Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajagiri Hospital

ശ​ബ്‌ദ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ആ​ഞ്ച​ലോ​യെ വി​ളി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി

കൊ​​​​ച്ചി: “മോ​​​​നെ ആ​​​​ഞ്ച​​​​ലോ, ഞാ​​​​ന്‍ മ​​​​മ്മൂ​​​​ട്ടി​​​​യാ​​​​ണ്. സി​​​​നി​​​​മ​​​​യി​​​​ലൊ​​​​ക്കെ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന, ടി​​​​വി​​​​യി​​​​ലൊ​​​​ക്കെ കാ​​​​ണു​​​​ന്ന മ​​​​മ്മൂ​​​​ക്ക. ന​​​​ന്നാ​​​​യി പ​​​​ഠി​​​​ക്ക​​​​ണം, മി​​​​ടു​​​​ക്ക​​​​നാ​​​​യി വ​​​​ള​​​​ര​​​​ണം’’- നി​​​​ശ​​​​ബ്‌​​​ദ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​വ​​​​ന്‍റെ കു​​​​ഞ്ഞു​​​​ലോ​​​​ക​​​​ത്തേ​​​​ക്ക് ആ ​​​​ശ​​​​ബ്‌​​​ദ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ആ​​​​ഞ്ച​​​​ലോ​​​​യ്ക്ക് ആ​​​​ദ്യം അ​​​​മ്പ​​​​ര​​​​പ്പാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ന്‍ ജീ​​​​വി​​​​ത​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​നു​​​​ഷ്യ​​​​ശ​​​​ബ്‌​​​ദം കേ​​​​ള്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തും താ​​​​ന്‍ ആ​​​​രാ​​​​ധി​​​​ക്കു​​​​ന്ന മ​​​​മ്മൂ​​​​ക്ക​​​​യു​​​​ടെ.

ജ​​​​ന​​​​നം മു​​​​ത​​​​ല്‍ കേ​​​​ള്‍​വി​​​​യി​​​​ല്ലാ​​​​തെ നി​​​​ശ​​​​ബ്‌​​​ദ​​​​ത​​​​യു​​​​ടെ ത​​​​ട​​​​വ​​​​റ​​​​യി​​​​ല്‍നി​​​​ന്ന് ഇ​​​​ടു​​​​ക്കി ചെ​​​​മ്മ​​​​ണ്ണാ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജെ​​​​യ്‌​​​​സ​​​​ണ്‍-​​​​ആ​​​​ന്‍​ഷ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ മ​​​​ക​​​​ന്‍ ആ​​​​ഞ്ച​​​​ലോ​​​​യ്ക്കു മോ​​​​ച​​​​ന​​​​മേ​​​​കി​​​​യ​​​​ത് മ​​​​മ്മൂ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് ഷെ​​​​യ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​നും ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘കാ​​​​തോ​​​​ട് കാ​​​​തോ​​​​രം’പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ല്‍​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കോ​​​​ക്ലി​​​​യ​​​​ര്‍ ഇം​​​​പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ കേ​​​​ള്‍​വി​​​​ശ​​​​ക്തി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി മ​​​​മ്മൂ​​​​ട്ടി മു​​​​ന്‍​കൈ​​​യെ​​​ടു​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച പ​​​​ദ്ധ​​​​തി ആ​​​​ഞ്ച​​​​ലോ​​​​യ്ക്കും ക​​​​രു​​​​ത​​​​ലാ​​​​യി മാ​​​​റി. രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ ക​​​​ഴി​​​​ഞ്ഞ് സ്വി​​​​ച്ച് ഓ​​​​ണ്‍ ക​​​​ര്‍​മം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ആ​​​​ഞ്ച​​​​ലോ ആ​​​​ദ്യ​​​​മാ​​​​യി ചു​​​​റ്റു​​​​മു​​​​ള്ള ശ​​​​ബ്‌​​​ദ​​​​ങ്ങ​​​​ള്‍ കേ​​​​ട്ടു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഇ​​​​എ​​​​ന്‍​ടി ഹെ​​​​ഡ് ആ​​​​ന്‍​ഡ് നെ​​​​ക്ക് സ​​​​ര്‍​ജ​​​​റി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​രാ​​​​ജേ​​​​ഷ് രാ​​​​ജു ജോ​​​​ര്‍​ജി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ക്ലി​​​​യ​​​​ര്‍ ഇം​​​​പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഇം​​​​പ്ലാ​​​​ന്‍റ് സ​​​​ര്‍​ജ​​​​ന്‍ ഡോ. ​​​​സ​​​​ജി​​​​ത്ത് ഏ​​​ബ്ര​​​​ഹാം, ഡോ. ​​​​ജി​​​​ത്തു സ​​​​ക്ക​​​​റി​​​​യ, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ജോ​​​​ജി ആ​​​​ന്‍റ​​​​ണി, പി​​​​ഐ​​​​സി​​​​യു വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​സൗ​​​​മ്യ മേ​​​​രി തോ​​​​മ​​​​സ്, ഇം​​​​പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ എ​​​​ല്‍​ജി എം. ​​​​മാ​​​​ത്യു, സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് അ​​​​ബി​​​​ന്‍ ലാ​​​​സ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ തെ​​​​റാ​​​​പ്പി​​​​സ്റ്റ് സാ​​​​റ പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​യെ​​​​ങ്കി​​​​ലും മാ​​​​സ​​​​ങ്ങ​​​​ള്‍ നീ​​​​ളു​​​​ന്ന സ്പീ​​​​ച്ച് തെ​​​​റാ​​​​പ്പി​​​​യി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റു പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വേ​​​​ണം സം​​​​സാ​​​​ര​​​​ശേ​​​​ഷി വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ന്‍. രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വാ​​​​ഴ​​​​പ്പി​​​​ള്ളി​​​​യും ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

