x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​ക്കൊ​പ്പം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഫോ​ക്കാ​ന അ​വ​സ​രം ഒ​രു​ക്കു​ന്നു

സാ​ജ് കാ​വി​ന്‍റെ അ​രി​ക​ത്തു
Published: April 4, 2026 04:56 PM IST | Updated: April 4, 2026 04:56 PM IST

ന്യൂ​ജ​ഴ്സി: ചെ​ണ്ട​യു​ടെ ഓ​രോ കൊ​ട്ടും വെ​റു​മൊ​രു താ​ള​മ​ല്ല, അ​ത് പ്ര​വാ​സി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും മ​ണ്ണി​ലെ വേ​രു​ക​ളു​ടെ​യും ഉ​ശി​രു​ള്ള മു​ഴ​ക്ക​മാ​ണ്.

ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ൻ 2026-ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് എ​ട്ടി​ന് പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന "പ​ഞ്ചാ​രി മേ​ളം' വെ​റു​മൊ​രു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ശ്ര​മ​മ​ല്ല, മ​റി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രേ താ​ള​ത്തി​ൽ കോ​ർ​ത്തി​ണ​ക്കു​ന്ന ഒ​രു മ​ഹാ​സം​ഗ​മ​മാ​ണ്.

ചെ​ണ്ട​മേ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ​തും പ്ര​ധാ​ന​മാ​യ​തും പ​ഞ്ചാ​രി​മേ​ള​മാ​ണ്. ഏ​റ്റ​വും ശാ​സ്ത്രീ​യ​മാ​യ​തും കാ​തി​നി​മ്പ​മു​ള്ള​തു​മാ​ണ് പ​ഞ്ചാ​രി. ചെ​ണ്ട​യു​ടെ ശ​ബ്‌​ദ​മാ​ധു​ര്യ​വും ഗാം​ഭീ​ര്യ​വും ഒ​ത്തി​ണ​ങ്ങു​ന്ന പ​ഞ്ചാ​രി​മേ​ളം ഓ​രോ മ​ല​യാ​ളി​യു​ടെ​യും ഗൃ​ഹാ​ത്വ​ര​ത്വം ഉ​ണ​ർ​ത്തു​ന്ന താ​ള​മാ​ണ്.

ഈ ​ച​രി​ത്ര നി​മി​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്ന​ത് ചെ​ണ്ട​യു​ടെ മാ​ന്ത്രി​ക​ൻ പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​മാ​ണ്. ഒ​രു ഇ​തി​ഹാ​സ ക​ലാ​കാ​ര​നോ​ടൊ​പ്പം ഒ​രേ വേ​ദി​യി​ൽ, ഒ​രേ താ​ള​ത്തി​ൽ ചെ​ണ്ട കൊ​ട്ടു​ക എ​ന്ന​ത് ഏ​തൊ​രു വാ​ദ്യ​ക​ലാ​കാ​ര​ന്‍റെ​യും സ്വ​പ്ന​മാ​ണ്.

ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഫോ​ക്കാ​ന ഈ ​ക​ൺ​വെ​ൻ​ഷ​നി​ലൂ​ടെ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കു​ന്നു. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ​യും ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​പ​ഞ്ചാ​രി​മേ​ള​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക എ​ന്ന​ത് വ​ലി​യൊ​രു ബ​ഹു​മ​തി​യും പ്രി​വി​ലേ​ജു​മാ​ണ്.

ഇ​തോ​ടൊ​പ്പം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​രാ​യ ചെ​ണ്ട ആ​ശാ​ന്മാ​രു​ടെ ഏ​കോ​പ​നം കൂ​ടി​യാ​ണ് ഈ ​പ​ഞ്ചാ​രി​മേ​ള​ത്തി​ൽ മു​ഴ​ങ്ങു​ന്ന​ത്. പ്ര​ഗ​ത്ഭ​നാ​യ ക​ലാ​കാ​ര​ന്‍റെ വി​ര​ൽ​തു​മ്പി​ലെ താ​ള​ത്തി​നൊ​പ്പം ചേ​രാ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ചെ​ണ്ട പ്രേ​മി​ക​ൾ​ക്ക് അ​സു​ല​ഭ നി​മി​ഷ​മാ​യി​രി​ക്കും ഇ​ത്.

ചി​ല​ർ ചോ​ദി​ച്ചേ​ക്കാം, "ഒ​രു ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​നം?' എ​ന്ന്. എ​ന്നാ​ൽ, ആ​യി​ര​ങ്ങ​ൾ ഒ​രേ മ​ന​സോ​ടെ ഒ​ന്നി​ക്കു​മ്പോ​ൾ അ​തൊ​രു വ​ലി​യ സ​ന്ദേ​ശ​മാ​യി മാ​റു​ന്നു. പ്ര​വാ​സ​ത്തി​ന്‍റെ ഏ​കാ​ന്ത​ത​യി​ൽ നി​ന്നും തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​റി, സ്വ​ന്തം സം​സ്കാ​ര​ത്തെ മു​റു​കെ​പ്പി​ടി​ക്കു​ന്ന ഓ​രോ മ​ല​യാ​ളി ജീ​വി​ത​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണി​ത്.

വേ​ദി​ക​ളി​ൽ എ​ത്താ​തെ പോ​യ​വ​ർ​ക്കും അം​ഗീ​കാ​രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ഒ​രു വ​ലി​യ വേ​ദി കൂ​ടി​യാ​ണി​ത്. കാ​ലം മാ​റു​മ്പോ​ൾ സ​ഹാ​നു​ഭൂ​തി​യും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​യ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത​ലും ശ്ര​ദ്ധ​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഈ ​സം​ഗ​മ​ത്തി​നു​ണ്ട്.

ഓ​ഗ​സ്റ്റ് എ​ട്ടി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ഈ ​ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റും 60 മ​ണി​ക്കൂ​ർ വെ​രി​ഫൈ​ഡ് വോ​ള​ന്‍റി​യ​ർ അ​വേ​ഴ്സും ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടാ​തെ മി​ക​ച്ച മൂ​ന്ന് ചെ​ണ്ട സ്കൂ​ളു​ക​ൾ​ക്ക് വി​വി​ഐ​പി പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. ഇ​ന്ത്യ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി, കേ​ര​ള മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഈ ​ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ൽ പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യോ​ടൊ​പ്പം അ​ണി​ചേ​രാ​ൻ ഇ​പ്പോ​ൾ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ചെ​ണ്ട​യു​ടെ ഓ​രോ അ​ടി​യും ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ക​ട്ടെ - ഈ ​സ​മൂ​ഹ​ത്തി​ലെ ഓ​രോ ജീ​വി​ത​ത്തി​നും ഒ​രു സ്ഥാ​നം ഉ​ണ്ട്. ഇ​ത് ഒ​രു ക​ലാ​കാ​ര​ന്‍റെ പ്ര​ക​ട​നം മാ​ത്ര​മ​ല്ല, ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പ്‌ പ​തി​ഞ്ഞ ക​ല​യാ​ണ്. ല​ക്ഷ്യം ശ​രി​യെ​ങ്കി​ൽ, അ​തി​ലേ​ക്കു​ള്ള വ​ഴി​യും ധ​ർ​മ​മാ​കും. അ​ങ്ങ​നെ ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക് ചെ​ണ്ട​കൈ ദൂ​രം മാ​ത്രം.

Tags : Fokana Chenda Melam Pancharimelam

Recent News

Corehub Up