Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Overpass

Kollam

വാ​ള​ക്കോ​ട് പു​തി​യ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം രൂ​പ​രേ​ഖ​യ്ക്ക് അ​നു​മ​തി​യാ​യി

കൊ​ല്ലം : വാ​ള​ക്കോ​ട് പു​തി​യ റെയി​ല്‍​വേ മേ​ല്‍​പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ജ​ന​റ​ല്‍ അ​ലൈ​ന്‍​മെന്‍റ് ആ​ന്‍​ഡ് ഡ്രാ​യിം​ഗി​ന് (ജ​എ​ഡി) ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​നു​മ​തി ന​ല്‍​കി​യ​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. പു​ന​ലൂ​ര്‍ റ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ​യും റെ​യി​ല്‍​വേ​യു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെയും യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ സി. ​അ​ജ​യ​പ്ര​സാ​ദ്, എം.​എം. ന​സീ​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍, ക​ള​ക്‌ടര്‍ ആ​നി ജു​ല തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വാ​ള​ക്കോ​ട് നി​ല​വി​ലു​ള​ള റ​യി​ല്‍​വേ മേ​ല്‍​പ്പാല​ത്തി​ന്‍റെ വീ​തി​ക്കു​റ​വ് കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​തക്കുരു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ബ്ലാ​ക്ക് സ്‌​പോ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പാ​ലം നി​ര്‍​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്നു.

നി​ര്‍​മാ​ണ ചു​മ​ത​ല സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​നെ ഏ​ല്‍​പി​ച്ചു. നി​ല​വി​ലു​ള​ള പാ​ല​ത്തി​ന് സ​മീ​പം റ​യി​ല്‍​വേ നി​ര്‍​മി​ച്ചി​ട്ടു​ള​ള ബോ​ക്‌​സ് രീ​തി​യി​ലു​ള​ള നി​ര്‍​മാ​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​തി​നു മു​ക​ളി​ല്‍ റോ​ഡ് നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ വി​ദ​ഗ​ദ്ധ പ​രി​ശോ​ധ​ന​യി​ല്‍ ഏ​റ്റ​വും കൂ​ടി​യ ഭാ​രം വ​ഹി​ച്ചു കൊ​ണ്ടു​ള​ള വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്ന റോ​ഡി​ല്‍ നി​ല​വി​ലെ നി​ര്‍​മാ​ണം ഉ​പ​യോ​ഗി​ച്ചു​ള​ള റോ​ഡ് നി​ര്‍​മാ​ണം അ​ഭി​കാ​മ്യ​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ​യു​ടെ​യും ദേ​ശീ​യ​പാ​ത അഥോ​റി​റ്റി​യു​ടെ​യും സം​സ്ഥാ​ന ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ​ഗ്ധ സ​മി​തി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ പു​തി​യ പാ​ല​മാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് പു​തി​യ മേ​ല്‍​പ്പാലം നി​ര്‍​മി​ക്കു​ന്ന​തി​നു​ള​ള രൂ​പ​ക​ല്‍​പ​ന ന​ട​ത്തു​ക​യും രൂ​പ​ക​ല്‍​പ​ന ഡി​വി​ഷ​ന്‍ ത​ല​ത്തി​ലും സി​എ​ഒ ത​ല​ത്തി​ലും ദ​ക്ഷി​ണ​റ​യി​ല്‍​വേ ബ്രി​ഡ്ജ​സ് ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ ത​ല​ത്തി​ലും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ജി​എ​ഡി അ​നു​മ​തി ല​ഭി​ച്ച​ത്.

29.5 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 8.25 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ല​ത്തി​ൽറെ രൂ​പ​കൽപ്പ​ന. 5.5 മീ​റ്റ​ര്‍ വീ​തി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും, 1.5 മീ​റ്റ​ര്‍ കാ​ല്‍​ന​ട​യ്ക്കു​മാ​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം റ​യി​ലിം​ഗ് ക്രാ​ഷ് ബാ​രി​യ​ര്‍ എ​ന്നി​വ നി​ര്‍​മി​ക്കും. പു​തി​യ രൂ​പ​ക​ല്‍​പ്പന അ​നു​സ​രി​ച്ച് പാ​ല​ത്തി​ന് നി​ര്‍​മാ​ണ ചെ​ല​വ് ആ​റു മു​ത​ല്‍ ഏ​ഴു​കോ​ടി രൂ​പ​യാ​ണ്. നി​ര്‍​മാ​ണ ചെ​ല​വ് പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ഏ​ജ​ന്‍​സി സം​ബ​ന്ധി​ച്ച് സം​യു​ക്ത ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള​ളും.

