x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു


Published: February 24, 2026 03:43 AM IST | Updated: February 24, 2026 03:43 AM IST

മ​ല്ല​പ്പ​ള്ളി: 37 -ാമ​ത് മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തു ബ​ന്ധ​വും ദൈ​വാ​നു​ഭ​വ​വും സു​ദൃ​ഢ​മാ​ക​ണ​മെ​ങ്കി​ൽ ദൈ​വ​വ​ച​ന​വു​മാ​യി നി​ര​ന്ത​രം ഉ​ള്ള സ​മ്പ​ർ​ക്കം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി ബ​ഥ​നി പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ഫാ. ​നൈ​നാ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഡോ.​വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ബി​ജോ​ഷ് തോ​മ​സ്, ഫാ. ​പി.​സി അ​ല​ക്സാ​ണ്ട​ർ, ഫാ. ​സി.​കെ കു​ര്യ​ൻ,ഫാ.​ജോ​ർ​ജ് പി.​ഏ​ബ്ര​ഹാം, ഫാ ​ബാ​ബി​ൻ ബാ​ബു, ഫാ. ​അ​നൂ​പ് വ​ർ​ഗീ​സ്, ഫാ. ​അ​നീ​ഷ് ജോ​സ​ഫ്,
ഫാ. ​ഫി​ലി​പ്പ് എ​ൻ.​ചെ​റി​യാ​ൻ, ഫാ. ​സ​ക്റി​യ എ​ൻ.​ഫി​ലി​പ്പ്, ഫാ. ​വ​ർ​ഗീ​സ് ജോ​ൺ, മാ​ത്യു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Mallappally Orthodox Convention

Recent News

Corehub Up