Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pills

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മാ​ര​ക ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് കാ​പ പ്ര​തി​ക​ൾ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​ര​ക ല​ഹ​രി​ഗു​ളി​ക​ക​ളു​മാ​യി ര​ണ്ട് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ൾ ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ കൈ​ത​വ​ന ശ​ങ്ക​ര​ശേ​രി​വേ​ലി​ൽ മ​നു ശ​ങ്ക​ർ (32), ആ​ല​പ്പു​ഴ പ​ഴ​വീ​ട് വ​ലി​യ​പു​ര​യ്ക്ക​ൽ ഷി​ജോ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ന​ക​ക്കു​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​അ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ആ​ണ് ഇ​രു​വ​രെ‍​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് വി​പ​ണ​ന​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 56 നി​രോ​ധി​ക്ക​പ്പെ​ട്ട ല​ഹ​രി​ഗു​ളി​ക​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​തു​കു​ളം ഹൈ​സ്‌​കൂ​ൾ മു​ക്കി​ന് സ​മീ​പം വ​ച്ചാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ൽ ല​ഹ​രി​ഗു​ളി​ക​ക​ളു​ടെ വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ​വ​ർ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ​പ് കാ​പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ടു​ക​യും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ, ജ​യി​ൽ​മോ​ചി​ത​രാ​യ ശേ​ഷ​വും ല​ഹ​രി​വി​ൽ​പ​ന തു​ട​രു​ക​യാ​യി​രു​ന്നു.

ക​ന​ക​ക്കു​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കൊ​പ്പം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, ഗോ​പ​കു​മാ​ർ, സ​ജീ​ഷ്, അ​നി, സി​യാ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up