കൊ​ല്ലം ചി​ന്ന​ക്ക​ട-​ഇ​ട​മ​ണ്‍ ദേ​ശീ​യ​പാ​ത 744 ന്‍റെ ​പു​ന​ലൂ​ര്‍ കോ​ട്ട​വാ​സ​ല്‍ അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി 5.27 കോ​ടി രൂ​പ​യും, കൊ​ല്ലം ചി​ന്ന​ക്ക​ട മു​ത​ല്‍ എ​ഴു​കോ​ണ്‍ അ​മ്പ​ല​ത്തി​ന്‍​കാ​ല വ​രെ അ​റ്റു​കു​റ്റ​പ്പ​ണി​യ്ക്കാ​യി 4.70 കോ​ടി രൂ​പ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ര​ച്ചി​ല്ലു​ക​ള്‍ മു​റി​ച്ചു മാ​റ്റ​ല്‍, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടു​വെ​ട്ട​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ര്‍ കോ​ട്ട​വാ​സ​ല്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ര​ണ്ടാ​ഴ്ച​ക്കു​ള​ളി​ല്‍ ആ​രം​ഭി​ക്കും.

കൊ​ല്ലം - ചി​ന്ന​ക്ക​ട മു​ത​ല്‍ അ​മ്പ​ല​ത്തി​ന്‍​കാ​ല വ​രെ​യു​ള​ള പ​ണി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​മ്പ​ല​ത്തി​ന്‍​കാ​ല പു​ന​ലൂ​ര്‍ ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 1.75 കോ​ടി രു​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ഭ​ര​ണാ​നു​മ​തി​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍ ബൈ​പാ​സി​നാ​യി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന അ​ലൈ​ന്‍​മെ​ന്റ് ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന അ​ലൈ​ന്‍​മെ​ന്‍റ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ചു.

യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ല്‍ അ​ലൈ​ന്‍​മെ​ന്‍റില്‍ വ്യ​തി​യാ​നം വേ​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പു​തി​യ അ​ലൈ​ന്‍​മെ​ന്‍റ് നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. അ​ഞ്ച​ല്‍ വ​ഴി​യു​ള​ള പ​ഴ​യ അ​ലൈ​ന്‍​മെ​ന്റ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​ള​ള ആ​വ​ശ്യം കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​മാ​സം ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി കേ​ന്ദ്ര ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യേ​യും സെ​ക്ര​ട്ട​റി ഉ​മാ​ശ​ങ്ക​റി​നെ​യും നേ​രി​ല്‍ ക​ണ്ട് പ​ഴ​യ അ​ലൈ​ന്‍​മെ​ന്‍റ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​ള​ള ആ​വ​ശ്യം ഉ​ന്ന​യി​ക്കും.

പ​ഴ​യ എ​ന്‍​എ​ച്ച് 744 ചി​ന്ന​ക്ക​ട ഇ​ട​മ​ണ്‍ ഒ​റ്റ​ത്ത​വ​ണ വി​ക​സ​നം മ​ന്ത്രി​ത​ല​ത്തി​ലു​ള​ള ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു റോ​ഡി​ന്‍റെ വീ​തി​യും ചെ​യ്യേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​വും സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തി​നു​ശേ​ഷം ആ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ന്‍​എ​ച്ച് 744 ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ത​ട​സം നീ​ക്കം ചെ​യ്യാ​ന്‍ വേ​ണ്ടി സു​പ്രീം കോ​ട​തി മു​മ്പാ​കെ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ സി. ​അ​ജ​യ​പ്ര​സാ​ദ്, എം.​എം. ന​സീ​ര്‍, പു​ന​ല​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജു​ല തോ​മ​സ്, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്‍​ഡ്യ പ്രോ​ജ​ക്‌ട് ഡ​യ​റ​ക്ട​ര്‍ ബി​പി​ന്‍ മ​ധു, ദ​ക്ഷി​ണ​റ​യി​ല്‍​വേ ബ്രി​ഡ്ജ​സ് ഡിഇഎ​ന്‍ ടി. ​രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up