District News
തൊടുപുഴ: സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടത്തുന്ന യുവജന ദിനാഘോഷത്തിന്റെ ഭാഗമായി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി അധികൃതര് പത്രസമ്മേളനത്തില് അറിയിച്ചു. 15നും 29നും മധ്യേ പ്രായമുള്ള യുവതീ-യുവാക്കള്ക്ക് മത്സരങ്ങളില് പങ്കെടുക്കാം. ക്വിസ്, ഉപന്യാസം, പ്രസംഗം, നാടോടിനൃത്തം, നാടന്പാട്ട്, കവിതാരചന, ഡിസൈനിംഗ്, സാങ്കേതിക കണ്ടുപിടിത്തം, സ്റ്റാര്ട്ടപ് ആശയങ്ങള് എന്നിവ ഉള്പ്പെടുന്ന വിഭാഗങ്ങളിലാണ് മത്സരം.
കായിക മന്ത്രാലയത്തിനു കീഴിലുള്ള മൈ ഭാരത് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. വിജയികള്ക്ക് ദേശീയ തലത്തില് മത്സരിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനുമുള്ള അവസരമുണ്ട്. പത്രസമ്മേളനത്തില് മൈഭാരത് ഇടുക്കി യൂത്ത് ഓഫീസര് പ്രിയങ്ക രാജീവ് പങ്കെടുത്തു. ഫോൺ: 04862222670, 9446442756.
Education
തിരുവനന്തപുരം: 2026-ലെ എംഫാം കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ൽ ഓപ്ഷനുകൾ നൽകാം.
‘M.Pharm 2026-Candidate Portal’ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും, പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു ക്ലിക്ക് ചെയ്ത് ആറിനു വൈകുന്നേരം അഞ്ചുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2332120, 2338487.
Business
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടി (കെടിഎം 2026)ന് ഇക്കുറി റിക്കാര്ഡ് രജിസ്ട്രേഷന്. മാര്ട്ടില് പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന് 3000 കടന്നു. ഇതിൽ 790 രാജ്യാന്തര ബയർമാരും 2,210 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു.
സെപ്റ്റംബർ 24ന് കൊച്ചി ലുലു ഇന്റര്നാഷണല് കണ്വന്ഷന് സെന്ററിലാണ് കെടിഎമ്മിന്റെ ഉദ്ഘാടനം. മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവൻഷൻ സെന്ററുകളിലാണ് നടക്കുക. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 382 സെല്ലര്മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്.
വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്നു ദിവസത്തെ മാർട്ടിലുണ്ടാകും.
28 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 12 മേഖലകളിലായാണ് ഇത്തവണത്തെ ടൂറുകൾ. ദേശീയ-അന്തർദേശീയ തലങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ സവിശേഷതയാണ്.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 12 വരെ നീട്ടി. മഴക്കെടുതിയും വെള്ളപ്പൊക്കവുമൂലം പല ജില്ലകളിലും ക്ലാസ് ഇല്ലാതിരുന്നതിനാലാണ് രജിസ്ട്രേഷൻ 12 വരെ നീട്ടിയത്. ഒക്ടോബർ 17-നാണ് പരീക്ഷ
എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.
കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നല്കും.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഇന്നു സമാപിക്കും.
എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.
കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നല്കും.
രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള പുസ്തകങ്ങൾ ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും. മത്സരപരീക്ഷ ഒക്ടബോർ 17-നാണ് നടക്കുക.
University News
എംജി സർവകലാശാലയുമായി സഹകരിച്ച് കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ നടത്തുന്ന നാലാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എംഎസ്.സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സിഎസ്എസ് - റെഗുലർ), മേയ് 2026 പരീക്ഷകൾക്ക് 2026 ജൂലൈ 28 മുതൽ 29 വരെ അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ് - എം ലിബ് ഐഎസ്സി
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 30ന് രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകണം. ഫോൺ: 9744050979.
സ്പോട്ട്അഡ്മിഷൻ
കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ ബോട്ടണി പഠനവകുപ്പിലെ എംഎസ്സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ ഒഴിവുണ്ട് .യോഗ്യരായവർ ജൂലൈ 29 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിനുളള രജിസ്ട്രേഷൻ ഇന്ന് പൂർത്തിയാകും.
