മോനിപ്പള്ളി: മീമ്പന്താനത്ത് നിർമാണം ആരംഭിച്ചിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ ജനകീയ പ്രതിഷേധം ഇരമ്പി.
ആച്ചിക്കൽ ഹരിജൻ കോളനിക്കു മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധമാർച്ച് ഫാക്ടറിക്കു മുന്നിൽ സമാപിക്കുമ്പോൾ നൂറുകണക്കിനാളുകൾ കണ്ണികളായി. ഉദയഗിരി പള്ളി വികാരി ഫാ. ജോസ് തറപ്പിൽ പ്രതിഷേധ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡോ. സിന്ധുമോൾ ജേക്കബ്, വാർഡംഗം സൗമ്യ ജോയ്, ബെറ്റി ജോണി, എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള നീക്കം എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
Tags : nattu vishesham Public protest begins against