x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സവിശേഷതകളും ശിപാർശകളും

അ​​​​​​ഡ്വ. സി​​​​​​ജി ആ​​​​​​ന്‍റ​​​​​​ണി കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട്
Published: March 19, 2026 12:15 AM IST | Updated: March 19, 2026 12:16 AM IST

ഒ​​​​​​​​രു സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​തി​​​​​​​​ന്‍റെ കാ​​​​​​​​ലാ​​​​​​​​കാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​സ്ഥ പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി ന​​​​ട​​​​ന്ന അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ഒ​​​​​​​​രു രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രിന്‍റെ 05-11-2020-ലെ ​​​​ഉ​​​​ത്ത​​​​ര​​​​വ​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ, സാ​​​​​​​​മൂ​​​​​​​​ഹ്യ-​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​മാ​​​​​​​​യി പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​ൻ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യ പ​​​​​​​​ഠ​​​​​​​​ന​​​​​​​​വും വി​​​​​​​​ശ​​​​​​​​ക​​​​​​​​ല​​​​​​​​ന​​​​​​​​വും ന​​​​​​​​ട​​​​​​​​ത്തി 17-05-2023ന് ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​ക്ക് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചു. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​ത് ത​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് 26-02-2026ന് ​​​​​​​​ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. ജ​​​​​​​​സ്റ്റീ​​​​​​​​സ് ജെ.​​​​​​​​ബി. കോ​​​​​​​​ശി ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഡോ​​​​​​​​ക്യു​​​​​​​​മെ​​​​​​​​ന്‍റ് പോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ലി​​​​​​​​ൽ പൊ​​​​​​​​തു​​​​​​​​ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ണ്; https://document.kerala.gov.in/documents/cabinetdecisions/cabinet2802202612:04:52.pdf
420 പേ​​​​​​​​ജു​​​​ള്ള ഈ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് നൂ​​​​​​​​റു​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ശി​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന സ​​​​​​​​മ​​​​​​​​ഗ്ര പ​​​​​​​​ഠ​​​​​​​​ന​​​​​​​​രേ​​​​​​​​ഖ​​​​​​​​യാ​​​​​​​​ണ്. ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍റെ സി​​​​​​​​റ്റിം​​​​​​​​ഗി​​​​​​​​നി​​​​​​​​ടെ വി​​​​​​​​വി​​​​​​​​ധ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ 4,45,500 നി​​​​​​​​വേ​​​​​​​​ദ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​വ​​​​​​​​യെ​​​​​​​​ല്ലാം പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത​​​​​​​​താ​​​​​​​​യി രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു. വി​​​​​​​​വി​​​​​​​​ധ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​നി​​​​​​​​ന്നു​​​​​​​​ള്ള രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​മു​​​​​​​​ഖ വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും സ​​​​​​​​ഭാ​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളും ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ തെ​​​​​​​​ളി​​​​​​​​വു​​​​​​​​ക​​​​​​​​ളും ഈ ​​​​​​​​പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ വ്യാ​​​​​​​​പ്തി​​​​​​​​യും വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത​​​​​​​​യും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു. റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് 284 പ്ര​​​​​​​​ധാ​​​​​​​​ന ശി​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ളും 45 ഉ​​​​​​​​പ​​​​​​​​ശി​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്നു.

മു​​​​മ്പ് ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ മു​​​​​​​​സ്‌​​​​​​​​ലിം സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​വും സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​വും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വ​​​​​​​​സ്ഥ പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​ൻ 2005ൽ ​​​​​​​​ജ​​​​​​​​സ്റ്റീ​​​​​​​​സ് ര​​​​​​​​ജീ​​​​​​​​ന്ദ​​​​​​​​ർ സ​​​​​​​​ച്ചാ​​​​​​​​ർ അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​നാ​​​​​​​​യ സ​​​​​​​​മി​​​​​​​​തി​​​​​​​​യെ കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ആ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ 2007ൽ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ പാ​​​​​​​​ലോ​​​​​​​​ളി മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് കു​​​​​​​​ട്ടി അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​നാ​​​​​​​​യ ക​​​​​​​​മ്മി​​​​​​​​റ്റി വ​​​​​​​​ഴി ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ൾ മു​​​​​​​​ൻ​​​​ഗ​​​​​​​​ണ​​​​​​​​നാ​​​​​​​​ക്ര​​​​​​​​മ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കി എ​​​​​​​​ന്ന​​​​​​​​തും ശ്ര​​​​​​​​ദ്ധേ​​​​​​​​യ​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു പ്ര​​​​​​​​ക്രി​​​​​​​​യ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു

അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ​​​​ത​​​​​​​​ന്നെ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വും സാ​​​​​​​​മൂ​​​​​​​​ഹ്യ-​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യും പ​​​​​​​​ഠി​​​​​​​​ച്ച് ഭാ​​​​​​​​വി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​രേ​​​​​​​​ഖ നി​​​​​​​​ർ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​ണ് ജ​​​​സ്റ്റീ​​​​സ് ജെ. ​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ.

പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​വും ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ലു​​​​​​​​ക​​​​​​​​ളും

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ, സാ​​​​​​​​മൂ​​​​​​​​ഹ്യ-​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യും ക്ഷേ​​​​​​​​മ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ളും സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് വി​​​​​​​​വി​​​​​​​​ധ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളും വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു മു​​​​​​​​ന്നി​​​​​​​​ൽ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​​​​​ൾ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. സീ​​​​​​​​റോമ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ സ​​​​​​​​ഭ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ഭാ​​​​​​​​നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​വും സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​ന്‍റെ ശ്ര​​​​​​​​ദ്ധ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ജെ.​​​​ബി.​​​​ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​ത്.

റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ന്‍റെ പ​​​​തി​​​​നാ​​​​ലാം പേ​​​​​​​​ജ് മു​​​​​​​​ത​​​​​​​​ൽ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​വി​​​​​​​​ധ ഉ​​​​​​​​പ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന സ​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​ൾ വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​തി​​​​​​​​പാ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്നു. പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും നാ​​​​​​​​ല് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ഊ​​​​​​​​ന്ന​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്.

വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വ​​​​​​​​സ്ഥ

ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​രം​​​​​​​​ഗ​​​​​​​​ത്ത് ക്രൈ​​​​​​​​സ്ത​​​​​​​​വ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യാ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി കു​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്നു. പ്ര​​​​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ കോ​​​​​​​​ഴ്സു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ ഒ​​​​​​​​രു പ്ര​​​​​​​​ധാ​​​​​​​​ന ത​​​​​​​​ട​​​​​​​​സ​​​​മാ​​​​​​​​യി തു​​​​​​​​ട​​​​​​​​രു​​​​​​​​ന്നു. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച് തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലും തോ​​​​​​​​ട്ടം തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും മി​​​​​​​​ക​​​​​​​​ച്ച വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ഭാ​​​​​​​​വം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ

പ​​​​​​​​ര​​​​​​​​മ്പ​​​​​​​​രാ​​​​​​​​ഗ​​​​​​​​ത​​​​​​​​മാ​​​​​​​​യി കൃ​​​​​​​​ഷി​​​​​​​​യെ ആ​​​​​​​​ശ്ര​​​​​​​​യി​​​​​​​​ച്ചു​​​​​​​​ള്ള വ​​​​​​​​ലി​​​​​​​​യൊ​​​​​​​​രു വി​​​​​​​​ഭാ​​​​​​​​ഗം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ കാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ല​​​​​​​​യി​​​​​​​​ടി​​​​​​​​വും വ​​​​​​​​ന്യ​​​​​​​​ജീ​​​​​​​​വി ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​വും മൂ​​​​​​​​ലം ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ മ​​​​​​​​ത്സ്യ​​​​​​​​ത്തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ല​​​​​​​​ത്തീ​​​​​​​​ൻ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​മൂ​​​​​​​​ഹം ക​​​​​​​​ട​​​​​​​​ലാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​വും അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കു​​​​​​​​റ​​​​​​​​വും കാ​​​​​​​​ര​​​​​​​​ണം സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​മാ​​​​​​​​യി വ​​​​​​​​ലി​​​​​​​​യ ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു.

സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക സു​​​​​​​​ര​​​​​​​​ക്ഷ

ചെ​​​​​​​​റു​​​​​​​​കി​​​​​​​​ട ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കും തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ​​​​​​​​വാ​​​​​​​​സി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​ർ​​​​​​​​ഹ​​​​​​​​മാ​​​​​​​​യ ക്ഷേ​​​​​​​​മ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്നു. കൂ​​​​​​​​ടാ​​​​​​​​തെ, അ​​​​​​​​ഗ​​​​​​​​തിമ​​​​​​​​ന്ദി​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും അ​​​​​​​​നാ​​​​​​​​ഥാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക സേ​​​​​​​​വ​​​​​​​​ന സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ക്രൈ​​​​​​​​സ്ത​​​​​​​​വ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പി​​​​​​​​ന്തു​​​​​​​​ണ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ് എ​​​​​​​​ന്നും റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു.

ഈ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞ് അ​​​​​​​​വ പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ത്യേ​​​​​​​​ക പാ​​​​​​​​ക്കേ​​​​​​​​ജു​​​​​​​​ക​​​​​​​​ളും നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ളും നി​​​​​​​​ർ​​​​​​​​ദേ​​​​ശി​​​​​​​​ക്കു​​​​​​​​ന്നു. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച് ല​​​​​​​​ത്തീ​​​​​​​​ൻ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ർ, ദ​​​​​​​​ളി​​​​​​​​ത് ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ർ, മ​​​​​​​​ല​​​​യോ​​​​​​​​ര ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ, തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ​​​​​​​​വാ​​​​​​​​സി​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​ത്യേ​​​​​​​​കം പ​​​​​​​​ഠി​​​​​​​​ച്ച് അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യു​​​​​​​​ള്ള പ്ര​​​​​​​​ത്യേ​​​​​​​​ക പ​​​​​​​​രി​​​​​​​​ഹാ​​​​​​​​ര​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന് ര​​​​​​​​ണ്ടു വാല്യങ്ങ​​​​​​​​ൾ

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന് ര​​​​​​​​ണ്ടു വാല്യങ്ങ​​​​​​​​ളാ​​​​​​​​ണു​​​​ള്ള​​​​ത്. 10 അ​​​​​​​​ധ്യാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി തി​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ആ​​​​​​​​മു​​​​​​​​ഖ ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നു​​​​ശേ​​​​​​​​ഷം ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യി അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ല​​​​​​​​ത്തീ​​​​​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​ർ, പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത ക്രൈ​​​​സ്ത​​​​വ​​​​ർ, കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് മേ​​​​​​​​ഖ​​​​​​​​ല, മ​​​​​​​​ല​​​​​​​​യോ​​​​​​​​ര മേ​​​​​​​​ഖ​​​​​​​​ല, തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ മേ​​​​​​​​ഖ​​​​​​​​ല എ​​​​​​​​ന്നീ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ്ര​​​​​​​​ത്യേ​​​​​​​​ക സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​ത്യേ​​​​​​​​കം അ​​​​​​​​ധ്യാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​സം​​​​​​​​ഗ്ര​​​​​​​​ഹ​​​​​​​​വും ഉ​​​​​​​​പ​​​​​​​​സം​​​​​​​​ഹാ​​​​​​​​ര​​​​​​​​വും അ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​മാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ആ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ന്‍റെ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​മാ​​​​​​​​യ വി​​​​​​​​ശ​​​​​​​​ക​​​​​​​​ല​​​​​​​​ന​​​​​​​​മാ​​​​​​​​ണ്.