സ്കൂളിലെ ആകെയുള്ള വിദ്യാർഥികളിൽ 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കാളികളാക്കുന്ന സ്കൂളുകളെ ‘80-ാം സ്വാതന്ത്ര്യദിന’ ആഘോഷ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. പ്രേമലു, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരിയായ മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും കാത്തിരിക്കുന്നത്.
ഈ വമ്പൻ സംരംഭത്തിന് കരുത്തേകിക്കൊണ്ട് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ദീപികയോടൊപ്പം കൈകോർക്കുന്നു: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് കാഞ്ഞിരപ്പള്ളി, ട്രെൻഡ്സ്, ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് & റിസോർട്ട്സ് കോഴിക്കോട്, സൗത്ത് ഇന്ത്യൻ ബാങ്ക്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് പറശിനിക്കടവ് കണ്ണൂർ, സ്മാർട്ട് മീഡിയ കോളജ് തൃശൂർ.
ഇന്ത്യയിലെ ആദ്യത്തെ മലയാള ദിനപത്രമായ ദീപികയുടെ 140-ാം വാർഷികം, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം എന്നിവയുടെ ഭാഗമായാണ് പെയിന്റിംഗ് മഹോത്സവം സംഘടിപ്പിക്കുന്നത്. ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
വിജയികൾക്ക് സർപ്രൈസ് സമ്മാനം: ‘ഫോഗി മൗണ്ടൻ’ സൗജന്യ പാസ്!
മത്സരത്തിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്കായി ആവേശകരമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. കോഴിക്കോട് കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക് ആൻഡ് റിസോർട്ട്സി’ൽ ഒരു ദിവസം മുഴുവൻ സൗജന്യമായി ചെലവഴിക്കാനുള്ള പ്രവേശന പാസ് ദീപിക നൽകും.
മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വാട്ടർ തീം പാർക്ക്, ത്രില്ലിംഗ് അഡ്വഞ്ചർ റൈഡുകൾ, കിഡ്സ് പാർക്ക് എന്നിവ തികച്ചും സൗജന്യമായി ആസ്വദിക്കാൻ വിദ്യാർഥികൾക്ക് അപൂർവ അവസരമാണ് ലഭിക്കുന്നത്.
ഓരോ കാറ്റഗറിയിലെയും ഒന്നാം സമ്മാന വിജയികൾക്കും, പങ്കെടുക്കുന്ന ഓരോ 50 കുട്ടികളിൽ ഒരാൾക്ക് വീതം ലഭിക്കുന്ന രണ്ടാം സമ്മാന ജേതാക്കൾക്കുമാണ് ഫോഗി മൗണ്ടൻ പാസ് അധികമായി ലഭിക്കുക.
സ്പെഷൽ സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സരം
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂൾ കുട്ടികൾക്കായി ‘കളർ ഇന്ത്യ’ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യേണ്ട വിധം: RDLERP.com എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ പത്രത്തിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്കൂളുകൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
Education
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്വകലാശാലയുടെ (കുസാറ്റ്) 2026-27 അധ്യയനവര്ഷത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള റിയല് ടൈം അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷന് ഇന്നും നാളെയുമായി ഓണ്ലൈനായി ചെയ്യാം.
ക്യാറ്റ് 2026 റാങ്ക്ലിസ്റ്റില് ഉള്പ്പെട്ടിട്ടുള്ള എല്ലാവര്ക്കും ഫീസടച്ച് രജിസ്റ്റര് ചെയ്യാം. ഫോണ്: 9778783191, 8848912606.
Education
കാസര്ഗോഡ്: കേരള കേന്ദ്രസര്വകലാശാലയില് 2026-27 അധ്യയനവര്ഷത്തെ നാലു വര്ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില് (സിയുഇടി-യുജി) പങ്കെടുത്തവര്ക്ക് 17 വരെ സര്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്ശിച്ച് രജിസ്റ്റര് ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്ഷ്യല് അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്നാഷണല് റിലേഷന്സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്സ് ആന്ഡ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എന്നീ പ്രോഗ്രാമുകളാണ് സര്വകലാശാല നടത്തുന്നത്. ഇതില് ബിഎ (ഓണേഴ്സ്) ഇന്റര്നാഷണല് റിലേഷന്സ് തിരുവനന്തപുരം ക്യാപിറ്റല് സെന്ററിലും മറ്റു പ്രോഗ്രാമുകള് പെരിയ കാമ്പസിലുമാണ്.
