Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Protest

Idukki

ഒ​റ്റ​ല്ലൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം

ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഒ​റ്റ​ല്ലൂ​രി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്നു. ക​രി​ങ്കു​ന്നം, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ഐ​എ​ച്ച്ഡി​പി ഇ​ല്ലി​ചാ​രി ഉ​ന്ന​തി, ഒ​റ്റ​ല്ലൂ​ര്‍ ല​ക്ഷം​വീ​ട് ഉ​ന്ന​തി, ച​ക്കി​യ​ള്ളും​മ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഒ​റ്റ​ക്ക​ല്ല് ഗു​ഹ, വ​ന​ദു​ര്‍​ഗ​ക്ഷേ​ത്രം, ഉ​റ​വ​പ്പാ​റ തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ല്ലാം ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ് ഫാ​ക്ട​റി​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. ഫാ​ക്ട​റി​ക്കാ​യി ഏ​ക്ക​ര്‍​ക​ണ​ക്കി​നു ഭൂ​മി വാ​ങ്ങി വ​ന്‍​മ​തി​ലു​ക​ള്‍​നി​ര്‍​മി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം.

പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്ക് പ്ര​തി​ദി​നം പ​തി​നാ​യി​രം ലി​റ്റ​റോ​ളം വെ​ള്ളം ആ​വ​ശ്യ​മാ​യി വ​രും. 7200 ലി​റ്റ​റോ​ളം മ​ലി​ന​ജ​ല​മാ​കും ഉ​ത്പാ​ദ​ന ശേ​ഷം പു​റ​ന്ത​ള്ളു​ന്ന​ത്. പൊ​ടി​പ​ട​ല​ങ്ങ​ളും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും​മൂ​ലം ഗു​രു​ത​ര ആ​രോ​ഗ്യ​ഭീ​ഷ​ണി​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

മാ​ര​ക​വി​ഷാം​ശ​മു​ള്ള രാ​സ​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ മൂ​ലം സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഫാ​ക്ട​റി ആ​രം​ഭി​ക്കു​ന്ന​തോ​ടെപ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സാ​യ ക​രി​യി​നം തോ​ടും ഇ​ത് ഒ​ഴു​കി​യെ​ത്തു​ന്ന പ​ഴ​യ​മ​റ്റം, ഒ​റ്റ​ല്ലൂ​ര്‍, നെ​ടി​യ​കാ​ട്, പ്ലാ​ന്‍റേ​ഷ​ന്‍, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല സ്രോ​ത​സു​ക​ളും മ​ലി​ന​മാ​കും. മു​ട്ടം, കു​ട​യ​ത്തൂ​ര്‍, ക​രി​ങ്കു​ന്നം, നെ​ല്ലാ​പ്പാ​റ പ്ലാ​ന്‍റേ​ഷ​ന്‍, മ്രാ​ല, പൊ​ന്ന​ന്താ​നം, ഇ​ല്ലി​ചാ​രി, മ​റ്റ​ത്തി​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ ഇ​തു ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഫാ​ക്ട​റി​യി​ലെ ബോ​യി​ല​റി​ല്‍​നി​ന്നു​ള്ള പു​ക​യും മ​ലി​നീ​ക​ര​ണ​വും വ​രു​ത്തു​ന്ന വി​പ​ത്ത് പ്ര​വ​ച​നാ​തീ​ത​മാ​ണ്.

ഫാ​ക്ട​റി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍, ക​രി​ങ്കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ്, പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍​ബോ​ര്‍​ഡ്, ഫ​യ​ര്‍​ഫ​ഴ്‌​സ്, വ്യ​വ​സാ​യ കേ​ന്ദ്രം, വ​നം​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​ര്‍​ക്കെ​ല്ലാം നാ​ട്ടു​കാ​ര്‍ ഒ​പ്പി​ട്ട ഭീ​മ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച് അ​നു​കൂ​ല ന​ട​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ള്‍. വി​ക​സ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഒ​രു​നാ​ടി​നെ മു​ഴു​വ​ന്‍ വി​ഷ​ലി​പ്ത​മാ​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം ക​രി​ങ്കു​ന്നം പു​ത്ത​ന്‍​പ​ള്ളി ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

District News

ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​റ്റ​പ്പെ​ട്ടു: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്

ച​ങ്ങ​നാ​ശേ​രി: ഭ​ര​ണ പ​രാ​ജ​യ​ത്തി​നും അ​ഹ​ന്ത​യ്ക്കു​മെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​റ്റ​പ്പെ​ട്ടെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

ലോ​കം ഞെ​ട്ട​ലോ​ടെ കേ​ട്ട സ്വ​ര്‍ണ​ക്കൊ​ള്ള ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ല​യാ​ളി​ക്ക് അ​പ​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ണി​ലാ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മു​ന്‍മ​ന്ത്രി കെ.​സി. ജോ​സ​ഫ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഗു​രു​ക്ക​ള്‍, കെ.​വി. മു​ര​ളി, ടി.​എ​സ്. സ​ലിം, വി.​ജെ. ലാ​ലി, അ​ഡ്വ. ജി. ​ഗോ​പ​കു​മാ​ര്‍, പി.​ജെ. ആ​ന്‍റ​ണി, സി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​ഡി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ന്‍ ആ​യി​രു​ന്നു.

Latest News

Corehub Up