National
ന്യൂഡല്ഹി: സിജെപിയെ പ്രതിപക്ഷ നിരയുടെ ഒപ്പം ചേര്ക്കണമെന്ന് കോണ്ഗ്രസില് ധാരണയായതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന രാഹുല് ഗാന്ധിയുടെ ചായ സത്കാരത്തിലേക്ക് സിജെപി സ്ഥാപകന് അഭിജീത് ദീപ്കെയെയും ക്ഷണിച്ചിരുന്നു. അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വഴിയാണ് അഭിജീത്തിനെ രാഹുലിന്റെ വസതിയിലേക്ക് ക്ഷണിച്ചത്.
എന്നാല് അഭിജീത്ത് മഹാരാഷ്ട്രയില് ആയതിനാല് അന്നേദിവസം ചായ സത്കാരത്തിൽ പങ്കെടുക്കാനായിരുന്നില്ല. സിജെപി നേതാക്കളുടെ അറസ്റ്റിനെതിരെ രാഹുല് ഗാന്ധി പരസ്യമായി രംഗത്തുവന്നതും ഈ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജന്തര് മന്തറില് സമാധാനപരമായ സമരത്തിന്റെ ഭാഗമായി ത്രിവര്ണ പതാക വീശിയതിന്റെ പേരില് യുവാക്കളെ ജയിലില് അടച്ചത് ഭീരുത്വമാണെന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചിരുന്നു. ഇന്ത്യ സഖ്യവും മറ്റ് സംഘടനകളും പല ബാനറുകള് ഉയര്ത്തിയാലും എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില് മാധ്യമങ്ങളെ കണ്ട അഭിജീത് ദീപ്കെയും ഇന്ത്യ മുന്നണിയുടെ സമരങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിജെപിയും ഇന്ത്യ സഖ്യവും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില് ഇരുവിഭാഗങ്ങളും ഒരുമിച്ച് പ്രതിപക്ഷ നിരയില് പ്രവര്ത്തിക്കുമെന്നാണ് ഈ സംഭവവികാസങ്ങള് നല്കുന്ന സൂചന.
National
ന്യൂഡൽഹി: മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി അറിയിച്ചത്. ജന്തര്മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില് നിന്നൊഴിവാക്കിയ നടപടിക്കെതിരെ നീങ്ങാനാണ് രാഹുല് ഗാന്ധിയുടെ ആഹ്വാനം. ജന്തര്മന്തര് തിരിച്ചുപിടിക്കാനാണ് അടുത്ത പോരാട്ടമെന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചിരുന്നു. മിന്നല് സമരങ്ങള്ക്ക് തയ്യാറായിരിക്കാനും ഇന്ത്യ സഖ്യം നേതാക്കള്ക്ക് രാഹുല് നിര്ദേശം നല്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് നേരെ അധികാരികൾ നടത്തുന്ന പൊലിസ് അതിക്രമങ്ങൾക്കും 'ദണ്ട്' (വടി) ഉപയോഗിച്ചുള്ള അതിക്രമ നയത്തിനുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി. പൊലിസ് നടപടികൾക്ക് പ്രതീകാത്മക മറുപടിയായി 'വൈഷ്ണവ ജന തോ' എന്ന ഗാനം പുല്ലാങ്കുഴലിൽ വായിച്ചായിരുന്നു വാർത്താ സമ്മേളനം. സമർ എന്ന കലാകാരനാണ് പുല്ലാങ്കുഴൽ വായിച്ചത്. വാർത്താസമ്മേളനത്തിന് മുന്നോടിയായി സമർ എന്ന കാലാകരനെ അദ്ദേഹം വേദിയിൽ പരിചയപ്പെടുത്തി.
ഒക്ടോബറിൽ താൻ കസ്റ്റഡിയിലായെന്നും സിവിൽ വേഷത്തിലെത്തിയ പൊലിസ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായും സമർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് ഫോർമാറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായ മറ്റൊരു എൻഎസ്യുഐ പ്രവർത്തകയെയും രാഹുൽ ഗാന്ധി 'ഷെർനി' (പെൺപുലി) എന്ന് വിശേഷിപ്പിച്ച് വേദിയിൽ അവതരിപ്പിച്ചു. കസ്റ്റഡിയിലുള്ള കൊണാട്ട് പ്ലേസ് പൊലിസ് സ്റ്റേഷനിൽ വെച്ച് വനിതാ പൊലിസുകാരുടെ മർദനമേറ്റതായി യുവതിയും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
National
ബംഗളൂരു: ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ചിനിടെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന ആരോപണവുമായി ചിലർ രംഗത്തുവന്നതിനു പിന്നാലെ രാഹുൽ ഗാന്ധിയുമൊന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡി.കെ. ശിവകുമാർ.
പ്രധാനമായും ബിജെപി അനുകൂല പ്ലാറ്റ്ഫോമുകളിലാണ് ഈ പ്രചാരണം വ്യാപകമായി നടന്നത്. ഡി.കെ. ശിവകുമാറിനെ അവഗണിച്ചെന്നും പിന്നിലേക്കു രാഹുൽ തള്ളി മാറ്റിയെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, രാഹുൽ മനപ്പൂർവം അങ്ങനെ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. രാഹുൽ മൂന്നു മാസം ഗർഭിണിയായ തന്നെ തള്ളിമാറ്റിയെന്ന ആരോപണവുമായി ഒരു വനിതാ മാധ്യമപ്രവർത്തകയും രംഗത്തുവന്നിരുന്നു. എന്നാൽ, ഇതും കോൺഗ്രസ് നിഷേധിച്ചു.
ഇത്രയും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഗർഭിണിയായ മാധ്യമപ്രവർത്തക കടന്നുചെന്നതു തന്നെ ഉചിതമായില്ലെന്ന് ചില കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇവരെ രാഹുൽ ഗാന്ധി മനപ്പൂർവം തള്ളി നീക്കിയിട്ടില്ലെന്നും ആശുപത്രയിൽ അഡ്മിറ്റായ ഇവരെ ബിജെപി നേതാക്കൾ സന്ദർശിച്ചത് സംശയാസ്പദമാണെന്നും കോൺഗ്രസുകാർ കുറ്റപ്പെടുത്തി.
ആയിരക്കണക്കിന് ആളുകൾ തിക്കിത്തിരക്കി നീങ്ങുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള സ്വാഭാവിക ശ്രമങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി നടത്തിയിട്ടുള്ളതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കൊപ്പം കൈ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഡി.കെ.ശിവകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
ഇന്നലെ രാഹുലിന്റെ വസതിയിൽ നടന്ന ചായ സൽക്കാരത്തിനിടയിലുള്ളതാണ് ചിത്രങ്ങൾ. പ്രിയങ്ക ഗാന്ധിയും ചിത്രത്തിലുണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടാണെന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഇതുകൂടാതെ രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിന്റെ യഥാർഥ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. പിന്നിലൂടെ വന്ന രാഹുലിനു കയറി വരാൻ ഡി.കെ. അല്പം ഒതുങ്ങിക്കൊടുക്കുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. രാഹുൽ അദ്ദേഹത്തെ തള്ളുന്ന രംഗങ്ങൾ ഇതിലില്ല.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം കടന്നാക്രമിച്ചു. ജനങ്ങൾ ഇന്ത്യാ സഖ്യത്തെ പൂർണമായും തള്ളിക്കളഞ്ഞു.
രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ഇതിന് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാ സഖ്യത്തിലെ വിവിധ പാർട്ടികൾ ഒന്നിച്ചുനിന്ന് ശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായത്. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന റോഡ് ഷോകൾ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദത്തെ പ്രതിനിധീകരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുൽ ഗാന്ധി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അമിത് ഷാ ആരോപിച്ചു. 2029ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനങ്ങൾ നിരാകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കൾ തീരുമാനിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എത്രയൊക്കെ ബാരിക്കേഡുകൾ തീർത്തും സമരങ്ങൾ അടിച്ചമർത്താൻ നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: ആറു മാസംകൊണ്ട് രാഹുൽ ഗാന്ധി ആളാകെ മാറിയിരിക്കുന്നു. ലക്ഷ്യബോധവും രാഷ്ട്രീയ ശൈലിയും ഇല്ലാത്ത ആളെന്നു വിമർശിച്ചവർതന്നെ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ച് കൈകോർക്കുന്നു. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന ആളെന്ന കുറ്റപ്പെടുത്തലിൽനിന്ന് അദ്ദേഹം മുക്തി നേടിയിരിക്കുന്നു.
എതിരാളികളുടെ വിമർശനങ്ങൾ അദ്ദേഹത്തെ കുടുതൽ കൂടുതൽ ശക്തനാക്കുന്ന കാഴ്ചയാണ് സമീപകാലത്തു കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെ ഇളക്കിയ സമരത്തിനു നേതൃത്വം നൽകിയതിലൂടെ രാഹുൽ ഗാന്ധി ആർക്കും അവഗണിക്കാനാകാത്ത ശക്തനായ നേതാവായി പരിവർത്തനം ചെയ്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയുടെ നാഴികക്കല്ലുകൾ പരിശോധിക്കാം.
യുവതയുടെ രീതികൾക്കൊപ്പം
വോട്ടുചോരി ആരോപണം ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഡിജിറ്റൽ പിന്തുണയോടെയുള്ള പത്രസമ്മേളനം ഇന്ത്യൻ രാഷ്ട്രീയ രംഗത്തുതന്നെ പുതിയൊരു പരീക്ഷണമായിരുന്നു. ഡിജിറ്റൽ തെളിവുകളും വിവരങ്ങളും തത്സമയം സ്ക്രീനിൽ കാണിച്ചുകൊണ്ട് പരമ്പരാഗത പത്രസമ്മേളനത്തിന്റെ മുഖംതന്നെ രാഹുൽ ഗാന്ധി മാറ്റിയെടുത്തു. തുടർന്നുള്ള അദ്ദേഹത്തിന്റെ എല്ലാ പത്രസമ്മേളനങ്ങളുംതന്നെ ഡിജിറ്റൽ സങ്കേതങ്ങളുടെ പിന്തുണയോടെയുള്ളതായിരുന്നു.
യുവതലമുറയുടെ രീതികൾക്കും കാലത്തിന്റെ മാറ്റത്തിനുമനുസരിച്ച് വേറിട്ട ഒരു ശൈലി അവതരിപ്പിക്കുകയായിരുന്നു ഇതിലൂടെ രാഹുൽ ഗാന്ധി. അതിനു വലിയ സ്വീകാര്യതയും ലഭിച്ചു. പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്തയാൾ എന്ന വിമർശനം ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയരുമ്പോഴാണ് യാതൊരു മടിയുമില്ലാതെ മാധ്യമങ്ങളുമായി സംവദിക്കാൻ രാഹുൽ തയാറാകുന്നത്. ഇതു യുവതലമുറയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവസമ്മതനാകുന്ന നേതാവ്
ഒരു സമയത്ത് ഘടകകക്ഷികളുടെ പോലും മതിപ്പ് നേടാൻ കഴിയാതിരുന്ന ഒരു നേതാവായിരുന്നു രാഹുൽ ഗാന്ധി. ചില പ്രശ്നങ്ങൾ ഉയർത്തി പെട്ടെന്നു ചില മിന്നലാട്ടങ്ങൾ നടത്തുന്ന രാഹുൽ പെട്ടെന്നു നിശബ്ദനാവുകയും പിന്തിരിയുകയുമൊക്കെ ചെയ്യുന്നതു മൂലമാണ് അദ്ദേഹം ദുർബലനായ നേതാവാണെന്ന പ്രതീതി സൃഷ്ടിച്ചത്. എന്നാൽ, പലവിധമായ പരീക്ഷണങ്ങളിലൂടെ തന്നത്തന്നെ ഒരുക്കുകയായിരുന്നോ രാഹുൽ ഗാന്ധിയെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
കാരണം ഏതാനും വർഷങ്ങൾക്കു മുമ്പ് കണ്ടതിൽനിന്നു വളരെ വ്യത്യസ്തനായ രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു അദ്ദേഹം. അദ്ദേഹത്തേക്കാൾ പ്രായത്തിലും രാഷ്ട്രീയ പരിചയത്തിലും വളരെ മുന്നലുള്ളവർ പോലും അദ്ദേഹത്തെ നേതാവായി അംഗീകരിച്ച് ഒപ്പം നിൽക്കുന്നുവെന്നതാണ് ഇപ്പോൾ കാണുന്ന കാഴ്ച.
ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളെയെല്ലാം തന്റെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അസ്വസ്ഥതപ്പെട്ടാൽ ഉടൻതന്നെ അവിടെ ഇടപെട്ട് അവരെ അനുയിപ്പിക്കാനും രാഹുൽ ശ്രമിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ സമരത്തിൽനിന്ന് ഒന്നു രണ്ടു ദിവസം സമാജ് വാദി പാർട്ടി വിട്ടുനിന്നപ്പോൾ രാഹുൽ ഇടപെട്ടു. അവരെ സമരത്തിന്റെ മുഖ്യധാരയിലേക്കു വീണ്ടും കൊണ്ടുവന്നു. സുപ്രീം കോടതി മാർച്ചിൽ അവരെല്ലാം രാഹുലിന് ഒപ്പംനിന്നു. എല്ലാവരും ഒന്നിച്ചാണ് സമരം ചെയ്യുന്നതെന്നു കൂടെക്കൂടെ പറയുക മാത്രമല്ല ഇന്ത്യ സഖ്യത്തിനു പുറത്തുള്ള യുവനേതാക്കളെയും മറ്റു ഒപ്പം നിർത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. ആൾക്കൂട്ടങ്ങളിലെ ശ്രദ്ധാകേന്ദ്രമായി രാഹുൽ മാറുന്നുവെന്നതാണ് കാണുന്നത്.
വാക്കുകൾക്കു പുതിയ മൂർച്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഗ്യാനേഷ്കുമാറിനെയുമൊക്കെ കണക്കിനു വിമർശിക്കാൻ ഇപ്പോൾ രാഹുൽ ഗാന്ധി തെല്ലും മടിക്കുന്നില്ല. പതുങ്ങിയും തുടക്കക്കാരന്റെ പരിഭ്രമത്തോടെയുമൊക്കെയുള്ള അദ്ദേഹത്തിന്റെ സംസാരശൈലി ആകെ മാറിയിരിക്കുന്നു. ഉറച്ചവാക്കുകളും നിലപാടുകളും ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാൻ രാഹുലിനു കഴിയുന്നുണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കും.
മാത്രമല്ല, തനിക്കൊപ്പം വലിയൊരു ടീമിനെ സജ്ജമാക്കാൻ അദ്ദേഹത്തിനു കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസിന് ശക്തമായൊരു നേതൃത്വമുണ്ടെന്ന് അണികൾക്കും നേതാക്കൾക്കും ബോധ്യമാകുന്ന കാലം കൂടിയാണിത്. അതിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും സമീപനങ്ങളും സഹായിച്ചിട്ടുണ്ട്.
ഒരു വേള പ്രിയങ്ക ഗാന്ധിയുടെ നിഴലിൽ ആയിപ്പോകുമോ രാഹുൽ എന്നു കോൺഗ്രസുകാർതന്നെ സംശയിച്ച കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, അതിൽനിന്നു താൻ തന്നെയാണ് നേതാവ് എന്നു രാഹുൽ തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ്. കോൺഗ്രസിൽ ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പ്രശ്നങ്ങളും കാര്യമായി പ്രകടമാകുന്നില്ല എന്നതും നേതൃത്വം ശക്തമായതിന്റെ തെളിവാണ്.
പരിഹാസങ്ങളിൽ പതറാതെ
എതിരാളികൾ പലപ്പോഴും രാഹുൽ ഗാന്ധി ഉയർത്തുന്ന വിഷയങ്ങളോടു പ്രതികരിക്കാതെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പലപ്പോഴും ശ്രമിച്ചുകാണുന്നത്. എന്നാൽ, അത്തരം അധിക്ഷേപങ്ങളെ അവഗണിച്ചു തന്റെ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് രാഹുൽ ശ്രമിക്കുന്നത്. താൻ പറയുന്നതിനു യുവതലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത കിട്ടുന്നു എന്നതാണ് അദ്ദേഹത്തിനു കൂടുതൽ ആത്മവിശ്വാസം പകരുന്നതെന്നു പറയാം.
അമ്പതു കടന്നെങ്കിലും ഇപ്പോഴും യുവത്വം തുളുമ്പുന്ന പ്രസരിപ്പും പ്രതികരണരീതികളും സ്റ്റൈലുകളും അദ്ദേഹത്തിനു യുവതലമുറയ്ക്കിടയിൽ കൂടുതൽ ആരാധകരെ സൃഷ്ടിക്കുന്നുണ്ട്. ഛത്രോം കി ഗൂഞ്ച് എന്ന പേരിൽ വിദ്യാർഥികളുമായി അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മുഖാമുഖം പരിപാടിയിലേക്കു വിദ്യാർഥികൾ ഇരച്ചെത്തുന്നത് ആ സ്വീകാര്യത തന്നെയാണ് വ്യക്തമാക്കുന്നത്.
കരുത്തനായ നേതാവിന്റെ ശൈലി
ഒരു നേതാവിൽനിന്ന് അണികൾ എന്താണോ പ്രതീക്ഷിക്കുന്നത് ആ ഒരു ശൈലിയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി രാഹുൽ ഗാന്ധി സമരരംഗത്തു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അണികളെ സംഘർഷങ്ങളിലേക്കു തള്ളിവിട്ടിട്ട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുന്നവരാണ് പല രാഷ്ട്രീയ നേതാക്കളും. എന്നാൽ, രാഹുൽ ഗാന്ധി വേറിട്ട ശൈലി അദ്ദേഹത്തിന് അണികളുടെ ഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തു.
പ്രവർത്തകരെ നയിച്ചുകൊണ്ട് അദ്ദേഹം തെരുവിൽ ഇറങ്ങി. ലാത്തിച്ചാർജും സംഘർഷങ്ങളും ഉണ്ടായപ്പോഴും പിന്നോട്ടുപോയില്ല. കനത്ത വെയിലും ചൂടും കണക്കാക്കാതെ തെരുവിൽ കുത്തിയിരുന്നു, പോലീസിന്റെ ബലപ്രയോഗത്തിനു ഇരയായിട്ടും വിട്ടുകൊടുക്കാതെ പോരടിച്ചു, ഭക്ഷണവും വിശ്രമവുമെടുക്കാതെ അപ്രതീക്ഷിത സമരനീക്കങ്ങളിലൂടെ അണികളെ ആവേശംകൊള്ളിച്ചു.
പോലിസിന്റെ അടികൊള്ളാനും പ്രതിരോധിക്കാനും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട് എന്നു രേഖപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സമരമുഖത്തെ ഒാരോ നീക്കങ്ങളും. അതുതന്നെയാവണം ഏറ്റവുമൊടുവിൽ സുപ്രീം കോടതി മാർച്ചിന് എത്തണമെന്ന അദ്ദേഹത്തിന്റെ ഒറ്റ ആഹ്വാനത്തിൽ രാജ്യതലസ്ഥാനം അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു ജനസാഗരം ഇരച്ചെത്തിയതിനു കാരണവും.
ഒപ്പമുണ്ടെന്ന തോന്നലാണ് നേതാക്കളെ ജനങ്ങൾക്കു പ്രിയങ്കരനാക്കുന്നത്. അതിൽ രാഹുൽ ഗാന്ധി വിജയം കാണുന്നു എന്നതാണ് ഈ കാലഘട്ടം നമുക്കു മുന്നിൽ നിരത്തുന്ന കാഴ്ചകളിൽ പ്രധാനം.
National
ന്യൂഡൽഹി: സുപ്രീംകോടതിക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തള്ളിയിടുകയും കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി പരാതി. 'വൺ ഇന്ത്യ' വാർത്താ വെബ്സൈറ്റിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഇവർ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തന്നെ തള്ളിയിടുകയായിരുന്നുവെന്നും, തുടർന്ന് തന്റെ വയറിനും കാലിനും പരിക്കേറ്റതായും റിച്ച പരാശർ ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാറ്റ്മാൻ മാസ്ക് ധരിച്ചത് ചർച്ചയാകുന്നു. പ്രതിഷേധത്തിനിടെ യുവാക്കൾ കൊണ്ടുവന്ന ബാറ്റ്മാൻ മാസ്ക് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും, തുടർന്ന് മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം ഈ മാസ്ക് ധരിക്കുകയുമായിരുന്നു.
എന്നാൽ രാഹുലിന്റെ ഈ നാടകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്നും ഡൽഹി ഗോഥം സിറ്റിയല്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് സിംഗ് എക്സിൽ കുറിച്ചു. രാജ്യതലസ്ഥാനത്തിന് ഒരു 'ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും' ആവശ്യമില്ലെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു. നേരത്തെ ഇൻസ്റ്റാഗ്രാം ചാറ്റിലും താനാണ് ബാറ്റ്മാൻ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ രാഹുൽ പ്രതികരിച്ചിരുന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ച ആരോപിച്ചും പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച 'ചലോ ദില്ലി' സുപ്രീംകോടതി മാർച്ച് ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി, നേഹ ബോറ, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് ബസുകളിൽ നേതാക്കളും എംപിമാരും സുപ്രീംകോടതി പരിസരത്തേക്ക് തിരിഞ്ഞത്.
പ്രതിഷേധക്കാരെ തടയുന്ന ഇടങ്ങളിൽ വെച്ച് ശക്തമായ പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണഘടന സംരക്ഷിക്കാനായി രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ജനങ്ങൾ തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവാക്കൾക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തെ കടുത്ത ഭാഷയിൽ വിമർശിച്ച നേതാക്കൾ, ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് പരാതി നൽകാനാണ് പദ്ധതിയിടുന്നത്. വൻ ജനപ്രവാഹം എത്തുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: വോട്ടിംഗ് ക്രമക്കേടുകളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതിയിലും തെറ്റുകൾ തുറന്നുപറഞ്ഞ് മാപ്പു സാക്ഷിയാകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഗ്യാനേഷ് കുമാറിൽ നിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"നിങ്ങൾ ഒരു തെറ്റ് ചെയ്തു, എന്നാൽ ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാന കുറ്റവാളി നിങ്ങളല്ല. അതിനാൽ മാപ്പുസാക്ഷിയാകാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു," എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയാണെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുകയും തെരഞ്ഞെടുപ്പ് സംവിധാനം പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി, സിബിഐ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ഞൂറോളം സർക്കാർ ഉദ്യോഗസ്ഥരിൽ 200 ഓളം പേർ പ്രതിപക്ഷവുമായി നിരന്തരം സമ്പർക്കത്തിലാണെന്നും വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ ഈ കടന്നാക്രമണം.
National
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടുകൾക്കും 'വോട്ട് ചോരി' ആരോപണങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലിസ് നടത്തിയ അതിക്രമങ്ങളുടെയും മർദനങ്ങളുടെയും ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് പൊലിസിന്റെ നരനായാട്ട് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം പ്രദർശിപ്പിച്ചത്.
National
ന്യൂഡൽഹി: 'വോട്ട് ചോരി' ആരോപണങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ മുന്നണി ഇന്ന് നടത്തുന്ന സുപ്രീംകോടതി മാർച്ചിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഡൽഹിയെ ഒരു 'കോട്ട' പോലെയാക്കി മാറ്റിയത് എന്തിനാണെന്നും, ഗ്യാനേഷ് കുമാറിനെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് 200-ഓളം ഉദ്യോഗസ്ഥർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
'ചലോ ഡൽഹി - മാർച്ച് ഫോർ ഡെമോക്രസി' എന്ന നാമകരണത്തിൽ ഉച്ചയ്ക്ക് 1:30-ന് കൊണാട്ട് പ്ലേസ്-ബരാഖംബ റോഡ് ജംഗ്ഷനിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷ മുൻനിർത്തി പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നീ ആറ് മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ ഉച്ചയ്ക്ക് നാല് മണി വരെ അടച്ചിട്ടിരിക്കുകയാണ്.
National
ന്യൂഡൽഹി: 'വോട്ട് ചോരി' ആരോപണങ്ങൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തുന്ന സുപ്രീംകോടതി മാർച്ചിന് സിജെപിയുടെ പിന്തുണ. സിജെപി സഹ-സംഘാടകൻ അശുതോഷ് റാങ്കയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെതായ തലത്തിൽ പോരാട്ടം നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും ഈ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംഘവും മാർച്ചിൽ പങ്കെടുക്കുമെന്നും, ഈ ഏകാധിപത്യ ഭരണകൂടത്തിനെതിരെ രാജ്യമാകെ ഒന്നിച്ചുനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അശുതോഷ് റാങ്ക കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും 'വോട്ട് ചോരി' ആരോപണങ്ങളും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നൽകിയ കൂടിക്കാഴ്ചയക്കുള്ള അപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തള്ളി. സമാനമായ വിഷയങ്ങൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ, ഈ ഘട്ടത്തിൽ രാഷ്ട്രീയ നേതാക്കളെ കാണുന്നത് അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്.
തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ പരാതികൾ നൽകാൻ സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്നും, അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താനിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ ഈ തീരുമാനം.
National
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനാവില്ല. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച അനുചിതമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചു.
തിങ്കളാഴ്ച വൈകിട്ട് കാണുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നത്. എന്നാൽ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിഷേധിക്കുകയായിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട നിർണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാൻ സമയം അനുവദിക്കണമെന്നുമായിരുന്നു ഇന്ത്യ സഖ്യം നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ഘട്ടത്തിൽ വിഷയം ചർച്ച ചെയ്യുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യാ സഖ്യം എംപിമാരുടെ അപ്രതീക്ഷിത പ്രതിഷേധം. കഴിഞ്ഞ ദിവസം ജന്തർ മന്തറിലേക്കായിരുന്നെങ്കിൽ ഗാന്ധിസമാധിയായ രാജ്ഘട്ടിലായിരുന്നു ഇന്നലെ പ്രതിഷേധം.
തലേദിവസത്തെ അപേക്ഷിച്ച് രാജ്ഘട്ടിലെ പ്രതിഷേധം സമാധാനപൂർണമായിരുന്നു. രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി പ്രതിപക്ഷ നേതാക്കൾ മടങ്ങി. എന്നാൽ, വരുംദിവസങ്ങളിൽ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് രാജ്ഘട്ടിലേക്ക്
മൂന്നാം ദിവസത്തെ പ്രതിഷേധത്തിലെ നയതന്ത്രവും ബുധനാഴ്ചത്തെപ്പോലെയായിരുന്നു. സാഗർ രത്ന ഹോട്ടലിന് അടുത്തുതന്നെയുള്ള മോയെറ്റ്സ് ഹോട്ടലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ എംപിമാർക്ക് ഉച്ചഭക്ഷണം ഒരുക്കിയപ്പോൾത്തന്നെ പൊലിസ് കഴിഞ്ഞ ദിവസത്തിന്റെ ആവർത്തനം മണത്തു.
നിശ്ചയിക്കപ്പെട്ട സമരവേദിയായ ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയെന്ന നിശ്ചയദാർഢ്യമായിരുന്നു കഴിഞ്ഞ ദിവസം കണ്ടതെങ്കിൽ അഹിംസാപരമായ സമരത്തിന്റെ സന്ദേശം നൽകി രാജ്ഘട്ടിലേക്കായിരുന്നു ഇന്നലെ എംപിമാർ മൂന്ന് ബസുകളിലായി പ്രതിഷേധത്തിനായി തിരിച്ചത്. കൊണാട്ട് പ്ലേസിൽനിന്ന് നാലു കിലോമീറ്റർ അപ്പുറമുള്ള രാജ്ഘട്ടിലേക്ക് എംപിമാർ ബസിൽ പോകുമ്പോൾ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും മുന്നൂറോളം പ്രവർത്തകരും ബസുകൾക്ക് അകമ്പടിയേകി.
ത്രിവർണം ചൂടി നിൽക്കുന്ന ഡൽഹിയിലെ ഐതിഹാസിക റെയിൽവേ ഓവർ ബ്രിഡ്ജായ മിന്റോ റോഡിനു താഴെക്കൂടിയും കൂറ്റൻ കെട്ടിടമായ ഡോ.എസ്.പി മുഖർജി സിവിക് സെന്ററിനു സമീപത്തുകൂടിയും രാംലീല മൈതാനത്തിനും തുർക്ക്മാൻ ഗേറ്റിനുമിടയിലൂടെയുള്ള ചേരികളിലൂടെയും ബസ് കടന്നുപോയപ്പോൾ "യഥാർഥ' ഇന്ത്യയിലൂടെയുള്ള ബസ് യാത്ര കൂടിയായി എംപിമാർക്ക്. ജനങ്ങളുടെയും വഴിയാത്രക്കാരുടെയും അഭിവാദ്യം ഏറ്റുവാങ്ങിയായിരുന്നു നാലു കിലോമീറ്റർ യാത്ര.
ഒന്നരമണിക്കൂർ നീണ്ട ബസ് യാത്രയ്ക്കുശേഷം രാജ്ഘട്ടിലെത്തി എംപിമാർ ഓരോരുത്തരായി ഗാന്ധിജിയുടെ സ്മാരകത്തിലേക്കു പ്രവേശിച്ചു. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും എൻഎസ്യുവിന്റെയും മുന്നൂറിലേറെ പ്രവർത്തകരോടൊപ്പം ഇടത് വിദ്യാർഥി-യുവജന സംഘടനകളായ എഐഎസ്എഫും എഐവൈഎഫും സമരത്തിനു പിന്തുണ നൽകിയതോടെ രാജ്ഘട്ട് പരിസരം പ്രതിഷേധധ്വനികളിൽ മുങ്ങി.
എന്നാൽ നേതാക്കൾ ഗാന്ധിസമാധിയിൽ പ്രാർഥനകൾ മാത്രം നടത്തി മടങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ഡൽഹിയിൽ മൂന്നാം ദിവസവും ശക്തമായി തുടരുന്നു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് ഇന്നത്തെ സമരപരിപാടികൾ അവസാനിപ്പിച്ച് നേതാക്കൾ മടങ്ങിയത്. ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഒരുക്കിയ ഉച്ചഭക്ഷണ യോഗത്തിന് ശേഷമാണ് എംപിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലെത്തിയത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിൽ തന്നെ തുടരാൻ കോൺഗ്രസ് എംപിമാർക്ക് എഐസിസി നിർദേശം നൽകിയിട്ടുണ്ട്.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മമത ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ നാളത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷണറോടും വിട്ടുവീഴ്ചയില്ലെന്ന് കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷ് എംപിയും വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്നും എന്നാൽ സർക്കാർ അതിനെ തടയാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
National
ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മൂന്നാം ദിവസവും ശക്തമായി തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ യോഗത്തിന് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള ഇന്ത്യ മുന്നണി എംപിമാരും നേതാക്കളും ഡൽഹി രാജ്ഘട്ടിൽ എത്തി സത്യാഗ്രഹ സമരം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നുവെന്നും പൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. രാജ്ഘട്ട് പരിസരത്തും ബിജെപി ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡൽഹി പൊലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർമന്തറിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഡൽഹി ഹൈക്കോടതിയിൽ യൂത്ത് കോൺഗ്രസ് ഹർജി നൽകിയിട്ടുമുണ്ട്.
Kerala
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടർച്ചയായ മൂന്നാംദിനത്തിലേക്ക് കടന്നു. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. സമരത്തില് അണിനിരക്കാന് കോണ്ഗ്രസ് എംപിമാര്ക്ക് എഐസിസി നേതൃത്വം നിര്ദ്ദേശം നല്കിയിട്ടുണ്ട്.
വിവിധ ബസുകളിലായാണ് എംപിമാർ രാജ്ഘട്ടിലേക്ക് പോകുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഒഴുകിയെത്തുന്നുണ്ട്. സമാധാനപരമായി പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പ്രാർഥന നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
അതേസമയം, പ്രതിഷേധം കടക്കിലെടുത്ത് തലസ്ഥാനത്ത് വന് സേനാവിന്യാസമാണ് നടക്കുന്നത്. ജന്തര് മന്തര് പരിസരത്ത് കനത്ത സുരക്ഷയും ഡല്ഹി പൊലിസ് ഏര്പ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. രാഹുല് ഗാന്ധിക്ക് എതിരായുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധം നടത്തും. ആദ്യദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കുമാണ് മാർച്ച് നടന്നത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു തീരുമാനമെടുത്തതോടെ രൂപവും ഭാവവും മാറി പ്രതിപക്ഷ പ്രതിഷേധം. വോട്ടുകൊള്ള നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം അടിവരയിടുന്ന തരത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും രാജ്യ തലസ്ഥാനം സമരത്തീയിൽ ഉരുകിയത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിനു പിന്നാലെയാണ് മിന്നൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെയും പൊലിസിനെയും വട്ടം കറക്കിയത്.
◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം
കൊണാട്ട് പ്ലേസിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിലേക്ക് മൂന്നു ബസുകളിലായി പോകാനുള്ള പ്രതിപക്ഷ എംപിമാരുടെ നീക്കം പാതിവഴിയിൽവച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. പ്രവർത്തകരും പൊലിസും നടുറോഡിൽ ഏറ്റുമുട്ടി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കളെ പൊലിസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതോടെ ഡൽഹിയിലെ തിരക്കേറിയ മേഖലകളിൽ മണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി
രാഹുലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വാനിന്റെ ടയർ പാതിവഴിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതോടെ പൊലിസ് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് രാഹുലിനെ മാത്രമായി ബാരക്കമ്പ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഉൾപ്പടെയുള്ള നേതാക്കളെ പിന്നീട് വിട്ടയച്ചു.
പതിവു തെറ്റിച്ച് സ്വന്തം വസതിയിൽ നൽകേണ്ടിയിരുന്ന വിരുന്ന് തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്കു മാറ്റിയതോടെ സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സമരം ഏതു രീതിയിലായിരിക്കും എന്നതിനെപ്പറ്റി ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല.
◄നാടകീയ രംഗങ്ങൾ
ഉച്ചഭക്ഷണം കൊണാട്ട് പ്ലേസിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതിനു പിന്നാലെ വൻ പൊലിസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. നടക്കാൻ മാത്രം ദൂരമുള്ള സമര സിരാകേന്ദ്രമായ ജന്തർ മന്തറിലേക്ക് കൊണാട്ട് പ്ലേസിൽനിന്നുള്ള റോഡും പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഭക്ഷണത്തിനുശേഷം ജന്തർ മന്തർ ലക്ഷ്യമാക്കി മൂന്നു ബസുകളിലായാണ് എംപിമാർ പുറപ്പെട്ടത്. ആദ്യത്തെ ബസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
ബസുകൾക്കു മുന്നിൽ കേന്ദ്രസർക്കാരിനെതിരേയും തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും അണിചേർന്നു. ജന്തർ മന്തറിന് നൂറ് മീറ്ററോളം അകലെ എംപിമാരുടെ വാഹനം പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി.
പ്രവർത്തകരെ ബലമായി പൊലിസ് നീക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ ഗാന്ധി റോഡിലിറങ്ങി ജന്തർ മന്തറിലേക്കു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് അനുവദിച്ചില്ല. പിന്നാലെ പ്രിയങ്ക ഉൾപ്പടെ വനിതാ എംപിമാരും ബസിനു പുറത്തിറങ്ങി. പൊലിസ് നേതാക്കളെ ബലമായി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
രാഹുലിനെ പൊലിസ് വലിച്ചിഴച്ച് വാനിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെയും പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. എന്നാൽ, സമരപ്രദേശം പ്രവർത്തകരെക്കൊണ്ടു വളഞ്ഞതോടെ നേതാക്കളെ സ്റ്റേഷനിലേക്കു നീക്കാൻ പൊലിസ് ഏറെ പാടുപെട്ടു. ഇതിനിടെയാണ് രാഹുലിനെ കൊണ്ടുപോയ വാനിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയത്.
തൊട്ടടുത്ത് കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും സമരം നടന്ന സ്ഥലത്തേക്കു കാൽനടയായി എത്തി. രാഹുലിനെ കൊണ്ടുപോയ ബാരകമ്പ പൊലിസ് സ്റ്റേഷനിലും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശൻ ഉൾപ്പടെയുള്ളവരെ പൊലിസ് തടഞ്ഞു. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടത്.
Leader Page
സ്വതന്ത്ര ഇന്ത്യയില് പുതുചരിത്രം കുറിച്ച പ്രക്ഷോഭങ്ങള്ക്കാണു പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നേതൃത്വം നല്കുന്നത്. വിവാദ തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷ് കുമാറിനുമെതിരേയുമുള്ള സമരം ദിവസവും കൂടുതല് കത്തിപ്പടരുകയാണ്.