മാ​ക്‌​സി​ലോ​ഫേ​ഷ്യ​ല്‍ ട്രോ​മ​യി​ല്‍ രാ​ജ​ഗി​രി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

കൊ​​​​ച്ചി: മു​​​​ഖം, താ​​​​ടി​​​​യെ​​​​ല്ല് എ​​​​ന്നി​​​​വ​​​​യു​​​​ടെ ശ​​​​സ്ത്ര​​​​ക്രി​​​​യ, പ​​​​രി​​​​ശീ​​​​ല​​​​ന മി​​​​ക​​​​വ് എ​​​​ന്നി​​​​വ​​​​യി​​​​ല്‍ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഓ​​​​റ​​​​ല്‍ ആ​​​​ന്‍​ഡ് മാ​​​​ക്‌​​​​സി​​​​ലോ​​​​ഫേ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​ജ​​​​ന്‍​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം.

സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് ഫോ​​​​ര്‍ ഫെ​​​​ലോ​​​​ഷി​​​​പ്പ് ഇ​​​​ന്‍ മാ​​​​ക്‌​​​​സി​​​​ലോ​​​​ഫേ​​​​ഷ്യ​​​​ല്‍ ട്രോ​​​​മ ബ​​​​ഹു​​​​മ​​​​തി സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തെ എ​​​​ട്ടു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​ണ് രാ​​​​ജ​​​​ഗി​​​​രി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഈ ​​​​പ​​​​ദ​​​​വി നേ​​​​ടു​​​​ന്ന ഏ​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യെ​​​​ന്ന നേ​​​​ട്ട​​​​വും രാ​​​​ജ​​​​ഗി​​​​രി​​​​ക്കാ​​​​ണ്.

വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്തു ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം. മു​​​​ഖ​​​​ത്തെ അ​​​​സ്ഥി​​​​ക​​​​ള്‍​ക്കും താ​​​​ടി​​​​യെ​​​​ല്ലു​​​​ക​​​​ള്‍​ക്കും ഉ​​​​ണ്ടാ​​​​കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ക​​​​ള്‍​ക്കു​​​​ള്ള നൂ​​​​ത​​​​ന ചി​​​​കി​​​​ത്സ​​​​രീതി​​​​യും െ​​​​ലോ​​​​ഷി​​​​പ്പ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലെ മി​​​​ക​​​​ച്ച അ​​​​ക്കാ​​​​ദ​​​​മി​​​​ക് നി​​​​ല​​​​വാ​​​​ര​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം.

രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മാ​​​​ക്‌​​​​സി​​​​ലോ​​​​ഫേ​​​​ഷ്യ​​​​ല്‍ ട്രോ​​​​മ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ബി​​​​നു അ​​​​ഗ​​​​സ്റ്റി​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി. 2016 മു​​​​ത​​​​ല്‍ മാ​​​​ക്‌​​​​സി​​​​ലോ​​​​ഫേ​​​​ഷ്യ​​​​ല്‍ ട്രോ​​​​മ​​​​യി​​​​ല്‍ ഫെ​​​​ലോ​​​​ഷി​​​​പ്പ് കോ​​​​ഴ്സു​​​​ക​​​ളു​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍കൂ​​​​ടി​​​​യാ​​​​ണ് ഡോ. ​​​​ബി​​​​നു. മി​​​​ക​​​​ച്ച അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും നൂ​​​​ത​​​​ന ചി​​​​കി​​​​ത്സാ​​​രീ​​​​തി​​​​ക​​​​ളു​​​​മാ​​​​ണ് രാ​​​​ജ​​​​ഗി​​​​രി​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വാ​​​​ഴ​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

Kerala

രാ​ജ​ഗി​രി സ്ട്രോ​ക്ക് സെ​ന്‍റ​റി​ന് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം

കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ ബോ​​​​ർ​​​​ഡ് ഫോ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് ഹെ​​​​ൽ​​​​ത്ത്‌​​​​കെ​​​​യ​​​​ർ പ്രൊ​​​​വൈ​​​​ഡേ​​​​ഴ്‌​​​​സി​​​​ന്‍റെ (എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച്) അം​​​​ഗീ​​​​കാ​​​​രം നേ​​​​ടു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ ന്യൂ​​​​റോ ചി​​​​കി​​​​ത്സാ​​​കേ​​​​ന്ദ്ര​​​​മെ​​​​ന്ന ബ​​​​ഹു​​​​മ​​​​തി സ്വ​​​​ന്ത​​​​മാ​​​​ക്കി രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി. സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​വും ഏ​​​​കോ​​​​പി​​​​ത​​​​വു​​​​മാ​​​​യ സ്ട്രോ​​​​ക്ക് പ​​​​രി​​​​ച​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് വേ​​​​ൾ​​​​ഡ് സ്ട്രോ​​​​ക്ക് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ന​​​​ൽ​​​​കു​​​​ന്ന ഈ ​​​​അം​​​​ഗീ​​​​കാ​​​​രം.

സ്ട്രോ​​​​ക്കി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ളും മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കും കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ച അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്ന് രാ​​​​ജ​​​​ഗി​​​​രി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ വാ​​​​ഴ​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

