Kerala
കോഴിക്കോട്: മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മദ്യനയത്തിൽ യുഡിഎഫിന്റെ ആത്മാർഥതയെ ആരും ചോദ്യം ചെയ്യേണ്ട. കഴിഞ്ഞ സർക്കാർ അനുവദിച്ച മദ്യശാലകളല്ലാതെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല.
എൽഡിഎഫ് സർക്കാർ കേരളം മുഴുവൻ മദ്യമൊഴുക്കുകയായിരുന്നു. പഴങ്ങളിൽനിന്നു വരെ മദ്യം ഉത്പാദിപ്പിക്കാമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടുത്ത ദിവസം കത്തയയ്ക്കും. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെട്ടും നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ കുറവു വരും.
പെട്രോളിനും ഡീസലിനും ഒന്നാം പിണറായി സർക്കാർ നികുതിക്കു പുറമേ ഇന്ധന സെസും ഏർപ്പെടുത്തിയിരുന്നു. സാമൂഹിക സുരക്ഷ സെസ് ഇനത്തിൽ രണ്ടു രൂപയും വിൽപന നികുതിയുടെ ഒരു ശതമാനം ഇന്ധന സെസ് ഇനത്തിലുമാണ് ഏർപ്പെടുത്തിയിരുന്നു.
ഇന്ധന വില ഉയർന്നപ്പോൾ ഇത് ഒരു രൂപയായി ക്രമപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ മൂന്നു രൂപയാണ് സെസ് ഇനത്തിൽ പിരിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.
എന്നാൽ, ഇന്ധന വില വർധനയ്ക്ക് അനുസരിച്ച് സംസ്ഥാനത്ത് ഉയർന്ന നികുതിയുടെ അധിക ഭാരം പിൻവലിക്കാൻ സാധ്യതയില്ല.
അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിനും ഡീസലിനും അധിക നികുതിയാണ് ഈടാക്കുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവായിരിക്കേ നിരന്തരം ഉന്നയിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ പോകുന്ന വാഹനങ്ങൾ പരമാവധി ഇന്ധനം നിറച്ചാണ് തിരിച്ചെത്തിയിരുന്നത്. ഇതിനാൽ, സംസ്ഥാനത്ത് ഡീസലിന്റെ വിൽപന വൻതോതിൽ ഇടിഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസവും കണക്കുകൾ ഉദ്ധരിച്ചു നിയമസഭയിൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്.
500 മില്ലിക്ക് 10 മുതല് 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മുതല് പുതിയ നിരക്ക് പ്രാബല്യത്തില് വരും. ബെവ്കോ നിർദ്ദേശം ഷോപ്പുകളിലെത്തി. സോഫ്റ്റ്വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജസ് കോർപ്പറേഷന് വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ്.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഇറാൻ വിഷയത്തിൽ അമേരിക്കയെ പരിഹസിച്ചതിനു പിന്നാലെയാണിത്. ചർച്ചാമേശയിൽ ഇറേനിയൻ പ്രതിനിധികൾക്കു മുന്നിൽ അമേരിക്ക നാണംകെട്ടെന്നായിരുന്നു മെർസ് പറഞ്ഞത്.
നാറ്റോ സഖ്യത്തിന്റെ ഭാഗമായി ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക സാന്നിധ്യമാണിത്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ ്സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
തിങ്കളാഴ്ച യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരിപാടിക്കിടെയാണു മെർസിന്റെ പരാമർശങ്ങൾ. ഇറാനു ചർച്ചകളിൽ നല്ല തഴക്കമുണ്ടെന്നും അമേരിക്കൻ പ്രതിനിധികൾ ഇസ്ലാമാബാദിലേക്കു പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: അടുത്തവർഷംമുതൽ പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുന്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്താംക്ലാസിലെ സോഷ്യൽസയൻസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നുകുട്ടികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
“പത്താംക്ലാസിലെ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പൊതുവിലുള്ള പരാതിയാണ്. അതിനാൽ അടുത്തവർഷത്തെ സിലബസിൽ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ 25 ശതമാനം കുറയും എന്നുള്ള കാര്യംകൂടി പറയുകയാണ്. അത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. പക്ഷേ, വലിപ്പം 25 ശതമാനം കുറയും’’- മന്ത്രി പറഞ്ഞു.
Sports
ന്യൂഡൽഹി: ഹോക്കി ഇന്ത്യ (എച്ച്ഐ) അടുത്ത സീസണിൽ ഫ്രാഞ്ചൈസി ഫീസ് കുറയ്ക്കും.
ഹോക്കി ഇന്ത്യ ലീഗിന്റെ (എച്ച്ഐഎൽ) ടീം ഉടമകളുടെ സാന്പത്തിക ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Sports
പെര്ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ മഴ കളിക്കുന്നു. മഴ പലതവണ വില്ലനായപ്പോള് മത്സരം 26 ഓവര് വീതമായി വെട്ടിക്കുറച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 16.4 ഓവറില് 52/4 എന്ന സ്കോറില് നില്ക്കുമ്പോഴാണ് നാലാംതവണ മഴമൂലം കളി നിര്ത്തിയത്. ഇതോടെയാണ് മത്സരം 26 ഓവര് വീതമായി കുറച്ചത്. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്.
ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോള് മത്സരം 49 ഓവര് വീതമായി വെട്ടിക്കുറച്ചിരുന്നു. എന്നാല് ഇന്ത്യൻ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില് വീണ്ടും മഴ പെയ്തോടെ മത്സരം ഒന്നര മണിക്കൂറോളം നിര്ത്തിവെക്കേണ്ടി വന്നു.
14 റണ്സോടെ അക്സര് പട്ടേലും മൂന്ന് റണ്ണുമായി കെ.എല്.രാഹുലുമാണ് ക്രീസിലുള്ളത്. രോഹിത് ശര്മ, ശുഭ്മാന് ഗില്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.