക​ണ്ട​ത് റെ​ബേ​ക്ക​യു​ടെ ബോ​ഡി​യാ​യി​രു​ന്നു.''
""അ​ല്ല, അ​ല്ല. ഒ​രി​ക്ക​ലു​മ​ല്ല.''

""പ​ള്ളി​ക്ക​ല്ല​റ​യി​ല്‍ അ​ട​ക്കം​ചെ​യ്ത​ത് റെ​ബേ​ക്ക​യെ അ​ല്ല. ആ​രു​മാ​രു​മ​റി​യാ​ത്ത, അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത, എ​വി​ടെ​യോ ഉ​ള്ള ഏ​തോ ഒ​രു പെ​ണ്ണി​നെ​യാ​ണ്. ഒ​രു ബോ​ട്ട​പ​ക​ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. റെ​ബേ​ക്ക മു​ങ്ങി​മ​രി​ച്ച​ത​ല്ല. ഞാ​ന്‍... ഞാ​ന്‍... അ​വ​ളെ കൊ​ന്നു! ഷൂ​ട്ടു​ചെ​യ്ത് കൊ​ന്നു...!! കോ​ട്ടേ​ജി​ല്‍​വ​ച്ച്.. ബോ​ഡി ഞാ​ന്‍ കാ​ബി​നി​ലേ​ക്കു മാ​റ്റി. ആ ​രാ​ത്രി​ത​ന്നെ ബോ​ട്ട് ഞാ​ന്‍ പു​റ​ത്തേ​ക്കു നീ​ക്കി. അ​വി​ടെ അ​തു മു​ങ്ങി. ഇ​ന്നു ക​ണ്ടെ​ത്തി​യ അ​തേ സ്ഥ​ല​ത്ത്. അ​തു റെ​ബേ​ക്ക​യു​ടേ​താ​ണ്, മ​റ്റാ​രു​ടേ​യു​മ​ല്ല.''

ഇ​തെ​ല്ലാം കേ​ട്ട് ന​ടു​ങ്ങി വി​റ​ങ്ങ​ലി​ച്ച് ശ്വാ​സം​നി​ല​ച്ച മ​ട്ടി​ല്‍ ഞാ​ന്‍ നി​ന്നു. ഇ​ത്ര​യും പ​റ​ഞ്ഞ ആ​യാ​സ​ത്തി​ല്‍ മാ​ക്സിം നി​മി​ഷ​ങ്ങ​ളോ​ളം മി​ണ്ടാ​തെ​നി​ന്നു. എ​ന്നി​ട്ടു ഭാ​വ​ഗാം​ഭീ​ര്യ​ത്തോ​ടെ, വി​റ​യാ​ര്‍​ന്ന സ്വ​ര​ത്തി​ല്‍ എ​ന്നോ​ടു ചോ​ദി​ച്ചു: ""ഇ​പ്പോ​ള്‍ എ​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കി, എ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി പ​റ​യൂ! ഇ​പ്പോ​ഴും നി​ന​ക്കെ​ന്നെ സ്നേ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടോ?... എ​ന്നെ നീ ​വെ​റു​ക്കു​മോ?''
ഒ​ന്നും പ​റ​യാ​നാ​വാ​തെ, വി​കാ​രാ​ധീ​ന​യാ​യി, ഒ​രു ക​ര​ച്ചി​ലോ​ടെ ഞാ​ന്‍ മാ​ക്സി​മി​നെ വ​ട്ടം​കെ​ട്ടി​പ്പി​ടി​ച്ചു. 

(തു​ട​രും)

NRI

അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ്ര​ഥ​മ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​നും പു​ന്ന​യൂ​ർ​ക്കു​ളം സാ​ഹി​ത്യ​സ​മി​തി സ്ഥാ​പ​ക​പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ്ര​ഥ​മ നോ​വ​ൽ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' പ്ര​കാ​ശ​നം ചെ​യ്തു.

ഡോ. ​ഖ​ദീ​ജാ മും​താ​സി​ന് ന​ൽ​കി ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും എ​ഴു​തു​ന്ന അ​ബ്ദു​ൾ, ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന മാ​ന​സി​ക​ഭാ​വ​ങ്ങ​ളെ ഈ ​നോ​വ​ൽ വി​ദ​ഗ്ധ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ഈ ​മാ​സം 25ന് ​പു​ന്ന​യൂ​ർ​ക്കു​ളം സാ​ഹി​ത്യ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന്ന​യൂ​ർ​ക്കു​ളം ക​മ​ലാ​സു​ര​യ സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട പ്ര​കാ​ശ​ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

International

2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്

ല​ണ്ട​ന്‍: 2025-ലെ ​ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം ഹം​ഗേ​റി​യ​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ ഡേ​വി​ഡ് സൊ​ല്ലോ​യ്ക്ക്.ഇ​ന്ത്യ​ന്‍​സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ല​ണ്ട​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. ഡേ​വി​ഡ് സൊ​ല്ലോ​യു​ടെ 'ഫ്‌​ളെ​ഷ്' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്.

ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​കാ​രി കി​ര​ണ്‍ ദേ​ശാ​യി​യു​ടേ​തു​ള്‍​പെ​ടെ ആ​റു നോ​വ​ലു​ക​ളാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ​ത്. 50000 പൗ​ണ്ടാ​ണ്(​ഏ​ക​ദേ​ശം 58 ല​ക്ഷം രൂ​പ) പു​ര​സ്‌​കാ​ര​ത്തു​ക.

കാ​ന​ഡ​യി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ലെ​ബ​ന​ന്‍, യു​കെ, ഹം​ഗ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജീ​വി​ച്ച ശേ​ഷം ഇ​പ്പോ​ള്‍ വി​യ​ന്ന​യി​ലാ​ണ് ഡേ​വി​ഡ് സൊ​ല്ലോ താ​മ​സി​ക്കു​ന്ന​ത്. 20-ല്‍ ​അ​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട ആ​റ് ഫി​ക്ഷ​ന്‍ കൃ​തി​ക​ളു​ടെ​യും നി​ര​വ​ധി ബി​ബി​സി റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ് അ​ദ്ദേ​ഹം.

സൊ​ല്ലോ​യു​ടെ ആ​ദ്യ നോ​വ​ലാ​യ 'ല​ണ്ട​ന്‍ ആ​ന്‍​ഡ് ദി ​സൗ​ത്ത്-​ഈ​സ്റ്റ്' 2008-ല്‍ ​ബെ​റ്റി ട്രാ​സ്‌​ക്, ജെ​ഫ്രി ഫേ​ബ​ര്‍ മെ​മ്മോ​റി​യ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി. 'ഓ​ള്‍ ദാ​റ്റ് മാ​ന്‍ ഈ​സ്' എ​ന്ന കൃ​തി​ക്ക് ഗോ​ര്‍​ഡ​ന്‍ ബേ​ണ്‍ പ്രൈ​സും പ്ലിം​പ്ട​ണ്‍ പ്രൈ​സ് ഫോ​ര്‍ ഫി​ക്ഷ​നും ല​ഭി​ച്ചു.

2016-ല്‍ ​ബു​ക്ക​ര്‍ പ്രൈ​സി​ന്റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഡേ​വി​ഡ് സൊ​ല്ലോ ഇ​ടം​നേ​ടി. 2019-ല്‍ '​ട​ര്‍​ബു​ല​ന്‍​സ്' എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന് എ​ഡ്ജ് ഹി​ല്‍ പ്രൈ​സ് ല​ഭി​ച്ചു. 'ഫ്‌​ലെ​ഷ്' അ​ദ്ദേ​ഹ​ത്തി​ന്റെ ആ​റാ​മ​ത്തെ ഫി​ക്ഷ​ന്‍ കൃ​തി​യാ​ണ്.

NRI

അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' ലാ​ന​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു

ഡാ​ള​സ്: മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തു​ന്ന അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന നോ​വ​ൽ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) 14-ാം ദ്വൈ​വാ​ർ​ഷി​ക​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘാ​ട​ക​നും വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജെ. ​മാ​ത്യൂ​സ് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി സം​ഘാ​ട​ക​നും ക​വി​യു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​നു ന​ൽ​കി പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. നി​ർ​മ്മ​ല ജോ​സ​ഫ്, ഷി​ബു പി​ള്ള, സ​ജി എ​ബ്ര​ഹാം, ഷാ​ജു ജോ​ൺ, ശ​ങ്ക​ർ മ​ന, സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​നോ​വ​ൽ ധൃ​തി​പി​ടി​ച്ചു​ള്ള വി​വാ​ഹ​ത്തെ​യും വി​വാ​ഹ​മോ​ച​ന​ത്തെ​യും കു​ട്ടി​ക​ളെ അ​മി​ത​മാ​യി ലാ​ളി​ച്ചു അ​വ​രു​ടെ ഭാ​വി വ​ഷ​ളാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും പ​രാ​മ​ർ​ശി​ക്കു​ന്നു. പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ എ​ന്ന ശീ​ർ​ഷ​കം അ​ർ​ഥ​മാ​ക്കു​ന്ന​ത് കൈ​യി​ലി​രി​ക്കു​ന്ന പ​ക്ഷി​യെ വി​ട്ടു പ​റ​ക്കു​ന്ന പ​ക്ഷി​യെ പി​ടി​ക്കു​ന്നു എ​ന്ന ആ​പ്ത​വാ​ക്യ​മാ​ണ്.

സാ​ഹി​ത്യ​കാ​ര​ൻ സാം​സി കൊ​ടു​മ​ൺ പു​സ്ത​കo പ​രി​ച​യ​പ്പെ​ടു​ത്തി. അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. എ​ച്ച് ആ​ൻ​ഡ് സി ​പ​ബ്ലി​ക്കേ​ഷ​ൻ ആ​ണ് പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Leader Page

ക​​​​​​ണ്ണീ​​​​​​ർ

“ക​​​​​​ണ്ണീ​​​​​​ർ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ​​​​​​വേ​​​​​​ണ്ടി പ​​​​​​യ്യ​​​​​​ൻ ചി​​​​​​രി​​​​​​ച്ചു” എ​​​​​​ന്ന് ‘പ​​​​​​യ്യ​​​​​​ൻ ക​​​​​​ഥ​​​​​​ക​​​​​​ളി’​​​​​ലൊ​​​​​​ന്നി​​​​​​ൽ വി.​​​​​​കെ.​​​​​​എ​​​​​​ൻ. എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.​​​​ തീ​​​​​​യി​​​​​​ൽ വി​​​​​​ര​​​​​​ൽ​​​​​തൊ​​​​​​ട്ട​​​​​പ്പോ​​​​​​ഴെ​​​​​​ന്ന​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് എ​​​​​​നി​​​​​​ക്കാ വാ​​​​​​ക്യം അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​ത്.​​​​ ഒ​​​​​​രു​​​​​​ത​​​​​​രം വീ​​​​​​ർ​​​​​​പ്പു​​​​​​മു​​​​​​ട്ട​​​​​​ൽ.​​​​ അ​​​​​​ന്ത​​​​ർ​​​​​​സം​​​​​​ഘ​​​​​​ർ​​​​​​ഷം. ഉ​​​​​​ള്ളി​​​​​​ലെ​​​​​​ന്തോ എ​​​​​​രി​​​​​​ഞ്ഞ​​​​​​മ​​​​​​രു​​​​​​മ്പോ​​​​​​ഴു​​​​​​ള്ള വി​​​​ങ്ങ​​​​ൽ. ഈ ​​​​​​ക​​​​​​ണ്ണീ​​​​​​ര് അ​​​​​​ട​​​​​​ക്കി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ബു​​​​​​ദ്ധ​​​​​​ൻ ചി​​​​​​രി​​​​​​ച്ച​​​​​​ത്.


ഗാ​​​​​​ന്ധി​​​​​​ജി​​​​​​യും സോ​​​​​​ക്ര​​​​​​ട്ടീ​​​​​​സും ചി​​​​​​രി​​​​​​ച്ച​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ ചി​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രെ ഞാ​​​​​​നോ​​​​​​ർ​​​​​​ത്തു​​​​​​നോ​​​​​​ക്കി. അ​​​​​​ധി​​​​​​കം​​​​​​പേ​​​​​​രി​​​​​​ല്ല. ഗ​​​​​​ദാ​​​​​​ധ​​​​​​ര​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു യാ​​​​​​ത്ര​​​​​​തി​​​​​​രി​​​​​​ച്ച് പ​​​​​​ര​​​​​​മ​​​​​​ഹം​​​​​​സ​​​​​​രി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം ചൊ​​​​​​രി​​​​​​ഞ്ഞ ക​​​​​​ണ്ണീ​​​​​​ര് ഒ​​​​​​രു ചി​​​​​​രി​​​​​​യി​​​​​​ൽ അ​​​​​​ട​​​​​​ക്കി​​​​​​വ​​​​​​യ്ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ജീ​​​​​​വ​​​​​​ന്മു​​​​​​ക്ത​​​​​​രി​​​​​​ൽ അ​​​​​​തു ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നാ​​​​​​വി​​​​​​ല്ല. സ​​​​​​ഹ​​​​​​സ്ര​​​​​​നാ​​​​​​മ​​​​​​ത്തി​​​​​​ൽ അ​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ഴ​​​​​​മേ​​​​​​റി​​​​​​യൊ​​​​​​രു നേ​​​​​​രു​​​​​​ണ്ട്. അ​​​​​​തു സ്വ​​​​​​പ്ന​​​​​​സ​​​​​​ദൃ​​​​​​ശ​​​​​​മോ ക്ഷ​​​​​​ണി​​​​​​ക​​​​​​മോ അ​​​​​​ല്ല.​​​​ ന​​​​​​മു​​​​​​ക്ക​​​​​​ജ്ഞാ​​​​​​ത​​​​​​മാ​​​​​​യ ഏ​​​​​​തോ സാ​​​​​​ങ്ക​​​​​​ല്പി​​​​​​കാ​​​​​​നു​​​​​​ഭൂ​​​​​​തി​​​​​​യാ​​​​​​ണ​​​​ത്.

ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ഞാ​​​​​​നി​​​​​​ത് യ​​​​​​തി​​​​​​ഗു​​​​​​രു​​​​​​വി​​​​​​നോ​​​​​​ട് ചോ​​​​​​ദി​​​​​​ച്ചു. അ​​​​​​ദ്ദേ​​​​​​ഹം ഞ​​​​​​ങ്ങ​​​​​​ളെ സ​​​​​​ന്ധ്യാം​​​​ബ​​​​രം എ​​​​​​രി​​​​​​ഞ്ഞ​​​​​​മ​​​​​​രു​​​​​​ന്ന​​​​​​തു കാ​​​​​​ണി​​​​​​ക്കാ​​​​​​ൻ കൊ​​​​​​ണ്ടു​​​​​​പോ​​​​​​യി. ദൂ​​​​​​രെ ച​​​​​​മ​​​​​​ത​​​​​​പോ​​​​​​ലെ​​​​​​രി​​​​​​യു​​​​​​ന്ന ച​​​​​​ക്ര​​​​​​വാ​​​​​​ളം. അ​​​​​​തു പ​​​​​​തി​​​​​​യെ അ​​​​​​ണ​​​​​​ഞ്ഞു​​​​​​കെ​​​​​​ടു​​​​​​മ്പോ​​​​​​ൾ, അ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു പ​​​​​​ട​​​​​​രു​​​​​​ന്ന തീ​​​​​​നാ​​​​​​മ്പു​​​​​​ക​​​​​​ൾ മേ​​​​​​ഘ​​​​​​ങ്ങ​​​​​​ൾ വാ​​​​​​രി​​​​​​യ​​​​​​ണി​​​​​​യു​​​​​​ന്നു. ചു​​​​​​റ്റി​​​​​​ലും അ​​​​​​ഗ്നി പ​​​​​​ട​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം സ​​​​​​ങ്ക​​​​​​ടം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ആ ​​​​​​തേ​​​​​​ജോ​​​​​​ഗോ​​​​​​ളം അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​ഞ്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. പി​​​​​​ന്നെ അ​​​​​​ന​​​​​​ന്ത​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​ലി​​​​​​യു​​​​​​ന്നു. യ​​​​​​തി​​​​​​ഗു​​​​​​രു ഒ​​​​​​ന്നും പ​​​​​​റ​​​​​​ഞ്ഞി​​​​​​ല്ല.

ആ ​​​​​​നി​​​​​​ശ​​​​​​ബ്‌​​​​​​ദ​​​​​​ത​​​​​​യി​​​​​​ൽ വ​​​​​​ന​​​​​​ജ്യോ​​​​​​ത്സ്ന പൂ​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​പോ​​​​​​ലെ തോ​​​​​​ന്നി. എ​​​​​​ല്ലാം എ​​​​​​രി​​​​​​ഞ്ഞ​​​​​​ട​​​​​​ങ്ങും​​​​​​മു​​​​​​ൻ​​​​​​പും സാ​​​​​​ര​​​​​​മാ​​​​​​യ ചി​​​​​​ല മു​​​​​​ന്തി​​​​​​യ നി​​​​മി​​​​ഷ​​​​ങ്ങ​​​​ളു​​​​​​ണ്ടാ​​​​​​കും. ആ ​​​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ക​​​​​​ണം ക​​​​​​ണ്ണീ​​​​​​ർ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ​​​​​​വേ​​​​​​ണ്ടി നാം ​​​​​​ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്; അ​​​​​​റി​​​​​​യി​​​​​​ല്ല.

ക​​​​​​ര​​​​​​യു​​​​​​ന്ന പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രെ ഞാ​​​​​​ന​​​​​​ധി​​​​​​കം ക​​​​​​ണ്ടി​​​​​​ട്ടി​​​​​​ല്ല. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ഓ​​​​​​ച്ചി​​​​​​റ പ​​​​​​ട​​​​​​നി​​​​​​ല​​​​​​ത്തു​​​​​​വ​​​​​​ച്ച് ഒ​​​​​​രു ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​ര​​​​​​ൻ പൊ​​​​​​ട്ടി​​​​​​ക്ക​​​​​​ര​​​​​​യു​​​​​​ന്ന​​​​​​തു ക​​​​​​ണ്ടി​​​​​​ട്ടു​​​​​​ണ്ട്. ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ര​​​​​​ർ​​​​​​ഥ​​​​​​ക​​​​​​ത​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള സ​​​​​​ങ്ക​​​​​​ട​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് എ​​​​​​നി​​​​​​ക്കാ​​​​​​ദ്യം തോ​​​​​​ന്നി​​​​​​യ​​​​​​ത്. പി​​​​​​ന്നീ​​​​​​ടു​​​​​​തോ​​​​​​ന്നി അ​​​​​​തു പ്ര​​​​​​ണ​​​​​​യ​​​​​​ഭം​​​​​​ഗ​​​​​​ത്താ​​​​​​ലു​​​​​​ണ്ടാ​​​​​​യ സ​​​​​​ങ്ക​​​​​​ട​​​​​​പ്പെ​​​​​​യ്ത്താ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന്. പ​​​​​​ക്ഷേ, അ​​​​​​തൊ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന് പി​​​​​​ന്നീ​​​​​​ടാ​​​​​​ണു ബോ​​​​​​ദ്ധ്യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. അ​​​​​​ത് അ​​​​​​മ്മ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ന്‍റെ തീ​​​​​​രാ​​​​​​വ്യ​​​​​​ഥ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​മ്മ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ​​​​​​ഴ​​​​​​യ​​​​​​തു​​​​​​പോ​​​​​​ലെ ചി​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്ന് എ​​​​​​നി​​​​​​ക്ക് തോ​​​​​​ന്നി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ക​​​​​​ണ്ണീ​​​​​​ര് പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണ് അ​​​​​​വ​​​​​​ർ ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും, അ​​​​​​വ​​​​​​രെ നി​​​​​​ശ​​​​​​ബ്‌​​​​​​ദ​​​​​​രാ​​​​​​ക്കാ​​​​​​ൻ അ​​​​മ്മ​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ മ​​​​​​തി​​​​​​യെ​​​​​​ന്നും എ​​​​​​നി​​​​​​ക്ക് തോ​​​​​​ന്നി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​വ​​​​​​രു​​​​​​ടെ ചി​​​​​​രി​​​​​​യി​​​​​​ലെ​​​​​​ങ്ങോ ഘ​​​​​​നീ​​​​​​ഭൂ​​​​​​ത​​​​​​ബാ​​​​​​ഷ്പ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ന​​​​​​ന​​​​​​വു പ​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​കി​​​​​​ട​​​​​​പ്പു​​​​​​ണ്ട്. “ക​​​​​​ണ്ണു​​​​​​നീ​​​​​​ർ​​​​​​ക്കു​​​​​​ത്തി​​​​​​ൽ ചി​​​​​​രി​​​​​​യു​​​​​​ടെ വെ​​​​​​ള്ളി​​​​​​മീ​​​​​​ൻ​​​​​ചാ​​​​​​ട്ടം തേ​​​​​​ടു​​​​​​ന്നു” എ​​​​​​ന്ന് വൈ​​​​​​ലോ​​​​​​പ്പി​​​​​​ള്ളി എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തു വാ​​​​​​യി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ഉ​​​​​​ള്ളി​​​​​​ലെ ക​​​​​​ട​​​​​​ലു​​​​​​ക​​​​​​ളെ​​​​​​ല്ലാം വ​​​​​​റ്റി ഒ​​​​​​ടു​​​​​​വി​​​​​​ൽ ഉ​​​​​​പ്പു​​​​​​പ​​​​​​ര​​​​​​ലു​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​യി ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഒ​​​​​​ര​​​​​​നു​​​​​​ഭ​​​​​​വം ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്നു. ഒ​​​​​​ടു​​​​​​വി​​​​​​ൽ മ​​​​​​ഴ​​​​​​ത്തു​​​​​​ള്ളി​​​​​​ക​​​​​​ളാ​​​​​​യി പു​​​​​​ന​​​​​​ർ​​​​​​ജ​​​​​​നി​​​​​​ക്കും​​​​​​വ​​​​​​രെ ആ ​​​​​​മ​​​​​​ഹാ​​​​​​വ്യ​​​​​​ഥ ഘ​​​​​​നീ​​​​​​ഭൂ​​​​​​ത​​​​​​മാ​​​​​​യി നി​​​​​​ൽ​​​​​​ക്കും. അ​​​​​​തു​​​​​​വ​​​​​​രെ​​​​​​യും ആ ​​​​​​ക​​​​​​നം ഉ​​​​​​ള്ളി​​​​​​ൽ ചു​​​​​​മ​​​​​​ന്നേ മ​​​​​​തി​​​​​​യാ​​​​​​കൂ.

ഉ​​​​​​ള്ളി​​​​​​ലെ സ​​​​​​ങ്ക​​​​​​ട​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ക​​​​​​ര​​​​​​ഞ്ഞു​​​​​​തീ​​​​​​ർ​​​​​​ത്തി​​​​​​ട്ട് ഒ​​​​​​രു മ​​​​​​ന്ദ​​​​​​സ്മി​​​​​​ത​​​​​​ത്തോ​​​​​​ടെ മൃ​​​​​​ത​​​​​​ലോ​​​​​​ക​​​​​​ത്തേ​​​​​​ക്ക് പോ​​​​​​കു​​​​​​ന്ന പൂ​​​​​​വു​​​​​​ക​​​​​​ളെ ഞാ​​​​​​ൻ നോ​​​​​​ക്കി​​​​​​നി​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. ഓ​​​​​​രോ പൂ​​​​​​വി​​​​​​ലും സൂ​​​​​​ര്യ​​​​​​ച​​​​​​ന്ദ്ര​​​​​ന്മാ​​​​​​ർ പ്ര​​​​​​കാ​​​​​​ശി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നൊ​​​​​​രു ക​​​​​​ബീ​​​​​​ർ​​​​​​വാ​​​​​​ണി​​​​​​യു​​​​​​ണ്ട്. എ​​​​​​ന്നാ​​​​​​ൽ, ന​​​​​​മ്മു​​​​​​ടെ ന​​​​​​ഗ്ന​​​​​​നേ​​​​​​ത്ര​​​​​​ങ്ങ​​​​​​ളാ​​​​​​ൽ അ​​​​​​തു കാ​​​​​​ണാ​​​​​​നാ​​​​​​കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നേ​​​​​​യു​​​​​​ള്ളൂ. ന​​​​​​മ്മ​​​​​​ൾ പൂ​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ണു​​​​​​ന്ന​​​​​​തു പ്ര​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു തു​​​​​​ള്ളി​​​​​​യാ​​​​​​ണ്.

എ​​​​​​ന്നാ​​​​​​ൽ, ആ ​​​​​​തു​​​​​​ള്ളി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ന​​​​​​ന്ത​​​​​​കോ​​​​​​ടി അ​​​​​​ട​​​​​​രു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ഒ​​​​​​രു ക​​​​​​ണ്ണീ​​​​​​ർ​​​​​​ത്തു​​​​​​ള്ളി​​​​​​യു​​​​​​ണ്ട്. ആ ​​​​​​ക​​​​​​ണ്ണീ​​​​​​ർ​​​​​​ത്തു​​​​​​ള്ളി​​​​​​യി​​​​​​ൽ പ്ര​​​​​​കാ​​​​​​ശം തൊ​​​​​​ടു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് അ​​​​​​തു മ​​​​​​ന്ദ​​​​​​ഹ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ന​​​​​​മു​​​​​​ക്ക് തോ​​​​​​ന്നു​​​​​​ന്ന​​​​​​ത്. ആ ​​​​​​ചാ​​​​​​രു​​​​​​സ്മി​​​​​​ത​​​​​​ത്തി​​​​​​ൽ എ​​​​​​ല്ലാ​​​​​​മു​​​​​​ണ്ട്. ജ​​​​​​ഗ​​​​​​ദ്ഭ​​​​​​ക്ഷ​​​​​​ക​​​​​​നാ​​​​​​യ കാ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ര​​​​​​വി​​​​​​ൽ പി​​​​​​ട​​​​​​യ്ക്കു​​​​​​ന്ന നീ​​​​​​ൾ​​​​​​മി​​​​​​ഴി​​​​​​യി​​​​​​ത​​​​​​ളു​​​​​​ക​​​​​​ളു​​​​​​ണ്ട്. കാ​​​​​​ണ​​​​​​ക്കാ​​​​​​ണെ തി​​​​​​ടം​​​​​​വ​​​​​​ച്ചു​​​​​​ണ​​​​​​രു​​​​​​ന്ന തീ​​​​​​ക്ഷ്ണ​​​​​​സൗ​​​​​​ര​​​​​​ഭ്യ​​​​​​മു​​​​​​ണ്ട്. മ​​​​​​ണ്ണി​​​​​​ൽ വേ​​​​​​രു​​​​​​ക​​​​​​ളാ​​​​​​ഴ്ത്തി നി​​​​​​ൽ​​​​​​ക്കു​​​​​​മ്പോ​​​​​​ഴു​​​​​​ള്ള ആ​​​​​​ദി​​​​​​മ​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ബോ​​​​​​ധ​​​​​​മു​​​​​​ണ്ട്. എ​​​​​​ല്ലാ​​​​​​മു​​​​​​ണ്ട്.