അ​​​​​​​​ധ്യാ​​​​യം 1-ആ​​​​​​​​മു​​​​​​​​ഖം (Page: 1-13)
അ​​​​​​​​ധ്യാ​​​​​​​​യം 2-ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പൊ​​​​​​​​തു പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ
(Page: 14-105)
അ​​​​​​​​ധ്യാ​​​​യം 3-ല​​​​​​​​ത്തീ​​​​​​​​ൻ ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ൾ (Page: 106-126)
അ​​​​​​​​ധ്യാ​​​​​​​​യം 4-പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ൾ (Page: 127-150)
അ​​​​​​​​ധ്യാ​​​​യം 5-കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് മേ​​​​​​​​ഖ​​​​​​​​ല (Page: 151-175)
അ​​​​ധ്യാ​​​​യം 6-മ​​​​​​​​ലയോ​​​​​​​​ര മേ​​​​​​​​ഖ​​​​​​​​ല (Page: 176-201)
അ​​​​ധ്യാ​​​​​​​​യം 7-തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ മേ​​​​​​​​ഖ​​​​​​​​ല (Page: 202-244)
അ​​​​​​​​ധ്യാ​​​​​​​​യം 8-ശിപാ​​​​​​​​ർ​​​​​​​​ശാ​​​​​​​​സം​​​​​​​​ഗ്ര​​​​​​​​ഹം (Page: 245-349)
അ​​​​​​​​ധ്യാ​​​​​​​​യം 9-ഉ​​​​​​​​പ​​​​​​​​സം​​​​​​​​ഹാ​​​​​​​​രം (Page: 350-357)
അ​​​​ധ്യാ​​​​​​​​യം 10-അ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ൾ (Page: 358-364)

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ ഉ​​​​​​​​ള്ള​​​​​​​​ട​​​​​​​​ക്കം മ​​​​​​​​ന​​​​​​​​സി​​​​ലാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​തി​​​​​​​​ന്‍റെ സ​​​​​​​​ത്ത​​​​​​​​യെ-ആ​​​​​​​​ത്മാ​​​​​​​​വി​​​​​​​​നെ-സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ പ്രാ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​മ്പോ​​​​​​​​ഴാ​​​​​​​​ണ് അ​​​​​​​​തി​​​​​​​​ന്‍റെ ല​​​​​​​​ക്ഷ്യം കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ ഈ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ന​​​​​​​​മ്മെ എ​​​​​​​​ന്താ​​​​​​​​ണ് പ​​​​​​​​ഠി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്, അ​​​​​​​​തി​​​​​​​​ന്‍റെ ശിപാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ൾ ന​​​​​​​​മ്മു​​​​​​​​ടെ സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​വി​​​​​​​​യെ എ​​​​​​​​ങ്ങ​​​​​​​​നെ സ്വാ​​​​​​​​ധീ​​​​​​​​നി​​​​​​​​ക്കും എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചാ​​​​​​​​ണ് അ​​​​​​​​ടു​​​​​​​​ത്ത ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ നാം ​​​​​​​​കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ ചി​​​​​​​​ന്തി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്. 

ഉ​​​​​​​​ള്ള​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക്

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ, സാ​​​​​​​​മൂ​​​​​​​​ഹ്യ-​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യും ക്ഷേ​​​​​​​​മ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം ഈ ​​​​​​​​അ​​​​​​​​ധ്യാ​​​​​​​​യം വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍റെ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​പ​​​​​​​​രി​​​​​​​​ധി​​​​​​​​യും പ​​​​​​​​ഠ​​​​​​​​ന​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ഈ ​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി നി​​​​​​​​ർ​​​​​​​​വ​​​​​​​​ചി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ച​​​​​​​​രി​​​​​​​​ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​വും അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ സ​​​​​​​​മൂ​​​​​​​​ഹം വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം, ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണം, സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​സേ​​​​​​​​വ​​​​​​​​നം തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ന്നും സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​മാ​​​​​​​​യി ചേ​​​​​​​​ർ​​​​​​​​ന്ന വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​തെ​​​​​​​​ന്നും റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു.

