x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മംഗ​ലം​ഡാം ഒ​ലിം​ക​ട​വി​ൽ ക​രി​ങ്ക​ൽക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തിരേ ജ​ന​കീ​യപ്ര​ക്ഷോ​ഭം


Published: March 17, 2026 12:02 AM IST | Updated: March 17, 2026 12:02 AM IST

മം​ഗ​ലം​ഡാം: ദൂ​ര​പ​രി​ധി ലം​ഘി​ച്ച് മം​ഗ​ലം​ഡാം - പൊ​ൻ​ക​ണ്ടം - ക​ട​പ്പാ​റ റോ​ഡി​ൽ ഒ​ലിം​ക​ട​വി​ൽ ക​രി​ങ്ക​ൽ ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം.

നി​യ​മ​പ​രി​ധി പോ​ലും പാ​ലി​ക്കാ​തെ ഒ​ലിം​ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് ക്വാ​റി തു​ട​ങ്ങു​ന്ന​ത്. ഇ​തി​ന​ടു​ത്ത് ദേ​വാ​ല​യ​വും കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളു​മു​ണ്ട്. മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​തി കു​റ​ഞ്ഞ ക​ട​പ്പാ​റ റോ​ഡി​ലൂ​ടെ വേ​ണം പോ​കാ​ൻ.

ക്വാ​റി തു​ട​ങ്ങു​ന്ന​ത് കു​ത്ത​നെ ചെ​രി​ഞ്ഞ കു​ന്നി​ലാ​യ​തി​നാ​ൽ പാ​റ​ഖ​ന​നം ന​ട​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​മെ​ന്നും ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ക​ള​ക്ട​ർ​ക്കും ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ, മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും ചു​റ്റു​മാ​ണ് ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​ല്ലാ​താ​കും വി​ധം ക്വാ​റി ആ​രം​ഭി​ക്കു​ന്ന​ത്.

2016ലും ​ഇ​ത്ത​ര​ത്തി​ൽ ക്വാ​റി ആ​രം​ഭി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും മൗ​നം അ​വ​ലം​ബി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ജീ​വ​നും സ്വ​ത്തി​നു​മു​ള്ള സം​ര​ക്ഷ​ണം സ​മ്പാ​ദി​ച്ച​ത്.

Tags : Public protest nattuvishesham local news

Recent News

Corehub Up