എ​​​​​​ത്ര സ​​​​​​ങ്ക​​​​​​ടം വ​​​​​​ന്നാ​​​​​​ലും ക​​​​​​ര​​​​​​യാ​​​​​​ത്ത ചി​​​​​​ല​​​​​​രു​​​​​​ണ്ട്. സ്ഥി​​​​​​ത​​​​​​പ്ര​​​​​​ജ്ഞ​​​​​​ർ. ഓ​​​​​​ള​​​​​​പ്പാ​​​​​​ത്തി​​​​​​യി​​​​​​ൽ​​​​​വീ​​​​​​ണ ഒ​​​​​​രാ​​​​​​ലി​​​​​​ല​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​ർ. സ​​​​​​ങ്ക​​​​​​ടം വ​​​​​​രു​​​​​​മ്പോ​​​​​​ൾ ക​​​​​​ര​​​​​​യു​​​​​​ക​​​​​​യോ സ​​​​​​ന്തോ​​​​​​ഷം വ​​​​​​രു​​​​​​മ്പോ​​​​​​ൾ ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യാ​​​​​​ത്ത​​​​​​വ​​​​​​ർ. അ​​​​​​വ​​​​​​ർ അ​​​​​​വ​​​​​​രി​​​​​​ൽ​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണു ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തും മ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തും എ​​​​​​രി​​​​​​ഞ്ഞ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​തും. എ​​​​​​ല്ലാ പു​​​​​​ഴ​​​​​​യും സ​​​​​​മു​​​​​​ദ്രോ​​​​​​ന്മു​​​​​​ഖ​​​​​​മാ​​​​​​യി ഒ​​​​​​ഴു​​​​​​കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ അ​​​​​​വ​​​​​​രും ഒ​​​​​​ടു​​​​​​വി​​​​​​ൽ അ​​​​​​ന​​​​​​ന്ത​​​​​​മാ​​​​​​യ ജ​​​​​​ല​​​​​​രാ​​​​​​ശി​​​​​​യി​​​​​​ലെ​​​​​​ത്തും.

പ​​​​​​ക്ഷേ, അ​​​​​​തി​​​​​​ല​​​​​​വ​​​​​​ർ​​​​​​ക്കു വ്യ​​​​​​ഥ​​​​​​യി​​​​​​ല്ല. കാ​​​​​​ര​​​​​​ണം, അ​​​​​​വ​​​​​​ർ ശ​​​​​​രീ​​​​​​രം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ജ​​​​​​ല​​​​​​ധി​​​​​​യി​​​​​​ൽ അ​​​​​​ലി​​​​​​യി​​​​​​ച്ചു​​​​​​ക​​​​​​ള​​​​​​യു​​​​​​ന്ന​​​​​​ത്. മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, പ്ര​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ലും ഇ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​നോ​​​​​​ജ്ഞ​​​​​​മാ​​​​​​ണ് ഈ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വം. പ​​​​​​ക്ഷേ, ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​രും ഭോ​​​​​​ഗ​​​​​​ത​​​​​​ത്പ​​​​​​ര​​​​​​രും ആ​​​​​​ന​​​​​​ന്ദ​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യ ന​​​​​​മു​​​​​​ക്കെ​​​​​​ങ്ങ​​​​​​നെ ഇ​​​​​​ത​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​നാ​​​​​​കും. ന​​​​​​മു​​​​​​ക്കു കാ​​​​​​വ്യാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു ജീ​​​​​​വി​​​​​​ത​​​​​​മ​​​​​​ല്ല ഉ​​​​​​ള്ള​​​​​​ത്. ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വി​​​​​​തം ര​​​​​​ഹ​​​​​​സ്യാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​ണ്. എ​​​​​​ല്ലാ ര​​​​​​ഹ​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ലും ഒ​​​​​​രു മ​​​​​​ഹാ​​​​​​സ​​​​​​ങ്ക​​​​​​ടം ഒ​​​​ളി​​​​ഞ്ഞി​​​​രി​​​​​​പ്പു​​​​​​ണ്ട്. അ​​​​​​തൊ​​​​​​ളി​​​​​​പ്പി​​​​​​ച്ചു​​​​​​വ​​​​​​ച്ചു ചി​​​​​​രി​​​​​​ച്ചാ​​​​​​ൽ മാ​​​​​​ത്ര​​​​​​മേ ക​​​​​​പ​​​​​​ട​​​​​​ലോ​​​​​​ക​​​​​​ത്ത് ജീ​​​​​​വി​​​​​​ക്കാ​​​​​​നാ​​​​​​കൂ. നെ​​​​​​ഞ്ചു​​​​​​കീ​​​​​​റി നേ​​​​​​രി​​​​​​നെ കാ​​​​​​ട്ടു​​​​​​മ്പോ​​​​​​ഴും ന​​​​​​മു​​​​​​ക്ക് ചി​​​​​​രി​​​​​​ച്ചേ മ​​​​​​തി​​​​​​യാ​​​​​​കൂ. കാ​​​​​​ര​​​​​​ണം ന​​​​​​മു​​​​​​ക്കു​​​​​​ള്ള​​​​​​ത് ആ​​​​​​ത്മാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​യൊ​​​​​​രു ഹൃ​​​​​​ദ​​​​​​യ​​​​​​മാ​​​​​​ണ്.

Leader Page

വർക്കിച്ചൻ അച്ചാർ വിൽക്കുന്നില്ല

വ​ർ​ക്കി​ച്ച​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി​ക്ക് ഒ​രാ​ഗ്ര​ഹം. പ​ല​വി​ധ അ​ച്ചാ​റു​ക​ൾ തയാ​റാ​ക്കി വി​ൽ​ക്കു​ന്ന ഒ​രു ബി​സി​ന​സ് തു​ട​ങ്ങ​ണം! മ​ക​ൾ ഏ​ലി​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​മ്മ​യോ​ടൊ​പ്പ​മാ​ണ്. അ​ച്ചാ​റു​ക​ളു​ണ്ടാ​ക്കി വ​ൻ​വി​ജ​യം നേ​ടി​യ ഒ​രു വീ​ട്ട​മ്മ​യു​ടെ യുട്യൂ​ബ് ചാ​ന​ൽ മേ​രി​ക്കു​ട്ടി ക​ണ്ട​താ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണ​മാ​യ​ത്. ഒ​രാ​ഴ്ച​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ച്ചാ​റാ​ണ​ത്രെ ആ ​സ്ത്രീ വി​റ്റു കാ​ശാ​ക്കു​ന്ന​ത്! യുട്യൂ​ബ് പ​രി​പാ​ടി​യി​ൽ​നി​ന്നു കി​ട്ടു​ന്ന വ​രു​മാ​നം വേ​റെ​യും!

വ​ർ​ക്കി​ച്ച​ന് ഇ​തു​ കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണു​വ​ന്ന​ത്. കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ല, പ​ല​രും പ​രീ​ക്ഷി​ച്ച് കൈ​പൊ​ള്ളി​യ ബി​സി​ന​സ് മേ​ഖ​ല​യാ​ണി​ത്. മ​ക​ൾ ഏ​ലി​ക്കു​ട്ടി ഇ​തി​നൊ​ന്നും നി​ൽ​ക്കാ​തെ ബാം​ഗളൂ​രി​ലോ മ​റ്റോ ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കു​ക​യാ​ണ് ഉ​ചി​തം, ഗൃ​ഹ​നാ​ഥ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ക്ഷേ, വ​ർ​ക്കി​ച്ച​ൻ പ​റ​യു​ന്ന​ത് ആ​രു കേ​ൾ​ക്കാ​നാ​ണ്?

“സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തി​ന് അ​പ്പ​ൻ എ​തി​രു​ നി​ൽ​ക്ക​രു​ത്. മു​ത​ലാ​ളി​ത്ത​സ​മൂ​ഹ​ത്തി​ന്‍റെ പു​രു​ഷാ​ധി​പ​ത്യ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു.’’ മ​ക​ൾ താ​ക്കീ​തു ന​ൽ​കി.
“നി​ങ്ങ​ളു​ടെ വി​ശ്വാ​സം നി​ങ്ങ​ളെ ര​ക്ഷി​ക്ക​ട്ടെ!’’ വ​ർ​ക്കി​ച്ച​ൻ നി​സ​ഹാ​യ​നാ​യി ആ​ശം​സി​ച്ചു.

ഒ​ന്നാം വാ​രം

സ്ത്രീ​രം​ഭ​ക​ളു​ടെ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു റി​സോ​ഴ്സ് പേ​ഴ്സ​ണെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞ മേ​രി​ക്കു​ട്ടി​യും മ​ക​ളും​കൂ​ടി നേ​രേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ കാ​ണാ​ൻ ​പോ​യി. അ​വ​രു​ടെ വ​ര​വി​ന്‍റെ ഉ​ദ്ദേ​ശ്യ​മ​റി​ഞ്ഞ​പ്പോ​ൾ പ്ര​സി​ഡ​ന്‍റി​ന് സ​ഹ​താ​പം മു​ള​പൊ​ട്ടി. ഒ​രു തെ​ങ്ങി​ൽ ക​യ​റാ​ൻ നൂ​റും നൂ​റ്റി​യി​രു​പ​തും രൂ​പ കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​ടെ നാ​ട്ടി​ൽ വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ ക​ച്ച​കെ​ട്ടി വ​രു​ന്ന​വ​രോ​ട് എ​ന്തു​ പ​റ​യാ​നാ​ണ്! പ​ത്തു​ വാ​ഴ കു​ഴി​ച്ചു​വ​യ്ക്ക​ണ​മെ​ങ്കി​ൽ പ​ണി​ക്കൂ​ലി​ മാ​ത്രം ആ​യി​രം​ രൂ​പ ചെ​ല​വാ​കും!

“സ​ർ​ക്കാ​രു​ക​ൾ​ക്ക് സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ല പ​ദ്ധ​തി​ക​ളു​മു​ണ്ട്. ഇ​തി​നാ​യി പ​ല വ​കു​പ്പു​ക​ളു​മു​ണ്ട്. ഇ​വി​ടെ റി​സോ​ഴ്സ് പേ​ഴ്സ​ൺ എ​ന്ന പേ​രി​ൽ ഒ​രു പ​യ്യ​നെ നി​യ​മി​ച്ചി​ട്ടു​മു​ണ്ട്. അ​യാ​ളെ പോ​യി​ക്ക​ണ്ടാ​ൽ കാ​ര്യം ന​ട​ന്നേ​ക്കും. എ​നി​ക്ക് അ​തേ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​ഞ്ഞു​കൂ​ടാ.’’ പ്ര​സി​ഡ​ന്‍റ് ത​ല​യൂ​രി.

മേ​രി​ക്കു​ട്ടി​യും മ​ക​ളും റി​സോ​ഴ്സ്‌ പേ​ഴ്സ​ൺ എ​ന്ന പ​യ്യ​നെ അ​ന്വേ​ഷി​ച്ച് ര​ണ്ടു ദി​വ​സം പഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി. മൂന്നാം​ ദി​വ​സ​മാ​ണ് ക​ക്ഷി​യെ ക​ണ്ടു​കി​ട്ടി​യ​ത്. അ​യാ​ൾ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മേ പഞ്ചാ​യ​ത്തി​ൽ വ​രി​ക​യു​ള്ളൂ. ബാ​ക്കി ദി​വ​സം മ​റ്റി​ട​ങ്ങ​ളി​ൽ പോ​ക​ണ​മ​ത്രെ!

അ​ച്ചാ​റി​ന്‍റെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ന​ട​ത്ത​ണ​മെ​ങ്കി​ൽ കെ​ട്ടി​ട​ന​മ്പ​റു​ള്ള പ്ര​ത്യേ​ക ഷെ​ഡ് വേ​ണ​മെ​ന്നും ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്നും ലോ​ണി​ന് വേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ​യ്യ​ൻ പ​റ​ഞ്ഞു.

