Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Officer

ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

പാങ്ങോട്: വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ട പോലീസുകാരന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖൻ സതീശന്‍റെ കമന്‍റ്.

ഒരു മാധ്യമത്തിൽ വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്‍റിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.

NRI

ജോ​ർ​ജി​യ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

അ​റ്റ്‌​ലാ​ന്‍റാ: ജോ​ർ​ജി​യ​യി​ലെ ഗ്വി​ന​റ്റ് കൗ​ണ്ടി​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. നേപ്പാൾ വംശജനായ പ്ര​ദീ​പ് ത​മാം​ഗ് (25) ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഡേ​വി​ഡ് റീ​ഡി​ന് വെ​ടി​യേ​റ്റെ​ങ്കി​ലും അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 7.30ഓ​ടെ ഗ്വി​ന​റ്റ് കൗ​ണ്ടി​യി​ലെ സ്റ്റോ​ൺ മൗ​ണ്ട​ൻ ഭാ​ഗ​ത്തു​ള്ള ഹോ​ളി​ഡേ ഇ​ൻ എ​ക്‌​സ്പ്ര​സ് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക്രെ​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ് പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലി​ലെ​ത്തി​യ​ത്. 35 വ​യ​സു​കാ​ര​നാ​യ കെ​വി​ൻ ആ​ൻ​ഡ്രൂ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വ​ച്ച​ത്. പ്ര​തി​യെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹോ​ട്ട​ൽ മു​റി​യി​ലെ​ത്തി​യ പോ​ലീ​സുകാ​രെ പ്ര​തി അ​ക​ത്തേ​ക്ക് ക്ഷ​ണി​ക്കു​ക​യും സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കൈ​ത്തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​നെ പോ​ലീ​സു​കാ​ര​ൻ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​നെ പോ​ലീ​സു​കാ​ര​ൻ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നി​ർ​മ​ൽ കു​മാ​റി​നെ​തി​രെ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി ജോ​യ​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ജോ​യ​ലി​ന്‍റെ​യും നി​ർ​മ​ൽ കു​മാ​റി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ർ​ദ​നം ന​ട​ന്ന​ത്. പി​ന്നീ​ട് സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു.

നി​ർ​മ​ൽ കു​മാ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജോ​യ​ലി​നെ തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

NRI

ടെ​ക്സ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ടെ​ക്സ​സ്: ഡ്യൂ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കോ​പ്പ​റാ​സ് കോ​വ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ഓ​ഫീ​സ​റാ​യ എ​ലി​ജ ഗാ​ര​റ്റ്‌​സ​ൺ ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം പ​ത്തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഗാ​ര​റ്റ്‌​സ​ണെ പ്ര​തി വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ടെ​ക്സ​സ് റേ​ഞ്ചേ​ഴ്സ് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

അ​ഞ്ചു​തെ​ങ്ങി​ൽ എ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​രം: അ​ഞ്ചു​തെ​ങ്ങി​ൽ എ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. വ​ർ​ക്ക​ല ഇ​ല​ക​മ​ൺ ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി ഷി​ബു​മോ​ൻ(49) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

കു​ടും​ബ​ത്തി​നോ​ടൊ​പ്പ​മാ​ണ് ഷി​ബു​മോ​ൻ താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. ഷി​ബു​മോ​ന് ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

ഹൃ​ദ​യാ​ഘാ​തം; ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

കൊ​ച്ചി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​സ്ഐ കു​ട്ട​മ്പു​ഴ ഇ​ഞ്ച​ത്തൊ​ട്ടി ക​ണ്ണാ​മ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ.​കെ. ജ​യ​ന്‍ (53) ആ​ണ് മ​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ല്‍ വ​ട​ക്കേ ന​ട ഭാ​ഗ​ത്താ​യി​രു​ന്നു ഡ്യൂ​ട്ടി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ജ​യ​നെ പ​മ്പ​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ പ​മ്പ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​ന്ന് പു​ല​ര്‍​ച്ചെ 12.44 ജ​യ​ന്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Kerala

പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

380000 യു​വ​തി വാ​ങ്ങി​യെ​ന്നും പി​ന്നീ​ട് 14 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ണ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പെ​ന്നാ​ണ് ബ​ഷീ​റി​ന്‍റെ ആ​രോ​പ​ണം.

നേ​ര​ത്തേ, പ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ൻ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

NRI

ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പൊ​ലീ​സ് സ​ർ​ജ​ന്‍റ് ചാ​ൾ​സ് അ​ല​ൻ വ​ർ​ക്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​ക്കി​ടെ ഉ​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. 2020ലാ​ണ് അ​ല​ൻ വ​ർ​ക്സ് ഡി​എ​ഫ്ഡ​ബ്ല്യു പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ചേ​ർ​ന്ന​ത്. ഔ​ദ്യോ​ഗി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​നം മു​ൻ​നി​ർ​ത്തി 2022ൽ ​അ​ദ്ദേ​ഹ​ത്തി​ന് സ​ർ​ജ​ന്‍റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

ഡി​എ​ഫ്ഡ​ബ്ല്യു​വി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് ടെ​ന്‍റ​ൺ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ്, ടാ​റ​ന്‍റ് കൗ​ണ്ടി കോ​ള​ജ് പോ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​ല​ൻ വ​ർ​ക്സി​ന്‍റെ വി​യോ​ഗ​ത്തി​ൽ പൊ​ലീ​സ് ചീ​ഫ് ബ്ര​യാ​ൻ റെ​ഡ്ബേ​ൺ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Kerala

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സ്. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

നേ​ര​ത്തെ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്ന യു​വ​തി​യെ ഈ ​അ​ടു​ത്ത കാ​ല​ത്ത് വീ​ണ്ടും പ​രി​ച​യം പു​തു​ക്കി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​ണ്‍ ന​മ്പ​ര്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ക​ലും രാ​ത്രി​യും അ​സ​മ​യ​ങ്ങ​ളി​ലും നി​ര​ന്ത​ര​മാ​യി ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളു​മ​യ​ച്ചു. തു​ട​ര്‍​ന്ന് യു​വ​തി ന​ട​ക്കാ​വ് പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന​പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്നി​ട്ടി​ല്ല.