രോ​​​​ഗി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​ത്തു​​​​ന്ന​​​​തു​​​മു​​​​ത​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ​​​​യു​​​​ള​​​​ള സ​​​​മ​​​​യം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഈ ​​​​പ്രോ​​​​ട്ടോ​​​​കോ​​​​ളു​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്ത​​​​സ​​​​ജ്ജ​​​​മാ​​​​യ സ്ട്രോ​​​​ക്ക് യൂ​​​​ണി​​​​റ്റി​​​​ൽ വി​​​​ദ​​​ഗ്​​​​ധ​​​​രാ​​​​യ ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ളും സ്ട്രോ​​​​ക്ക് പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ സ്റ്റാ​​​​ഫു​​​​​മു​​​​ണ്ട്.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ത്രോം​​​​ബെ​​​​ക്ട​​​​മി, ഐ​​​​വി ത്രോം​​​​ബോ​​​​ളി​​​​സി​​​​സ് പോ​​​​ലു​​​​ള്ള ജീ​​​​വ​​​​ൻ ര​​​​ക്ഷാ ചി​​​​കി​​​​ത്സ​​​​ക​​​​ൾ ഏ​​​​തു​​​സ​​​​മ​​​​യ​​​​ത്തും ന​​​​ൽ​​​​കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ സ്ട്രോ​​​​ക്ക് യൂ​​​​ണി​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റാ​​​​യ ഡോ. ​​​​ജി​​​​ജി കു​​​​രു​​​​ട്ടു​​​​കു​​​​ള​​​​മാ​​​​ണ് സ്ട്രോ​​​​ക്ക് യൂ​​​​ണി​​​​റ്റി​​​​ന്‍റെ മേ​​​​ധാ​​​​വി. സ്ട്രോ​​​​ക്ക് ചി​​​​കി​​​​ത്സ​​​​യു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ൽ പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡം സ്ഥാ​​​​പി​​​​ക്കാ​​​​ൻ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ക​​​​ഴി​​​​ഞ്ഞെ​​​​ന്ന് ഡോ. ​​​​ജി​​​​ജി കു​​​​രു​​​​ട്ടു​​​​കു​​​​ളം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​യി​​​രു​​​ന്നും സ്ട്രോ​​​​ക്ക് സം​​​​ബ​​​​ന്ധ​​​​മാ​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ദ​​​ഗ്​​​​ധ​​​​രാ​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സൗ​​​​ജ​​​​ന്യ​​​സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ടെ​​​​ലി സ്ട്രോ​​​​ക്ക് സം​​​​വി​​​​ധാ​​​​ന​​​​വും രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലു​​​​ണ്ട്. ടെ​​​​ലി സ്ട്രോ​​​​ക്ക് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി (24 മ​​​​ണി​​​​ക്കൂ​​​​ർ) 7593066888 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.

Business

സംസ്ഥാനത്തെ ആദ്യ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ

കൊ​​​ച്ചി: ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​ധു​​​നി​​​ക ടോ​​​ട്ട​​​ൽ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ലാ​​​ബ് ആ​​​രം​​​ഭി​​​ച്ചു. 1,300 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ടോ​​​ട്ട​​​ൽ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് മെ​​​ഷീ​​​നി​​​ൽ പ്ര​​​തി​​​ദി​​​നം 70,000 ടെ​​​സ്റ്റു​​​ക​​​ൾ വ​​​രെ ചെ​​​യ്യാ​​​നാ​​​കും.

രോ​​​ഗ​​​നി​​​ർ​​​ണ​​​യം വേ​​​ഗ​​​ത്തി​​​ലും കൃ​​​ത്യ​​​ത​​​യി​​​ലും ന​​​ട​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ലാ​​​ബ്, ജ​​​ർ​​​മ​​​നി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള റോ​​​ഷ് ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക്‌​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​മ്പി​​​ളു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തു​​​മു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തും ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഴു​​​വ​​​ൻ പ്ര​​​ക്രി​​​യ​​​യും മ​​​നു​​​ഷ്യ ഇ​​​ട​​​പെ​​​ട​​​ൽ പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​ച്ചാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത് പി​​​ഴ​​​വു​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​നും വേ​​​ഗ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യി​​​ക്കും.

സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പു​​​തി​​​യ ലാ​​​ബ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ൺ​​​സ​​​ൺ വാ​​​ഴ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ടോ​​​ട്ട​​​ൽ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ലാ​​​ബാ​​​ണു രാ​​​ജ​​​ഗി​​​രി​​​യി​​​ലേ​​​തെ​​​ന്ന് റോ​​​ഷ് ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക്‌​​​സ് കോ​​​ർ ലാ​​​ബ് മാ​​​നേ​​​ജ​​​ർ മ​​​ണി​​​ക​​​ണ്ഠ​​​ൻ ജ​​​യ​​​രാ​​​മ​​​നും രാ​​​ജ​​​ഗി​​​രി ലാ​​​ബ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സു​​​നി​​​ത തോ​​​മ​​​സും പ​​​റ​​​ഞ്ഞു.

