Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reorganized

കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​നസ​​​മി​​​തി​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. അ​​​ത​​​ത് അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ലെ കാ​​​ർ​​​ഷി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ സ​​​മ​​​യ​​​ത്ത് കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം, ജൈ​​​വ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത വി​​​ല​​​യി​​​രു​​​ത്ത​​​ൽ, കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ വാ​​​യ്പ എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കാനാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന സ​​​മി​​​തി​​​ക​​​ൾ ( എ​​​ഡി​​​സി) പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

വി​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ കാ​​​ർ​​​ഷി​​​ക ആ​​​സൂ​​​ത്ര​​​ണ​​​വും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം. കൃ​​​ഷി​​​ഭ​​​വ​​​ൻ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ജി​​​ല്ല എ​​​ന്നീ മൂ​​​ന്ന് ത​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കൃ​​​ഷി​​​ഭ​​​വ​​​ൻ, ന​​​ഗ​​​ര, ഗ്രാ​​​മീ​​​ണ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ജി​​​ല്ല​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ത​​​ല​​​ത്തി​​​ൽ കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന സ​​​മി​​​തി​​​ക​​​ൾ (എ​​​ഡി​​​സി) കൃ​​​ഷിവ​​​കു​​​പ്പ് ന​​​വീ​​​ക​​​രി​​​ച്ചു. പു​​​തു​​​ക്കി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ഡി​​​സി​​​ക​​​ളു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​താ​​​യി വ​​​കു​​​പ്പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

23 അം​​​ഗ കൃ​​​ഷി​​​ഭ​​​വ​​​ൻ​​​ത​​​ല എ​​​ഡി​​​സി​​​യു​​​ടെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​ണ് ലോ​​​ക്ക​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്. ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ, മൂ​​​ന്ന് ക​​​ർ​​​ഷ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഓ​​​ഫീ​​​സ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന ഒ​​​രു വ​​​നി​​​താ ക​​​ർ​​​ഷ​​​ക എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ.

മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും 24 അം​​​ഗ എ​​​ഡി​​​സി​​​ക​​​ളു​​​ടെ ത​​​ല​​​വ​​​നാ​​​യി​​​രി​​​ക്കും മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ അ​​​ല്ലെ​​​ങ്കി​​​ൽ മേ​​​യ​​​ർ. ജി​​​ല്ലാ​​​ത​​​ല എ​​​ഡി​​​സി​​​ക്ക് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​ണ്. ജി​​​ല്ല​​​യി​​​ലെ ലോ​​​ക്സ​​​ഭ, രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​ർ, ജി​​​ല്ല​​​യി​​​ൽനി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​ർ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് , മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ​​​മാ​​​ർ, കോ​​​ർ​​​പറേ​​​ഷ​​​ൻ മേ​​​യ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.

Latest News

Corehub Up