വിദ്യാര്ഥികളും യുവജനങ്ങളും ഇതേ ആവശ്യവുമായി പ്രതിഷേധം തുടരുമ്പോള് കേന്ദ്രസര്ക്കാരും ഗ്യാനേഷും പതിവില്ലാത്ത പ്രതിരോധത്തിലാണ്. സമരവീര്യത്തില് രാഹുലും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും ആര്ക്കും പിന്നിലല്ലെന്നുകൂടി രണ്ടുദിവസത്തെ ഡല്ഹി പ്രക്ഷോഭം തെളിയിച്ചു. ഇതോടെ സമരാഗ്നി രാജ്യമാകെ കത്തിപ്പടരുകയാണ്.
ഇന്ത്യന് രാഷ്ട്രീയത്തില് പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഗ്രാഫ് ഉയരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഇടിയുകയും ചെയ്യുന്നുവെന്നതാണു സമരപരമ്പരകളുടെ പ്രത്യേകത.
ദേശീയ തലസ്ഥാനം ഇന്നലെയും ചൊവ്വാഴ്ചയും കണ്ടതെല്ലാം മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാര് തുടരാനുള്ള സാധ്യത വിരളമാക്കുകയാണ്. രണ്ടു വര്ഷത്തോളമായി തെളിവുകളോടെ രാഹുല് ഉയര്ത്തിയ വോട്ടുകൊള്ള ആരോപണം ശരിവയ്ക്കുന്നതായിരുന്നു രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണര്മാരുടെ 14 വിയോജനക്കുറിപ്പുകള്.
മിന്നല്പിണറായി മിന്നല്സമരം
രാഹുലിന്റെ മിന്നല് സമരങ്ങള് മിന്നല്പിണറുകള്പോലെ വന് പ്രകമ്പനം കൊള്ളിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം എന്നാണ് രാഹുല് പ്രതിഷേധങ്ങളെ വിശേഷിപ്പിച്ചത്. മോദിയും ഷായുമല്ല, ആരു വിചാരിച്ചാലും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്നിന്നു തങ്ങളെ തടയാനാകില്ലെന്നു രാഹുല് ഇന്നലെയും ആവര്ത്തിച്ചു. എത്ര തടഞ്ഞാലും എത്ര ഉപദ്രിവിച്ചാലും എത്ര ത്യാഗം വേണ്ടി വന്നാലും പോരാട്ടം തുടരുമെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.
ഇന്ത്യ സഖ്യത്തില് ആശയക്കുഴപ്പവും വിള്ളലുമുണ്ടെന്നു വരുത്താന് ശ്രമിച്ച ബിജെപിയുടെയും ബിജെപി അനുകൂല മാധ്യമങ്ങളുടെയും കുപ്രചാരണം പൊളിക്കാനും രണ്ടു ദിവസമായി ഡല്ഹിയില് നടന്ന പ്രതിപക്ഷ സമരത്തിനു കഴിഞ്ഞു. ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടാണെന്നു പ്രതിപക്ഷം തെളിയിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിയില് കുറഞ്ഞതൊന്നും വിലപ്പോകില്ല.
പൊലിസും അര്ധസൈനിക വിഭാഗങ്ങളും കിണഞ്ഞുശ്രമിച്ചിട്ടും രാഹുലിനെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്തു നീക്കാന്പോലും മണിക്കൂറുകളെടുത്തു. പ്രതിപക്ഷ എംപിമാരെയെല്ലാം അണിനിരത്തി നടത്തിയ സമരമാര്ച്ചിനെ തടയാന് പൊലിസിന്റെയും ബാരിക്കേഡുകളുടെയും ബലം പോരായിരുന്നു.
കേരളത്തില്നിന്നുള്ള യുഡിഎഫ്, എല്ഡിഎഫ് എംപിമാരെല്ലാം മാര്ച്ചില് സജീവമായിരുന്നു. ചൊവ്വാഴ്ച ആകാശവാണി നിലയത്തിന്റെ വളപ്പിലെ ബോധിവൃക്ഷച്ചുവട്ടിലിരുന്നായിരുന്നു ഇരുവരുടെയും മണിക്കൂറുകള് നീണ്ട ചെറുത്തുനില്പ്. കിണഞ്ഞുശ്രമിച്ചിട്ടും രാത്രി വരെ രാഹുലും പ്രിയങ്കയും വേണുഗോപാലും ആല്മര ചുവട്ടില് തുടര്ന്ന് രാജ്യത്താകെ ജനവികാരം ഉണര്ത്തി. മന്ത്രിമാരുടേതിനു തുല്യമായ കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനും പ്രിയങ്കയ്ക്കുമെതിരേ ബലപ്രയോഗവും മര്ദനവുമുണ്ടായതു ജനാധിപത്യത്തിനു ഭൂഷണമല്ല. മുതിര്ന്നവരും വനിതകളുമായ എംപിമാര്ക്കുമെതിരേ കൈയറ്റം നടന്നതായാണു പരാതി. പ്രതിഷേധം ആളിക്കത്തിക്കാനും ഗ്യാനേഷിന്റെ രാജി ഉറപ്പിക്കാനും മാത്രമേ സര്ക്കാരിന്റെ സമരവിരുദ്ധ നടപടികള് വഴിതെളിക്കൂ.
ജനാധിപത്യ വ്യവസ്ഥിതിയില് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്ക്കും പ്രതിപക്ഷ നേതാവിനും പ്രതിഷേധിക്കാനും സമരം നയിക്കാനുമുള്ള അവകാശം അമര്ച്ച ചെയ്യാമെന്ന കേന്ദ്രസര്ക്കാരിന്റെ മോഹംപോലും അപകടമാകും. സര്ക്കാരിന്റെ നിയമലംഘനത്തിനെതിരേ നിയമലംഘനങ്ങളും വേണ്ടി വരുമെന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാടു തെറ്റാകില്ല.
കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നലെ ഡല്ഹിയിലെ പ്രതിഷേധത്തില് പങ്കെടുത്തതും ശ്രദ്ധേയമായി.
രാഹുലിനെ കസ്റ്റഡിയിലെടുത്ത കൊണ്ടുപോയ ബാരക്കംബ റോഡ് പൊലിസ് സ്റ്റേഷനിലേക്കു ഇന്നലെ രാത്രി നടന്നു പോയ മുഖ്യമന്ത്രി സതീശനയെും എംപിമാരെയും പോലീസ് തടഞ്ഞതിനും ന്യായീകരണമില്ല. ഒടുവില് പ്രതിഷേധം കനത്തതോടെയാണു സതീശനെയും പിന്നാലെയെത്തിയ രേവന്ത് റെഡ്ഡിയെയും പൊലിസ് സ്റ്റേഷനിലുള്ള രാഹുലിനെ കാണാന് അനുവദിച്ചത്. കോണ്ഗ്രസ് നേതാവിനെ കാണാന് അദ്ദേഹത്തിന്റെ പാര്ട്ടിയിലെ മുഖ്യമന്ത്രിമാരെയും എംപിമാരെയും അനുവദിക്കില്ലെന്ന നിലപാടിനു ന്യായീകരണം പോലുമില്ല. തീക്കൊള്ളികൊണ്ടു തല ചൊറിയുകയാണു കേന്ദ്രസര്ക്കാരെന്ന് എംപിമാര് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എന്തായാലും പ്രതിഷേധിക്കാനുള്ള അവകാശം കവരാന് ആരെയും അനുവദിച്ചുകൂടാ.
മുന്നില് കാണാതെ വെട്ടിലായി കേന്ദ്രം
മിന്നല്സമരങ്ങളുടെ പുതുരൂപങ്ങളിലൂടെയാണു രാഹുല് ഗാന്ധി കേന്ദ്രസര്ക്കാരിനെ തുടര്ച്ചയായി വെട്ടിലാക്കുന്നത്. നേരത്തെ നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ അതീവസുരക്ഷയുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്തു മണിക്കൂറുകള് ധര്ണ നടത്താന് രാഹുലിനും കൂട്ടര്ക്കും കഴിഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില് ആദ്യമായാണ് അത്തരത്തിലൊരു പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനത്തേക്കു നടത്തിയ എംപിമാരുടെ മാര്ച്ച് അവസാനിച്ചുവെന്ന തോന്നിച്ചപ്പോഴായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പു കമ്മിഷനോടു ചേര്ന്നുള്ള ആകാശവാണി മന്ദിര വളപ്പിലേക്കുള്ള രാഹുലിന്റെ കുതിപ്പ് പൊലിസിനെ സ്തംബ്ധരാക്കി. എട്ടു മണിക്കൂറോളം കഴിഞ്ഞാണ് രാഹുലിനെയും പ്രിയങ്കയെയും ബലമായി നീക്കാന് കഴിഞ്ഞത്.
ഇന്നലെയാകട്ടെ ഇന്ത്യ സഖ്യം എംപിമാരെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചപ്പോഴും ഡല്ഹി പൊലിസിനും കേന്ദ്രസര്ക്കാരും അപകടം മണക്കാനായില്ല. കൊണാട്ട് പ്ലേസിനടുത്ത് ഭക്ഷണം കഴിഞ്ഞ് മൂന്നു മണിയോടെ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ അടക്കമുള്ള എംപിമാര് മൂന്നു ബസുകളിലായ തിരിച്ചപ്പോള് മാത്രമാണു പൊലിസ് സംശയിച്ചത്. വിന്ഡ്സര് പ്ലേസ് സര്ക്കിളില് ബസുകള് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങിയതോടെ പൊലിസ് വെട്ടിലായി. രാഹുലിനെ കസ്റ്റഡിയിലെടുത്ത ശേഷം പഞ്ചറായ വാഹനം മണിക്കൂറോളം പ്രധാന റോഡില് കിടന്നുവെന്നതും പൊലിസിനു നാണക്കേടായി. ഇന്നലെ രാത്രി ഏഴു വരെയെങ്കിലും രാഹുലിനെ കൊണ്ടുപോകുന്നതു തടയാന് യൂത്ത് കോണ്ഗ്രസ്, എന്എസ്യു, മഹിളാ കോണ്ഗ്രസ് പ്രവര്ത്തക്കു കഴിഞ്ഞു.
ആയിരക്കണക്കിനു പൊലിസുകാരെയും കേന്ദ്രസേനാംഗങ്ങളെയും രംഗത്തിറക്കിയിട്ടും രാഹുലും പ്രതിപക്ഷ എംപിമാരും സമരലക്ഷ്യം കണ്ടു. ബിജെപിയിലെയും പൊലിസിലെയും തന്ത്രജ്ഞരുടെ പദ്ധതികളെല്ലാം പൊളിഞ്ഞു.
ഭിന്നിച്ച പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു
കേരളം ഉള്പ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില് ഭിന്നിച്ചു നിന്നിരുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന് പുതിയ സമരപരമ്പരകള്ക്കു കഴിഞ്ഞു. കേന്ദ്രസര്ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും ചേര്ന്നു വോട്ടര്പട്ടികയിലും തെരഞ്ഞെടുപ്പു നടപടികളിലും കൃത്രിമം കാട്ടി ജനവിധികള് അട്ടിമറിക്കുന്നതിനെതിരേ രാജ്യത്താകെ ജനവികാരം ഉണര്ത്താനും രാഹുലിന്റെ നേതൃത്വത്തില് നിശ്ചയദാര്ഢ്യത്തോടെ നടത്തിയ പ്രതിഷേധങ്ങള്ക്കു കഴിഞ്ഞു.
Leader Page
മിന്നലാക്രമണശൈലിയിലുള്ള സമരം. സ്വാതന്ത്ര്യനന്തര ഇന്ത്യ കണ്ടുശീലിച്ച സമരരീതികൾ മാറുന്ന അസാധാരണ കാഴ്ചകൾ. 2012ൽ നിർഭയ സംഭവത്തെത്തുടർന്ന് ഡൽഹി കണ്ട വ്യത്യസ്തമായ സമരത്തിനുശേഷം രാജ്യം കാണുന്ന പതിവു വിട്ട സമരം.