ജനറല്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്ഥികള്ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില് പരാതികള് അറിയിക്കാം. ജൂലൈ 23ന് പരാതികള് പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല് 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല് 31 വരെയും നടക്കും. 29ന് ക്ലാസുകള് ആരംഭിക്കും. ഹെല്പ്പ് ലൈൻ: 0467 2309467.
University News
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എല്ലാ വിദ്യാർഥികൾക്കും (General/Reservation/ Management/PWD ഉൾപ്പെടെ എട്ടുവരെ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം.
പ്രസ്തുത കോഴ്സിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 10/07/2026-ന് കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം, തിരുവനന്തപുരം വച്ച് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (Graduates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates) EWS സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (for Differently Abled Candidates), മറ്റ് യോഗ്യത
തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് അനുമതിപത്രം (authorization letter) നൽകി പ്രതിനിധിയെ അയയ്ക്കാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കേണ്ടതാണ്. (https://admissions.keralauniversity.ac.in). ഹെൽപ്പ് ലൈൻ നമ്പർ : 8281883053 (Whatsapp also), ഇമെയിൽ : [email protected]
ഒന്നാം വർഷ ബിരുദാനന്തര ബിരുദ/ബിഎഡ് പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ
ബിരുദാനന്തര ബിരുദ/ബിഎഡ് കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് (https://admissions.keralauniversity.ac.in വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് “Reject” ആയ വിദ്യാർഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 08.07.2026 വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം.
നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 08.07.2026 ന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ നമ്പർ : 8281883052
(Whatsapp also),
പരീക്ഷാഫലം
2026 ജനുവരി മാസത്തിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എംഎ ഹിന്ദി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജൂലൈ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2026 ഏപ്രിലിൽ നടത്തിയ എംപിഇഎസ് (2020 സ്കീം)
നാലാം സെമസ്റ്റർ (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 ജൂലൈ 01, 03 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി (2001, 2013, 2016 & 2020 സ്കീം), ഏപ്രിൽ 2026 പരീക്ഷകൾ യഥാക്രമം 2026 ജൂലൈ 08, 10 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് പരീക്ഷകൾക്കോ, പരീക്ഷാ കേന്ദ്രത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള 2026-27 വർഷത്തെ സെക്കൻഡ് ഫേസ് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 08 ന് 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള കാര്യവട്ടം തിരുവനന്തപുരം ക്യാമ്പസിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2026-2028 ബാച്ച് പ്രവേശനത്തിന് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നാളെ രാവിലെ 11 മണി മുതൽ, കാര്യവട്ടം ഐഎംകെ യിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും.
PROGRAMME CATEGORIES VACANCIES
MBA General ST 2
MBA Shipping Logistics BPL (EWS) 1
SC 1
ST 1
MBA Travel & Tourism BPL (EWS) 4
SC 2
ST 2
സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ്
ജനറൽ വിഭാഗത്തിന് : ₹1000/- (ആയിരം രൂപ)
SC/ST വിഭാഗത്തിന് : ₹500/- (അഞ്ഞൂറ് രൂപ)
സംസ്കൃത വിഭാഗത്തിൽ എംഎ സംസ്കൃതം കോഴ്സിന്
ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലുള്ള സംസ്കൃത വിഭാഗത്തിൽ 09 ന് രാവിലെ 10.30 ന് ഹാജരാകണം.
പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷ – പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ ക്ഷണിച്ചു
2026 മാർച്ചിൽ നടത്തിയ Ph.D. കോഴ്സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2025 സെഷൻ) ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂൺ 2026 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ) ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റെഗുലർ ബിടെക് (2013 സ്കീം) അഞ്ചാം സെമസ്റ്റർ
കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) - മൂന്നാം സെമസ്റ്റർ - ജൂൺ 2026 മേഴ്സിചാൻസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷയുടെയും, 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഡിഗ്രി പരീക്ഷയുടെയും ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര രാജാ രവി വർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ നടത്തി വരുന്ന മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2026-27 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 22. പ്രവേശന പരീക്ഷ ഓഗസ്റ്റ് 06 നും അഭിമുഖം 2026 ഓഗസ്റ്റ് 18 നും, ക്ലാസ്സുകൾ 2026 സെപ്റ്റംബർ 02 നും ആരംഭിക്കും.
