Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Held

Wayanad

യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് ചാ​ര്‍​ജ്: പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് എ​ന്ന പേ​രി​ല്‍ ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ള്‍ പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സം​വി​ധാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍ ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച് എ​ല്ലാ​വ​രെ​ക്കൊ​ണ്ടും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ടു​പ്പി​ച്ച​തി​നു ശേ​ഷം ഓ​രോ ഇ​ട​പാ​ടു​ക​ള്‍​ക്കും ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

ഈ ​തു​ക വ്യാ​പാ​രി​ക​ളു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്ന് കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തി​നെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ള്‍ 15ന് ​ലോ​ക് ഭ​വ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തു​ക​യാ​ണ്. മാ​ര്‍​ച്ചി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് മെം​ബ​റു​മാ​യ മാ​ത്യു മ​ത്താ​യി ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. അ​ജി​മോ​ന്‍, പി.​എ. ഷാ​ജി​മോ​ന്‍, ജോ​സ് കു​ന്ന​ത്ത്, പി.​എം. പൈ​ലി, ബാ​ബു രാ​ജേ​ഷ്, സ​ജി വ​ര്‍​ഗീ​സ്, പ്ര​സ​ന്ന​കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍, കെ.​വി. റ​ഫീ​ഖ്, വേ​ണു​ഗോ​പാ​ല്‍, ബാ​ബു മാ​ക്കി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up