തൃശൂർ: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ അധ്യാപകസുഹൃത്തുക്കളുടെ സ്മരണയ്ക്കായി വേറിട്ടൊരു ശ്രദ്ധാഞ്ജലി. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം അധ്യാപകൻ പി.ജെ. സ്റ്റൈജുവാണ് മൺമറഞ്ഞ സഹപ്രവർത്തകർക്കായി മനക്കൊടി സാവിയോ ഹോമിലെ വിദ്യാർഥികൾക്കു സ് നേഹക്കുടകൾ സമ്മാനിച്ചത്.
പുതിയ അധ്യയനവർഷത്തിൽ വിദ്യാലയങ്ങളിലേക്കു പോകുന്ന കുട്ടികൾക്കായി നൽകിയ കുടകൾ സാവിയോ ഹോം ഡയറക്ടർ ഫാ. സിജോ മുരിങ്ങാത്തേരി ഏറ്റുവാങ്ങി. ചടങ്ങിൽ കാൽഡിയൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. അബി പോൾ മുഖ്യാതിഥിയായി. അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക എ. രമ്യ അനുശോചനസന്ദേശം നൽകി.
Tags : nattu vishesham Love in the novel novel