Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Possibilities

Kerala

റോ​ബോ​ട്ടി​ക്സ് പ​ഠ​ന മേ​ഖ​ല​യും സാ​ധ്യ​ത​ക​ളും

സാ​​ങ്കേ​​തി​​ക മേ​​ഖ​​ല വ​​ള​​രെ വേ​​ഗ​​ത‍​യി​​ലാ​​ണ് വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ന​​മ്മു​​ടെ നാ​​ട്ടി​​ലു​​ണ്ടാ​​യേ​​ക്കാ​​വു​​ന്ന സാ​​ങ്കേ​​തി​​ക മാ​​റ്റ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് എ​​പ്പോ​​ഴെ​​ങ്കി​​ലും സ​​ങ്ക​​ൽ​​പ്പി​​ച്ചു നോ​​ക്കി​​യി​​ട്ടു​​ണ്ടോ? അ​​ങ്ങ​​നെ സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യു​​ടെ വ​​ള​​ർ​​ച്ച റോ​​ബോ​​ട്ടു​​ക​​ളു​​ടെ രൂ​​പ​​ക​​ല്പ​​ന​​യും നി​​ര്‍​മാ​​ണ​​വും വ്യാ​​വ​​സാ​​യി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വ​​ള​​ര്‍​ച്ച പ്രാ​​പി​​ക്കും. അ​​നു​​ബ​​ന്ധ​​മാ​​യി റോ​​ബോ​​ട്ടി​​ക്‌​​സ് എ​​ന്ന പ​​ഠ​​ന ഗ​​വേ​​ഷ​​ണ ശാ​​ഖ​​യും കൂ​​ടു​​ത​​ല്‍ ശ​​ക്തി പ്രാ​​പി​​ക്കും.

യ​​ന്ത്ര​​ങ്ങ​​ള്‍ അ​​ഥ​​വാ യ​​ന്ത്ര​​മ​​നു​​ഷ്യ​​രു​​ടെ രൂ​​പ​​ക​​ല്പ​​ന, നി​​ര്‍​മാ​​ണം, പ്ര​​വ​​ര്‍​ത്ത​​ന സാ​​ങ്കേ​​തി​​ക​​ത, നി​​യ​​ന്ത്ര​​ണം, ഘ​​ട​​നാ രൂ​​പീ​​ക​​ര​​ണം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ഠ​​ന മേ​​ഖ​​ല​​യാ​​ണ് റോ​​ബോ​​ട്ടി​​ക്‌​​സ്. സ​​ങ്കീ​​ര്‍​ണ​​മാ​​യ സാ​​ങ്കേ​​തി​​ക​​ത​​ക​​ള്‍ നി​​റ​​ഞ്ഞ വ്യാ​​വ​​സാ​​യി​​ക സം​​രം​​ഭ​​ങ്ങ​​ൾ, ഖ​​ന​​ന വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍, സ​​മു​​ദ്രാ​​ന്ത​​ര ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍, ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ള്‍, സൈ​​നി​​കാ​​വ​​ശ്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ല്‍ ഇ​​പ്പോ​​ള്‍ ചെ​​റി​​യ തോ​​തി​​ലെ​​ങ്കി​​ലും റോ​​ബോ​​ട്ടു​​ക​​ളെ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ഇ​​നി​​യ​​ങ്ങോ​​ട്ട് ഈ ​​മേ​​ഖ​​ല​​ക​​ളി​​ല്‍ റോ​​ബോ​​ട്ടു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​കും.

