District News
മല്ലപ്പള്ളി: 37 -ാമത് മല്ലപ്പള്ളി ഓർത്തഡോക്സ് സിറിയൻ കൺവൻഷൻ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ക്രിസ്തു ബന്ധവും ദൈവാനുഭവവും സുദൃഢമാകണമെങ്കിൽ ദൈവവചനവുമായി നിരന്തരം ഉള്ള സമ്പർക്കം അത്യന്താപേക്ഷിതമാണെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. മല്ലപ്പള്ളി ബഥനി പള്ളി അങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ ഫാ. നൈനാൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ.വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തി. ഫാ. ബിജോഷ് തോമസ്, ഫാ. പി.സി അലക്സാണ്ടർ, ഫാ. സി.കെ കുര്യൻ,ഫാ.ജോർജ് പി.ഏബ്രഹാം, ഫാ ബാബിൻ ബാബു, ഫാ. അനൂപ് വർഗീസ്, ഫാ. അനീഷ് ജോസഫ്,
ഫാ. ഫിലിപ്പ് എൻ.ചെറിയാൻ, ഫാ. സക്റിയ എൻ.ഫിലിപ്പ്, ഫാ. വർഗീസ് ജോൺ, മാത്യു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
District News
അടൂർ: ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നി വളരുക എന്നുള്ളതാണ് സുവിശേഷത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ഡോ. സഖറിയാസ്മാർ അപ്രേം മെത്രാപ്പോലീത്ത .
അടൂർ ഓർത്തഡോക്സ് കൺവൻഷൻ സമാപനവും നവാഭിഷിക്തരായ കോർ എപ്പിസ്കോപ്പമാർക്ക് നൽകിയ അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ഫാ.ജോസഫ് സാമുവേൽ തറയിൽ കോർ എപ്പിസ്കോപ്പ, ഫാ.രാജൻ മാത്യു കോർ എപ്പിസ്കോപ്പ, ഫാ.ജേക്കബ് കോശി കോർ എപ്പിസ്കോപ്പ എന്നിവരെ മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു.ഫാ.എബ്രഹാം ഇഞ്ചക്കലോടിൽ കോർ എപ്പിസ്കോപ്പഅധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഫാ.ഷിജു ബേബി,ജനറൽ സെക്രട്ടറി സച്ചിൻ സാം പാണുവേലിൽ എന്നിവർപ്രസംഗിച്ചു.
NRI
ദുബായി: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ട്രസ്റ്റി പി.എ. ഏബ്രഹാം, സെക്രട്ടറി പോൾ ജോർജ്, ജനറൽ കൺവീനർ സുനിൽ സി. ബേബി, ജോയിന്റ് കൺവീനർ ജോബി ജോർജ്, ജോയിന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ദിദിമോസ് "ÜNSUNG HERO' അവാർഡ് ചടങ്ങിൽ രാഗേഷ് കൃഷ്ണൻ കുരമ്പാലക്ക് സമ്മാനിച്ചു.
ദുബായി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രഥമ വികാരിയായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർഥം സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചവർക്ക് ഇടവക യുവജനപ്രസ്ഥാനം നൽകുന്ന അവാർഡ് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ പി.യു. തോമസിന് ചടങ്ങിൽ സമ്മാനിച്ചു.
ഇടവകാംഗങ്ങൾ തയാറാക്കിയ തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകളുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജു പിള്ള നിർവഹിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
പൊതുസമ്മേളനത്തിന് ശേഷം സിനിമാ താരം രമേഷ് പിഷാരടി, റിയാലിറ്റി ഷോ വിജയി ആവിർഭവ്, അശ്വിൻ വിജയ്, മെറിൻ ഗ്രിഗറി, ശ്രേയ ജയദീപ് എന്നിവർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. പ്രശസ്ത അവതാരക ഡയാന ഹമീദ് പരിപാടികൾ അവതരിപ്പിച്ചു.
നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു. തട്ടുകടകൾ, മാടക്കട, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരുന്നു.
District News
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര സമ്മേളനം 26, 27, 28 തീയതികളില്‍ തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പതാക യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ്, ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ട് മണ്ണിൽ, ലിന്റോ മണ്ണില്‍, അന്‍സു മേരി തുടങ്ങിയവര്‍ക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പതാക കൈമാറല്‍ ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം. ജോയ്, അനീഷ് ജേക്കബ്, ജിന്‍സ് തടത്തിൽ, നിബിന് നല്ലവീട്ടില്‍, ഡാനി രാജു എന്നിവര്‍ പങ്കെടുത്തു.
NRI
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തുന്നു.
ശനിയാഴ്ച മുതൽ ഡാളസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ ഇർവിൻ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകുന്നേരം മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.45നു കാരോൾട്ടൺ സെന്റ് മേരീസ് ദേവാലയത്തിൽ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർഥനകളും നടത്തും.
ഞായറാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തും. തിങ്കളാഴ്ച വൈകുന്നേരം ഡാളസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം ഡാളസ് സെന്റ് തോമസ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും.
കാതോലിക്കാബാവയുടെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ - 214 476 6584.