Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premises

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വീഡിയോ നിരോധനം

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും വീ​​​ഡി​​​യോ റിക്കാ​​​ര്‍ഡിം​​​ഗി​​​നും ലൈ​​​വ് സ്ട്രീ​​​മിം​​​ഗി​​​നും പൂ​​​ര്‍ണ നി​​​രോ​​​ധ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍, ക​​​ക്ഷി​​​ക​​​ള്‍, ഇ​​​ന്‍റേ​​​ണ്‍സ്, അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ക്ല​​​ര്‍ക്കു​​​മാ​​​ര്‍, ര​​​ജി​​​സ്ട്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, സ​​​ര്‍ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍, ക​​​രാ​​​റു​​​കാ​​​ര്‍, സ​​​ന്ദ​​​ര്‍ശ​​​ക​​​ര്‍ തു​​​ട​​​ങ്ങി ഹൈ​​​ക്കോ​​​ട​​​തിവ​​​ള​​​പ്പി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​ല്ലാം നി​​​യ​​​ന്ത്ര​​​ണം ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

കോ​​​ട​​​തി ഹാ​​​ളു​​​ക​​​ള്‍ക​​​ത്തും ജ​​​ഡ്ജി​​​മാ​​​രു​​​ടെ ചേം​​​ബ​​​റി​​​ലും ര​​​ജി​​​സ്ട്രി ഓ​​​ഫി​​​സു​​​ക​​​ള്‍, സെ​​​ക്‌​​​ഷ​​​നു​​​ക​​​ള്‍, റെ​​​ക്കോ​​​ര്‍ഡ് റൂ​​​മു​​​ക​​​ള്‍, സെ​​​ക്യൂ​​​രി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍, സെ​​​ര്‍വ​​​ര്‍ റൂ​​​മു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ ഫോ​​​ട്ടോ, വീ​​​ഡി​​​യോ പാ​​​ടി​​​ല്ല. ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും ര​​​ജി​​​സ്ട്രി അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍ക്കോ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കോ മാ​​​ത്ര​​​മേ എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​കൂ.

ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ അ​​​വ പു​​​റ​​​ത്തു​​​വി​​​ടാ​​​നും പാ​​​ടി​​​ല്ല. കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍നി​​​ന്നെ​​​ടു​​​ത്ത ഫോ​​​ട്ടോ​​​യോ വീ​​​ഡി​​​യോ​​​യോ ലൈ​​​വ് സ്ട്രീ​​​മോ ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലോ ഡി​​​ജി​​​റ്റ​​​ല്‍, ഇ​​​ല​​​ക‌്ട്രോണി​​​ക് മീ​​​ഡി​​​യ​​​യി​​​ലോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​നോ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നോ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നോ പാ​​​ടി​​​ല്ല. ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ള​​​ട​​​ക്കം പ​​​രി​​​പാ​​​ടി​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ക്ക് ക​​​വ​​​ര്‍ ചെ​​​യ്യാ​​​നാ​​​കൂ.

കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​നും വീ​​​ഡി​​​യോ റിക്കാര്‍ഡ് ചെ​​​യ്യാ​​​നും ലൈ​​​വ് ചെ​​​യ്യാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. ഓ​​​ഡി​​​റ്റോ​​​റി​​​യം, ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ള്‍, ആ​​​ട്രി​​​യം തു​​​ട​​​ങ്ങി സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തു​​​മ്പോ​​​ഴാ​​​ണ് അ​​​നു​​​മ​​​തി​​​യോ​​​ടെ ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കാ​​​നും മ​​​റ്റും സാ​​​ധ്യ​​​മാ​​​കു​​​ക. അ​​​ന​​​ധി​​​കൃ​​​ത ഫോ​​​ട്ടോ​​​യെ​​​ടു​​​പ്പ് ത​​​ട​​​യാ​​​ന്‍ ര​​​ജി​​​സ്ട്രി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​നും അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള തീരുമാനത്തിനു സ്റ്റേ

കൊ​​​ച്ചി: കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ഹാ​​​ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തെ ഭൂ​​​മി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്കു കൈ​​​മാ​​​റാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​

സാം​​​സ്‌​​​കാ​​​രി​​​ക നി​​​ല​​​യം സ്ഥാ​​​പി​​​ക്കാ​​​ന്‍ 31.8 സെ​​​ന്‍റ് ഭൂ​​​മി കൊ​​​ട്ടാ​​​ര​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് മൂ​​​ന്നു വ​​​ര്‍ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​ന് ന​​​ല്‍കാ​​​നു​​​ള്ള ഫെ​​​ബ്രു​​​വ​​​രി 20ലെ ​​​റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി.​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വി. ​​​സു​​​രേ​​​ഷ്, ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

District News

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ഹാ​ന്‍​സ് വി​ല്പ​ന; ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ലാ​യി സ്വ​ദേ​ശി കൂ​ട്ടി​ങ്ങ​ല്‍​പ​റ​മ്പ് വീ​ട്ടി​ല്‍ നൗ​ഫ​ല്‍ എ​ന്ന അ​റ​ബി (47)യെ​യാ​ണ് ഫ​റോ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നി​ല​വി​ല്‍ ഫ​റോ​ക്ക് ന​ല്ലൂ​ര്‍ അ​ത്തം​വ​ള​വി​ലാ​ണ് താ​മ​സം.

ഇ​ന്ന​ലെ രാ​വി​ലെ ഫ​റോ​ക്ക് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഫ​റോ​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​പ്പോ​കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​യാ​ളു​ടെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ല്‍ നി​ന്ന് 95 ഹാ​ന്‍​സ് പാ​ക്ക​റ്റു​ക​ളും ഹാ​ന്‍​സ് വി​റ്റ് കി​ട്ടി​യ 300 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ഫ​റോ​ക്ക് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​ള്ള സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഹാ​ന്‍​സ് കൊ​ണ്ടു​വ​ന്ന​തെ​ന്ന വി​വ​രം ല​ഭി​ച്ചു.

ഇ​തി​നു​മു​മ്പും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച​തി​ന് ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​തി​യു​ടെ പേ​രി​ല്‍ കേ​സു​ണ്ട്. ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ മി​ഥു​ന്‍, റി​നീ​ഷ്, എ​സ്‌​സി​പി​ഒ സു​മേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്

 

Latest News

Corehub Up