കൊച്ചി: നൈട്രോ സല്‍ഫാന്‍ ഗുളികകളുമായി യുവാവ് പിടിയില്‍. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്താണ് അരൂര്‍ പോലീസിന്‍റെ പിടിയിലായത്. 64 ഓളം ഗുളികകളുമായി അരൂര്‍ പമ്പില്‍ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
രാവിലെ എട്ടോടെ ഒരാള്‍ പമ്പിലെ ശുചിമുറിയില്‍ കയറിയിട്ട് ഇറങ്ങുന്നില്ല എന്ന് അരൂര്‍ പമ്പില്‍ നിന്നു പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ശുചിമുറി തുറന്നപ്പോള്‍ ഇറങ്ങിയോടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. ദേഹപരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ നിന്നും ഗുളികള്‍ കണ്ടെത്തിയത്.
അരൂര്‍, പൂച്ചാക്കല്‍ സ്റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പ്രഭജിത്ത്. കാപ്പ പ്രകാരമുള്ള തടവിന് ശേഷം ഒരു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. പ്രതിയുടെ പക്കല്‍ നിന്നും കിട്ടിയ ലഹരി മരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്‌ഐ അബീഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Tags : Police chase arrest youth pills