പതിറ്റാണ്ടിനുശേഷം ഒറ്റ ലക്ഷ്യത്തിൽ പ്രധാന പ്രതിപക്ഷ മുന്നണി നടത്തുന്ന സമര പരമ്പര. എന്തുകൊണ്ട് ഇത്തരം മിന്നലാക്രമണശൈലി? ആദ്യ ഉത്തരം പ്രതിപക്ഷസ്വരത്തിന് ചെവികൊടുക്കാത്ത ഭരണകൂടം എന്നതുതന്നെ. മാന്യവും ജനാധിപത്യപരവും മുൻകൂട്ടി അറിയിക്കുന്നതുമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഭരണകൂടം പുല്ലുവിലയാണു നൽകുന്നത് എന്നതിൽ ഭരണകക്ഷിക്കുപോലും സംശയമുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതില്ലെന്നാണല്ലോ ഭരണകക്ഷി നേതാക്കൾ പരസ്യമായിത്തന്നെ പറയുന്നത്.
സമരാവേശം ഏറ്റെടുത്ത പൊതുസമൂഹം
എന്തു വിമർശനം ഉന്നയിച്ചാലും സമരത്തിന്റെ മുദ്രാവാക്യം അതീവഗൗരവമുള്ളതാണെന്ന് പൊതുസമൂഹവും വിലയിരുത്തുന്നുണ്ട്. വോട്ട്കൊള്ളയാണെന്നും നിരവധി വോട്ടർമാരുടെ വോട്ടുകൾ തള്ളുകയും വിദേശികളെപോലും പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്നും തെളിവുകൾ സഹിതം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നെങ്കിൽ എന്തുകൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ രാഹുലിനെതിരേ നിയമനടപടി സ്വീകരിച്ചില്ല. പിന്നീടും കൂടുതൽ തെളിവുകൾ വന്നപ്പോഴും ഒഴുക്കൻമട്ടിൽ പ്രസ്താവന നൽകി കമ്മിഷൻ തടിതപ്പിക്കൊണ്ടിരുന്നതും ജനങ്ങളുടെ മുന്നിലുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ഇതാണോ സമരരീതിയെന്ന് ചോദ്യമുയരുന്നുണ്ട്. മാത്രമല്ല ജെൻ സി സമരംപോലെ വ്യവസ്ഥാപിതമല്ലാത്ത സമരമാർഗത്തിലേക്ക് എന്തുകൊണ്ടാണ് പ്രതിപക്ഷനേതാവടക്കം തിരിയുന്നത് എന്നതും ഏറെ ഗൗരവമുള്ളതാണ്.
പ്രതിപക്ഷത്തെ ഇത്തരം സമരരീതിയിലേക്ക് എത്തിച്ചതിന്റെ മുഖ്യകാരണക്കാർ ഭരണകക്ഷിയാണ് എന്നുതന്നെ വിലയിരുത്തേണ്ടിവരും. ജന്തർ മന്തർ ഇക്കാലമത്രയും രാജ്യതലസ്ഥാനത്തെ പ്രതിഷേധവേദിയാണ്. അവിടം കെട്ടിയടച്ച പൊലിസ് വേറെ എവിടെയാണ് സമരംചെയ്യേണ്ടതെന്ന് പറയുന്നുമില്ല.
അക്രമാസക്തമാകാതെ പ്രതിപക്ഷ സമരം
പ്രതിപക്ഷ സമരം ഒരുതരത്തിലും അക്രമാസക്തമായിരുന്നില്ല എന്നത് കാണാതിരുന്നുകൂടാ. എംപിമാരാണ് സമരത്തിനെത്തുന്നത്. അവരുടെ കൈവശം യാതൊരുവിധ ആയുധങ്ങളുമില്ല. പിന്നെ എന്തിനാണ് ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ ഭരണകൂടം ഇത്രമാത്രം ഭയപ്പെടുന്നത് എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. എംപിമാർ ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്താൽ എന്താണു കുഴപ്പമെന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ഈ സമരം വലിയ നിയമലംഘനമാണെങ്കിൽ പ്രതിപക്ഷ നേതാവിനെയും പ്രതിഷേധിക്കുന്ന എംപിമാരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി നിയമപരമായ ശിക്ഷ നൽകുന്നില്ല എന്നതിനും പൊലിസ് ഉത്തരം പറയേണ്ടതുണ്ട്.
ചരിത്രയാഥാർഥ്യം മറക്കുന്ന ഭരണകൂടം
ജനാധിപത്യത്തിനുമേൽ കൈവയ്ക്കുന്നവർക്ക് ഇന്ത്യൻ ജനത മാപ്പു നൽകിയ ചരിത്രമില്ല. ഈ ചരിത്ര യാഥാർഥ്യത്തെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറക്കുകയാണെങ്കിൽ കനത്ത വില നൽകേണ്ടിവരും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യത്ത് ഉയർന്നുവന്ന ജെൻ സി പ്രക്ഷോഭം വ്യക്തമായ സൂചന നൽകിയതാണ്. എസ്ഐആർ വിഷയത്തിലും യുവപ്രക്ഷോഭകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം മുന്നിൽക്കണ്ടായിരിക്കാം രാഹുൽ ഗാന്ധി പ്രകോപനപരമായ മിന്നലാക്രമണ സമരശൈലി സ്വീകരിച്ചിരിക്കുന്നത്. പൊലിസ് പറയുന്നതുപോലെ പ്രതിഷേധസമരം നടത്തുന്ന കാലം അവസാനിച്ചിരിക്കുന്നുവെന്ന് ഭരണകൂടം ഇനിയും തിരിച്ചറിയാത്തതാണ് അദ്ഭുതം.
ഇത്രമാത്രം ആരോപണം നേരിട്ട ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുംതോറും സർക്കാരിന്റെ പ്രതിഛായ മോശമായിക്കൊണ്ടേയിരിക്കുമെന്നതാണ് വസ്തുത. പ്രതിപക്ഷത്തിന് കരുത്തു കൂടുകയും ചെയ്യും.
പാർലമെന്റിൽ മാത്രമല്ല തെരുവിലും പോരാടാൻ ശക്തിയുണ്ടെന്ന് പ്രതിപക്ഷം തെളിയിച്ചുകഴിഞ്ഞു. ലോകം ഇതെല്ലാം കാണുന്നുണ്ട്.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭമെന്നുതന്നെയാണ് ആഗോള മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നതും. അതിനാൽ എത്രയും പെട്ടന്ന് എസ്ഐആർ നടപടികളിൽ വന്ന വീഴ്ച തിരുത്തുന്നതായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനും ഗുണകരം. അതിൽ പ്രധാനം ഗ്യാനേഷ് കുമാറിനെ മാറ്റുക എന്നതും.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ വീണ്ടും മിന്നൽ തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ ഇന്ത്യാസഖ്യം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആകാശവാണി ആസ്ഥാനത്തെ അപ്രതീക്ഷിത നീക്കങ്ങളാണു ചൊവ്വാഴ്ച പ്രതിഷേധം ആളിക്കത്തിച്ചതെങ്കിൽ ഡൽഹി ജൻപഥിലുള്ള "സാഗർ രത്ന' എന്ന ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ ഒത്തുകൂടി തന്ത്രങ്ങളൊരുക്കിയാണ് ഇന്നലെ ഇന്ത്യാ സഖ്യം എംപിമാർ ജന്തർ മന്തറിലേക്കുള്ള പ്രതിഷേധം ആരംഭിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം എംപിമാർ ചൊവ്വാഴ്ച പാർലമെന്റ് സമുച്ചയത്തിൽനിന്നു മാർച്ച് നടത്തിയിരുന്നെങ്കിലും എംപിമാരോട് ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടതിൽനിന്നുതന്നെ പ്രതിഷേധം വരുംദിവസങ്ങളിലും തുടരുമെന്നുള്ള സൂചന ലഭിച്ചിരുന്നു.
സഖ്യത്തിലെ എംപിമാർക്കായി ഇന്നലെ തലസ്ഥാനത്തിന്റെ നടുവിലായിത്തന്നെയുള്ള ജൻപഥ് കൊണാട്ട് സർക്കിളിലെ "സാഗർ രത്ന' റസ്റ്ററന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിൽനിന്നുതന്നെ ഒരു സാധാരണ വിരുന്നിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള സത്കാരമാണിതെന്ന് പൊലിസ് മനസിലാക്കിയിരുന്നു.
തുടർന്ന് റസ്റ്ററന്റിനു മുന്നിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയെങ്കിലും പ്രതിപക്ഷത്തിന്റെ "ഉള്ളിലിരുപ്പ് ' എന്താണെന്നു മനസിലാക്കാൻ പൊലിസിനായില്ല.
റസ്റ്ററന്റിനു മുന്നിലേക്ക് പെട്ടെന്ന് മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂടി എത്തിയതോടെ പ്രതിഷേധം വീണ്ടും തെരുവിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി. എന്നാൽ എംപിമാരുമായി ബസ് എങ്ങോട്ടാണു പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കി.
ഒടുവിൽ ബസുകൾ ജന്തർ മന്തർ ലക്ഷ്യമാക്കിയാണു നീങ്ങുന്നതെന്ന് മനസിലായതോടെ, പൊലിസ് പ്രധാന പാതയിൽ വഴി തടസപ്പെടുത്തുകയും ജന്തർ മന്തറിന് ഒരു കിലോമീറ്റർ മുന്പ് ബാരിക്കേഡുകൾ ഉയർത്തി എംപിമാരെ തടയുകയുമായിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും എതിരേ എഫ്ഐആർ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ആകാശവാണി ഭവൻ ആസ്ഥാനത്തു നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കുമെതിരേ ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തിലാണു കേസ്. രാഹുലും പ്രിയങ്കയും എംപിമാരും ആകാശവാണി ഭവൻ സമുച്ചയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
National
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ തന്നെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെ പൊലിസുകാർക്ക് കുടിവെള്ളം നൽകി രാഹുൽ ഗാന്ധി. ബുധനാഴ്ച വൈകുന്നേരം ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സംഭവം.
പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾക്കായി പ്രവർത്തകർ എത്തിച്ച വെള്ളക്കുപ്പികളാണ് രാഹുൽ ഗാന്ധി പൊലിസുകാർക്ക് നൽകിയത്. പൊലിസ് ഉദ്യോഗസ്ഥർക്ക് വെള്ളം നൽകുന്ന രാഹുലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പൊലിസുകാർക്ക് വെള്ളം നൽകുന്ന വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും പങ്കുവെച്ചു.
രോഷാകുലരാകാതെ അൽപ്പം വെള്ളം കുടിക്കൂ. നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തത്.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുണ്ടായ പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വ്യാഴാഴ്ച കരിദിനം ആചരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് കോൺഗ്രസ് നേതാക്കൾക്കുനേരെ അതിക്രമമുണ്ടായത്.
ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽ കരിദിനാചരണം നടത്താനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ജന്തർ മന്തറിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലിസുകാർക്ക് നേരെ ആക്രമണമുണ്ടായതായി ഡൽഹി പൊലിസ് ആരോപിച്ചു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലിസ് ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിലെ എംപിമാരെ ഉച്ചഭക്ഷണത്തിനായി ജൻപഥ് റോഡിലെ ഹോട്ടലിലേക്ക് ക്ഷണിച്ചതോടെയാണ് ഇന്നത്തെ നീക്കങ്ങൾക്ക് തുടക്കമായത്.
എംപിമാരുടെ നീക്കം മുൻകൂട്ടി മനസിലാക്കിയ പൊലിസ് ഹോട്ടലിന് സമീപം കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം അപ്രതീക്ഷിതമായി എംപിമാർ ബസുകളിൽ കയറി ജന്തർ മന്തറിലേക്ക് നീങ്ങി. താനും ജന്തർ മന്തറിലേക്ക് പോകുകയാണെന്നും ഇന്നും പ്രതിഷേധം തുടരുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
തുടർന്ന് രാഹുൽ ഗാന്ധി ബസിൽനിന്ന് ഇറങ്ങി ജന്തർ മന്തറിലേക്ക് പോകാൻ ശ്രമിച്ചതോടെ പൊലിസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലിസും തമ്മിൽ സംഘർഷമുണ്ടായി. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ തടയാനുള്ള പൊലിസ് നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനിടെ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരെ പൊലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടം. തന്നെ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ജന്തർ മന്തറിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തിൽ മാറ്റുന്നതിനിടെയാണ് പ്രതികരണം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. നീതിയുണ്ടാകണം. അവർ ഈ രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുകയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിന് അവർ വലിയ വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധത്തിൽ ഭയന്നുള്ള പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ രാഹുലിനെ പൊലിസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലിസ് വിട്ടയച്ചു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ബാരാഖംബ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രാഹുലിനെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വിട്ടയച്ചത്.