ഒ​ടു​വി​ൽ, വീ​ടി​ന്‍റെ കാ​ർ​ഷെ​ഡ് അ​ച്ചാ​ർ​ഫാ​ക്ട​റി​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നു ക​രു​തി കെ​ട്ടി​ടന​മ്പ​രി​ന് അ​പേ​ക്ഷി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ മ​റ്റു ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്കും അ​പേ​ക്ഷ​ക​ൾ ന​ൽ​കി.

ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പ​യ്യ​ന്‍റെ ഫോ​ൺ​ വ​ന്നു. “ര​ജി​സ്ട്രേ​ഷ​ൻ ശ​രി​യാ​ക​ണ​മെ​ങ്കി​ൽ സം​രം​ഭ​ത്തി​ന് ഒ​രു പേ​രി​ട​ണം. പേ​രി​ട്ട​ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ നി​ങ്ങ​ൾ​ക്ക് ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സും അ​ള​വു​തൂ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റും കി​ട്ടും. തു​ട​ർ​ന്ന് എ​രി​വും​പു​ളി​യു​മു​ള്ള അ​ച്ചാ​റു​ക​ൾ ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങാം. ബാ​ക്കി​ കാ​ര്യ​ങ്ങ​ളൊ​ക്കെ പി​ന്നീ​ട് ചെ​യ്യാം.’’ പ​യ്യ​ൻ പ​റ​ഞ്ഞു.

ര​ണ്ടാം വാ​രം

അ​തോ​ടെ അ​ച്ചാ​ർ​ ക​മ്പ​നി​ക്ക് ഒ​രു പേ​ര​ന്വേ​ഷി​ച്ചു​ള്ള പ​ര​ക്കം​പാ​ച്ചി​ലാ​യി. അ​നേ​കം പാ​ച​ക​പ്പു​സ്ത​ക​ങ്ങ​ളും നി​ഘ​ണ്ടു​വും താ​ളി​യോ​ല​ക​ളും ചെ​പ്പേ​ടു​ക​ളും നോ​ക്കി, പ​ര​സ്യ​ങ്ങ​ൾ പ​ഠി​ച്ചു, പ​ല സ്ഥ​ല​ങ്ങ​ളി​ലെ അ​ടു​ക്ക​ള​ക്കാ​രി​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്തു. ന​ല്ല പേ​രു​ക​ളൊ​ന്നും ഒ​ത്തു​വ​ന്നി​ല്ല. ഒ​ടു​വി​ൽ മേ​രി​ക്കു​ട്ടി ഒ​രു വ​ഴി ക​ണ്ടെ​ത്തി. സ്വ​ന്തം അ​മ്മ​യു​ടെ പേ​രും ത​ന്‍റെ പേ​രും കൂ​ടി ചേ​ർ​ത്ത് ഒ​രു ബ്രാ​ൻ​ഡ്നെ​യിം ഉ​ണ്ടാ​ക്കു​ക! അ​ന്ന​ക്കു​ട്ടി എ​ന്നാ​ണ് അ​മ്മ​യു​ടെ പേ​ര്. അ​താ​യ​ത് ‘അ​ന്നാ​മേ​രി!’
“ഈ ​പേ​ര് ഉ​ഗ്ര​നാ​ണ്. കു​റ​ഞ്ഞ​പ​ക്ഷം ആ ​പേ​രു​ള്ള​വ​രെ​ങ്കി​ലും സാ​ധ​നം ഒ​രി​ക്ക​ലെ​ങ്കി​ലും മേ​ടി​ക്കും!’’ വ​ർ​ക്കി​ച്ച​ൻ ഒ​ന്നു താ​ങ്ങി, പി​ൻ​താ​ങ്ങി, പി​ൻ​വാ​ങ്ങി.

ഉ​ത്പന്ന​ങ്ങ​ൾ​ക്ക് പേ​രി​ട്ട​വി​വ​രം റി​സോ​ഴ്സ് പേ​ഴ്സ​ൺ എ​ന്ന പ​യ്യ​നെ മേ​രി​ക്കു​ട്ടി ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും പ​ക്ഷേ, ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന് കു​റ​ച്ചു സ​മ​യ​മെ​ടു​ക്കു​മെ​ന്നും ര​ജി​സ്ടേ​ഷ​ന്‍റെ സൈ​റ്റ് കി​ട്ടു​ന്നി​ല്ലെ​ന്നും പ​യ്യ​ൻ അ​റി​യി​ച്ചു.എ​ന്താ​യാ​ലും മേ​രി​ക്കു​ട്ടി ത​ന്‍റെ കൂ​ട്ടു​കാ​രെ വി​ളി​ച്ച് ‘അ​ന്നാ​മേ​രി’ എ​ന്ന അ​ച്ചാ​ർ​ ക​മ്പ​നി തു​ട​ങ്ങു​ന്ന​താ​യി വി​ളം​ബ​രം ചെ​യ്തു.

“പേ​രും മ​റ്റും ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കി​ട്ടി​യി​ട്ടു​ പോ​രേ, ഇ​ത്ത​രം ന​ട​പ​ടി​ക​ൾ? ഇ​രി​ക്കു​ന്ന​തി​നു മു​മ്പേ കാ​ലു​നീ​ട്ട​ണോ?”വ​ർ​ക്കി​ച്ച​ൻ വി​ന​യ​പു​ര​സ​രം ചോ​ദി​ച്ചു.

അ​തു കേ​ട്ട​പ്പോ​ൾ മേ​രി​ക്കു​ട്ടി​യും മ​ക​ളും കോ​പി​ച്ചു. “പെ​ണ്ണു​ങ്ങ​ൾ എ​ന്തെ​ങ്കി​ലു​മൊ​രു ന​ല്ല​കാ​ര്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഉ​ട​നെ ആ​ണു​ങ്ങ​ൾ​ക്ക് അ​സു​ഖം തു​ട​ങ്ങും! നി​ങ്ങ​ളോ​ടു ചോ​ദി​ച്ചാ​ൽ ​മാ​ത്രം അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ മ​തി.” മേ​രി​ക്കു​ട്ടി ശാ​സി​ച്ചു. “അ​ല്ലെ​ങ്കി​ലും അ​പ്പ​ൻ ന​മു​ക്കെ​തി​രാ​ണ്. ഇ​താ​ണ് പു​രു​ഷ​ഫാ​സി​സം!” മ​ക​ളും ഇ​ട​ഞ്ഞു.

വ​ർ​ക്കി​ച്ച​ൻ മു​റി​ക്ക​ക​ത്തു​ ക​യ​റി ക​ത​ക​ട​ച്ചു.

മൂ​ന്നാം വാ​രം

അ​ധി​കം​ വൈ​കാ​തെ അ​ച്ചാ​റു​ക​ൾ നി​ർ​മി​ച്ച് ശേ​ഖ​രി​ച്ചു​ വ​യ്ക്കാ​ൻ മേ​രി​ക്കു​ട്ടി​യും മ​ക​ളും തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​രി​ൽ​നി​ന്ന് ക​ട​ലാ​സു​ക​ൾ ശ​രി​യാ​കു​ന്ന പി​റ്റേ​ദി​വ​സം അ​ച്ചാ​റു​ക​ൾ വി​റ്റു കാ​ശാ​ക്കാ​നാ​ണ് പ​രി​പാ​ടി. അ​പ്പോ​ഴാ​ണ് നാ​ട​ൻ മാ​ങ്ങ​യും നെ​ല്ലി​ക്ക​യും നാ​ര​ങ്ങ​യും വ​യ​നാ​ട്ടി​ലെ ഒ​രു ഫാ​മി​ൽ കു​റ​ഞ്ഞ​ വി​ല​യ്ക്ക് കി​ട്ടു​മെ​ന്ന​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ അ​വ​ർ വ​ർ​ക്കി​ച്ച​നെ​യും കൂ​ട്ടി കാ​റി​ൽ വ​യ​നാ​ട്ടി​ലേ​ക്ക് വ​ണ്ടി​യോ​ടി​ച്ചു. അ​വി​ടെ സാ​ധ​ന​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, നാ​ട്ടി​ലേ​ക്കാ​ളും ഇ​ര​ട്ടി വി​ല​യാ​ണ്!

മേ​രി​ക്കു​ട്ടി എ​ല്ലാ സാ​ധ​ന​ങ്ങ​ളും പ​ത്തി​രു​പ​തു കി​ലോ​വീ​തം വാ​ങ്ങി. വ​യ​നാ​ടു​വ​രെ വ​ന്ന​ത​ല്ലേ? ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന വ​ഴി റോ​ഡ​രു​കി​ൽ വി​ൽ​പ്പ​ന​യ്ക്കു​വ​ച്ചി​രു​ന്ന കു​റെ വ​ലി​യ ഭ​ര​ണി​ക​ളും വാങ്ങി. എ​ന്താ​യാ​ലും വ​യ​നാ​ട് യാ​ത്ര​യി​ൽ ആ​യി​ര​ങ്ങ​ൾ ചെ​ല​വാ​യി. വ​ണ്ടി​ക്കൂ​ലി വേ​റെ​യും!

“അ​ച്ചാ​റു​ക​ൾ വി​റ്റ് കാ​ശു​ കി​ട്ടു​മ്പോ​ൾ ന​മു​ക്ക് കു​റെ വ​ണ്ടി​ക​ൾ വാ​ങ്ങ​ണം!’’ മ​ക​ൾ ഏ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. “അ​തെ! ബി​സി​ന​സ് ന​ന്നാ​കു​മ്പോ​ൾ വ​ലി​യ ലോ​റി​ക​ൾ വാ​ങ്ങ​ണം. അ​ച്ചാ​റി​ന്‍റെ കു​പ്പി​ക​ൾ നി​റ​ച്ച ലോ​റി​ക​ൾ റാ​ലി​ക​ളാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​ക​ണം!” മേ​രി​ക്കു​ട്ടി ഒ​രു സ്വ​പ്ന​ത്തി​ലെ​ന്നോ​ണം മ​ന്ത്രി​ച്ചു.

വ​യ​നാ​ട്ടി​ലെയും ഇ​ടു​ക്കി​യി​ലെയും മ​ല​ക​ളി​റ​ങ്ങി​വ​രു​ന്ന സ്വ​ന്തം ലോ​റി​ക​ളെ മ​ന​സി​ൽ​ക്ക​ണ്ട് അ​വ​ർ നി​ർ​വൃ​തി​കൊ​ണ്ടു. അ​ച്ചാ​ർ ​ഭ​ര​ണി​ക​ൾ കാ​ന​ഡ​യി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ക​പ്പ​ൽ ക​യ​റി​പ്പോ​കു​ന്ന സ്വ​പ്നം മ​ക​ളും മ​നോ​മു​കു​ര​ത്തി​ൽ ദ​ർ​ശി​ച്ചു.

നാ​ലാം വാ​രം

അ​ച്ചാ​റി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും ഭ​ര​ണി​ക​ളും ഉ​പ്പും മു​ള​കും മ​റ്റും ത​യ്യാ​റാ​യ​പ്പോ​ഴാ​ണ് മ​റ്റൊ​രു കാ​ര്യം മേ​രി​ക്കു​ട്ടി ഓ​ർ​ത്ത​ത്. നേ​ര​ത്തേ ക​ണ്ട വീ​ട്ട​മ്മ​യെ​പ്പോ​ലെ ഒ​രു യുട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങ​ണം! വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി അ​തി​ൽ ചാ​ന​ൽ ഷെ​യ​ർ ചെ​യ്യ​ണം! സാ​ധ​ന​ങ്ങ​ൾ വി​റ്റു​പോ​കാ​ൻ അ​താ​ണ് ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള വ​ഴി. അ​തോ​ടെ പ​ണ​വും പ​ബ്ലി​സി​റ്റി​യും ഇ​ൻ​ഫ്ളു​വ​ൻ​സും പു​റ​കെ വ​രും!

