Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Port

നെ​ഞ്ചി​ടി​പ്പേ​റ്റി​യ രാ​ത്രി; നി​യ​ന്ത്ര​ണം വി​ട്ട ക​പ്പ​ൽ തീ​ര​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്തു

കൊ​ച്ചി: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ൽ കൊ​ച്ചി തീ​ര​ത്തേ​ക്ക് അ​തി​വേ​ഗം നീ​ങ്ങി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സൂ​റ​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ എ​സ്എ​സ്എ​ൽ മും​ബൈ എ​ന്ന ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്.

സാ​ധാ​ര​ണ​യാ​യി തു​റ​മു​ഖ​ത്തി​ന് പു​റ​ത്തെ​ത്തു​ന്ന ക​പ്പ​ലു​ക​ൾ ഡോ​ക്ക് ചെ​യ്ത ശേ​ഷം ട​ഗ് ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​മാ​യി അ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട എ​സ്എ​സ്എ​ൽ മും​ബൈ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​തോ​ടെ ട​ഗ് ബോ​ട്ടു​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ക​പ്പ​ലി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ സാ​ഹ​ച​ര്യം ആ​യി​രു​ന്നെ​ങ്കി​ലും ട​ഗ് ബോ​ട്ടു​ക​ളു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

ഇ​ന്ധ​നം തീ​ർ​ന്നു; മം​ഗോ​ളി​യ​ൻ ച​ര​ക്കു ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത്

കൊ​ല്ലം: ഇ​ന്ധ​നം തീ​ർ​ന്നു ക​ട​ലി​ൽ കു​ടു​ങ്ങി​യ മം​ഗോ​ളി​യ​ൻ ച​ര​ക്കു ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത്. ചൈ​ന​യി​ൽ നി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന എ​ൽ​പി​ജി ക​പ്പ​ലാ​ണു തീ​ര​ത്ത​ടു​ത്ത​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് അ​ടു​ത്ത​ത്.

കൊ​ച്ചി തു​റ​മു​ഖ​ത്ത് അ​ടു​ക്കാ​നാ​യി 11 ദി​വ​സം കാ​ത്തു​കി​ട​ന്നെ​ങ്കി​ലും ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​നു​മ​തി ല​ഭി​ച്ചി​ല്ല. മം​ഗോ​ളി​യ​യു​ടെ പ​താ​ക​യു​ള്ള ക​പ്പ​ൽ ഫെ​ബ്രു​വ​രി 14നാ​ണു ചൈ​ന​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി കാ​ര​ണം വേ​ഗം കു​റ​ച്ചും ഇ​ട​യ്ക്കി​ടെ ന​ങ്കൂ​ര​മി​ട്ടു​മാ​ണു നീ​ങ്ങി​യി​രു​ന്ന​ത്. യു​ദ്ധം തീ​രു​ന്ന​തി​ന​നു​സ​രി​ച്ച് എ​ത്താ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ധ​നം കു​റ​യു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ നി​ന്നു ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ 10,000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണു കൊ​ല്ല​ത്തെ​ത്തി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ലം, പ​ല​വ്യ​ഞ്ജ​നം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കും. ഇ​ന്ധ​നം ഇ​ന്നു നി​റ​യ്ക്കാ​നാ​ണു ശ്ര​മം.

National

ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് - ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

പാ​കി​സ്ഥാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​മു​ഖ പ്ര​വേ​ശ​നം ബം​ഗ്ലാ​ദേ​ശി​ന് ചൈ​ന​യു​മാ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും വ്യാ​പാ​ര ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള പാ​ക് തീ​രു​മാ​നം ധാ​ക്ക​യി​ലേ​ക്കു​ള്ള വ്യാ​പാ​ര റൂ​ട്ടു​ക​ൾ സു​ഗ​മ​മാ​ക്കു​മെ​ന്നും പ്രാ​ദേ​ശി​ക അ​യ​ൽ വി​പ​ണി​ക​ളി​ൽ വാ​ണി​ജ്യ ഇ​ട​പെ​ട​ലി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പാ​കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​യ​റ്റു​മ​തി​യി​ൽ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ച​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റു​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വ ഷേ​വ തു​റ​മു​ഖം വ​ഴി ക​യ​റ്റു​മ​തി വ​ഴി​തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

International

അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ പാ​ക്കി​സ്ഥാ​ൻ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​താ​യി ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തു​റ​മു​ഖം നി​ര്‍​മി​ക്കാ​നും ന​ട​ത്തി​പ്പി​നു​മു​ള്ള അ​വ​കാ​ശ​വും അ​മേ​രി​ക്ക​യ്ക്ക് ത​ന്നെ ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ക്കി​സ്ഥാ​നി​ലെ നി​ര്‍​ണാ​യ​ക ധാ​തു​ക്ക​ളു​ള്ള പ​സ്‌​നി പ​ട്ട​ണ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് കൂ​ടി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഗ്വാ​ദ​ര്‍ ജി​ല്ല​യി​ലു​ള്ള ഒ​രു തു​റ​മു​ഖ ന​ഗ​രം കൂ​ടി​യാ​ണ് പ​സ്‌​നി.

യു​എ​സ് സൈ​നി​ക​താ​വ​ളം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തു​റ​മു​ഖം ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല. ധാ​തു​ക്ക​ള്‍ നി​റ​ഞ്ഞ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യു​മാ​യി തു​റ​മു​ഖ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ വൈ​റ്റ്ഹൗ​സി​ല്‍ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫു​മാ​യും സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റു​മാ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

Latest News

Corehub Up