Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Questioning

തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഡ​ൽ​ഹി​യി​ലേ​ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി മു​ഹ​മ്മ​ദ് ഹ​നീ​ഫ പി​ടി​യി​ൽ. ആ​ന്ധ്ര – ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ഒ​രു ട്രെ​യി​നി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

മേ​യ് 23- നാ​യി​രു​ന്നു ഇ​യാ​ൾ മു​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ഇ​യാ​ൾ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ വ​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​യാ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up