അതുൽ ഗൗതം സഫാൻ
ഹരിപ്പാട്: രാസലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ. ചിങ്ങോലി സ്വദേശി അതുൽ, മണ്ണാറശാല സ്വദേശി സഫാൻ, നെയ്യാറ്റിൻകര സ്വദേശി ഗൗതം കൃഷ്ണൻ എന്നിവരെയാണ് ഹരിപ്പാട് പോലീസ് ബംഗളൂരുവി ൽനിന്നു പിടികൂടിയത്.
ബംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ. നേരത്തെ എംഡിഎംഎയുമായി പോലീസ് പിടിയിലായ കാർത്തിക്കിനെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരു കേന്ദ്രമായി ലഹരി ഇടപാടുകൾ മലയാളി വിദ്യാർഥികൾ നടത്തുന്ന വിവരം പോലീസ് അറിയുന്നത്. നാട്ടിലുള്ള ചെറുപ്പകാർക്ക് എംഡിഎംഎ ഇവർ വഴിയാണ് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ അറിയാൻ സാധിച്ചു. എസ്ഐ നൗഷാദ്, എഎസ്ഐ പ്രമോദ്, സിപിഒ ഗിരീഷ്, ദിനൂപ് അടങ്ങിയ സംഘമാണ് ബംഗളൂരുവിൽ പോയി പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.
Tags : Nursing students nattuvishesham local news