റോ​​ബോ​​ട്ടി​​ക്സ് പ​​ഠ​​ന​​ശാ​​ഖ

സാ​​ങ്കേ​​തി​​ക​​മാ​​യ പ​​ഠ​​ന താ​​ത്പ​​ര്യ​​വും അ​​ഭി​​രു​​ചി​​യും ഉ​​ള്ള​​വ​​ര്‍​ക്ക് റോ​​ബോ​​ട്ടി​​ക്‌​​സ് പ​​ഠ​​ന​​ശാ​​ഖ ഗു​​ണം ചെ​​യ്യും. ഗ​​വേ​​ഷ​​ണാ​​ത്മ​​ക​​മാ​​യ ബോ​​ധ​​വും മാ​​ത്ത​​മാ​​റ്റി​​ക്ക​​ല്‍ റീ​​സ​​ണിം​​ഗും, അ​​ന്വേ​​ഷ​​ണാ​​ത്മ​​ക​​ത​​യും, രൂ​​പ​​ക​​ല്പ​​ന​​യി​​ലു​​ള്ള താ​​ത്പ​​ര്യ​​വും ഉ​​ള്ള​​വ​​ര്‍​ക്ക് ന​​ല്ലൊ​​രു പ​​ഠ​​ന മേ​​ഖ​​ല​​യാ​​ണ് റോ​​ബോ​​ട്ടി​​ക്‌​​സ്. സ്വ​​ത​​ന്ത്ര​​മാ​​യ ഒ​​രു കോ​​ഴ്‌​​സാ​​യി ഡി​​ഗ്രി ത​​ല​​ത്തി​​ല്‍ റോ​​ബോ​​ട്ടി​​ക്‌​​സ് പ​​ഠി​​ക്കാ​​വു​​ന്ന​​താ​​ണ്. ഫി​​സി​​ക്‌​​സ്, കെ​​മി​​സ്ട്രി, ക​​ണ​​ക്ക് എ​​ന്നി​​വ വി​​ഷ​​യ​​ങ്ങ​​ളാ​​യി പ​​ഠി​​ച്ച് പ്ല​​സ്ടു പ​​ഠ​​നം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​വ​​ര്‍​ക്ക് റോ​​ബോ​​ട്ടി​​ക്‌​​സി​​ല്‍ ഡി​​ഗ്രി ത​​ല പ​​ഠ​​നം തു​​ട​​ങ്ങാ​​വു​​ന്ന​​താ​​ണ്. മെ​​ക്കാ​​നി​​ക്ക​​ല്‍, ഇ​​ല​​ക്ട്രി​​ക്ക​​ല്‍, ഇ​​ന്‍​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ, ഇ​​ല​​ക്ട്രോ​​ണി​​ക്‌​​സ്, കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ് മു​​ത​​ലാ​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ശാ​​ഖ​​ക​​ളി​​ലെ ഡി​​ഗ്രി ത​​ല പ​​ഠ​​ന​​ത്തി​​ന് ശേ​​ഷം ബി​​രു​​ദാ​​ന​​ന്ത​​ര ത​​ല പ​​ഠ​​ന മേ​​ഖ​​ല​​യാ​​യി റോ​​ബോ​​ട്ടി​​ക്‌​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​താ​​ണ് അ​​ഭി​​കാ​​മ്യം.

സാ​​ധ്യ​​ത​​ക​​ൾ/ സ്ഥാ​​പ​​ന​​ങ്ങ​​ൾ

ഇ​​ന്ത്യ​​യി​​ല്‍ ഒ​​ട്ടേ​​റെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ റോ​​ബോ​​ട്ടി​​ക്‌​​സി​​ല്‍ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഇ​​പ്പോ​​ള്‍ ല​​ഭ്യ​​മാ​​ണ്. ബം​​ഗ​​ളൂ​​രു​​വി​​ലെ ഇ​​ന്ത്യ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ന്‍​സ്, മും​​ബൈ​​യി​​ലെ ഭാ​​ഭ ആ​​റ്റ​​മി​​ക് റി​​സ​​ര്‍​ച്ച് സെ​​ന്‍റ​​ർ എ​​ന്നി​​വ​​യാ​​ണ് ഈ ​​രം​​ഗ​​ത്തെ പ​​ഠ​​ന ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍ തു​​ട​​ക്ക​​മി​​ട്ട​​ത്. ഫി​​സി​​ക്‌​​സ്, മാ​​ത്ത​​മാ​​റ്റി​​ക്‌​​സ് എ​​ന്നി​​വ വി​​ഷ​​യ​​ങ്ങ​​ളാ​​യു​​ള്ള പ്ല​​സ്ടു പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​വ​​ര്‍​ക്ക് ഡി​​ഗ്രി ത​​ല​​ത്തി​​ല്‍ റോ​​ബോ​​ട്ടി​​ക്‌​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.

