പുല്പ്പള്ളിയില് നടന്ന പന്തം കൊളുത്തി പ്രകടനം.
പുല്പ്പള്ളി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് കേന്ദ്ര സര്ക്കാര് മര്ച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരില് ചാര്ജ് ഈടാക്കാന് തീരുമാനിച്ചതില് പ്രതിഷേധിച്ച് വ്യാപാരികള് പുല്പ്പള്ളി ടൗണില് പന്തം കൊളുത്തി പ്രകടനം നടത്തി.
ഡിജിറ്റല് ഇന്ത്യ സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനായി നേരിട്ടുള്ള പണമിടപാടുകള് ഒഴിവാക്കി ഡിജിറ്റല് ഇടപാടുകള് നടത്താന് പ്രോത്സാഹിപ്പിച്ച് എല്ലാവരെക്കൊണ്ടും ബാങ്ക് അക്കൗണ്ടുകള് എടുപ്പിച്ചതിനു ശേഷം ഓരോ ഇടപാടുകള്ക്കും ചാര്ജ് ഈടാക്കാന് തീരുമാനിച്ചത് പ്രതിഷേധാര്ഹമാണ്.
ഈ തുക വ്യാപാരികളുടെ പോക്കറ്റില് നിന്ന് കൊടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിനെതിരേ സംസ്ഥാന വ്യാപകമായി വ്യാപാരികള് 15ന് ലോക് ഭവന് മാര്ച്ച് നടത്തുകയാണ്. മാര്ച്ചിന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും സംസ്ഥാന എക്സിക്യുട്ടീവ് മെംബറുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കെ.എസ്. അജിമോന്, പി.എ. ഷാജിമോന്, ജോസ് കുന്നത്ത്, പി.എം. പൈലി, ബാബു രാജേഷ്, സജി വര്ഗീസ്, പ്രസന്നകുമാര്, പ്രഭാകരന്, കെ.വി. റഫീഖ്, വേണുഗോപാല്, ബാബു മാക്കിയില് എന്നിവര് നേതൃത്വം നല്കി.