Kerala

താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യയ്ക്കു വിധേയനായ രോ​ഗി മരിച്ചു

ആ​​​​ലു​​​​വ: ന​​​​ടു​​​​വേ​​​​ദ​​​​ന ചി​​​​കി​​​​ത്സ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ താ​​​​ക്കോ​​​​ല്‍​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ രോ​​​​ഗി മ​​​രി​​​ച്ചു. ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര തി​​​​രു​​​​വാ​​​​ങ്കു​​​​ളം ഞ​​​​ളി​​​​യ​​​​ത്ത് വീ​​​​ട്ടി​​​​ല്‍ ബി​​​​ജു തോ​​​​മ​​​​സ് (54) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ചി​​​കി​​​ൽ​​​സാ​​​പി​​​ഴ​​​വ് ആ​​​രോ​​​പി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ൾ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ എ​​​​ട​​​​ത്ത​​​​ല പോ​​​​ലീ​​​​സ് അ​​​​സ്വാ​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ത്തു. ഇ​​​​ന്ന​​​​ലെ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ടം ന​​​​ട​​​​ന്നെ​​​​ങ്കി​​​​ലും റി​​​​പ്പോ​​​​ര്‍​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.
ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 25ന് ​​​​ന​​​​ടു​​​​വേ​​​​ദ​​​​ന​​​​യും വ​​​​ല​​​​തു​​​​കാ​​​​ലി​​​​ന് ബ​​​​ല​​​​ക്കു​​​​റ​​​​വു​​​​മാ​​​​യാ​​​​ണ് ബി​​​​ജു​​​​വി​​​​നെ രാ​​​ജ​​​ഗി​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. 27ന് ​ ​​​ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് വി​​​​ധേ​​​​യ​​​​നാ​​​​ക്കി. പി​​​​ന്നീ​​​​ട് മു​​​​റി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ ബി​​​​ജു ശാ​​​​രീ​​​​രി​​​​ക അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ള്‍ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. 30ന് ​​​​വൈ​​​​കു​​ന്നേ​​രം മ​​​​രി​​​ച്ചു. അ​​​​മി​​​​ത​​​​മാ​​​​യ ആ​​​​ന്ത​​​​രി​​​​ക ര​​​​ക്ത​​​​സ്രാ​​​​വ​​​​മാ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം.

മ​​​​രി​​​​ച്ച ബി​​​​ജു കാ​​​​റ്റ​​​​റിം​​​​ഗ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​ണ്. ഭാ​​​​ര്യ: സു​​​​ന ത​​​​മ്പി. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​യ അ​​​​ല​​​​ക്‌​​​​സ്, അ​​​​ലി​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​ക്ക​​​​ള്‍. ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് മു​​​​മ്പി​​​​ല്‍ സ്ഥാ​​​​പി​​​​ച്ച ബി​​​​ജു​​​​വി​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​ന് മു​​​​ന്നി​​​​ല്‍ വീ​​​​ട്ടു​​​​കാ​​​​രെ​​​​ത്തി ഇ​​​​ന്ന​​​​ലെ രാ​​​​ത്രി മെ​​​​ഴു​​​​കു​​​​തി​​​​രി ക​​​​ത്തി​​​​ച്ച് കൂ​​​​ട്ട​​​​പ്രാ​​​​ര്‍​ഥ​​​​ന ന​​​​ട​​​​ത്തി.

സാ​​​​ധ്യ​​​​മാ​​​​യ​​​തെ​​​ല്ലാം ചെ​​​​യ്തു​​​​വെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ

ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​ച്ച ബി​​​​ജു​​​​വി​​​​ന്‍റെ ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​ൻ സാ​​​​ധ്യ​​​​മാ​​​​യ​​​​തെ​​​​ല്ലാം ചെ​​​​യ്തി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍. രോ​​​​ഗി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.

മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് വേ​​​​ണ്ടി പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ത​​​​ന്നെ​​​​യാ​​​​ണ് രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളോ​​​​ടും പോ​​​​ലീ​​​​സ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ഏ​​​​തു​​​​വി​​​​ധ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ടും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​​മെ​​​​ന്നും മെ​​​​ഡി​​​​ക്ക​​​​ല്‍ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​സ​​​​ണ്ണി പി.​​ ​​ഓ​​​​ര​​​​ത്തേ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up