Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Students

Ernakulam

ഏ​ഴ​ര പ​വ​ന്‍റെ മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ

ചെ​റാ​യി: റോ​ഡി​ൽ ക​ള​ഞ്ഞു കി​ട്ടി​യ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ഏ​ഴ​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ. അ​യ്യ​മ്പി​ള്ളി സ്വ​ദേ​ശി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ക​പ്പ​ട്ടി​ത്ത​റ അ​ന​ഘ രാ​ജീ​വ്, ക​ള​ത്തി​ൽ വീ​ട്ടി​ൽ കെ.​എ​ൽ. ശ്രീ​ദേ​വി എ​ന്നി​വ​രാ​ണ് ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​ത്യ​സ​ന്ധ​ത കാ​ട്ടി​യ​ത്.

മു​ന​മ്പം സ്വ​ദേ​ശി മാ​ട​ത്തി​ങ്ക​ൽ അ​ക്ഷ​യു​ടെ ഭാ​ര്യ അ​നു​രാ​ധി​ക​യു​ടെ​താ​യി​രു​ന്നു മാ​ല. ഇ​വ​ർ ഇ​ന്ന​ലെ എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ടു​ള്ള ലേ​ഡീ​സ് ഷോ​പ്പി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തി​നി​ട​യി​ൽ അ​തു​വ​ഴി വ​ന്ന ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​ഘ​യ്ക്കും ശ്രീ​ദേ​വി​ക്കും ക​ട​യു​ടെ മു​മ്പി​ൽ കി​ട​ന്നാ​ണ് ആ​ഭ​ര​ണം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും ക​ട​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​വ​രു​ടെ ഫോ​ൺ ന​മ്പ​ർ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് നേ​രെ ഞാ​റ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മാ​ല ഏ​ൽ​പ്പി​ച്ചു.
\

ഇ​തി​നി​ടെ ഉ​ട​മ മാ​ല അ​ന്വേ​ഷി​ച്ച് ക​ട​യി​ലെ​ത്തു​ക​യും ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഞാ​റ​ക്ക​ൽ പൊ​ലി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പൊ​ലി​സ് വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി എ​സ്എ​ച്ച്ഒ സി.​എ​സ്. നെ​ൽ​സ​ൺ, പി​ആ​ർ​ഒ എ​സ്ഐ ദേ​വ​രാ​ജ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

District News

ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റ്റു​ന്നി​ല്ലെ​ന്നു പ​രാ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സി​ല്‍ ക​യ​റ്റു​ന്നി​ല്ലെ​ന്ന് പ​രാ​തി. കാ​ഞ്ഞി​ര​പ്പ​ള്ളി-​മു​ണ്ട​ക്ക​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍​നി​ന്നും രാ​വി​ലെ എ​ട്ടി​നു ശേ​ഷം പൊ​ടി​മ​റ്റം എ​സ്ഡി കോ​ള​ജു​പ​ടി, പൊ​ടി​മ​റ്റം സ്റ്റോ​പ്പു​ക​ളി​ല്‍​നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ബ​സി​ല്‍ ക​യ​റ്റാ​തെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ പോ​ലീ​സി​നും ആ​ര്‍​ടി​ഒ​യ്ക്കും കോ​ള​ജ് പി​ടി​എ പ​രാ​തി ന​ൽ​കി.

സ്റ്റോ​പ്പു​ക​ളി​ല്‍​നി​ന്നു ദൂ​രെ മാ​റ്റി​നി​ര്‍​ത്തു​ക, ഡോ​ര്‍ തു​റ​ക്കാ​തി​രി​ക്കു​ക, നി​ര്‍​ത്തി​യാ​ല്‍ ത​ന്നെ ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ബെ​ല്ല​ടി​ച്ച് ബ​സ് മു​മ്പോ​ട്ടെ​ടു​ക്കു​ക, ക​യ​റു​ന്ന കു​ട്ടി​ക​ളോ​ട് മേ​ലി​ല്‍ ക​യ​റി​പ്പോ​ക​രു​തെ​ന്ന് ആ​ക്രോ​ശി​ക്കു​ക, ഫു​ള്‍​ടി​ക്ക​റ്റ് ചാ​ര്‍​ജ് ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണു‍ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പൊ​ടി​മ​റ്റം ഭാ​ഗ​ത്ത് ബ​സ് നി​ര്‍​ത്താ​ത്ത​തു​മൂ​ലം ഒ​രു മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് കോ​ള​ജി​ലും തി​രി​കെ ഹോ​സ്റ്റ​ലി​ലും കു​ട്ടി​ക​ൾ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ളെ ക​യ​റ്റാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പേ​ട്ട​ക്ക​വ​ല, പൊ​ടി​മ​റ്റം സ്റ്റോ​പ്പു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നും പി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up