പ്രതിഷേധത്തിനിടെ റോഡിൽ കിടന്ന് സമരം ചെയ്ത പ്രിയങ്ക ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രമാരായ വി.ഡി.സതീശനും രേവന്ത് റെഡ്ഡിയും എംപിമാരായ കെ.സി.വേണുഗോപാൽ,എ.എ.റഹീം തുടങ്ങിയ നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുൽ ഗാന്ധിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലിസ് സ്റ്റേഷന് പുറത്ത് തടഞ്ഞുവെച്ചു. പിന്നീടാണ് ഇവരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചത്. സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിനെതിരെ ഡൽഹി പൊലിസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പൊലിസ് ബലം പ്രയോഗിച്ച് നേതാക്കളെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പൊലിസ് എംപിമാരോട് ബലപ്രയോഗം നടത്തിയെന്നും തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും ശരീരത്തിൽ നിരവധി പോറലുകൾ ഉണ്ടായെന്നും പ്രിയങ്ക ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുമതി തേടിയ പാർലമെന്റ് അംഗങ്ങളോട് പൊലിസ് ഇത്തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ട്. പൊലിസ് എംപിമാരെ മർദിക്കുകയാണ്. പൊലിസുകാർ തന്നെ നിലത്തേക്ക് വലിച്ചെറിഞ്ഞു. തന്റെ ശരീരത്തിൽ എല്ലായിടത്തും പോറലുകളുണ്ട്. ഇനി ഞങ്ങൾ ഇവിടെനിന്ന് മാറില്ല. അവർക്ക് കൂടുതൽ സേനയെ കൊണ്ടുവരാം. ഞാൻ ഇവിടെനിന്ന് ഒരടി പോലും മാറില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെ തുടർന്ന് ഡൽഹിയിലെ പ്രതിഷേധ കേന്ദ്രങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. പ്രതിഷേധ മാർച്ച് പൊലിസ് തടഞ്ഞതോടെ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ രാഹുൽ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും കൊണ്ടുപോയ പൊലിസ് വാഹനത്തിന്റെ ടയർ പ്രതിഷേധക്കാർ പഞ്ചറാക്കി. ഇതോടെ വാഹനം റോഡിൽ കുടുങ്ങി. ഏകദേശം അരമണിക്കൂറോളം വാഹനം അവിടെ തന്നെ കിടന്നതോടെ വാഹനത്തിന് ചുറ്റും പ്രവർത്തകർ തടിച്ചുകൂടി.
പ്രവർത്തകർ വളഞ്ഞതോടെ കസ്റ്റഡിയിലെടുത്ത നേതാക്കളെ മാറ്റാൻ പൊലിസിന് സാധിച്ചില്ല. തുടർന്ന് പകരം വാഹനം എത്തിച്ച് രാഹുൽ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും ഉൾപ്പെടെയുള്ളവരെ കിംഗ്സ്വേ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുകയാണ്.
റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രതിഷേധത്തിനിടെ വനിതാ പൊലിസുകാർ തന്നെ തള്ളിയിടുകയും ശരീരത്തിലാകെ പോറലേൽപ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വിൻഡ്സർ സർക്കിളിലെ റോഡിൽ കിടന്ന് ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിയാണ് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും പ്രതിഷേധിച്ചത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ.
പൊലിസ് ബലം പ്രയോഗിച്ചാണ് ഇരുനേതാക്കളെയും കസ്റ്റഡിയിലെടുത്തത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പൊലിസ് തടയുകയായിരുന്നു.
തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. സ്ഥലത്ത് അർധസൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ട് മണിക്കൂർ നീണ്ട ധർണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയത്. പിന്നാലെയാണ് നേതാക്കളെ ബലം പ്രയോഗിച്ച് നീക്കിയത്.
അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയ പ്രിയങ്ക ഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിൽ എൻഎസ്യു പ്രവർത്തകർ ഉൾപ്പെടെ വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർച്ചയായി നാലാം ദിവസമാണ് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. ജന്തർ മന്തറിലേക്ക് നീങ്ങിയ എംപിമാരെ പൊലിസ് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഐക്യദാർഢ്യ ലഞ്ചിന് പിന്നാലെയാണ് എംപിമാർ മൂന്ന് ബസുകളിലായി ജൻപഥിൽ നിന്ന് ജന്തർ മന്തറിലേക്ക് തിരിച്ചത്. എന്നാൽ ജന്തർ മന്തറിന് സമീപം പൊലിസ് ബാരിക്കേഡ് തീർത്ത് ബസുകൾ തടഞ്ഞു. ഇതോടെ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി.
പൊലിസ് ബലപ്രയോഗത്തിലൂടെ നിരവധി പ്രവർത്തകരെ നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, ആർജെഡി തുടങ്ങിയ കക്ഷികളുടെ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സമാജ്വാദി പാർട്ടി എംപിമാർ മാർച്ചിൽ പങ്കെടുത്തില്ല. ഗ്യാനേഷ് കുമാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
ന്യൂഡൽഹി: സമര കലുഷിതമായി രാജ്യതലസ്ഥാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ. സ്ഥലത്ത് പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റമുണ്ടായി.
രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് പൊലിസ് വാഹനത്തിൽ കയറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ പൊലിസ് വളരെ പണിപ്പെട്ടിരുന്നു. പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. രാഹുലിനെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിന് മുകളിൽ കയറി എൻഎസ്യു പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നേരത്തെ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കിയിരുന്നു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ഭരണഘടന ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു.
National
ചെന്നൈ: ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഡിഎംകെ. ഇന്നലെ രാഹുലിനെ വിമർശിച്ച ഡിഎംകെ ഇന്ന് നിലപാട് മാറ്റി. വോട്ടർപട്ടികയിൽ നിന്ന് തമിഴ്നാട്ടിലെ വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധി പുലർത്തുന്ന മൗനത്തെ അവർ ചോദ്യം ചെയ്തിരുന്നു.
എന്നാൽ നിലവിൽ രാഹുലിന്റെ പ്രതിഷേധങ്ങൾക്ക് ഡിഎംകെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ വക്താവ് ടി.കെ.എസ്. എളങ്കോവൻ രംഗത്തെത്തി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത പദവിയിലിരിക്കുന്ന ഗ്യാനേഷ് കുമാർ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നിഷ്പക്ഷമാകുക. അദ്ദേഹത്തെ തീർച്ചയായും സ്ഥാനത്തുനിന്ന് നീക്കണം. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പോരാടുക എന്നത് പൗരന്മാരുടെ അവകാശമാണ്. അതാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്ന് എളങ്കോവൻ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ നിലപാട് മാറ്റിയത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിലെ ജന്തർ മന്തറിൽ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. മൂന്ന് ബസുകളിലായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. നേതാക്കൾ കയറിയ ബസുകൾ പൊലിസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി.
നിലവില് നേതാക്കൾ ജന്തർ മന്തറിലേക്കുള്ള യാത്രയിലാണ്. രാഹുലും പ്രിയങ്കയും നേതാക്കള്ക്കൊപ്പം ബസിലുണ്ട്. പൊലിസ് തടഞ്ഞാലും പ്രതിഷേധത്തില് നിന്ന് പിന്തിരിയില്ലേന്നാണ് നേതാക്കളുടെ പ്രതികരണം. സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിൽ അണിനിരക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിലിറങ്ങി.
ജന്തർ മന്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തെരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്ന് ആരോപിച്ചു. ഗ്യാനേഷ് കുമാര് രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല് ഗ്യാനേഷ് കുമാര് രാജ്യദ്യോഹിയാണെന്നും വിമര്ശിച്ചു.
തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡളാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തനിക്കെതിരെ നിലവിൽ 45 എഫ്ഐആറുകളുണ്ട്. അത് 100 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലക്ഷ്യം നേടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നടപടികൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഖാർഗെ ആരോപിച്ചു. ജനാധിപത്യത്തെ തകർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഖാർഗെ പറഞ്ഞു. കേസുകളെ ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആളിക്കത്തിച്ച് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തിലെ മുന്നൂറിലധികം എംപിമാരാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
നിതി ആയോഗ് ഓഫിസിനും ആകാശവാണി ഓഫിസിനുമിടയിലുള്ള വഴിയിൽ മാർച്ച് പൊലിസ് തടഞ്ഞതോടെ എംപിമാർ ബാരിക്കേഡുകൾക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറികടക്കാൻ എംപിമാർ ശ്രമിച്ചതോടെ ഇവരെ കസ്റ്റഡിയിലെടുത്തു നീക്കി.
പിടികൊടുക്കാതെ രാഹുൽ
പാർലമെന്റിന്റെ അഞ്ഞൂറ് മീറ്റർ മാത്രം മാറിയുള്ള പ്രധാനപാതയിൽ പൊലിസ് ബാരിക്കേഡുകളിട്ടു തടഞ്ഞും ജാമറുകളുപയോഗിച്ച് ഇന്റർനെറ്റ് കട്ട് ചെയ്തുമാണ് പ്രതിഷേധമാർച്ച് തകർക്കാൻ ശ്രമിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം ധർണ നടത്തിയും ബാരിക്കേഡുകൾക്ക് മുകളിൽ കയറിയും പ്രതിഷേധം കനപ്പിച്ചതോടെ പൊലിസും വലഞ്ഞു.
ഒടുവിൽ ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള ശ്രമമായി. എന്നാൽ ബാരിക്കേഡുകൾക്കിടയിലൂടെ മിന്നിപ്പാഞ്ഞ് കസ്റ്റഡി വെട്ടിച്ച രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി ആകാശവാണി ഭവനിനുള്ളിലുള്ള ബോധിവൃക്ഷം തന്റെ സമരകേന്ദ്രമാക്കിയതോടെ പ്രതിഷേധം വീണ്ടും ആളിക്കത്തി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആശ്ചര്യഭരിതരായി പൊലിസുകാരും ആകാശവാണി ഭവനിലെ ഉദ്യോഗസ്ഥരും.
മാർച്ചിനൊടുവിൽ രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലും പ്രിയങ്കയും ചേർന്ന് ആകാശവാണി ഭവൻ കവാടത്തിലെ ചെറിയ ഇടനാഴിയിലൂടെ അകത്തേക്ക് കയറിയപ്പോൾ അത് പൊലിസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
പാർലമെന്റിനും തെരഞ്ഞെടുപ്പ് കമ്മിഷനുമിടയിലെ ബാരിക്കേഡുകൾക്കിടയിൽ കനത്ത സുരക്ഷാ വിന്യാസം ഒരുക്കിയിരുന്ന പൊലിസിന് നിമിഷനേരംകൊണ്ട് ആകാശവാണി ഭവനിലും കനത്ത സുരക്ഷ ഒരുക്കേണ്ടിവന്നു.
അഭിവാദ്യങ്ങളുമായി ആകാശവാണി ജീവനക്കാരും
കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയുടെ ഹൃദയഭാഗം സമരകലുഷിതമായിരുന്നെങ്കിലും ആകാശവാണിയിലെ ഉദ്യോഗസ്ഥർക്ക് ഇന്നലെ എന്നത്തെയും പോലൊരു ദിവസമായിരുന്നില്ല. അപ്രതീക്ഷിതമായി സമരം തങ്ങളുടെ ഓഫിസിലെത്തിയത് അവർ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
രാഹുലും പ്രിയങ്കയും പിന്നീട് ആകാശവാണി ഭവനിനു മുന്നിലുള്ള ബോധിവൃക്ഷത്തിനു കീഴെ സമരം ആരംഭിച്ചപ്പോൾ കാഴ്ചക്കാരായി ആകാശവാണി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സമരമാരംഭിച്ചതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ചിലർക്ക് സെൽഫികളും ഫോട്ടോകളും ലഭിച്ചെങ്കിലും പൊലിസ് പിന്നീട് ഇവരെ ഒഴിപ്പിച്ചു. എന്നാൽ ബാൽക്കണിയിൽനിന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ശ്രദ്ധയാകർഷിച്ച ആകാശവാണി ഉദ്യോഗസ്ഥർ അഭിവാദ്യങ്ങളുമർപ്പിച്ചു.
ഗ്യാനേഷ് കുമാർ ചെയ്തത് രാജ്യദ്രോഹം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ ചെയ്തതു രാജ്യദ്രോഹമാണെന്നും ഇവരാരും നിയമത്തിനു മുന്നിൽനിന്ന് രക്ഷപ്പെടില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണത്തിലൂടെ ഇവർ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർത്തുവെന്നും വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്നും രാഹുൽ വ്യക്തമാക്കി.
