Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recommendations

വെടിക്കെട്ടുകാർക്ക് പരിശീലനം, സർട്ടിഫിക്കറ്റ്; പോലീസ് ശിപാർശകൾ ഹൈക്കോടതിയിൽ

കൊ​​​ച്ചി: വെ​​​ടി​​​ക്കെ​​​ട്ടി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​തു​​​മു​​​ത​​​ല്‍ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യാ​​​ല്‍ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ വ​​​രെ ശി​​​പാ​​​ര്‍ശ​​​ക​​​ളു​​​മാ​​​യി തൃ​​​ശൂ​​​ര്‍ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ച്ചു. തൃ​​​ശൂ​​​ര്‍ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ്, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഹ​​​ര്‍ജി​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.

വെ​​​ടി​​​ക്കെ​​​ട്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ം, സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്, ജോ​​​ലി​​​ഭാ​​​രം കു​​​റ​​​യ്ക്കാ​​​ന്‍ പ്ര​​​വൃ​​​ത്തി​​​സ​​​മ​​​യ​​​ത്തി​​​ലെ നി​​​യ​​​ന്ത്ര​​​ണം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ലു​​​ണ്ട്. വെ​​​ടി​​​ക്കെ​​​ട്ട് നി​​​ര്‍മാ​​​ണ​​​ശാ​​​ല​​​ക​​​ള്‍ക്കു ലൈ​​​സ​​​ന്‍സ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും പു​​​തു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് പോ​​​ലീ​​​സ്, അ​​​ഗ്‌​​​നി ​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം, പെ​​​സോ, റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന വേ​​​ണം.

നി​​​ര്‍മാ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ല്‍ സ്റ്റാ​​​റ്റി​​​ക് ഇ​​​ല​​​ക്‌ട്രിസി​​​റ്റി ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ക​​​വാ​​​ട​​​ങ്ങ​​​ളി​​​ല്‍ കോ​​​പ്പ​​​ര്‍ ഗ്രൗ​​​ണ്ടിം​​​ഗ് പ്ലേ​​​റ്റു​​​ക​​​ള്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​ക്ക​​​ണം. പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​വ​​​ര്‍ക്കു മാ​​​ത്ര​​​മേ ഇ​​​വി​​​ടേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്‍കാ​​​വൂ. വ​​​ലി​​​യ അ​​​ഗ്‌​​​നി​​​ശ​​​മ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ന്‍ പാ​​​ക​​​ത്തി​​​ല്‍ വീ​​​തി​​​യു​​​ള്ള ര​​​ണ്ട് റോ​​​ഡു​​​ക​​​ള്‍ നി​​​ര്‍മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ള്‍ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ള്‍ എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു മാ​​​ത്ര​​​മേ വെ​​​ടി​​​ക്കെ​​​ട്ടി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കാ​​​വൂ.

ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍മാ​​​ണ​​​വും സം​​​ഭ​​​ര​​​ണ​​​വും ക​​​ണ്ടെ​​​ത്താ​​​ന്‍ പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തും. സു​​​ര​​​ക്ഷാ​​​ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച് അ​​​മി​​​ത അ​​​ള​​​വി​​​ല്‍ വെ​​​ടി​​​ക്കെ​​​ട്ട് സാ​​​മ​​​ഗ്രി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഉ​​​ത്സ​​​വ ക​​​മ്മി​​​റ്റി​​​ക​​​ള്‍ക്കെ​​​തി​​​രേ​​​ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണം. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​ര​​​ണ​​​മു​​​ണ്ടാ​​​യാ​​​ല്‍ അ​​​ശ്ര​​​ദ്ധ മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്ക​​​ണം.

നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ക്കു​​​ള്ള പി​​​ഴ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണം, വെ​​​ടി​​​ക്കെ​​​ട്ട് സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​നു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റു ശി​​​പാ​​​ര്‍ശ​​​ക​​​ള്‍. ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു ശിപാർശയും നടപ്പാക്കരുതെന്ന് വിഎച്ച്പി

കൊച്ചി: ക്രൈസ്തവ സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍റെ ശിപാർശകളൊന്നും നടപ്പാക്കരുതെന്ന് വിഎച്ച്പി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലാണ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടത്.

ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ആയിരിക്കും റവന്യൂ വകുപ്പ് സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതു മതപരിവർത്തനം അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന വിചിത്രവാദവും വിഎച്ച്പി ഉന്നയിച്ചു. കമ്യൂണിറ്റി മാനേജ്മെന്‍റ് ക്വാട്ട കൂടുതല്‍ നേടാനും ക്രൈസ്തവ മാനേജ്മെന്‍റുകള്‍ക്കു സാധിക്കുമെന്നും സംഘടന ആരോപിച്ചു.

മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുടെ മാതൃകയില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍, ഹൈന്ദവ മതപാഠശാലകള്‍ക്കു ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നടപടിയില്ല. കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാവൂയെന്നും അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.

