കാഞ്ഞിരപ്പള്ളി: അനിയന്ത്രിതമായി പെട്രോൾ-ഡീസൽ, പാചകവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശിഹാബുദീൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ അധ്യക്ഷത വഹിച്ചു. ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി എം.എ. റിബിൻഷ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി യൂനുസ് മേലേതെക്കേതിൽ, ജില്ലാ കമ്മിറ്റി മെംബർമാരായ പി.യു. ഇർഷാദ്, റിയാസ് കരിപ്പായിൽ, മസ്കറ്റ് കെഎംസിസി പ്രസിഡന്റ് ഷമീർ പാറയിൽ, ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ഐ. നൗഷാദ്, വി.കെ. നസീർ, നസീർ മണങ്ങല്ലൂർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജെറി തോമസ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെഫീഖ് ഇസ്മായിൽ, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റംസിൽ കാസിം, സെക്രട്ടറി റമീസ് മൻസൂർ, പഞ്ചായത്ത് ട്രഷറർ റഫീഖ് കൊല്ലപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Protest held against petrol-diesel