അ​മ്മ​യും മ​ക​ളും ആ​ശാ​വേ​ശ​ത്താ​ൽ പു​ള​കി​ത​രാ​യി. ഉ​ട​ൻ​ത​ന്നെ സ്റ്റു​ഡി​യോ​യ്ക്ക് സ​മാ​ന​മാ​യ ഒ​രു അ​ടു​ക്ക​ള​മു​റി വീ​ട്ടി​ൽ ത​യാ​റാ​യി. മേ​രി​ക്കു​ട്ടി​യും മ​ക​ളും ​ചേ​ർ​ന്ന് അ​ച്ചാ​ർ നി​ർ​മാ​ണ​പ​രി​പാ​ടി​യു​ടെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും റെ​ഡി​യാ​ക്കി. അ​മ്മ​യും മ​ക​ളും പാ​ട്ടു​പാ​ടി, ക​ളി​യും കാ​ര്യ​വും പ​റ​ഞ്ഞ് അ​ച്ചാ​റു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ യുട്യൂ​ബി​ലേ​ക്ക് പ​ക​ർ​ത്ത​പ്പെ​ട്ടു. വീ​ട്ടി​ലെ ഒ​രു വേ​ല​ക്കാ​ര​നാ​യി വ​ർ​ക്കി​ച്ച​നും അ​ഭി​ന​യി​ക്കേ​ണ്ടി​വ​ന്നു. സ്റ്റോ​ർ​റൂ​മി​ലെ ഭ​ര​ണി​ക​ളി​ൽ പ​ല​ത​രം അ​ച്ചാ​റു​ക​ൾ പ​ത​ഞ്ഞ്, നി​റ​ഞ്ഞ്, നു​ര​യു​ന്ന രം​ഗ​ങ്ങ​ൾ യുട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ‘അ​ന്നാ​മേ​രി’​യു​ടെ പേ​രി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

“ഇ​തൊ​ക്കെ ഇ​പ്പോ​ഴേ വേ​ണോ?​ ഇ​രി​ക്കു​ന്ന​തി​നു മു​മ്പേ കാ​ലു​നീ​ട്ട​ണോ?” വ​ർ​ക്കി​ച്ച​ൻ വി​ന​യ​പു​ര​സ​രം വീ​ണ്ടും ചോ​ദി​ച്ചു.
കിം ​ഫ​ലം?

അ​ഞ്ചാം വാ​രം

ഒ​രു ദി​വ​സം റി​സോ​ഴ് പേ​ഴ്സ​ൺ പ​യ്യ​ന്‍റെ ഫോ​ൺ വ​ന്നു. തൊ​ടു​ത്ത പ​ട്ട​ണ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു വ്യ​വ​സാ​യ​ സം​രം​ഭ​ക​ത്വ സെ​മി​നാ​ർ ന​ട​ത്തു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്ക​ണം. ഇ​താ​യി​രു​ന്നു സ​ന്ദേ​ശം.

വ​ർ​ക്കി​ച്ച​നും കു​ടു​ബ​വും രാ​വി​ലെ പ​ത്തു​മ​ണി​യാ​യ​പ്പോ​ൾ യോ​ഗ​സ്ഥ​ല​ത്തെ​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ എ​സി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. അ​വി​ടെ വ​ലി​യൊ​രു ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി, എം​എ​ൽഎ, ​ജി​ല്ലാ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും പേ​രും നാ​ളു​മൊ​ക്കെ ബാ​ന​റി​ൽ കാ​ണാം.

ആ​ളു​ക​ൾ വ​ന്നു​തു​ട​ങ്ങി​യി​ട്ടി​ല്ല.

തെ​ല്ലു​ക​ഴി​ഞ്ഞ​പ്പോ​ൾ ബൈ​ക്കി​ൽ ഒ​രാ​ൾ വ​ന്നി​റ​ങ്ങി പ്ര​ധാ​ന​ വാ​തി​ൽ തു​റ​ന്നു. പി​ന്നെ വൈ​കി​യി​ല്ല, ആ​ന​യും അ​മ്പാ​രി​യും മ​ന്ത്രി​യും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​സി​ഡ​ന്‍റു​മാ​രും മ​റ്റാ​ളു​ക​ളും എ​ത്തി. മ​ന്ത്രി​ക്കു​വേ​ണ്ടി പൂ​മാ​ല​ക​ളും വെ​ടി​യും പ​ട​ക്ക​വും പാ​ലും പ​ഴ​വും റെ​ഡി​യാ​യി​രു​ന്നു.

പ​ക്ഷേ, യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട സം​രം​ഭ​ക​രെ​ന്ന​ നി​ല​യി​ൽ വ​ർ​ക്കി​ച്ച​ന്‍റെ കു​ടും​ബ​മ​ട​ക്കം പ​ത്തു​പ​ന്ത്ര​ണ്ടു പേ​ർ മാ​ത്രം! അ​തി​ന്‍റെ പ​ത്തി​ര​ട്ടി ആ​ളു​ക​ൾ പ്ര​സം​ഗി​ക്കാ​നും മ​ന്ത്രി​യെ പ​രി​ച​രി​ക്കാ​നു​മു​ണ്ട്. ഉ​ദ്ഘാ​ട​നം മ​ന്ത്രി​യാ​ണ്. മു​ഖ്യ​പ്ര​ഭാ​ഷ​ണം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, അ​ധ്യ​ക്ഷ​പ്ര​സം​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്. പി​ന്നെ പ​തി​ന​ഞ്ച് പൗ​ര​പ്ര​ധാ​നി​ക​ളു​ടെ ആ​ശം​സ​ക​ൾ. അ​തു ക​ഴി​ഞ്ഞ് ര​ജി​സ്ട്രേ​ഷ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ലാ​സും!

പ​തി​നൊ​ന്ന​ര​യോ​ടെ വേ​ദി നി​റ​ഞ്ഞു.
പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി.
മ​ന്ത്രി​യു​ടെ രാ​ഷ്‌ട്രീ​യ​പ്ര​സം​ഗ​വും എം​എ​ൽ​എ​യു​ടെ മ​റു​പ​ടി​യും ആ​ശം​സ​ാപ്ര​സം​ഗ​ങ്ങ​ളും പ​ഴ​യ സം​രം​ഭ​ക​രു​ടെ തി​രു​വാ​തി​ര​ക​ളി​യും ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടു​മ​ണി​യോ​ള​മാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​തി​യ സം​രം​ഭ​ക​രു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ചു. മ​ന്ത്രി​യും കൂ​ട്ട​രും പ്ര​സം​ഗം ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ സ്ഥ​ലം​വി​ട്ടി​രു​ന്നു. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​തെ, കെ​ടാ​ത്ത ആ​വേ​ശ​ത്തോ​ടെ​യും ആ​ശ​യോ​ടെ​യും നി​ന്ന മേ​രി​ക്കു​ട്ടി​യും മ​ക​ളും ത​ള​ർ​ന്നു​പോ​യി. കാ​റി​ൽ പെ​ട്രോ​ള​ടി​ച്ച്, സ​മ​യം​ ചെ​ല​വാ​ക്കി വ​ന്ന് പ​ട്ടി​ണി​കി​ട​ന്ന​തു മാ​ത്രം മി​ച്ചം!

വ​ർ​ക്കി​ച്ച​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ്ര​യാ​സം ക​ണ്ട് അ​ലി​വു​തോ​ന്നി​യ ഓ​ഫീ​സി​ലെ പ്യൂ​ൺ ചി​രി​ച്ചു​കൊ​ണ്ടു ചോ​ദി​ച്ചു: “നി​ങ്ങ​ള​ല്ലാ​തെ മാ​റ്റാ​രെ​ങ്കി​ലും ഇ​ത്ര​യും​ ദൂ​രം വ​ണ്ടി​യോ​ടി​ച്ച് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്ക് വ​രു​മോ? ഏ​ട്ടി​ലെ പ​ശു പു​ല്ലു തി​ന്നി​ല്ല!’’

വാ​ൽ​ക്ക​ഷ​ണം

തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യ പ​യ്യ​ന്‍റെ ഫോ​ൺ വ​ന്നു. “അ​ച്ചാ​റു​ക​മ്പ​നി​ക്ക് ‘അ​ന്നാ​മേ​രി’ എ​ന്ന പേ​ർ സാ​ധ്യ​മ​ല്ല. അ​തേ​പേ​രി​ൽ വേ​റെ​യും ക​മ്പ​നി​യു​ണ്ട്. അ​തു​കൊ​ണ്ടു ഭ​യ​പ്പെ​ടാ​നി​ല്ല, പേ​രി​ൽ എ​ന്തെ​ങ്കി​ലും ചെ​റി​യ മാ​റ്റം വ​രു​ത്തി​യാ​ൽ മ​തി.’’ പ​യ്യ​ൻ അ​റി​യി​ച്ചു.
കാ​റോ​ടി​ച്ചി​രു​ന്ന വ​ർ​ക്കി​ച്ച​ന് പെ​ട്ടെ​ന്നൊ​രു ബു​ദ്ധി​തോ​ന്നി: “ആ​ന​മേ​രി എ​ന്നാ​ക്കാം. അ​തേ വ​ഴി​യു​ള്ളൂ!’’

ഫോ​ണി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​ശേ​ഷം മൂ​പ്പ​ർ മേ​രി​ക്കു​ട്ടി​യെ നോ​ക്കി ആ​ശ്വ​സി​പ്പി​ച്ചു: “സാ​ര​മി​ല്ല! ഇം​ഗ്ലീ​ഷി​ലെ​ഴു​തു​മ്പോ​ൾ ‘ആ​ൻ​മേ​രി’ എ​ന്നു തോ​ന്നി​ക്കോള്ളും! ഒ​ര​ക്ഷ​രം ചെ​റു​താ​ക്കി​യി​ൽ മ​തി.’’ മേ​രി​ക്കു​ട്ടി​യും മ​ക​ളും ഒ​ന്നും പ​റ​ഞ്ഞി​ല്ല. കാ​ർ മെ​ല്ലെ നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.

തെ​ല്ലു​നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു ഫോ​ൺ വ​ന്നു. അ​ച്ചാ​ർ​ ഫാ​ക്ട​റി​ക്കാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന കാ​ർ​ഷെ​ഡ്, സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ സ​മീ​പ​മാ​യ​തി​നാ​ൽ കെ​ട്ടി​ട​ന​മ്പ​ർ കി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഫാ​ക്ട​റി​ക്ക് വേ​റെ സ്ഥ​ല​വും കെ​ട്ടി​ട​വും നോ​ക്ക​ണം.

അ​ച്ചാ​ർ​ ക​മ്പ​നി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക​ല്ലു​ക​ടി വ​ന്ന​ല്ലോ​യെ​ന്നോ​ർ​ത്ത്, ഭ​ര​ണി​ക​ളി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന അ​ച്ചാ​റു​ക​ളെ​യോ​ർ​ത്ത്, അ​സൂ​യ​ക്കാ​രാ​യ നാ​ട്ടു​കാ​രെ​യോ​ർ​ത്ത്, സ്വ​ന്തം യുട്യൂ​ബി​നെ​യോ​ർ​ത്ത് മേ​രി​ക്കു​ട്ടി തേ​ങ്ങി​ക്ക​ര​ഞ്ഞു. മ​ക​ൾ ഏ​ലി​ക്കു​ട്ടി​ക്ക് ആ​രോ​ടെ​ന്നി​ല്ലാ​തെ കോ​പം വ​ന്നു.

“ഞാ​നി​നി ഈ ​പ​രി​പാ​ടി​ക്കി​ല്ല. ബാംഗളൂ​രി​ൽ​പ്പോ​യി ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ പോ​കുവാ!’’ ഏ​ലി​പ്പെ​ണ്ണ് ഖേ​ദ​ത്തോ​ടെ മൊ​ഴി​ഞ്ഞു.

വ​ർ​ക്കി​ച്ച​ൻ ഇ​തു​കേ​ട്ട് ആ​ന​ന്ദം പു​റ​ത്തു​കാ​ട്ടാ​തെ ദൈ​വ​ത്തി​ന് സ്തോ​ത്രം മൂ​ളി കാ​റി​ന്‍റെ സ്റ്റി​യ​റിം​ഗ് തി​രി​ച്ചു.


Leader Page

തസ്ക‌രം
“താ​​​​​​​ങ്ക​​​​​​​ളി​​​​​​​ലൊ​​​​​​​രു പു​​​​​​​സ്ത​​​​​​​ക​​​​​​​മോ​​​​​​​ഷ്ടാ​​​​​​​വി​​​​​​​ല്ലേ?” അ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​യ ആ ​​​​​​​ചോ​​​​​​​ദ്യ​​​​​​​ത്തെ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ എ​​​​​​​നി​​​​​​​ക്കാ​​​​​​​യി​​​​​​​ല്ല. ഞാ​​​​​​​ൻ​​ നി​​​​​​​ന്നു പ​​​​​​​രു​​​​​​​ങ്ങി. “ഏ​​​​​​​യ്, ഇ​​​​​​​ല്ല” ഞാ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞു. “സു​​​​​​​ഹൃ​​​​​​​ത്തേ, താ​​​​​​​ങ്ക​​​​​​​ൾ നു​​​​​​​ണ ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​ക​​​​​​​യാ​​​​​​​ണ്. താ​​​​​​​ങ്ക​​​​​​​ളി​​​​​​​ലും എ​​​​​​​ന്നി​​​​​​​ലും ന​​​​​​​മു​​​​​​​ക്കു ചു​​​​​​​റ്റു​​​​​​​മി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന എ​​​​​​​ല്ലാ​​​​​​​വ​​​​​​​രി​​​​​​​ലും ആ ​​​​​​​മോ​​​​​​​ഷ്ടാ​​​​​​​വു​​​​​​​ണ്ട്.” അ​​​​​​​യാ​​​​​​​ൾ ചി​​​​​​​രി​​​​​​​ച്ചു. പ​​​​​​​രു​​​​​​​ങ്ങി​​​​​​​നി​​​​​​​ന്ന ഞാ​​​​​​​നും ചി​​​​​​​രി​​​​​​​ച്ചു. ഞ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​രു​​​​​​​മി​​​​​​​ച്ച് ചി​​​​​​​രി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ കം​​​​​​​പാ​​​​​​​ർ​​​​​​​ട്ട്മെ​​​​​​​ന്‍റി​​​​​​​ലെ എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും ശ്ര​​​​​​​ദ്ധി​​​​​​​ക്കാ​​​​​​​ൻ​​​​​​​ തു​​​​​​​ട​​​​​​​ങ്ങി. ഞ​​​​​​​ങ്ങ​​​​​​​ൾ ചി​​​​​​​രി​​​​​​​യ​​​​​​​ട​​​​​​​ക്കി. അ​​​​​​​യാ​​​​​​​ളൊ​​​​​​​രു പു​​​​​​​സ്ത​​​​​​​കം എ​​​​​​​നി​​​​​​​ക്കു​​​​​​​ നേരേ നീ​​​​​​​ട്ടി. ‘The Man who Loved Books Too Much’. പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​തി​​​​​​​രു​​​​​​​വി​​​​​​​ട്ടു സ്നേ​​​​​​​ഹി​​​​​​​ച്ച​​​​​​​വ​​​​​​​ൻ. എ​​​​​​​നി​​​​​​​ക്കാ ശീ​​​​​​​ർ​​​​​​​ഷ​​​​​​​കം ഏ​​​​​​​റെ കൗ​​​​​​​തു​​​​​​​ക​​​​​​​മാ​​​​​​​യി തോ​​​​​​​ന്നി. ആ ​​​​​​​പു​​​​​​​സ്ത​​​​​​​കം ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി കാ​​​​​​​ണു​​​​​​​ക​​​​​​​യാ​​​​​​​ണ്.

