Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operational

ജ​നു​വ​രി 1 മു​ത​ൽ പു​തി​യ സിം-​ബൈ​ൻ​ഡി​ങ് നി​യ​മ​ങ്ങ​ൾ വ​രു​ന്നു; വാ​ട്സ്ആ​പ്പും ടെ​ലി​ഗ്രാ​മും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​റി​യേ​ണ്ട​ത്

ടെ​ലി​കോം വ​കു​പ്പി​ന്‍റെ പു​തി​യ 'സിം-​ബൈ​ൻ​ഡി​ങ്' ച​ട്ട​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ വാ​ട്സ്ആ​പ്പ്, ടെ​ലി​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത സിം ​കാ​ർ​ഡ് ഫോ​ണി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കേ​ണ്ടി വ​ന്നേ​ക്കാം. അ​ക്കൗ​ണ്ടു​ക​ൾ കെ​വൈ​സി - വെ​രി​ഫൈ ചെ​യ്ത സിം ​കാ​ർ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ടെ​ലി​കോം വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ന​ട​പ​ടി.

ര​ജി​സ്റ്റ​ർ ചെ​യ്ത സിം ​കാ​ർ​ഡ് ഫോ​ണി​ൽ ഇ​ടാ​തെ, വെ​റും വൈ​ഫൈ മാ​ത്രം ഉ​പ​യോ​ഗി​ച്ച് വാ​ട്സ്ആ​പ്പോ ടെ​ലി​ഗ്രാ​മോ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. ആ​പ്പു​ക​ൾ ഈ ​നി​യ​മ​ങ്ങ​ൾ എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ. ഐ​ഫോ​ണു​ക​ളി​ൽ സിം ​കാ​ർ​ഡ് ഇ​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ആ​പ്പി​ൾ സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ഐ​ഒ​എ​സി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ, വി​ദേ​ശ​യാ​ത്ര ചെ​യ്യു​ന്ന​വ​ർ, വൈ​ഫൈ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ ഈ ​പു​തി​യ ച​ട്ട​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഫോ​ണു​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

നി​യ​മ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ​യാ​ണ് മാ​റ്റ​ങ്ങ​ൾ?

ടെ​ലി​കോം വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ സിം ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണം. നേ​ര​ത്തെ എ​ല്ലാ വെ​ബ് സെ​ഷ​നു​ക​ളും ആ​റു മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ലോ​ഗ് ഔ​ട്ട് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് അ​ത് മാ​റ്റി സം​ശ​യാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ മാ​ത്രം സേ​വ​ന​ങ്ങ​ൾ ത​ട​യു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റം വ​രു​ത്തി. അ​തു​കൊ​ണ്ട് വാ​ട്സ്ആ​പ്പ് വെ​ബ് ആ​റു മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ൾ ലോ​ഗ് ഔ​ട്ട് ആ​കു​മെ​ന്ന് ക​രു​തേ​ണ്ട​തി​ല്ല. എ​ങ്കി​ലും സിം-​ബൈ​ൻ​ഡി​ങ് ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

വാ​ട്സ്ആ​പ്പ്, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ ആ​പ്പു​ക​ൾ​ക്കാ​ണ് ഈ ​നി​യ​മം ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ സ്‌​നാ​പ്ചാ​റ്റി​ന് (Snapchat) ഈ ​സിം-​ബൈ​ൻ​ഡി​ങ് ച​ട്ട​ങ്ങ​ൾ ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​ഗ്ന​ൽ ഇ​തു​വ​രെ സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സു​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഫോ​ണി​ൽ കൃ​ത്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത സിം ​കാ​ർ​ഡ് ഉ​ണ്ടോ എ​ന്നും ആ​പ്പി​ന് അ​ത് വെ​രി​ഫൈ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ടോ എ​ന്നു​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം.

Latest News

Corehub Up