ജനപ്രതിനിധികളായ എംപിമാർക്ക് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ കാണാൻപോലും കഴിയുന്നില്ലെങ്കിൽ പിന്നെ എന്തു ജനാധിപത്യമാണ് രാജ്യത്തുള്ളത്. വിഷയം ഇവിടം കൊണ്ടവസാനിക്കില്ല. ഇതിൽനിന്ന് ആർക്കും ഒളിച്ചോടാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന് വോട്ടുതട്ടിപ്പ് പഠിപ്പിച്ചുകൊടുത്തവരാണ് ഏറ്റവും വലിയ കള്ളന്മാരെന്നും, തെരഞ്ഞെടുപ്പു കമ്മിഷൻ എന്നാൽ ‘ഇലക്ഷൻ കോംപ്രമൈസ്ഡ്’എന്ന അവസ്ഥയിലേക്കു തരംതാഴരുതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കടുപ്പിച്ചു പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പ്രശസ്ത സൂപ്പർഹീറോ കഥാപാത്രമായ 'ബാറ്റ്മാനായി'ചിത്രീകരിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച റീൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
രണ്ടു മാസം മുമ്പ് ഇൻസ്റ്റാഗ്രാം സംവാദത്തിനിടെ താൻ ബാറ്റ്മാനാണോ എന്ന ചോദ്യത്തിന്, "ഞാനും ബാറ്റ്മാനും ഒരുമിച്ച് ഒരു മുറിയിൽ നിൽക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ!" എന്ന് രാഹുൽ തമാശയായി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അദ്ദേഹത്തെ സൂപ്പർഹീറോ ആയി വിശേഷിപ്പിച്ച് 13 സെക്കൻഡ് ദൈർഘ്യമുള്ള റീൽ പുറത്തുവിട്ടത്.
പോലീസിന്റെ മഞ്ഞ ബാരിക്കേഡിന് മുകളിൽ രാഹുൽ നിൽക്കുന്ന ദൃശ്യങ്ങളും ബാറ്റ്മാൻ കെട്ടിടങ്ങൾക്ക് മുകളിൽ നിൽക്കുന്ന രംഗങ്ങളും മാറിമാറി കാണിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില് നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. അതേസമയം മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്.
കോൺഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമനെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും വേണമെങ്കിൽ തന്നെ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ സഖ്യം എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു. വൈകിട്ട് 7:45 ഓടെയാണ് കെ.സി.വേണുഗോപാലടക്കമുള്ളവരെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കിയത്.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കി.
മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമനെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും വേണമെങ്കിൽ തന്നെ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ സഖ്യം എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുകയായിരുന്നു. വൈകിട്ട് 7:45 ഓടെയാണ് കെ.സി.വേണുഗോപാലടക്കമുള്ളവരെയും പൊലിസ് അറസ്റ്റുചെയ്ത് നീക്കിയത്.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് കമ്മീഷണർമാരെയും നേരിൽ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ എത്തിയെങ്കിലും പൊലിസ് തങ്ങളെ തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് ഏകദേശം 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ എത്തിയപ്പോൾ അവരെ തടയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല.
എന്നാൽ 300 എംപിമാർ കാണാൻ എത്തിയപ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ പോലും സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യത്തിന് എന്താണ് അർഥമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നൽകിയെന്നാണ് രാഹുലിന്റെ ആരോപണം. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കിയെന്ന കാര്യം രാജ്യത്തെ ജനങ്ങൾക്കും യുവാക്കൾക്കും തങ്ങളെ തടഞ്ഞ പൊലിസുകാർക്ക് പോലും ബോധ്യമുള്ള വസ്തുതയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെയും പ്രതിഷേധങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ‘സത്യഗ്രഹ’ എന്നപേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തി ആഘോഷങ്ങൾക്കു പിന്നാലെയാണ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ മുൻനിർത്തിയുള്ള ഈ പുതിയ നീക്കം.
ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള സമരങ്ങളെ ഒറ്റപ്പെടുത്താതെ ഒരൊറ്റ മാപ്പിലേക്കു കൊണ്ടുവരാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. രാജ്യത്ത് യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ നടത്തുന്ന ചെറുതും വലുതുമായ അനീതിക്കെതിരായ പോരാട്ടങ്ങൾ രേഖപ്പെടുത്താൻ ഈ പ്ലാറ്റ്ഫോം വഴിയൊരുക്കും.
പ്രതിപക്ഷനേതാവ് എന്ന നിലയിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഉയർന്നുവരുന്ന പ്രതിഷേധശബ്ദങ്ങളെ ഒരുമിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സത്യമാണ് ഏറ്റവും വലിയ ആയുധമെന്നും എന്നാൽ ആ സത്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതാണ് അതിലും വലിയ കരുത്തെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
തങ്ങൾ നേരിടുന്ന അനീതികളെക്കുറിച്ചും നടത്തുന്ന സമരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രണ്ടു മിനിറ്റിനുള്ളിൽ ഈ വെബ്സൈറ്റിലൂടെ പങ്കുവയ്ക്കാമെന്നും പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ അവർക്കുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്നത് വോട്ട് മോഷണമാണ്. ഇതിനെതിരെ ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിച്ച് തെരുവിലിറങ്ങിയ വിദ്യാർഥികളെ പൊലിസ് ക്രൂരമായി മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിൽ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. സത്യം പറയുക, സമാധാനപരമായി പോരാടുക എന്നതാണ് ബാപ്പു നമ്മെ പഠിപ്പിച്ചത്. ഈ സർക്കാരിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും അതാണ്. കാരണം ഒരു ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാൻ കഴിഞ്ഞേക്കാം, പക്ഷേ ഒരു ചോദ്യത്തെ തടയാനാകില്ല.
ഗ്യാനേഷ് കുമാറിന് പുറത്തുപോകേണ്ടി വരും. അദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ച സിസ്റ്റത്തിനും പോകേണ്ടി വരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യാമുന്നണിയും തയാറെടുക്കുകയാണ്.
National
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള ഓൺലൈൻ ഫോം ആറിൽ വരുത്തിയ അനധികൃത മാറ്റങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ഐടി പങ്കാളിയായ ടിസിഎസിന്റെ ഇടപെടലിലും ചോദ്യങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കമ്മിഷന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ ഇസിഐ നെറ്റ് കൈകാര്യം ചെയ്യുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന് ഇത്തരം മാറ്റങ്ങൾ വരുത്താൻ ആരാണ് അധികാരം നൽകിയതെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ ചോദിച്ചു.
രണ്ട് തെരഞ്ഞെടുപ്പു കമ്മിഷണർമാർതന്നെ ഇതു രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫോം ആറിൽ മാറ്റം വരുത്താൻ ടിസിഎസിനുമേൽ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയസമ്മർദമുണ്ടായിട്ടുണ്ടോയെന്നും കമ്പനിയിലെ ആരുടെ ഉത്തരവുപ്രകാരമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കാൻ സമർപ്പിക്കുന്ന ‘ഫോം ഏഴ്’ ദുരുപയോഗം ചെയ്തു പ്രതിപക്ഷവോട്ടുകൾ കൂട്ടത്തോടെ മായ്ച്ചുകളയുകയാണെന്ന് മറ്റൊരു സമൂഹമാധ്യമ പോസ്റ്റിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
കർണാടകയിലെ ബലഗാവിയിൽ ഫോം ഏഴ് ഉപയോഗിച്ചു മുസ്ലിം വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കംചെയ്യാൻ നീക്കം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം പോരടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനതലത്തിൽ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അവ ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധപരിപാടികൾ ചർച്ച ചെയ്യാൻ ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. സഖ്യകക്ഷികളുടെ പരസ്യമായ ഏറ്റുമുട്ടലുകൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പൊതുസമൂഹത്തെയും അണിനിരത്തണമെന്ന എം.എ. ബേബിയുടെ നിർദേശത്തെ മമത ബാനർജി പിന്തുണ അറിയിച്ചു.
ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തനിക്ക് ഈഗോ ഇല്ലെന്നും മമത യോഗത്തിൽ വ്യക്തമാക്കി. ഇടതുപാർട്ടികളുമായി സഹകരിച്ച് പൊതുസമൂഹത്തെയും ആക്ടിവിസ്റ്റുകളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തനിക്ക് കത്തയച്ചതായും അതിന് മറുപടി നൽകിയതായും മമത ബാനർജി യോഗത്തെ അറിയിച്ചു.
സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന നിലപാട് ഇന്ത്യാ സഖ്യ യോഗത്തിൽ മമത ആദ്യമായി വ്യക്തമാക്കിയതായും നേതാക്കൾ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരേ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് കപിൽ സിബൽ യോഗത്തിൽ വിശദീകരിച്ചു. സിബൽ മുന്നോട്ടുവച്ച ചില നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ചിനെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ.
പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നും ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. യോഗം ചേരുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ശിവരാജ് സിംഗ് ചൗഹാൻ പരിഹാസമുയർത്തിയത്. ഇന്ത്യ സഖ്യത്തിനോ കോൺഗ്രസിന് പോലുമോ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു നാളെ കര്ണാടകയില് തുടക്കമാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പരാജയപ്പെട്ട 84 മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനാസംവിധാനം കുറ്റമറ്റതാക്കുകയാണ് രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യദിയൂരപ്പയുടെ സ്വാധീനമേഖലയായ ശിവമോഗയിലെ ശികാരിപ്പുരയില് നിന്നാണ് യാത്രയ്ക്കു തുടക്കം. 84 ദിവസം നീളുന്ന യാത്ര 29 ജില്ലകളിലൂടെ കടന്നുപോകും.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലുമാണ് വിമർശനം.
രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്ഐആർ എന്നത് ഭരണഘടനാപരമായ നടപടിക്രമമാണെന്നും അത് നടപ്പിലാക്കാൻ ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് ബാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എസ്ഐആർ നടപ്പിലാക്കുമ്പോൾ കോൺഗ്രസ് ജയിച്ചാൽ കുഴപ്പമില്ലെന്നും ബിജെപി ജയിച്ചാൽ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് പ്രതിപക്ഷ ശൈലിയെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ കള്ളക്കളി നടത്താനുള്ള ചുമതല ഗ്യാനേഷ് കുമാറിനു നൽകിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്നു രാഹുൽ ഗാന്ധി.
ആദ്യം ബിജെപിയിലേക്ക് ആളുകളെ ചേർക്കാനാണ് ഗ്യാനേഷ് കുമാർ എന്ന അന്നത്തെ ഐഎഎസ് ഓഫീസറെ ബിജെപി ഉപയോഗിച്ചതെന്നും അതിനുശേഷം തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗിനുള്ള അംപയറാക്കിയെന്നും സമൂഹമാധ്യമമായ എക്സിൽ രാഹുൽ കുറിച്ചു.
മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസിന്റെ വെളിപ്പെടുത്തൽ പരാമർശിച്ചായിരുന്നു രാഹുലിന്റെ വിമർശനം.
Kerala
കൊല്ലം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി.മുരളീധരൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപിയിൽ വിവാദമുണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ജയിലിൽ പോകണമെന്ന് നേരത്തെ പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ നിലപാട് മാറ്റി. എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും വ്യത്യസ്ത നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആർ വഴിയാണ് കോൺഗ്രസിനെ തോൽപ്പിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണ്.
