Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pancharimelam

America

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

സി​യാ​റ്റി​ൽ: കേ​ര​ള​ത്തി​ന്‍റെ നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യം പേ​റു​ന്ന താ​ള​വാ​ദ്യ​ക​ലാ​രൂ​പ​മാ​യ പ​ഞ്ചാ​രി മേ​ളം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സി​യാ​റ്റി​ലി​ൽ അ​ര​ങ്ങേ​റി. പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "PanchariZ - Rhythm of Kerala' എ​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

പ​സ​ഫി​ക് നോ​ർ​ത്ത് വെ​സ്റ്റി​ലെ മേ​ള​ക്ക​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തൊ​രു പു​തി​യ അ​ധ്യാ​യ​മാ​യി ക​ലാ​സ്വാ​ദ​ക​ർ വി​ല​യി​രു​ത്തു​ന്നു.തി​ര​ക്കേ​റി​യ പ്ര​വാ​സി ജീ​വി​ത​ത്തി​നി​ട​യി​ലും ക​ല​യോ​ടു​ള്ള ക​ടു​ത്ത അ​ർ​പ്പ​ണ​ബോ​ധം കൈ​വി​ടാ​തെ, ഏ​ക​ദേ​ശം ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി ക​ഠി​ന​ശി​ക്ഷ​ണം ന​ട​ത്തി​യ 17 ക​ലാ​സ്നേ​ഹി​ക​ളാ​ണ് ഈ ​സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

സം​ഘ​ത്തി​ലെ 16 പേ​ർ സി​യാ​റ്റി​ലി​ൽ നി​ന്നു​ള്ള​വ​രും ഒ​രാ​ൾ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള​തു​മാ​ണ്. മേ​ള ക​ലാ​ര​ത്നം ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് ആ​ശാ​നും ക​ലാ​ക്ഷേ​ത്ര രാ​ജേ​ഷ് നാ​യ​രും ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും ന​ൽ​കി​യ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മാ​ണ് ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

2026 ജൂ​ലൈ 11ന് ​വാ​ഷിം​ഗ്ട​ണി​ലെ മൗ​ണ്ട് സാ​യി ഹൈ​സ്കൂ​ൾ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര​പ​ര​മാ​യ പ​ഞ്ചാ​രി മേ​ള അ​ര​ങ്ങേ​റ്റം. പ​ഞ്ചാ​രി മേ​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും ത​നി​മ​യും ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ കാ​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കൊ​മ്പ്, കു​ഴ​ൽ, ഇ​ല​ത്താ​ളം, വ​ല​ന്ത​ല ക​ലാ​കാ​ര​ന്മാ​രും ഈ ​അ​വ​ത​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

മു​ര​ളി രാ​ഘ​വ​ൻ, വി​ഷ്ണു കൃ​ഷ്ണ​ൻ, ജോ​ജോ ചാ​ലി​ശ്ശേ​രി, ആ​ഷി​ത റ​ഹ്മാ​ൻ, ല​ത സ​ന്തോ​ഷ്, രോ​ഹി​ത് രാ​മ​ച​ന്ദ്ര​ൻ, സു​രേ​ഷ് എ​സ്. നാ​യ​ർ, ഹ​രി​ഹ​ർ ശ​ങ്ക​ർ, സു​രേ​ഷ് ചെ​ല്ല​പ്പ​ൻ, പ്ര​വീ​ൺ ദേ​വ​ബാ​ല​ൻ, വി​നീ​ത് എ. ​നാ​യ​ർ, ആ​ന​ന്ദ് മേ​നോ​ൻ, മ​ഞ്ജു​ള ക​ലൂ​ർ, വി​ശ്വം ച​ങ്ങ​ര​ത്ത്, മി​ലി ജോ​ർ​ജ് ഓ​ജ​സ്, പ്ര​കാ​ശ് മേ​നോ​ൻ, അ​ജി​ത് കോ​താ​ര​മ​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ച​രി​ത്ര​വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ.

Latest News

Corehub Up