കുറവിലങ്ങാട്: എംജി സർവകലാശാല ബിരുദപരീക്ഷയിൽ ദേവമാതാ കോളജിലേക്ക് റാങ്കുകൾ വീണ്ടും വിരുന്നെത്തി.
ബിഎ ഇക്കണോമിക്സിൽ കീർത്തന ജി. നായർ ഒന്നാം റാങ്ക് നേടി. ബിഎസ്സി ബോട്ടണിയിൽ റിയാമോൾ റെജി രണ്ടാം റാങ്കും ബിഎസ്സി ഫിസിക്സിൽ എസ്. ഇന്ദ്രജിത്ത് മൂന്നാം റാങ്കും ബിഎ ഇക്കണോമിക്സിൽ കെ.വി. അതുല്യ മൂന്നാം റാങ്കും ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ നിയ ബാബു നാലാം റാങ്കും ബിഎ ഇംഗ്ലീഷിൽ ആൻമേരി ഷാജു അഞ്ചാം റാങ്കും നേടി.
എസ്സി മാത്തമാറ്റിക്സിൽ കാർത്തിക ശങ്കർ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ആർ. ശിവതീർഥ എന്നിവർ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. ബിഎ ഇംഗ്ലീഷിൽ കാർത്തിക പ്രവീണിനും ബിഎസ്സി സുവോളജിൽ എസ്.എസ്. ഗൗരിനന്ദനയ്ക്കും പത്താം റാങ്ക് ലഭിച്ചു.
വിജയികളെ കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.