National

ആരവല്ലിക്ക് ഹരിതശ്വാസം; മു​​​ൻ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ശി​​​പാ​​​ർ​​​ശ​​​ക​​​ളും സുപ്രീംകോടതി സ്റ്റേ ​​​ചെ​​​യ്തു

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യു​​​ടെ "ഹ​​​രി​​​ത ശ്വാ​​​സ​​​കോ​​​ശം’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ര​​​വ​​​ല്ലി കു​​​ന്നു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ക​​​ഴി​​​ഞ്ഞ​​​മാ​​​സം സു​​​പ്രീം​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ച നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ചി​​​ല വ്യ​​​ക്ത​​​ത​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി അ​​​വ​​​ധി​​​ക്കാ​​​ല ബെ​​​ഞ്ച്.

ആ​​​ര​​​വ​​​ല്ലി കു​​​ന്നു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച മു​​​ൻ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ശി​​​പാ​​​ർ​​​ശ​​​ക​​​ളും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ്റ്റേ ​​​ചെ​​​യ്യു​​​ന്ന​​​താ​​​യും കോ​​​ട​​​തി ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി. ഖ​​​ന​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​ന്നു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് മു​​​ൻ ക​​​മ്മി​​​റ്റി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​ടെ പ​​​രി​​​സ്ഥി​​​തി​​​ആ​​​ഘാ​​​തം പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പവത്​​​രി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ആ​​​ര​​​വ​​​ല്ലി കു​​​ന്നു​​​ക​​​ളി​​​ൽ ഖ​​​ന​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നോ പു​​​തി​​​യ ഖ​​​ന​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തിയി​​​ല്ലാ​​​തെ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ര​​​വ​​​ല്ലി കു​​​ന്നു​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ ന​​​വം​​​ബ​​​ർ 20ലെ ​​​ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​നി​​​യ​​​ന്ത്രി​​​ത ഖ​​​ന​​​ന​​​വും പ​​​രി​​​സ്ഥി​​​തി​​​ ആ​​​ഘാ​​​തവും ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​ ഉടലെടുത്തതോടെ വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത​​​മാ​​​സം 21ന് ​​​കേ​​​സി​​​ൽ വീ​​​ണ്ടും വാ​​​ദം കേ​​​ൾ​​​ക്കും.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും ഡ​​​ൽ​​​ഹി, രാ​​​ജ​​​സ്ഥാ​​​ൻ, ഹ​​​രി​​​യാ​​​ന, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടും വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​വ​​​ച​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് നി​​​ഷ്പ​​​ക്ഷ​​​മാ​​​യ വി​​​ദ​​​ഗ്ധാഭി​​​പ്രാ​​​യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഭൂ​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 100 മീ​​​റ്റ​​​റെ​​​ങ്കി​​​ലും ഉ​​​യ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ന്നു​​​ക​​​ളോ 500 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ൽ അ​​​ക​​​ലം വ​​​രു​​​ന്ന ര​​​ണ്ടോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ കു​​​ന്നു​​​ക​​​ളും അ​​​വ​​​യ്ക്കി​​​ട​​​യി​​​ൽ വ​​​രു​​​ന്ന ഭൂ​​​പ്ര​​​ദേ​​​ശ​​​വും ആ​​​ര​​​വ​​​ല്ലി കു​​​ന്നു​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ന​​​വം​​​ബ​​​ർ 20ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​വ​​​ച​​​നം.

എ​​​ന്നാ​​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ലെ 12,081 കു​​​ന്നു​​​ക​​​ളി​​​ൽ 1048 എ​​​ണ്ണം മാ​​​ത്ര​​​മേ ഈ ​​​ഉ​​​യ​​​ര​​​പ​​​രി​​​ധി പാ​​​ലി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്നും അ​​​തി​​​നാ​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ പരി​​​സ്ഥി​​​തി​​​ ചൂ​​​ഷ​​​ണം നേ​​​രി​​​ടു​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. ഈ ​​​നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ഇ​​​ന്ന​​​ല​​​ത്തെ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടൊ​​​പ്പം കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ നി​​​ർ​​​വ​​​ച​​​ന​​​വും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടാ​​​നും ന​​​ട​​​പ്പാ​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കോ​​​ട​​​തി​​​ ന​​​ട​​​പ​​​ടി​​​യെ പൂ​​​ർ​​​ണ​​​മാ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ഭൂപേന്ദർ യാ​​​ദ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ര​​​വ​​​ല്ലി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും പു​​​നഃ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ ത​​​ങ്ങ​​​ൾ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ര​​​വ​​​ല്ലി​​​യു​​​ടെ നി​​​ർ​​​വ​​​ച​​​നം മാ​​​റ്റാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി അ​​​തി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​ത് സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

Latest News

Corehub Up