ചങ്ങനാശേരി: ഭരണ പരാജയത്തിനും അഹന്തയ്ക്കുമെതിരായ ജനകീയ പ്രതിഷേധത്തില് മുഖ്യമന്ത്രി ഒറ്റപ്പെട്ടെന്ന് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം കൊടിക്കുന്നില് സുരേഷ് എംപി.
ലോകം ഞെട്ടലോടെ കേട്ട സ്വര്ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മലയാളിക്ക് അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ചങ്ങനാശേരിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല് അധ്യക്ഷനായിരുന്നു.
മുന്മന്ത്രി കെ.സി. ജോസഫ്, സംസ്ഥാന ജനറല് സെക്രട്ടറി രാജന് ഗുരുക്കള്, കെ.വി. മുരളി, ടി.എസ്. സലിം, വി.ജെ. ലാലി, അഡ്വ. ജി. ഗോപകുമാര്, പി.ജെ. ആന്റണി, സി. സുരേഷ് കുമാര് എന്നിവര് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി. പ്രകാശ് അധ്യക്ഷന് ആയിരുന്നു.
Tags : nattu vishesham Chief Minister public protest