National
ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.
എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.
വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.
ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
NRI
വാറിംഗ്ടൺ: ജൂൺ 13നു വാറിംഗ്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്.
നിങ്ങളുടെ കുട്ടികൾക്ക് കെഎസ്1, കെഎസ്2, കെഎസ്3, ജിസിഎസ്ഇ, എ-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്. കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്) എക്സാം പ്രിപ്പറേഷൻ, ജിസിഎസ്ഇ ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു.
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്. വാറിംഗ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു.
നോർത്ത് കെഎസ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിംഗ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13ന് ശനിയാഴ്ച വാറിംഗ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുന്നത്.
കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്ത്ത് വെസ്റ്റ് റീജിയണല് പ്രസിഡന്റ് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കായികമേളയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്. നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക് ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിനോയ് മാത്യു - 07533094770. [email protected].
യുക്മ നോർക്ക് വെസ്റ്റ് റീജിയൺ സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം: Victoria Park Stadium Warrington, Knutsford Rd, Latchford, Warrington, WA4 1AG.
Kerala
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പലവട്ടം നിറഞ്ഞ ചർച്ചകളിൽ കേരള കോണ്ഗ്രസ് ലീഡർ പി.ജെ. ജോസഫും നേതാക്കളും പങ്കെടുത്തിരുന്നു. ഏഴ് അംഗങ്ങളുള്ള കേരള കോണ്ഗ്രസിനു രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചു നിന്നു. ഒരു മന്ത്രിയും ചീഫ് വിപ്പും തരാമെന്നു കോണ്ഗ്രസും അറിയിച്ചു.
ഇന്ന് രാവിലെയും ഇതുസംബന്ധിച്ച ചർച്ചകളിൽ പുരോഗതിയായില്ല. ആദ്യം കൃഷി വകുപ്പായിരുന്നു കേരള കോണ്ഗ്രസിന് നിയുക്ത മുഖ്യമന്ത്രിയുടെ ഓഫർ. ഉച്ചകഴിഞ്ഞു നടന്ന ചർച്ചയിലാണ് രണ്ടു വകുപ്പുകളെന്ന നിർദേശമുയർന്നത്.
മോൻസ് ജോസഫിന് ജലവിഭവ വകുപ്പും ഒപ്പം രജിസ്ട്രേഷൻ വകുപ്പുമെന്ന നിർദേശമുയർന്നു. കൂടാതെ ഗവണ്മെന്റ് ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം വഴങ്ങിയത്. തൊടുപുഴയിൽ നിന്നു ജയിച്ച അപു ജോണ് ജോസഫിനെ ചീഫ് വിപ്പ് സ്ഥാനത്തേയ്ക്കു പരിഗണിച്ചു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജെയ്സൺ തോമസ്, ആശ ജോർജ്, ഐറിൻ പോൾ, മാത്യു വർഗീസ് (ബേബി), വനേസ മാത്യു എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി ലിജു കുര്യാക്കോസ്, ട്രഷറർ സന്തോഷ് കോരുത് എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. എബ്രഹാം (ഫിൽമോൻ) ഫിലിപ്പ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
കോൺഫറൻസ് കോർ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും ജെയ്സൺ തോമസ് സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. ആശ ജോർജ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, തീയതി, സമയം, സ്ഥലം, പ്രഭാഷകർ, രജിസ്ട്രേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ പങ്കുവച്ചു.
NRI
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു.
എംജിഒസിഎസ്എം (ഹൈസ്കൂൾ/കോളജ് വിദ്യാർഥികൾ), ഫോകസ് അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർഥികൾ, ഭദ്രാസനത്തിലുടനീളമുള്ള മുതിർന്ന അംഗങ്ങൾ, വൈദികർ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ താമസ സൗകര്യം ഉറപ്പാക്കാൻ മെയ് 30-നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങളും പരസ്യങ്ങളും മെയ് 15 നു മുമ്പ് അയയ്ക്കണമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ ഓർമിപ്പിച്ചു.
