സുൽത്താൻ ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ സോപാനം കലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി.
പ്രശസ്ത വാദ്യകലാകാരനായ വിജേഷ് മാരാറിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ പന്ത്രണ്ട് കലാകാരൻമാരാണ് കഴിഞ്ഞദിവസം ചടങ്ങിൽ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിച്ചത്. ദേവദത്തൻ, പി. ആദിദേവ്, എം.വി. വിഷ്ണു, ആദി വൈഷ്ണവ്, ധൻവിദ് ദിനേശ്, ശ്രീനന്ദേഷ്, ഉത്രജ് രജീഷ്, അച്യുത്, വി. അമിത്, ആദിൽ ദേവ്, അനയ് ബാബു, ഇശാൻ ദേവ് എന്നിവർ മേളത്തിൽ പങ്കെടുത്തു. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ നിരവധി ഭക്തരും നാട്ടുകാരും പങ്കാളികളായി. ക്ഷേത്രം ഭാരവാഹികൾ ഭദ്രദീപം തെളിയിച്ചാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വാദ്യശ്രീ മുരളി മാരാറിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറി. ഇലത്താളം, കൊന്പ്, കുറുംകുഴൽ എന്നിവയുടെ അകന്പടിയോടെ അവതരിപ്പിച്ച മേളം കാണികൾക്ക് വേറിട്ട അനുഭവമായി.
Tags : nattu vishesham Pancharimelam