Kerala

പ​ണം ന​ൽ​കി​യാ​ൽ ആ​രു​ടെ​യും വ്യ​ക്തി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കും; മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ണം ന​ൽ​കി​യാ​ൽ ഏ​ത് രാ​ജ്യ​ത്തു​ള്ള​വ​രു​ടെ​യും വ്യ​ക്തി വി​വ​ര​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഹാ​ക്ക് ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ൻ പ്ര​വീ​ൺ കു​മാ​റാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്.

യു​പി​യി​ലെ പ്ര​താ​പ്ഗ​ർ ജി​ല്ല​യി​ലെ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ കോ​ൾ സ​ർ​വ​യ​ല​ൻ​സ് ഓ​ഫീ​സ​റാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​വീ​ൺ കു​മാ​ർ. അ​ടൂ​ർ സ്വ​ദേ​ശി ജോ​യ​ൽ വി. ​ജോ​സാ​യി​രു​ന്നു ഹാ​ക്കിം​ഗി​ന്‍റെ ബു​ദ്ധി കേ​ന്ദ്രം. കേ​സി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​യ​ൽ വി. ​ജോ​സും കൂ​ട്ടു​കാ​രി ഹി​രാ​ൽ ബെ​ന്നും നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

ആ​രെ​ക്കു​റി​ച്ചു​മു​ള്ള എ​ന്ത് വി​വ​ര​വും ജോ​യ​ൽ ഹാ​ക്ക് ചെ​യ്ത് ന​ൽ​കു​മാ​യി​രു​ന്നു. ക​മി​താ​ക്ക​ളാ​ണ് കൂ​ടു​ത​ലും ചോ​ർ​ത്ത​ലി​ന് ഈ ​സം​ഘ​ത്തെ സ​മീ​പി​ച്ചി​രു​ന്ന​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ നി‍​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജോ​യ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​യ​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ പെ​ൺ​സു​ഹൃ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി ഹി​രാ​ൽ ബെ​ൻ അ​നൂ​ജ് പ​ട്ടേ​ലും പി​ടി​യി​ലാ​യി. തു​ട​ർ​ന്നാ​ണ് സൂ​ത്ര​ധാ​ര​ൻ പ്ര​വീ​ൺ കു​മാ​റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലൈ​വ് ലൊ​ക്കേ​ഷ​നും ഫോ​ൺ കോ​ൾ രേ​ഖ​ക​ളും ചോ​ർ​ത്തി ജോ​യ​ലി​ന് ന​ൽ​കി​യി​രു​ന്ന​ത് പ്ര​വീ​ൺ കു​മാ​ർ ആ​യി​രു​ന്നു. സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

National

കോ​യ​മ്പ​ത്തൂ​ർ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച​തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യം

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച​തി​ൽ പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സി​നു സം​ശ​യം. ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യോ​ടെ കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ലെ ക്യു​ബ്രാ​ഞ്ചി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ മൂ​ന്ന് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു എ​ന്ന​താ​ണ് കേ​സ്.

എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സി​ലെ വെ​ങ്കി​ട​പു​രം ഗ്രൗ​ണ്ടി​ൽ പോ​ലീ​സു​കാ​ര​ൻ ഭാ​ര്യ​യ്ക്കൊ​പ്പം കാ​റി​നു​ള്ളി​ൽ ഇ​രി​ക്ക​വേ ഒ​രു സം​ഘം യു​വാ​ക്ക​ൾ എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ൽ​നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച ശേ​ഷം ചി​ന്നി​യം പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ർ നി​ർ​ത്തി​യ​പ്പ​ഴാ​യി​രു​ന്നു സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ സ്വ​ർ​ണ​മാ​ല, ബ്രേ​സ്‌‌​ലെ​റ്റ്, അ​ഞ്ച് പ​വ​നി​ല​ധി​കം തു​ക്ക​മു​ള്ള മൂ​ന്ന് സ്വ​ർ​ണ മോ​തി​ര​ങ്ങ​ൾ എ​ന്നി​വ അ​വ​ർ ക​വ​ർ​ന്നു. സു​ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും പ​ങ്ക് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​ലീ​സ് അ​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ. ​ശ​ര​വ​ണ സു​ന്ദ​ർ പ​റ​ഞ്ഞു.

NRI

അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്: മൂ​ന്നു​പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ തെ​ക്ക​ൻ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ടി​വ​ച്ചു​കൊ​ന്നു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത പ​രി​ക്കേ​റ്റു.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 185 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ്, മേ​രി​ല​ൻ​ഡ് ലൈ​നി​ന് സ​മീ​പം നോ​ർ​ത്ത് കൊ​ഡോ​റ​സ് ടൗ​ൺ​ഷി​പ്പ് പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്. അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.

ഇ​യാ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട് പേ​രെ ചി​കി​ത്സി​ക്കു​ന്നു​ണ്ടെ​ന്നും സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും യോ​ർ​ക്ക് ആ​ശു​പ​ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up