ലേഖനങ്ങളും പരസ്യങ്ങളും [email protected] എന്ന ഈമെയിൽ അഡ്രസിലേക്ക് അയയ്ക്കേണ്ടതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ജനങ്ങളും ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുo. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി, വളരെ പ്രതീക്ഷയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 15 മുതൽ ജൂലൈ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. കൃപയുടെ പാത്രങ്ങൾ എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20 - 22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത.
• ഹൈറോമോങ്ക് വാസിലിയോസ്, സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി.
• ഫാ. ഡോ. എബി ജോർജ്, ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി.
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973 489 6440 , ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
NRI
റോഥർഹാം: യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്സ്) ജനകീയ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 15ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് "കേരളാ പൂരം 2026'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില് പങ്കെടുക്കുന്ന ടീമുകള് രജിസ്റ്റര് ചെയ്യുന്നതിനുള്ള അപേക്ഷകള് തിങ്കളാഴ്ച മുതല് സ്വീകരിക്കും.
രജിസ്റ്റര് ചെയ്യുന്നതിനുള്ള അവസാന തീയതി മേയ് 24 ആയിരിക്കുമെന്ന് ജനറല് സെക്രട്ടറി ജയകുമാര് നായര് അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന് ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില് "കേരളാ ബോട്ട് റേസ് & കാര്ണിവല്' എന്ന പേരില് 2017 ജൂലൈ 29ന് യൂറോപ്പില് ആദ്യമായി വാര്വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില് നടത്തിയ വള്ളംകളി വന് വിജയമായിരുന്നു.
22 ടീമുകള് മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില് നോബി കെ. ജോസ് നയിച്ച വൂസ്റ്റര് തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല് ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി.
തുടര്ന്ന് കേരളാ പൂരം 2018 എന്ന പേരില് ഓക്സ്ഫോര്ഡ് ഫാര്മൂര് റിസര്വോയറില് സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില് 32 ടീമുകള് മാറ്റുരച്ചപ്പോള് തോമസ്കുട്ടി ഫ്രാന്സിസ് നയിച്ച ലിവര്പൂള് ജവഹര് ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ല് മൂന്നാമത് വള്ളംകളി ഷെഫീല്ഡിനടുത്ത് റോഥര്ഹാമിലെ മാന്വേഴ്സ് തടാകത്തില് സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം 2022ൽ നടത്തിയ വള്ളംകളിയില് വീണ്ടും ജേതാക്കളായി ലിവര്പൂള് ജവഹര് ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു.
2023ലെ വള്ളംകളി മത്സരത്തില് വാശിയേറിയ പോരാട്ടത്തിനൊടുവില് മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്ഫോര്ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി.
2024ലെ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷം (2025) നടന്ന ഏഴാമത് വളളം കളി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മോനച്ചൻ നേതൃത്വം നല്കിയ ബോൾട്ടൺ കൊമ്പൻസ് ക്ലബ് ആണ് ചാമ്പ്യൻമാരായി യുക്മ ട്രോഫിയിൽ മുത്തമിട്ടത്.
വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ ലിവർപൂൾ ടീമും ജേതാക്കളായി. പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വള്ളംകളി മത്സരത്തില് പങ്കെടുക്കുന്നതിനായി കൂടുതല് ടീമുകള് രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല് മത്സരവള്ളംകളിയുടെ കൃത്യതയാര്ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്ക്ക് കൂടുതല് അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
കേരളാ പൂരം 2026നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല് പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് - ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില് ചുമതല ഏല്പിച്ചിരിക്കുന്നത്.
ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള് താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര് ചെയ്യുവാന് സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്, വിവിധ സ്പോര്ട്ട്സ് ക്ലബുകള്, ബിസിനസ് സ്ഥാപനങ്ങള് എന്നിവര്ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര് ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്ഷം മത്സരം നടത്തപ്പെട്ട അതേ മോഡല് വള്ളങ്ങള് തന്നെയാവും മത്സരങ്ങള്ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്, വെപ്പ് വള്ളങ്ങള്ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള് ഉള്ളതില് 16 പേർ മത്സരം നടക്കുമ്പോള് തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള് മലയാളികള് ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില് ഉള്പ്പെടും. മത്സരത്തിനുള്ള ടീമുകളില് പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള് സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്ഷം രജിസ്റ്റര് ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള് മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന് ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്ഷത്തെ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്ക്ക് ഇഷ്ടമുള്ള കുട്ടനാടന് ഗ്രാമത്തിന്റെ പേര് രജിസ്റ്റര് ചെയ്യുമ്പോള് ആവശ്യപ്പെടാവുന്നതാണ്.
