ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സർജന്റ് ചാൾസ് അലൻ വർക്സ് കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്.
വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ സജീവമായിരിക്കെയായിരുന്നു അന്ത്യം. 2020ലാണ് അലൻ വർക്സ് ഡിഎഫ്ഡബ്ല്യു പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്നത്. ഔദ്യോഗിക രംഗത്തെ മികച്ച പ്രകടനം മുൻനിർത്തി 2022ൽ അദ്ദേഹത്തിന് സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചു.
ഡിഎഫ്ഡബ്ല്യുവിൽ എത്തുന്നതിന് മുമ്പ് ടെന്റൺ കൗണ്ടി ഷെരീഫ് ഓഫീസ്, ടാറന്റ് കൗണ്ടി കോളജ് പോലീസ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അലൻ വർക്സിന്റെ വിയോഗത്തിൽ പൊലീസ് ചീഫ് ബ്രയാൻ റെഡ്ബേൺ അനുശോചനം രേഖപ്പെടുത്തി.
Tags : DFW Airport Police Officer Medical Emergency USA