x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂലമറ്റം വൈദ്യുതിനിലയം പ്രവര്‍ത്തനസജ്ജമാകുന്നു

ജോ​യി കി​ഴ​ക്കേ​ല്‍
Published: December 3, 2025 01:16 AM IST | Updated: December 3, 2025 01:16 AM IST

തൊ​ടു​പു​ഴ: മൂ​ല​മ​റ്റം പ​വ​ര്‍ഹൗ​സി​ലെ സ്‌​പെ​റി​ക്ക​ല്‍ വാ​ല്‍വി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​വ​ന്ന അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​യി.

ഇ​ന്ന​ലെ മൂ​ല​മ​റ്റം ഐ​ബി​യി​ലെ​ത്തി വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്ന് നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് നേ​തൃ​ത്വം ന​ല്‍കു​ക​യും പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​രത്തേ ജോലിക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. 

വൈ​ദ്യു​തി നി​ല​യ​ത്തി​ലെ അ​ഞ്ച്, ആ​റ് ജ​ന​റേ​റ്റ​റു​ക​ളു​ടെ സ്‌​പെ​റി​ക്ക​ല്‍ വാ​ല്‍വി​ന്‍റെ അ​പ്‌​സ്ട്രീം സീ​ലു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യി​രു​ന്നു ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ജ​ന​റേ​റ്റ​റു​ക​ളി​ലെ സീ​ലു​ക​ള്‍ ശ​രി​യാ​യി പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തു​മൂ​ലം സ്‌​പെ​റി​ക്ക​ല്‍ വാ​ല്‍വി​ല്‍നി​ന്നു പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ള​ത്തി​ന്‍റെ ചോ​ര്‍ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഡൗ​ണ്‍സ​ർ​ടീം ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യു​ണ്ടാ​കു​മാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ നാ​ലാം ന​മ്പ​ര്‍ ജ​ന​റേ​റ്റ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും പൂ​ര്‍ത്തീ​ക​രി​ച്ചു.      

ന​വം​ബ​ര്‍ 11 മു​ത​ല്‍ നി​ല​യം പൂ​ര്‍ണ​മാ​യി അ​ട​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​ന്‍ഡേ​ക്ക് ഷ​ട്ട​ര്‍ താ​ഴ്ത്തി പ​വ​ര്‍ ട​ണ​ലി​ലേ​ക്കും പെ​ന്‍സ്‌​റ്റോ​ക്കി​ലേ​ക്കു​മു​ള്ള ജ​ല​പ്ര​വാ​ഹം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​ത്. ഈ ​മാ​സം 11നു ​അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. നാ​ളെ പെ​ന്‍സ്റ്റോ​ക്കി​ല്‍ വെ​ള്ളം നി​റ​യ്ക്കു​ന്ന പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. അ​ഞ്ചി​ന് ഈ ​പ്ര​ക്രി​യ പൂ​ര്‍ത്തീ​ക​രി​ക്കും. ഇ​തു വി​ജ​യ​ക​ര​മാ​യാ​ല്‍ വൈ​ദ്യു​തോ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കും.    

130 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ആ​റ് ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം ഭൂ​ഗ​ര്‍ഭ വൈ​ദ്യു​തി​നി​ല​യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ഭി​രാ​മി ക​മ്പ​നി​യു​ടെ​യും വൈ​ദ്യു​തി ബോ​ര്‍ഡി​ലെ വി​ദ​ഗ്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

ഇ​ടു​ക്കി വൈ​ദ്യു​തി നി​ല​യം ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് 22 ദി​വ​സ​ത്തോ​ളം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​ടു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​ത് ഏ​റെ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി, കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​യി​ല്ലാ​തെ അ​റ്റ​കു​റ്റ​പ്പ​പ​ണി റി​ക്കാ​ര്‍ഡ് വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന​യ​ത് വൈ​ദ്യ​തി​ബോ​ര്‍ഡി​ന് നേ​ട്ട​മാ​യി.

Tags : Moolamattom Power Plant operational

Recent News

Corehub Up