പേര് നല്കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്ഷം ബോട്ട് ക്ലബുകള് മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല് അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള് നല്കുന്ന അപേക്ഷകള്ക്ക് മുന്ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്ക്കുള്ള ജഴ്സികള് സംഘാടക സമിതി നല്കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര് ചെയ്യുമ്പോള് തന്നെ മുഴുവന് പേരും ജഴ്സി സൈസും നല്കേണ്ടതാണ്.
പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്ക്ക് വീതം ജഴ്സി നല്കുന്നത് പരിപാടിയ്ക്ക് വര്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില് ഒരാള് ടീം ക്യാപ്റ്റന് ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്സര്മാര് ഉണ്ടെങ്കില് അവരുടെ ലോഗോ ജഴ്സിയില് ഉള്പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്.
ഇത് നിബന്ധനകള്ക്ക് വിധേയമാണ്. ബ്രിട്ടണില് നിന്നുമുള്ള ടീമുകള്ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില് നിന്നും പ്രവാസി മലയാളികളുടെ ടീമുകള് പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില് അറിയിക്കുന്നതും തുടര്ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില് പ്രദര്ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളിൽ രജിസ്റ്റര് ചെയ്യേണ്ടതാണ്. കഴിഞ്ഞ ഏഴ് വര്ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്ശന മത്സരത്തിലുണ്ടായത്.
യുക്മ കേരളപൂരം വള്ളംകളിയുടെ രജ്സ്ട്രേഷൻ, ടീം അംഗങ്ങളുടെ ജഴ്സി, മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ സംഘാടകസമിതിയുടെ പൂർണമായ ഉത്തരവാദിത്വത്തിലും നിബന്ധനകൾക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്ക്ക്: ഡിക്സ് ജോർജ്ജ് - 074033 12250, ജോർജ് തോമസ് - 079034 26018, ജേക്കബ് കോയിപ്പള്ളി - 074029 35193.
കൂടുതല് വിവരങ്ങള്ക്ക്: എബി സെബാസ്റ്റ്യൻ - (പ്രസിഡന്റ്) - 07702862186, ജയകുമാര് നായര് - (ജനറല് സെക്രട്ടറി) - 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.
നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ കൺവൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. സ്കറിയ ഉമ്മൻ, ഡോ. റെബേക്ക പോത്തൻ, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി പോൾ കറുകപ്പിള്ളിൽ, ട്രഷറർ വൽസ ബോബൻ, വർഗീസ് ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. മാത്യു തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ലെവിടൗൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ് കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡി ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു. ജെയ്സൺ തോമസ് കോൺഫറൻസ് ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.
ആശ ജോർജ് കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഇവാൻ കൂട്ടുമാത സംസാരിച്ചു.
കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈതൻ കൂട്ടുമാത നൽകി.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്: 94972 79347)പക്കലും തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
National
ന്യൂഡല്ഹി: 14 വയസില് താഴെയുള്ള കുട്ടികള്ക്കു മതവിദ്യാഭ്യാസം നല്കുന്നതിന് ബന്ധപ്പെട്ട സ്കൂളുകള്ക്കും സ്ഥാപനങ്ങള്ക്കും രജിസ്ട്രേഷന് നിര്ബന്ധമാക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് നിര്ദേശം നല്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജിയില് ഇടപെടാതെ സുപ്രീംകോടതി.
ബന്ധപ്പെട്ട അഥോറിറ്റിയെ വിഷയം പരിഗണിക്കാന് വിസമ്മതിച്ചാല് ഇടപെടാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ദീപാങ്കര് ദത്ത, സതീഷ് ചന്ദ്ര ശര്മ എന്നിവരടങ്ങിയെ ബെഞ്ച് ഹര്ജി തള്ളിയത്.