അ​​​​ധ്യാ​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യാ പ്ര​​​​​​​​വ​​​​​​​​ണ​​​​​​​​ത​​​​​​​​ക​​​​​​​​ളും-സ്ഥി​​​​​​​​തി​​​​​​​​വി​​​​​​​​വ​​​​​​​​ര ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും, സാ​​​​​​​​മൂ​​​​​​​​ഹ്യ-​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സൂ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. 2001, 2011 സെ​​​​​​​​ൻ​​​​​​​​സ​​​​​​​​സു​​​​ക​​​​ളു​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​രു​​​​​​​​ടെ ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന വി​​​​​​​​ഹി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ണ്ടാ​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ മൊ​​​​​​​​ത്തം ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യ​​​​​​​​യി​​​​​​​​ൽ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​നു​​​​​​​​പാ​​​​​​​​തം കു​​​​​​​​റ​​​​​​​​ഞ്ഞ​​​​താ​​​​​​​​യും രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​നി​​​​​​​​ല, തൊ​​​​​​​​ഴി​​​​​​​​ൽ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക അ​​​​​​​​സ​​​​​​​​മ​​​​​​​​ത്വം, ചി​​​​​​​​ല ഉ​​​​​​​​പ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ന്നാ​​​​​​​​ക്കാ​​​​​​​​വ​​​​​​​​സ്ഥ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യ സ്ഥി​​​​​​​​തി​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​വി​​​​​​​​ടെ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​വ​​​​​​​​രു​​​​​​​​ന്ന അ​​​​​​​​ധ്യാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​വ ഒ​​​​​​​​രു അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​രേ​​​​​​​​ഖ​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു.

ര​​​​​​​​ണ്ടാം അ​​​​​​​​ധ്യാ​​​​​​​​യം ക്രൈ​​​​​​​​സ്ത​​​​​​​​വ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യി അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ്. ര​​​​​​​​ണ്ട് നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ലേ​​​​​​​​റെ​​​​​​​​യാ​​​​​​​​യി എ​​​​​​​​യ്ഡ​​​​​​​​ഡ് വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​രം​​​​​​​​ഗ​​​​​​​​ത്ത് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ക്രൈ​​​​​​​​സ്ത​​​​​​​​വ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൽ പ്ര​​​​​​​​ത്യേ​​​​​​​​കം രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു. സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​​​​​മാ​​​​​​​​യി പി​​​​​​​​ന്നാ​​​​​​​​ക്ക വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ഗു​​​​​​​​ണ​​​​​​​​മേ​​​​​​​​ന്മ​​​​യു​​​​​​​​ള്ള വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലും സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ണാ​​​​യ​​​​​​​​ക പ​​​​​​​​ങ്കു​​​​​​​​വ​​​​​​​​ഹി​​​​​​​​ച്ച​​​​​​​​തി​​​​​​​​ലും ഈ ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ങ്ക് വ​​​​​​​​ലി​​​​​​​​യ​​​​​​​​താ​​​​​​​​ണെ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ ന​​​​​​​​യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചി​​​​​​​​ല മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​വ​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​ത​​​​​​​​ന്ത്ര ഭ​​​​​​​​ര​​​​​​​​ണാ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തെ ബാ​​​​​​​​ധി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യും രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

നൂ​​​​​​​​റോ​​​​​​​​ളം പേ​​​​​​​​ജു​​​​​​​​ക​​​​​​​​ളു​​​​ള്ള ഈ ​​​​​​​​അ​​​​​​​​ധ്യാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യം, തൊ​​​​​​​​ഴി​​​​​​​​ൽ, ക്ഷേ​​​​​​​​മ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ ആ​​​​​​​​സ്പ​​​​​​​​ദ​​​​​​​​മാ​​​​​​​​ക്കി 108 ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ളും നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളും ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​വ​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

(തു​​​​ട​​​​രും)

(കേ​​​​​​​​ര​​​​​​​​ള ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​നാ​​​​യ ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൻ നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ
പാ​​​​​​​​ലാ രൂ​​​​​​​​പ​​​​​​​​ത പാ​​​​​​​​സ്റ്റ​​​​​​​​റ​​​​​​​​ൽ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​യു​​​​മാ​​​​ണ്.)

Tags : Justice J.B. Koshy Commission Report Highlights Recommendations

Recent News

Corehub Up