കൗ​​​​​​​തു​​​​​​​ക​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ളേ​​​​​​​റെ അ​​​​​​​ദ്ഭു​​​​​​​ത​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ഞാ​​​​​​​ന​​​​​​​ത് തു​​​​​​​റ​​​​​​​ന്നു​​​​​​​നോ​​​​​​​ക്കി​​​​​​​യ​​​​​​​ത്. പ​​​​​​​ത്ര​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​യാ​​​​​​​യ ആ​​​​​​​ലി​​​​​​​സ​​​​​​​ൺ ഹൂ​​​​​​​വ​​​​​​​ർ ബാ​​​​​​​ർ​​​​​​​ട്‌​​​​​ലൈ​​​​​​​റ്റ് എ​​​​​​​ഴു​​​​​​​തി​​​​​​​യ പു​​​​​​​സ്ത​​​​​​​ക​​​​​​​മാ​​​​​​​ണ​​​​​​​ത്. അ​​​​​​​പൂ​​​​​​​ർ​​​​​​​വ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളെ ഇ​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന, അ​​​​​​​വ മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന, ഒ​​​​​​​ര​​​​​​​പൂ​​​​​​​ർ​​​​​​​വ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ ക​​​​​​​ഥ​​​​​​​യാ​​​​​​​ണ് ആ ​​​​​​​പു​​​​​​​സ്ത​​​​​​​കം.

എ​​​​​​​ന്നോ​​​​​​​ട് മി​​​​​​​ണ്ടി​​​​​​​പ്പ​​​​​​​റ​​​​​​​ഞ്ഞ ആ​​​​​​​ൾ തീ​​​​​​​വ​​​​​​​ണ്ടി​​​​​​​ക​​​​​​​ളി​​​​​​​ൽ പു​​​​​​​സ്ത​​​​​​​കം വി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രാ​​​​​​​ളാ​​​​​​​ണ്. മൂ​​​​​​​കാം​​​​​​​ബി​​​​​​​ക യാ​​​​​​​ത്ര​​​​​​​ ക​​​​​​​ഴി​​​​​​​ഞ്ഞ് പ​​​​​​​ര​​​​​​​ശു​​​​​​​റാ​​​​​​​മി​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​ത്തേ​​​​​​​ക്കു മ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന വ​​​​​​​ഴി​​​​​​​ക്കാ​​​​​​​ണ് ഞാ​​​​​​​ന​​​​​​​യാ​​​​​​​ളെ പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. കാ​​​​​​​ഞ്ഞ​​​​​​​ങ്ങാ​​​​​​​ട്ടു​​​​​​​നി​​​​​​​ന്നാ​​​​​​​ണ് അ​​​​​​​യാ​​​​​​​ൾ വ​​​​​​​ണ്ടി​​​​​​​യി​​​​​​​ൽ ക​​​​​​​യ​​​​​​​റി​​​​​​​യ​​​​​​​ത്. കൈ​​​​​​​യി​​​​​​​ൽ ഒ​​​​​​​രു​​​​​​​ചു​​​​​​​മ​​​​​​​ട് പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്.

എ​​​​​​​ല്ലാം ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ. കു​​​​​​​റ​​​​​​​ച്ചേ​​​​​​​റെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളു​​​​​​​മു​​​​​​​ണ്ട്. ഒ​​​​​​​ന്നു​​​​​​​ര​​​​​​​ണ്ടു പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ഞാ​​​​​​​ൻ വാ​​​​​​​ങ്ങി. സി.​​​​​​​വി. ശ്രീ​​​​​​​രാ​​​​​​​മ​​​​​​​ന്‍റെ ക​​​​​​​ഥ​​​​​​​ക​​​​​​​ൾ, നി​​​​​​​ക്കോ​​​​​​​സ് ക​​​​​​​സ​​​​​​​ൻ​​​​​​​ദ്സാ​​​​​ക്കീ​​​​​​​സി​​​​​​​ന്‍റെ സെ​​​​​​​ന്‍റ് ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ്, ശൂ​​​​​​​ദ്ര​​​​​​​ക​​​​​​​ന്‍റെ ‘മൃ​​​​​​​ച്ഛ​​​​​​​ക​​​​​​​ടി​​​​​​​കം’ നാ​​​​​​​ട​​​​​​​കം. അ​​​​​​​ങ്ങ​​​​​​​നെ ഞാ​​​​​​​നു​​​​​​​മാ​​​​​​​യി അ​​​​​​​യാ​​​​​​​ൾ പെ​​​​​​​ട്ടെ​​​​​​​ന്ന് അ​​​​​​​ടു​​​​​​​ത്തു. ഞ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​രു​​​​​​​പാ​​​​​​​ട് മി​​​​​​​ണ്ടി​​​​​​​പ്പ​​​​​​​റ​​​​​​​ഞ്ഞു. അ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലാ​​​​​​​ണ് എ​​​​​​​ന്നോ​​​​​​​ടാ ചോ​​​​​​​ദ്യം അ​​​​​​​യാ​​​​​​​ൾ ചോ​​​​​​​ദി​​​​​​​ച്ച​​​​​​​ത്. അ​​​​​​​തി​​​​​​​നു​​​​​​​ത്ത​​​​​​​ര​​​​​​​മാ​​​​​​​ണ് എ​​​​​​​ന്‍റെ കൈ​​​​​​​യി​​​​​​​ലി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന പു​​​​​​​സ്ത​​​​​​​കം എ​​​​​​​ന്ന് പി​​​​​​​ന്നീ​​​​​​​ടാ​​​​​​​ണ് ഞാ​​​​​​​നോ​​​​​​​ർ​​​​​​​ത്ത​​​​​​​ത്. ആ​​​​​​​ദ്യ​​​​​​​ത്തെ കു​​​​​​​റ​​​​​​​ച്ചേ​​​​​​​റെ പേ​​​​​​​ജു​​​​​​​ക​​​​​​​ൾ വാ​​​​​​​യി​​​​​​​ച്ചു​​​​​​​നോ​​​​​​​ക്കി​​​​​​​യ​​​​​​​ശേ​​​​​​​ഷം ഞാ​​​​​​​ന​​​​​​​ത് തി​​​​​​​രി​​​​​​​കെ കൊ​​​​​​​ടു​​​​​​​ത്തു.

മ​​​​​​​റ്റൊ​​​​​​​ര​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ വാ​​​​​​​ങ്ങാം എ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​യാ​​​​​​​ൾ ചി​​​​​​​രി​​​​​​​ച്ചു. ഷൊ​​​​​​​ർ​​​​​​​ണൂ​​​​​​​രെ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​യാ​​​​​​​ൾ ഇ​​​​​​​റ​​​​​​​ങ്ങാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​യി. വാ​​​​​​​തി​​​​​​​ൽ​​​​​​​ക്ക​​​​​​​ലോ​​​​​​​ളം ഞാ​​​​​​​നും ചെ​​​​​​​ന്നു. പ്ലാ​​​​​​​റ്റ്ഫോ​​​​​​​മി​​​​​​​ൽ​​​​​​​ നി​​​​​​​ന്നു​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​യാ​​​​​​​ൾ ചോ​​​​​​​ദി​​​​​​​ച്ചു. “ഞാ​​​​​​​നാ ചോ​​​​​​​ദ്യം ചോ​​​​​​​ദി​​​​​​​ച്ച​​​​​​​തി​​​​​​​ൽ സാ​​​​​​​റി​​​​​​​നു വി​​​​​​​ഷ​​​​​​​മ​​​​​​​മാ​​​​​​​യി​​​​​​​ല്ല​​​​​​​ല്ലോ” എ​​​​​​​ന്ന്. “ഏ​​​​​​​യ്, ഇ​​​​​​​ല്ല” ഞാ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞു. ചി​​​​​​​രി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​യാ​​​​​​​ൾ തി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ പ​​​​​​​തി​​​​​​​യെ മ​​​​​​​റ​​​​​​​ഞ്ഞു.

മ​​​​​​​ട​​​​​​​ങ്ങി​​​​​​​വ​​​​​​​ന്നി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ ഞാ​​​​​​​നോ​​​​​​​ർ​​​​​​​ത്ത​​​​​​​തു മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ഞാ​​​​​​​നെ​​​​​​​ത്ര പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ കു​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് മോ​​​​​​​ഷ്ടി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കും എ​​​​​​​ന്നാ​​​​​​​ണ്. ഞാ​​​​​​​നെ​​​​​​​ണ്ണി​​​​​​​നോ​​​​​​​ക്കി. നാ​​​​​​​ല​​​​​​​ഞ്ചു പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ണും. അ​​​​​​​തെ​​​​​​​ല്ലാം നി​​​​​​​ശ​​​​​​​ബ്ദ സാ​​​​​​​ക്ഷി​​​​​​​ക​​​​​​​ളാ​​​​​​​യി ഇ​​​​​​​പ്പോ​​​​​​​ഴും എ​​​​​​​ന്‍റെ കൂ​​​​​​​ടെ​​​​​​​യു​​​​​​​ണ്ട്. അ​​​​​​​തെ​​​​​​​ല്ലാം ബ​​​​​​​ന്ധു​​​​​​​വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് കൈ​​​​​​​ക്ക​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​വ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ഏ​​​​​​​താ​​​​​​​ണെ​​​​​​​ന്നോ, അ​​​​​​​തെ​​​​​​​ഴു​​​​​​​തി​​​​​​​യ​​​​​​​ത് ആ​​​​​​​രാ​​​​​​​ണെ​​​​​​​ന്നോ നോ​​​​​​​ക്കി​​​​​​​യ​​​​​​​ല്ല അ​​​​​​​തൊ​​​​​​​ന്നും ക​​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഭം​​​​​​​ഗി​​​​​​​യോ വ​​​​​​​ലി​​​​​​​പ്പ​​​​​​​മോ ഒ​​​​​​​ക്കെ​​​​​​​യാ​​​​​​​കും അ​​​​​​​തു സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡം.

പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ മോ​​​​​​​ഷ്ടി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള​​​​​​​തും​​​​​​​കൂ​​​​​​​ടി​​​​​​​യാ​​​​​​​ണെ​​​​​​​ന്ന ചി​​​​​​​ന്ത എ​​​​​​​ങ്ങ​​​​​​​നെ ഉ​​​​​​​ള്ളി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു​​​​​​​കൂ​​​​​​​ടി​​​​​​​യെ​​​​​​​ന്ന് എ​​​​​​​ത്ര ആ​​​​​​​ലോ​​​​​​​ചി​​​​​​​ച്ചി​​​​​​​ട്ടും ഇ​​​​​​​പ്പോ​​​​​​​ഴും പി​​​​​​​ടി​​​​​​​കി​​​​​​​ട്ടി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. ക​​​​​​​ട്ടു​​​​​​​തി​​​​​​​ന്നു​​​​​​​ന്പോ​​​​​​​ൾ രു​​​​​​​ചി കൂ​​​​​​​ടും എ​​​​​​​ന്ന നാ​​​​​​​ട്ടി​​​​​​​ൻ​​​​​​​പു​​​​​​​റ​​​​​​​ത്തെ ചൊ​​​​​​​ല്ലാ​​​​​​​ണോ ക​​​​​ട്ടു വാ​​​​​​​യി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ കൂ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന​​​​​ത് എ​​​​​​​ന്നെ​​​​​നി​​​​​​​ക്ക​​​​​​​റി​​​​​​​യി​​​​​​​ല്ല. സീ​​​​​​​ത​​​​​​​യെ അ​​​​​​​പ​​​​​​​ഹ​​​​​​​രി​​​​​​​ച്ച് ശിം​​​​​​​ശി​​​​​​​പാ വൃ​​​​​​​ക്ഷ​​​​​​​ച്ചു​​​​​​​വ​​​​​​​ട്ടി​​​​​​​ൽ കൊ​​​​​​​ണ്ടി​​​​​​​രു​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ് ആ ​​​​​​​പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ന്നും മ​​​​​​​റ്റു പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ ഇ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത്ര​​​​​​​കാ​​​​​​​ലം ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ട്ടും രാ​​​​​​​വ​​​​​​​ണ​​​​​​​നാ​​​​​​​യ എ​​​​​​​ന്നോ​​​​​​​ട് ഒ​​​​​​​രി​​​​​​​ത്തി​​​​​​​രി അ​​​​​​​നു​​​​​​​സ​​​​​​​ര​​​​​​​ണ​​​​​​​യോ ക​​​​​​​രു​​​​​​​ണ​​​​​​​യോ ഒ​​​​​​​രി​​​​​​​ഷ്ട​​​​​​​മോ കാ​​​​​​​ണി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല. എ​​​​​​​ന്‍റെ കു​​​​​​​റ്റ​​​​​​​ബോ​​​​​​​ധം കാ​​​​​​​ണു​​​​​​​ന്പോ​​​​​​​ൾ അ​​​​​​​വ ഉ​​​​​​​ള്ളാ​​​​​​​ലു​​​​​​​റ​​​​​​​ഞ്ഞു ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടോ എ​​​​​​​ന്നു​​​​​​​പോ​​​​​​​ലും തോ​​​​​​​ന്നി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

കു​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ല​​​​​​​ത്തു ക​​​​​​​വ​​​​​​​ർ​​​​​​​ന്ന പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന് ബി​​​​​​​മ​​​​​​​ൽ മി​​​​​​​ത്ര​​​​​​​യു​​​​​​​ടെ ‘വി​​​​​​​ല​​​​​​​യ്ക്കു വാ​​​​​​​ങ്ങാം’ എ​​​​​​​ന്ന നോ​​​​​​​വ​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ട്ടാം ക്ലാ​​​​​​​സി​​​​​​​ൽ പ​​​​​​​ഠി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ഴാ​​​​​​​ണ് ഞാ​​​​​​​ന​​​​​​​തു ക​​​​​​​വ​​​​​​​ർ​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​ര​​​​​​​ണ്ടാം വ​​​​​​​യ​​​​​​​സി​​​​​​​ലാ​​​​​​​ണ് വാ​​​​​​​യി​​​​​​​ച്ച​​​​​​​ത്. നീ​​​​​​​ണ്ട ഒ​​​​​​​ന്പ​​​​​​​തു​​​​​​​ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഞാ​​​​​​​ന​​​​​​​ത് വാ​​​​​​​യി​​​​​​​ക്കാ​​​​​​​തെ പാ​​​​​​​ഴാ​​​​​​​ക്കി​​​​​​​ക്ക​​​​​​​ള​​​​​​​ഞ്ഞ​​​​​​​ത്. നോ​​​​​​​വ​​​​​​​ലി​​​​​​​ലെ ദീ​​​​​​​പാ​​​​​​​ങ്കു​​​​​​​ര​​​​​​​നെ എ​​​​​​​നി​​​​​​​ക്കേ​​​​​​​റെ ഇ​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ടു. അ​​​​​​​തി​​​​​​​ലേ​​​​​​​റെ ഇ​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത് ഈ ​​​​​​​ലോ​​​​​​​കം ഇ​​​​​​​ങ്ങ​​​​​​​നെ ആ​​​​​​​യി​​​​​​​പ്പോ​​​​​​​യ​​​​​​​തി​​​​​​​ന്‍റെ പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ര​​​​​​​ണം താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ‘ദീ​​​​​​​പാ​​​​​​​ങ്കു​​​​​​​ര​​​​​​​ൻ’ പ​​​​​​​റ​​​​​​​യു​​​​​​​ന്നു എ​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ക​​​​​​​വ​​​​​​​ർ​​​​​​​ന്ന മ​​​​​​​റ്റൊ​​​​​​​രു പു​​​​​​​സ്ത​​​​​​​കം രാ​​​​​​​ഗി​​​​​​​ണി എ​​​​​​​ന്ന യ​​​​​​​ക്ഷി​​​​​​​യു​​​​​​​ടെ ക​​​​​​​ഥ​​​​​​​പ​​​​​​​റ​​​​​​​യു​​​​​​​ന്ന മ​​​​​​​ല​​​​​​​യാ​​​​​​​റ്റൂ​​​​​​​രി​​​​​​​ന്‍റെ ‘യ​​​​​​​ക്ഷി’ എ​​​​​​​ന്ന നോ​​​​​​​വ​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ൻ എ​​​​​​​ന്ന കോ​​​​​​​ള​​​​​​​ജ് അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​നോ​​​​​​​ട് ഒ​​​​​​​രി​​​​​​​ഷ്ടം തോ​​​​​​​ന്നി​​​​​​​യി​​​​​​​ല്ല. മ​​​​​​​റ്റൊ​​​​​​​രു പു​​​​​​​സ്ത​​​​​​​കം ‘മെ​​​​​​​ഡൂ​​​​​​​സ’ എ​​​​​​​ന്ന തീ​​​​​​​രെ മെ​​​​​​​ലി​​​​​​​ഞ്ഞൊ​​​​​​​രു പു​​​​​​​സ്ത​​​​​​​ക​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഗ്രീ​​​​​​​ക്ക് പു​​​​​​​രാ​​​​​​​ണ​​​​​​​ത്തി​​​​​​​ലെ ഒ​​​​​​​രു രാ​​​​​​​ക്ഷ​​​​​​​സി​​​​​​​യാ​​​​​​​ണ് മെ​​​​​​​ഡൂ​​​​​​​സ. അ​​​​​​​വ​​​​​​​ളെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ ​​​​​​​പോ​​​​​​​യ പേ​​​​​​​ർ​​​​​​​സൂ​​​​​​​സ് എ​​​​​​​ന്ന യോ​​​​​​​ദ്ധാ​​​​​​​വ് അ​​​​​​​വ​​​​​​​ളു​​​​​​​ടെ മു​​​​​​​ഖ​​​​​​​ത്തി​​​​​​​നു​​​​​​​ നേ​​​​​​​രേ ഒ​​​​​​​രു ക​​​​​​​ണ്ണാ​​​​​​​ടി കാ​​​​​​​ട്ടു​​​​​​​ക​​​​​​​യും ത​​​​​​​ന്‍റെ മു​​​​​​​ഖ​​​​​​​ത്തി​​​​​​​ന്‍റെ ഭ​​​​​​​യാ​​​​​​​ന​​​​​​​ക​​​​​​​ത ക​​​​​​​ണ്ണാ​​​​​​​ടി​​​​​​​യി​​​​​​​ൽ​​​​​​​ക്ക​​​​​​​ണ്ട മെ​​​​​​​ഡൂ​​​​​​​സ ഭ​​​​​​​യ​​​​​​​ന്നു മ​​​​​​​രി​​​​​​​ച്ചു​​​​​​​വീ​​​​​​​ഴു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​താ​​​​​​​ണ് പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ ഇ​​​​​​​തി​​​​​​​വൃ​​​​​​​ത്തം. ഒ​​​​​​​ന്നു​​​​​​​ര​​​​​​​ണ്ടു പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​കൂ​​​​​​​ടി​​​​​​​യു​​​​​​​ണ്ട്. വി​​​​​​​സ്താ​​​​​​​ര​​​​​​​ഭാ​​​​​​​ര​​​​​​​ത്താ​​​​​​​ൽ അ​​​​​​​വ പാ​​​​​​​തി​​​​​​​വ​​​​​​​ഴി​​​​​​​വ​​​​​​​രെ വ​​​​​​​ന്നു മ​​​​​​​ട​​​​​​​ങ്ങി​​​​​​​പ്പോ​​​​​​​യി.

കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​ശേ​​​​​​​ഷം കൊ​​​​​​​ല്ലം പ​​​​​​​ബ്ലി​​​​​​​ക് ലൈ​​​​​​​ബ്ര​​​​​​​റി​​​​​​​യി​​​​​​​ൽ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ തി​​​​​​​ര​​​​​​​ഞ്ഞു​​​​​​​ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ ഒ​​​​​​​രു പു​​​​​​​സ്ത​​​​​​​കം കൈ​​​​​​​യി​​​​​​​ൽ ത​​​​​​​ട​​​​​​​ഞ്ഞു. ‘The Man Who Loved Books Too Much’. ഇ​​​​​​​തി​​​​​​​ൽ​​​​​​​പ്പ​​​​​​​രം സ​​​​​​​ന്തോ​​​​​​​ഷ​​​​​​​മി​​​​​​​ല്ല. തീ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​​​​​​​ൽ​​​​​​​വ​​​​​​​ച്ച് പു​​​​​​​സ്ത​​​​​​​ക​​​​​​​മാ​​​​​​​ദ്യം പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ സു​​​​​ഹൃ​​​​​ത്തി​​​​​​​നെ പെ​​​​​​​ട്ടെ​​​​​​​ന്നോ​​​​​​​ർ​​​​​​​മ​​​​​​​വ​​​​​​​ന്നു. അ​​​​​​​യാ​​​​​​​ൾ എ​​​​​​​ന്നോ​​​​​​​ട് ചോ​​​​​​​ദി​​​​​​​ച്ച ചോ​​​​​​​ദ്യ​​​​​​​ത്തെ പി​​​​​​​ന്നാ​​​​​​​ലെ ഞാ​​​​​​​നോ​​​​​​​ർ​​​​​​​ത്തു. ഒ​​​​​​​രു രാ​​​​​​​ത്രി​​​​​​​യും അ​​​​​​​ടു​​​​​​​ത്ത പ​​​​​​​ക​​​​​​​ലി​​​​​​​ന്‍റെ പാ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​മാ​​​​​​​യി ഞാ​​​​​​​നാ ​​പു​​​​​​​സ്ത​​​​​​​കം വാ​​​​​​​യി​​​​​​​ച്ചു​​​​​​​തീ​​​​​​​ർ​​​​​​​ത്തു. ഒ​​​​​​​രാ​​​​​​​ൾ​​​​​​​ക്ക് പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളോ​​​​​​​ട് തോ​​​​​​​ന്നു​​​​​​​ന്ന പ്ര​​​​​​​ണ​​​​​​​യ​​​​​​​മോ കൊ​​​​​​​തി​​​​​​​യോ ഒ​​​​​​​ന്നു​​​​​​​മ​​​​​​​ല്ല ആ ​​​​​​​പു​​​​​​​സ്ത​​​​​​​കം എ​​​​​​​ന്ന് വാ​​​​​​​യി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​നി​​​​​​​ക്കു തോ​​​​​​​ന്നി. ഒ​​​​​​​രു​​​​​​​ത​​​​​​​രം ആ​​​​​​​ർ​​​​​​​ത്തി. ആ ​​​​​​​ആ​​​​​​​ർ​​​​​​​ത്തി​​​​​​​യു​​​​​​​ടെ മ​​​​​​​റ​​​​​​​വി​​​​​​​ലാ​​​​​​​ണ് അ​​​​​​​യാ​​​​​​​ൾ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. മോ​​​​​​​ഷ​​​​​​​ണം കു​​​​​​​റ്റ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​യാ​​​​​​​ളു​​​​​​​ടെ ആ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കെ​​​​​​​തി​​​​​​​രേ നീ​​​​​​​ങ്ങാ​​​​​​​ൻ നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​നു ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​യാ​​​​​​​ൾ ഇ​​​​​​​പ്പോ​​​​​​​ഴും പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ മോ​​​​​​​ഷ്ടി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടേ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് ആ​​​​​​​ലി​​​​​​​സ​​​​​​​ൺ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.