14 വയസില് താഴെയുള്ള കുട്ടികള്ക്കു മതപരമായ പ്രബോധനമോ വിദ്യാഭ്യാസമോ നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ വിവിധ വകുപ്പുകള് പ്രകാരം രജിസ്റ്റര് ചെയ്യാന് നിർദേശിക്കണമെന്നാണ് ഹര്ജിക്കാരനായ അശ്വനി കുമാര് ഉപാധ്യായ റിട്ട് ഹര്ജിയിലൂടെ ആവശ്യപ്പെട്ടത്.
NRI
ഷിക്കാഗോ: സീറോമലബാർ യുഎസ്എ കൺവൻഷൻ ജൂലൈ ഒമ്പത് മുതൽ 16 വരെ ഷിക്കാഗോ ഡൗൺടൗണിലെ മക്കോർമിക് പ്ലേസിൽ നടക്കും. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ 25-ാം വാർഷീക ആഘോഷവും ഇതോടനുബന്ധിച്ചു നടക്കും.
പ്രാർഥനയ്ക്കും സാംസ്കാരിക ആഘോഷങ്ങൾക്കും യുവജന കൂട്ടായ്മയ്ക്കും ആത്മീയ നവീകരണത്തിനുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സീറോമലബാർ വിശ്വാസികൾ നാലു ദിവസത്തേക്ക് ഒരുമിച്ചു ചേരുന്ന ആത്മീയ സംഗമമാണിത്.
NRI
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രുവരി ഒന്നിന് ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ, ഡീക്കൻ എമിൽ പീറ്റർ, ദേവാലയ സെക്രട്ടറി എൽസി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൽസി തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി ഇടവകയിലേക്ക് സ്വാഗതം ചെയ്തു.
ഫിലിപ്പ് തങ്കച്ചൻ മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവയ്ക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.
National
ന്യൂഡൽഹി: ഇന്ന് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികൾക്കു ബജറ്റിൽ പരിഗണന. ഗിഗ് തൊഴിലാളികൾ നവയുഗ സേവന സമ്പദ്വ്യവസ്ഥയ്ക്കു വലിയ ചലനം നൽകുന്നവരാണെന്നു ബജറ്റിൽ പറയുന്നു. ഒാൺലൈൻ പ്ലാറ്റ്ഫോം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡുകളും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷനും ക്രമീകരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്കു ആരോഗ്യ സംരക്ഷണം നൽകും. ഒരു കോടി ഗിഗ്-വർക്കർമാരെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം
2023ൽ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായി മൂന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് മികവിന്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 500 കോടി രൂപ അടങ്കലിൽ വിദ്യാഭ്യാസത്തിനായുള്ള ഒരു ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം.
NRI
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത നടത്തുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് അവസാനിക്കും. മത്സര നടത്തിപ്പിനെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി നടത്തുന്ന പ്രാക്ടീസ് മത്സരങ്ങൾ ജനുവരി 31ന് നടത്തപ്പെടും.
ഫെബ്രുവരി ഒന്നിന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിനുള്ള ലിങ്കും സമയക്രമവും മത്സരാർഥികളുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഫെബ്രുവരി ഒന്നിന് രാവിലെ ലഭിക്കും. മത്സരങ്ങൾക്കുള്ള ലിങ്ക് ഫെബ്രുവരി ഒന്നിന് ലഭിച്ചില്ലായെങ്കിൽ നിങ്ങളുടെ മിഷനിലുള്ള ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.
ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്. മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 11ന് നടത്തപ്പെടും. രണ്ടായിരത്തിനടുത്ത് മത്സരാർഥികളാണ് ഇതുവരെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ഫെബ്രുവരി ഒന്നിന് രാത്രി 12ന് മുൻപ് രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിൽ നിന്നും അറിയിച്ചു.
ഓരോ മിഷനിൽനിന്നും കൂടുതൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് നോമ്പുകാല ബൈബിൾ പാരായണത്തിനും പഠനത്തിനായി ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു.
മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രൂപത വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ പരിധിയിലുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുക.
മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടുമാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ ബന്ധപ്പെടണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.
സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.
വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:
രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
NRI
ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ വാർഷിക സമ്മേളനമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ സമ്മേളനത്തിൽ പങ്കെടുക്കും.
ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ, ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ നിക്കോളാവോസ്, വികാരി ഫാ. ജോൺ തോമസിന്റെ സഹായത്തോടെ കുർബാനയെത്തുടർന്ന് 2026ലെ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മീറ്റിംഗിൽ കോൺഫറൻസ് ലീഡർഷിപ്പ് ടീം അംഗങ്ങളായ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), അഖില സണ്ണി (എന്റർടൈൻമെന്റ്), ജോഷിൻ എബ്രഹാം (മീഡിയ), പ്രേംസി ജോൺ (ഫിനാൻസ് കമ്മിറ്റി), ആൽവിൻ സോട്ടർ (ഫിനാൻസ് കമ്മിറ്റി) എന്നിവർ പങ്കെടുത്തു.ഇടവക സെക്രട്ടറി ഗീവർഗീസ് ജേക്കബും വേദിയിൽ സന്നിഹിതനായിരുന്നു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.
കോൺഫറൻസ് സെക്രട്ടറി ജെയ്സൺ തോമസ് കോൺഫറൻസ് സ്ഥലം, തീം, മുഖ്യ പ്രഭാഷകനിര എന്നിവ അവതരിപ്പിച്ചു, രജിസ്ട്രേഷൻ നിരക്കുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് അറിയിച്ചു.ഇടവക അംഗങ്ങൾക്ക് ലഭ്യമായ സ്പോൺസർഷിപ് അവസരങ്ങളെക്കുറിച്ച് ജോയിന്റ് ട്രഷറർ റിംഗിൾ ബിജു വിശദീകരിച്ചു.
കോൺഫറൻസ് സുവനീർ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രേംസി ജോൺ നൽകി. അഖില സണ്ണി റാഫിൾ ടിക്കറ്റും അതിന്റെ ആകർഷണീയമായ സമ്മാനങ്ങളും ഓർമപ്പെടുത്തി.
മുൻ കോൺഫറൻസുകളിലൂടെ രൂപപ്പെട്ട സൗഹൃദങ്ങളെയും കൂട്ടായ്മയെയും അനുസ്മരിച്ചുകൊണ്ട് ആൽവിൻ സോട്ടർ തന്റെ ചിന്തകൾ പങ്കുവച്ചു.സ്പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, നേരത്തെയുള്ള രജിസ്ട്രേഷൻ എന്നിവയിലൂടെ പരിപാടിയെ പിന്തുണയ്ക്കാൻ മുന്നിട്ടുവന്ന ഇടവകാംഗങ്ങളെ ജോൺ താമരവേലിൽ പരിചയപ്പെടുത്തി.
കോൺഫറൻസ് ടീമിന്റെ ഏകോപിത ശ്രമങ്ങൾക്ക് ഫാ. ജോൺ തോമസ് നന്ദി രേഖപ്പെടുത്തുകയും ഇടവകക്കാരുടെ പ്രാർഥനകൾക്ക് നന്ദി പറയുകയും ചെയ്തു. 2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻകഴിഞ്ഞ വർഷം ഒരു അവിസ്മരണീയ കോൺഫറൻസ് സംഘടിപ്പിച്ചതിന് നേതൃത്വ സംഘത്തെ അഭിനന്ദിച്ചുകൊണ്ട് മാർ നിക്കോളാവോസ് സംസാരിച്ചു.
2026ൽ കൂടുതൽ ശക്തമായ ഒരു കോൺഫറൻസ് അവതരിപ്പിക്കാനുള്ള അവരുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടവകാംഗങ്ങൾ പങ്കെടുക്കാനും ആത്മീയ നവീകരണവും കൂട്ടായ്മയും അനുഭവിക്കാനും അദ്ദേഹം അഭ്യർഥിച്ചു.
2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 15 മുതൽ ജൂലൈ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. ’കൃപയുടെ പാത്രങ്ങൾ’ എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:2022 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ: ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത∙ ഹൈറോമോങ്ക് വാസിലിയോസ്, സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി∙ ഫാ. ഡോ. എബി ജോർജ്, ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി∙ ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 9734896440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 9176128832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 9175333566
National
ന്യൂഡൽഹി:ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി.
ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റദ്ദാക്കിയത്.
ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.