അഴിമതിയും വികസന മുരടിപ്പുമാണ് ജനങ്ങൾ അവരെ തള്ളാനുള്ള കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായ വ്യത്യാസങ്ങളെ വീഴ്ചയായി കാണാനാകില്ലെന്നും അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മൂന്ന് പേർ ചർച്ച ചെയ്യുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പ്രശ്നങ്ങളുണ്ടെന്ന വാദത്തിന് അടിസ്ഥാനമില്ല. രാഹുൽ ഗാന്ധി വർഷങ്ങളായി തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ഭരണവിരുദ്ധവികാരമെന്നതു ഒരു യാഥാർഥ്യമാണെന്നും ഒരു സർക്കാരിനെയും അത് വെറുതെ വിടില്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ബംഗ്ലാദേശ് യുദ്ധം വിജയിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഇന്ദിരാഗാന്ധിക്കു ഭരണനഷ്ടമുണ്ടായതു ചൂണ്ടിക്കാട്ടിയ രാഹുൽ, കോൺഗ്രസ് ഉൾപ്പടെയുള്ള ദേശീയ-പ്രാദേശിക കക്ഷികൾക്ക് ഭരണവിരുദ്ധവികാരം നേരിടേണ്ടിവരുമ്പോൾ ഏതോ ഒരു കാരണത്താൽ ബിജെപിയെ മാത്രം ഇതു ബാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പുഫലം വരുമ്പോൾ അത് അപ്രത്യക്ഷമാകുകയാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണു രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന നിഗമനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി താൻ ഇതേക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ബിജെപി ജയിച്ചാലും ജനങ്ങൾ വിശ്വസിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന ഇത്തരം ക്രമക്കേടുകൾ കാരണം ഭാവിയിൽ ബിജെപി വിജയിച്ചാൽ പോലും ജനങ്ങൾ അതു വിശ്വസിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിനെതിരേയുള്ള ജനരോഷമാണ് ജന്തർ മന്തർ പ്രതിഷേധത്തിൽ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ഇവർ തകർത്ത കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ജനങ്ങൾ നിങ്ങളെ ശിക്ഷിക്കും. താൻ പറയുന്നത് ഭാവനയല്ല. വ്യക്തമായ വസ്തുതയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സര്ക്കാര് 30 മുതല് 50 വര്ഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദര്ശിപ്പിച്ചാണ് രാഹുല് ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
ഒരു രാഷ്ട്രീയ പാര്ട്ടിക്കും ഇങ്ങനെ പറയാനാകില്ല. ഒരു രാഷ്ട്രീയ കുടുംബത്തില് നിന്നാണ് താന് വരുന്നത്. ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സര്ക്കാര് തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കള് ഇങ്ങനെ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി വിജയങ്ങളില് ഭരണവിരുദ്ധവികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോള് പുറത്തുവരുന്നത്. നമ്മുടെ വോട്ടുകളും ഭരണഘടനയും തകര്ക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്ത്തു.
National
ഇൻഡോർ: തൊഴിലില്ലായ്മ, പരീക്ഷാക്രമക്കേടുകൾ, വൻകിട വ്യവസായികളുടെ അനാവശ്യ സ്വാധീനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെ നിശബ്ദരാക്കാനാണു നിലവിലെ ഭരണസംവിധാനം ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാ ത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വർധിച്ചുവരുന്ന അക്രമവും വിദ്വേഷവും ഇല്ലാതാക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികൾക്കു മാത്രമേ സാധിക്കൂവെന്നും ‘അന്ധഭക്തർക്ക്’ അതിനു കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിൽ തുടരുന്ന അധ്യാപക നിയമന ഉദ്യോഗാർഥികളുടെ പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം പത്തു ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉദ്യോഗാർഥികളുടെ സമരത്തിൽ പങ്കുചേരാൻ തയാറാണെന്നും അറിയിച്ചു.
ചടങ്ങിൽ രാഹുൽ ഗാന്ധിയോടൊപ്പം വേദി പങ്കിട്ട വിദ്യാർഥികൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, നിയമനങ്ങളിലെ താമസം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു.
National
ഇൻഡോർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡോറിൽ നടത്തുന്ന 'ഛാത്രോം കി ഗൂഞ്ച്' വിദ്യാർഥി സംവാദ പരിപാടിയിൽ നിന്ന് യുവാക്കളെ അകറ്റി നിർത്താൻ ഭരണകൂടവും പൊലിസും ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപണം. നഗരത്തിലെ കോച്ചിംഗ് സെന്ററുകളെയും ഹോസ്റ്റലുകളെയും ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
സെപ്റ്റംബർ 19 ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ ഇൻഡോർ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷാ ഉത്തരവാദിത്തം കോച്ചിംഗ് സെന്ററുകൾ ഏറ്റെടുക്കണമെന്ന് കാണിച്ച് പൊലീസ് നിർബന്ധിച്ച് സത്യവാംഗ്മൂലത്തിൽ ഒപ്പുവെപ്പിക്കുകയാണെന്ന് പവൻ ഖേര എക്സിലൂടെ ആരോപിച്ചു. ഇത് സംരക്ഷണമല്ല, മറിച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു.
പരിപാടിയുടെ സുരക്ഷാ നിബന്ധനകളിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള വർമ കമ്മീഷൻ റിപ്പോർട്ട് പൊലിസ് പരാമർശിച്ചതും കോൺഗ്രസിന്റെ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും, പരിപാടിയുടെ സുഗമമായ നടത്തിപ്പിനാണ് മുൻഗണനയെന്നും പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ചതും, വേദി മാറ്റേണ്ടി വന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് രൂക്ഷമായിരുന്നു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ച സംഭവത്തിൽ ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യ തകർച്ചയുടെ ലക്ഷണങ്ങളാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് മമതാ ബാനർജി പക്ഷത്തിനും അരുപ് റോയ് പക്ഷത്തിനും പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. "ആദ്യം ശിവസേന, പിന്നെ എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരേ പാറ്റേണാണ് ഓരോ തവണയും കാണുന്നത്," എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു പാർട്ടിയെ മുഴുവനായി 'മോഷ്ടിക്കാൻ' കഴിയുമെങ്കിൽ, കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കപ്പെടുന്നത് അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു. "വോട്ടുമോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണവും ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു," രാഹുൽ കൂട്ടിച്ചേർത്തു.
ജനവിധി സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, അത് അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഈ പോരാട്ടം മമതാ ബാനർജിയുടേത് മാത്രമല്ലെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ വോട്ടർമാരുടേതുമാണെന്നും വ്യക്തമാക്കി.
ഒക്ടോബർ ആറി ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് വന്നിട്ടുള്ളത്. ഇരുകൂട്ടരോടും പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മരവിപ്പിച്ച നടപടിയിൽ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നം മരവിപ്പിച്ചത് ‘പാർട്ടി കൊള്ള’യാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “വോട്ട് കൊള്ള, സർക്കാർ കൊള്ള, ഇപ്പോൾ പാർട്ടി കൊള്ള. ഇവയെല്ലാം നമ്മുടെ ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു” - രാഹുൽ എക്സിൽ കുറിച്ചു.
ആദ്യം ശിവസേന, പിന്നീട് എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കൈകോർത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പു ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തു നിലനിൽക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയെത്തന്നെ തട്ടിയെടുക്കാൻ സാധിക്കുന്നവർ ദശലക്ഷക്കണക്കിനു ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിനു നൽകിയ സമ്മാനമാണോയെന്നും ഇങ്ങനെയൊക്കെയാണോ ഇവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജരിവാൾ ചോദിച്ചു.
National
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇതുവഴി രാജ്യത്തെ എല്ലാ പൗരർക്കുമേലും സർക്കാർ നികുതി ചുമത്തുകയാണെന്നും അമേരിക്കയ്ക്ക് വലിയ അളവിലുള്ള പണം നൽകുകയാണെന്നും രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഒരു നട്ടെല്ല് വളർത്താൻ രാഹുൽ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ആവശ്യപ്പെട്ടു. മോദിജി ഡോണൾഡ് ട്രംപിനു മുന്നിൽ മലർന്നുകിടക്കാനും സാഷ്ടാംഗം നമസ്കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
നേട്ടം അമേരിക്കൻ കമ്പനികൾക്കെന്ന് കോൺഗ്രസ്
2000 രൂപയ്ക്കു മേലെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുമ്പോൾ നേട്ടമെത്തുന്നത് അമേരിക്കൻ കമ്പനികൾക്കെന്നു കോൺഗ്രസ് സമൂഹമാധ്യമ അധ്യക്ഷ സുപ്രിയ ശ്രീനേഥ്. കഴിഞ്ഞ സാമ്പത്തികവർഷം 2000 രൂപയ്ക്കു മുകളിലുള്ള പി2എം വ്യാപാര ഇടപാടുകളുടെ മൂല്യം രാജ്യത്ത് 66.22 ലക്ഷം കോടി രൂപയാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രിയ ഇതിന്റെ ഏകദേശം 86 ശതമാനം മാർക്കറ്റ് ഷെയറുകളും ഫോൺ പേ വഴിയും (48.9%), ഗൂഗിൾ പേ വഴിയുമാണെന്നു (37.7%) പറഞ്ഞു.
യുപിഐ ഇടപാടിൽനിന്നുള്ള ചാർജുകൾ പണമിടപാട് ശൃംഖലയിലുൾപ്പെട്ട ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ആപ്പ് പ്രൊവൈഡർമാർക്ക് പങ്കിടും. ഫോൺപേയുടെ പ്രധാന ഓഹരി ഉടമകൾ അമേരിക്കൻ കമ്പനിയായ വാൽമാർട്ടാണെന്നും ഗൂഗിൾ പേ അമേരിക്കൻ കമ്പനിയാണെന്നും സുപ്രിയ കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ യുഎസ് അധിഷ്ഠിത പേയ്മെന്റ് ശൃംഖലകളുടെ ആശങ്കകൾ പരിഹരിക്കാനാണ് നയം മാറ്റമെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച രാഹുൽ ഗാന്ധിയുടെ ‘ഛത്രോം കി ഗൂഞ്ച്’ എന്ന പേരിലുള്ള സംവാദ സദസിൽ പങ്കെടുക്കുന്നതിനു രണ്ടുലക്ഷത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതായി കോൺഗ്രസ്.
ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസത്തിനുവേണ്ടിവരുന്ന വലിയ ചെലവ്, സർക്കാർ നിയമനങ്ങളിലെ ക്രമക്കേടുകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി രാഹുൽ ആശയവിനിമയം നടത്തുന്നതാണ് പരിപാടി.
നേരത്തേ വേദി വിട്ടുനൽകാൻ തയാറാകാത്തത് വിവാദമായിരുന്നു.
ദിവസങ്ങൾക്കുശേഷം പത്തുലക്ഷം രൂപ വാടക ഈടാക്കി ലോക്സഭാ പ്രതിപക്ഷനേതാവിന്റെ പരിപാടിക്കു ഇൻഡോർ ഡെവലപ്മെന്റ് അഥോരിറ്റി സ്ഥലം അനുവദിക്കുകയായിരുന്നു.
നേരത്തേ കോട്ട, ഡെറാഡൂൺ, പ്രയാഗ്രാജ്, പുനെ എന്നിവിടങ്ങളിൽ രാഹുൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയിരുന്നു.
Kerala
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടന്നാലും ഫീസ് ഉണ്ടാകില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
അതേസമയം പാർലമെന്റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ അനൗദ്യോഗിക പരിപാടിയിൽ പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ കിഷോർ കുമാറിന്റെ ഗാനം ആലപിച്ച് സമൂഹമാധ്യമത്തിൽ കൈയടി നേടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.
ഉച്ചകോടിക്കിടയിലെ അനൗദ്യോഗിക പരിപാടിക്കിടയിലാണ് ‘തീൻ ദേവിയാം’ എന്ന സിനിമയ്ക്കായി എസ്.ഡി. ബർമൻ സംഗീതം നൽകി 1965ൽ പുറത്തിറങ്ങിയ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്...’എന്ന ഗാനം പിയാനോയുടെ അകമ്പടിയോടെ അദ്ദേഹം ആലപിച്ചത്. പാട്ട് പാടുന്നതിന്റെ വീഡിയോ അദ്ദേഹംതന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി മലേഷ്യൻ പ്രധാനമന്ത്രി ഇന്നലെ പ്രഭാതഭക്ഷണത്തിനിടെ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
പതിവിനു വിരുദ്ധമായി ടി ഷർട്ടിനും പാന്റ്സിനും പകരം പൈജാമയും ജുബ്ബയുമായിരുന്നു രാഹുലിന്റെ വേഷം. ആഗോള വിഷയങ്ങളിൽ ഇരുവരുടെയും അഭിപ്രായങ്ങൾ കൂടിക്കാഴ്ചയിൽ പരസ്പരം പങ്കുവച്ചതായി നേതാക്കൾ പിന്നീട് വ്യക്തമാക്കി.
ഇന്ത്യയിലെത്തുന്ന രാഷ്ട്രത്തലവന്മാർ പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവില്ലാത്ത സാഹചര്യത്തിലാണ് ഇരുവരും ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ അൻവർ ഇബ്രാഹിം നയതന്ത്ര ചർച്ച നടത്തിയിരുന്നു.