ചി​​ല സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ റോ​​ബോ​​ട്ടി​​ക്‌​​സി​​ല്‍ ബി​​ടെ​​ക്, ബി​​ഇ കോ​​ഴ്‌​​സു​​ക​​ള്‍ ന​​ല്‍​കു​​ന്നു​​ണ്ട്. എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ള്‍​ക്ക് ശേ​​ഷം ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ എം​​ടെ​​ക്, എം​​ഇ കോ​​ഴ്‌​​സു​​ക​​ളാ​​യി റോ​​ബോ​​ട്ടി​​ക്‌​​സ് പ​​ഠി​​ക്കാ​​വു​​ന്ന​​താ​​ണ്. ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ല്ലാം ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ളാ​​യാ​​ണ് റോ​​ബോ​​ട്ടി​​ക്‌​​സ് ന​​ല്‍​കി വ​​രു​​ന്ന​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ ഇ​​ന്ത്യ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ന്‍​സ്, മും​​ബൈ, മ​​ദ്രാ​​സ്, കാ​​ണ്‍​പു​​ര്‍, ഡ​​ല്‍​ഹി, ഗരഖ്പു​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള ഐ​​ഐ​​ടി​​ക​​ള്‍, രാ​​ജ​​സ്ഥാ​​നി​​ലെ പി​​ലാ​​നി​​യി​​ലു​​ള്ള ബി​​ര്‍​ള ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്‌​​നോ​​ള​​ജി ആ​​ന്‍​ഡ് സ​​യ​​ന്‍​സ് എ​​ന്നി​​വ റോ​​ബോ​​ട്ടി​​ക്‌​​സി​​ല്‍ മാ​​സ്റ്റ​​ര്‍ ബി​​രു​​ദ​​ങ്ങ​​ള്‍ ന​​ല്കി​​വ​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ പ്ര​​തി​​രോ​​ധ ഗ​​വേ​​ഷ​​ണ - വി​​ക​​സ​​ന സ്ഥാ​​പ​​ന​​മാ​​യ ഡി​​ആ​​ര്‍​ഡി​​ഒ​​ക്ക് കീ​​ഴി​​ലെ ബം​​ഗ​​ളൂ​​രു​​വി​​ലെ സെ​​ന്‍റ​​ർ ഫോ​​ര്‍ ആ​​ര്‍​ട്ടി​​ഫി​​ഷ​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് റോ​​ബോ​​ട്ടി​​ക്സി​​ൽ, റോ​​ബോ​​ട്ടി​​ക്‌​​സി​​ലെ ഉ​​പ​​രി പ​​ഠ​​ന​​ത്തി​​ന് ശേ​​ഷം ഗ​​വേ​​ഷ​​ണ​​ത്തി​​നും തൊ​​ഴി​​ല്‍ സാ​​ധ്യ​​ത​​ക​​ള്‍​ക്കും ശ്ര​​മി​​ക്കാ​​വു​​ന്ന​​താ​​ണ്. ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ​​ഠ​​ന - ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ങ്ങ​​ള്‍ പു​​തി​​യ ഒ​​രു റോ​​ബോ​​ട്ടി​​നെ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് ഇ​​നി ഒ​​ന്ന് സ​​ങ്ക​​ല്‍​പ്പി​​ച്ചു നോ​​ക്കൂ.

Latest News

Corehub Up