കരുവാരകുണ്ട്: മാസങ്ങൾക്ക് മുന്പ് നിർമാണം പൂർത്തിയായ തുവൂർ കമാനം റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ. പുതുതായി കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയ ഭാഗത്താണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്.
പാലത്തിന്റെ വശങ്ങളിലെ മണ്ണൊലിപ്പ് തടയാനും ബലം വർധിപ്പിക്കാനുമായി നിർമാണം നടത്തിയ ഭാഗത്താണ് തകരാർ. മഴക്കാലത്തിന് മുൻപേ വിള്ളൽ കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പാലത്തിന്റെ സുരക്ഷയെക്കുറിച്ച് യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലാണ്.
അശാസ്ത്രീയ നിർമാണമാണ് വിള്ളലിന് കാരണമെന്നാണ് ആരോപണം. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വിഷയത്തിൽ റെയിൽവേ അധികൃതരും കരാറുകാരും അടിയന്തരമായി ഇടപെടണമെന്നും വിദഗ്ധ പരിശോധന നടത്തി തകരാർ പരിഹരിച്ച് പാലം സുരക്ഷിതമാക്കണമെന്നുമാണ് ആവശ്യം.