കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. വടകര എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ.
മുൻ അന്വേഷണസംഘം നേരത്തെ റിബേഷിനെ ചോദ്യം ചെയ്തെങ്കിലും എവിടെനിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് മുൻ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
എന്നാൽ യുഡുഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതോടെ കേസിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മനീഷ്, അതുൽ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു.
റെഡ് വേളന്റിയേഴ്സ് ബറ്റാലിയൻ വാട്സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും. അതേസമയം ചോദ്യം ചെയ്യലിനു മുന്നോടിയായി റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു.
Tags : questioning kafir screenshot dyfi leader