ഈ ​​​​​​​പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ലെ അ​​​​​​​നു​​​​​​​ഭ​​​​​​​വം ആ​​​​​​​ലി​​​​​​​സ​​​​​​​ണി​​​​​​​ന്‍റെ ഭാ​​​​​​​വ​​​​​​​ന​​​​​​​യ​​​​​​​ല്ല. സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​തും സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​ണ്. അ​​​​​​​പൂ​​​​​​​ർ​​​​​​​വ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ളു​​​​​​​ടെ പേ​​​​​​​ര് ജോ​​​​​​​ൺ ഗി​​​​​​​ൽ​​​​​​​ക്കി എ​​​​​​​ന്നാ​​​​​​​ണ്. അ​​​​​​​യാ​​​​​​​ൾ ഈ ​​​​​​​ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​വി​​​​​​​ടെ​​​​​​​യോ ജീ​​​​​​​വി​​​​​​​ച്ചി​​​​​​​രി​​​​​​​പ്പു​​​​​​​ണ്ടെ​​​​​​​ന്ന് ആ​​​​​​​ലി​​​​​​​സ​​​​​​​ൺ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു​​​​​​​ണ്ട്. അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ക​​​​​​​ര​​​​​​​മാം​​​​​​​വി​​​​​​​ധം പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളെ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ളാ​​​​​​​ണ് ഗി​​​​​​​ൽ​​​​​​​ക്കി. അ​​​​​​​ത​​​​​​​യാ​​​​​​​ൾ​​​​​​​ക്ക് ഒ​​​​​​​രാ​​​​​​​വേ​​​​​​​ശ​​​​​​​മാ​​​​​​​ണ്. അ​​​​​​​തി​​​​​​​ല​​​​​​​യാ​​​​​​​ൾ​​​​​​​ക്ക് കു​​​​​​​റ്റ​​​​​​​ബോ​​​​​​​ധ​​​​​​​മി​​​​​​​ല്ല. ഓ​​​​​​​രോ പു​​​​​​​സ്ത​​​​​​​ക​​​​​​​വും മോ​​​​​​​ഷ്ടി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ലു​​​​​​​ട​​​​​​​ൻ അ​​​​​​​യാ​​​​​​​ൾ അ​​​​​​​ടു​​​​​​​ത്ത പു​​​​​​​സ്ത​​​​​​​കം മോ​​​​​​​ഷ്ടി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള വ​​​​​​​ഴി​​​​​​​ക​​​​​​​ൾ തേ​​​​​​​ടും. ഇ​​​​​​​തി​​​​​​​ന്‍റെ മ​​​​​​​നഃ​​​​​ശാ​​​​​​​സ്ത്രം തേ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണ് ആ​​​​​​​ലി​​​​​​​സ​​​​​​​ൺ. ത​​​​​​​ന്നെ വ​​​​​​​ല്ലാ​​​​​​​തെ അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ഒ​​​​​​​രു ചോ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ് ആ​​​​​​​ലി​​​​​​​സ​​​​​​​ണി​​​​​​​നെ ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യെ തേ​​​​​​​ടി​​​​​​​യി​​​​​​​റ​​​​​​​ങ്ങാ​​​​​​​ൻ ധൈ​​​​​​​ര്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത്. എ​​​​​​​ന്തുകൊണ്ടാ​​​​​​​ണ് ഗി​​​​​​​ൽ​​​​​​​ക്കി അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്? ഈ ​​​​​​​ചോ​​​​​​​ദ്യം ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ഉ​​​​​​​ത്ത​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​ലി​​​​​​​സ​​​​​​​ണി​​​​​​​നെ വ​​​​​​​ഴി​​​​​​​ന​​​​​​​ട​​​​​​​ത്തി. പു​​​​​​​സ്ത​​​​​​​കം വാ​​​​​​​യി​​​​​​​ച്ചു മ​​​​​​​ട​​​​​ക്കു​​​​​​​മ്പോ​​​​​ൾ ഉ​​​​​​​ത്ത​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഘോ​​​​​​​ഷ​​​​​​​യാ​​​​​​​ത്ര ന​​​​​​​മ്മെ ക​​​​​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​യി കാ​​​​​​​ണാം. എ​​​​​​​ന്നാ​​​​​​​ൽ, ആ ​​​​​​​ഉ​​​​​​​ത്ത​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ലൊ​​​​​​​ന്നും ജോ​​​​​​​ൺ ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യെ ന​​​​​​​മു​​​​​​​ക്ക് ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ന​​​​​​​മ്മ​​​​​​​ൾ ഘോ​​​​​​​ഷ​​​​​​​യാ​​​​​​​ത്ര ക​​​​​​​ണ്ടു​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​മ്പോ​​​​​ൾ ഗി​​​​​​​ൽ​​​​​​​ക്കി ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലു​​​​​​​മൊ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്ത് അ​​​​​​​പൂ​​​​​​​ർ​​​​​​​വ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന് കൈ​​​​​​​വ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നു​​​​​​​ള്ള ഗൂ​​​​​​​ഢാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

ന്യൂ​​​​​​​യോ​​​​​​​ർ​​​​​​​ക്കി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഒ​​​​​​​രു പു​​​​​​​സ്ത​​​​​​​ക​​​​​​​മേ​​​​​​​ള​​​​​​​യി​​​​​​​ൽ​​​​​​​വ​​​​​​​ച്ചാ​​​​​​​ണ് ആ​​​​​​​ലി​​​​​​​സ​​​​​​​ൺ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​ഗ്ര​​​​​​​ന്ഥ വ്യാ​​​​​​​പാ​​​​​​​രി​​​​​​​യാ​​​​​​​യ കെ​​​​​​​ൻ​​ സാ​​​​​​​ൻ​​​​​ഡേ​​​​​​​ഴ്സ​​​​​​​നെ പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. അ​​​​​​​യാ​​​​​​​ളൊ​​​​​​​രു പു​​​​​​​സ്ത​​​​​​​ക ക​​​​​​​ച്ച​​​​​​​വ​​​​​​​ട​​​​​​​ക്കാ​​​​​​​ര​​​​​​​ൻ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. പു​​​​​​​സ്ത​​​​​​​ക​​​​​​​മോ​​​​​​​ഷ്ടാ​​​​​​​ക്ക​​​​​​​ളെ പി​​​​​​​ടി​​​​​​​കൂ​​​​​​​ടാ​​​​​​​ൻ ത​​​​​​​ക്കം​​​​​​​പാ​​​​​​​ർ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രാ​​​​​​​ളും ആ ​​​​​​​വി​​​​​​​വ​​​​​​​രം യ​​​​​​​ഥാ​​​​​​​സ​​​​​​​മ​​​​​​​യം പോ​​​​​​​ലീ​​​​​​​സി​​​​​​​ൽ അ​​​​​​​റി​​​​​​​യി​​​​​​​ക്കു​​​​​​​​​ന്ന കു​​​​​​​റ്റാ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ത​​​​​​​ത്പ​​​​​​​ര​​​​​​​നു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​യാ​​​​​​​ളാ​​​​​​​ണ് ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ആ​​​​​​​ലി​​​​​​​സ​​​​​​​ണി​​​​​​​ന് പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​യാ​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്ര​​​​​​​കാ​​​​​​​രം ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യെ നേ​​​​​​​രി​​​​​​​ട്ടു​​​​​​​ കാ​​​​​​​ണാ​​​​​​​ൻ ആ​​​​​​​ലി​​​​​​​സ​​​​​​​ൺ സാ​​​​​​​ൻ​​​​​​​ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ്കോ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് പോ​​​​​​​കു​​​​​​​ന്നു. അ​​​​​​​വി​​​​​​​ടെ​​​​​​​വ​​​​​​​ച്ച് വ​​​​​​​ള​​​​​​​രെ സാ​​​​​​​ഹ​​​​​​​സി​​​​​​​ക​​​​​​​മാ​​​​​​​യി ആ​​​​​​​ലി​​​​​​​സ​​​​​​​ൺ, ജോ​​​​​​​ൺ ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യെ ക​​​​​​​ണ്ടു​​​​​​​പി​​​​​​​ടി​​​​​​​ക്കു​​​​​​​ന്നു.

ഗി​​​​​​​ൽ​​​​​​​ക്കി​​​​​​​യോ​​​​​​​ട് ആ​​​​​​​ദ്യം​​​​​​​ത​​​​​​​ന്നെ ആ​​​​​​​ലി​​​​​​​സ​​​​​​​ൺ ചോ​​​​​​​ദി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് മോ​​​​​​​ഷ്ടി​​​​​​​ച്ച പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ താ​​​​​​​ങ്ക​​​​​​​ൾ എ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണു ഭ​​​​​​​ദ്ര​​​​​​​മാ​​​​​​​യി സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്നാ​​​​​​​ണ്. ഒ​​​​​​​രു സ​​​​​​​ങ്കോ​​​​​​​ച​​​​​​​വും കൂ​​​​​​​ടാ​​​​​​​തെ ഗി​​​​​​​ൽ​​​​​​​ക്കി അ​​​​​​​ത​​​​​​​വ​​​​​​​ർ​​​​​​​ക്കു കാ​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നു. പ​​​​​​​തി​​​​​​​യെ ഗി​​​​​​​ൽ​​​​​​​ക്കി മ​​​​​​​ന​​​​​​​സ് തു​​​​​​​റ​​​​​​​ക്കു​​​​​​​ന്നു. ആ​​​​​​​ദ്യ പു​​​​​​​സ്ത​​​​​​​ക​​​​​​​മോ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​ത് തൊ​​​​​​​ണ്ണൂ​​​​​​​റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് ഗി​​​​​​​ൽ​​​​​​​ക്കി സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നു. ലോ​​​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​​​സി​​​​​​​ലെ ഹെ​​​​​​​റി​​​​​​​റ്റേ​​​​​​​ജ് സ്റ്റോ​​​​​​​റി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​വി​​​​​​​ടു​​​​​​​ത്തെ ലൈ​​​​​​​ബ്ര​​​​​​​റി​​​​​​​യി​​​​​​​ലെ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളും ഭം​​​​​​​ഗി​​​​​​​യു​​​​​​​ള്ള മേ​​​​​​​ശ​​​​​​​യും ക​​​​​​​സേ​​​​​​​ര​​​​​​​യും മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്നു.

പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​ത്തും​​​​മു​​​​​​​ന്പ് ഗി​​​​​​​ൽ​​​​​​​ക്കി ത​​​​​​​സ്ക​​​​​​​ര​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​രം​​​​​​​ഭ​​​​​​​ത്തി​​​​​​​ൽ മു​​​​​​​പ്പ​​​​​​​ത്തി​​​​​​​യൊ​​​​​​​ൻ​​​​​​​പ​​​​​​​ത് സെ​​​​​​​ന്‍റ് വി​​​​​​​ല​​​​​​​യു​​​​​​​ള്ള ഒ​​​​​​​രു ക​​​​​​​ളി​​​​​​​പ്പാ​​​​​​​ട്ട കാ​​​​​​​ർ മോ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. പി​​​​​​​ന്നീ​​​​​​​ട് സാ​​​​​​​ക്സ് എ​​​​​​​ന്ന സൂ​​​​​​​പ്പ​​​​​​​ർ മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്പോ​​​​​​​ൾ ആ​​​​​​​രു​​​​​​​ടെ​​​​​​​യോ ക്രെ​​​​​​​ഡി​​​​​​​റ്റ് കാ​​​​​​​ർ​​​​​​​ഡ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് ചെ​​​​​​​റു​​​​​​​തും വ​​​​​​​ലു​​​​​​​തു​​​​​​​മാ​​​​​​​യ ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​ത​​​​​​​ട്ടി​​​​​​​പ്പു​​​​​​​ക​​​​​​​ൾ ഗി​​​​​​​ൽ​​​​​​​ക്കി ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തു പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ വാ​​​​​​​ങ്ങാ​​​​​​​ൻ മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ര​​​​സ​​​​മു​​​​ള്ള കാ​​​​ര്യം.

ഒ​​​​​റ്റ​​​​​പ്പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലൊ​​​​​തു​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത ഒ​​​​​​​രു ജീ​​​​​​​വി​​​​​​​ത​​​​​​​മാ​​​​​​​ണ് ജോ​​​​​ൺ ഗി​​​​​ൽ​​​​​ക്കി​​​​​യു​​​​​ടേ​​​​​ത്.​ അ​​​​​​​ഴു​​​​​​​കാ​​​​​​​തെ കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളാ​​​​​ണ് അ​​​​​തി​​​​​ലെ അ​​​​​ധ്യാ​​​​​യ​​​​​ങ്ങ​​​​​ൾ. അ​​​​​തി​​​​​ൽ നി​​​​​റ​​​​​യെ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ തേ​​​​​​​ടി​​​​​​​ന​​​​​​​ട​​​​​​​ന്ന പ്ര​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ​​​​​​​പ​​​​​​​ഥ​​​​​​​ങ്ങ​​​​​​​ൾ. ഞാ​​​​​​​ന​​​​​​​യാ​​​​​​​ളെ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും ഒ​​​​​​​രു പു​​​​​​​സ്ത​​​​​​​ക​​​​​​​ക്ക​​​​​​​ള്ള​​​​​​​ൻ എ​​​​​​​ന്നു വി​​​​​​​ളി​​​​​​​ക്കി​​​​​​​ല്ല. വെ​​​​​​​റു​​​​​​​മൊ​​​​​​​രു മോ​​​​​​​ഷ്ടാ​​​​​​​വാ​​​​​​​യ ഒ​​​​​​​രാ​​​​​​​ളെ ക​​​​​​​ള്ള​​​​​നെ​​​​​​​ന്നു വി​​​​​​​ളി​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ല എ​​​​​​​ന്ന് അ​​​​​​​യ്യ​​​​​​​പ്പ​​​​​​​പ്പ​​​​​​​ണി​​​​​​​ക്ക​​​​​​​രു​​​​​​​ടെ ഒ​​​​​​​രു വ​​​​​​​ച​​​​​​​ന​​​​​ധാ​​​​​​​ര​​​​​​​യു​​​​​​​ണ്ട്.
 
Corehub Up