ആലുവ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സിഐഎസ്എഫ് എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, ചൂണ്ടി സെന്റ് പയസ് പള്ളി എന്നിവരുമായി സഹകരിച്ച് രാജഗിരി ആശുപത്രി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒരു തുള്ളി കാരുണ്യം. രക്തം നൽകാം, ജീവൻ രക്ഷിക്കാം എന്നതായിരുന്നു ദിനാചരണ സന്ദേശം.
ചൂണ്ടി പള്ളിയിൽ നടന്ന ക്യാമ്പിൽ സിഐഎസ്എഫ് ജവാന്മാരും ഇടവകാംഗങ്ങളും ഉൾപ്പെടെ 35 പേർ സന്നദ്ധ രക്തദാനം നടത്തി. ആധുനിക സജ്ജീകരണങ്ങളോടെ പ്രത്യേകം തയാറാക്കിയ മൊബൈൽ ബ്ലഡ് ബാങ്ക് സംവിധാനമായ രാജഗിരി ആരോഗ്യമിത്രം ബസിലാണ് രക്തശേഖരണം നടത്തിയത്.
പള്ളി വികാരി ഫാ. ജേക്കബ് കോറോത്ത്, രക്തദാന സേനയുടെ കൺവീനർ രാജു വി. ഡൊമിനിക്, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവരാരി എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Rajagiri Hospital blood donation