x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി പു​നഃ​സം​ഘ​ടി​പ്പി​ക്കും

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: June 1, 2026 02:06 AM IST | Updated: June 1, 2026 02:06 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഏ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് ബോ​​​ർ​​​ഡ് (കി​​​ഫ്ബി) പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ. വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ ബ​​​ജ​​​റ്റ് വി​​​സ്മ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്ന് വെ​​​ള്ളാ​​​ന​​​യെ​​​ന്ന് യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച കി​​​ഫ്ബി​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​കും.

ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്ക് കി​​​ഫ്ബി​​​യെ കൊ​​​ണ്ടു​​​വ​​​ന്നാ​​​കും പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​പ്പാ​​​ക്കു​​​ക. നി​​​ല​​​വി​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലാ​​​ണെ​​​ങ്കി​​​ലും സ്വ​​​ത​​​ന്ത്ര​​​മാ​​​യി​​​ട്ടാ​​​ണ് ബോ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ൽ, കി​​​ഫ്ബി നി​​​ർ​​​ത്ത​​​ലാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ലു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കി​​​ഫ്ബി വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ താ​​​വ​​​ള​​​മാ​​​യി മാ​​​റി​​​യ​​​താ​​​യും സ​​​മി​​​തി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​കും പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​പ്പാ​​​ക്കു​​​ക.

നി​​​ല​​​വി​​​ലു​​​ള്ള ധ​​​ന​​​വ​​​കു​​​പ്പി​​​ലേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ കി​​​ഫ്ബി​​​യി​​​ൽ നി​​​യോ​​​ഗി​​​ക്കാ​​​നാ​​​ണു പ്ര​​​ധാ​​​ന ശി​​​പാ​​​ർ​​​ശ. പ്ര​​​വ​​​ർ​​​ത്ത​​​ന ഘ​​​ട​​​ന ത​​​ന്നെ പൊ​​​ളി​​​ച്ചെ​​​ഴു​​​ത​​​ണം. കി​​​ഫ്ബി​​​യി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മാ​​​ണ്.

400ലേ​​​റെ ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 50ൽ ​​​കൂ​​​ടു​​​ത​​​ൽ പേ​​​ർ ഒ​​​രു ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ശ​​​ന്പ​​​ളം കൈ​​​പ്പ​​​റ്റു​​​ന്ന​​​വ​​​രാ​​​ണ്. ഇ​​​വ​​​ർ ഇ​​​പ്പോ​​​ൾ ചെ​​​യ്യു​​​ന്ന ജോ​​​ലി​​​യും നി​​​യ​​​മ​​​ന രീ​​​തി​​​യും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

നി​​​ല​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​യ​​​ർ​​​മാ​​​നും ധ​​​ന​​​മ​​​ന്ത്രി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും സി​​​ഇ​​​ഒ ആ​​​ൻ​​​ഡ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി ഭ​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു കി​​​ഫ്ബി​​​യു​​​ടെ ഘ​​​ട​​​ന. മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​എം. ഏ​​​ബ്രാ​​​ഹാ​​​മാ​​​യി​​​രു​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കി​​​ഫ്ബി സി​​​ഇ​​​ഒ. അ​​​ദ്ദേ​​​ഹ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​വ്. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം നേ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കെ.​​​എം. ഏ​​​ബ്രാ​​​ഹാം കി​​​ഫ്ബി സി​​​ഇ​​​ഒ പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ​​​ത്.

 

കി​​​ഫ്ബി​​​യി​​​ൽ വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​ടും​​​ബാ​​​ധി​​​പ​​​ത്യം

കി​​​ഫ്ബി​​​യി​​​ലും എ​​​സ്പി​​​വി​​​ക​​​ളി​​​ലു​​​മാ​​​യി വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​ടും​​​ബാ​​​ധി​​​പ​​​ത്യ​​​മാ​​​ണെ​​​ന്നും വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി.

ധ​​​ന​​​വ​​​കു​​​പ്പി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ കി​​​ഫ്ബി​​​യു​​​ടെ ഉ​​​ന്ന​​​ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നി​​​ലു​​​ണ്ട്. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് കി​​​ഫ്ബി​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ചെ​​​യ്യാ​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച എ​​​സ്പി​​​വി​​​ക​​​ളി​​​ലു​​​ണ്ട്. മ​​​ക്ക​​​ളും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി.

കി​​​ഫ്ബി​​​യി​​​ൽ മീ​​​ഡി​​​യ വി​​​ഭാ​​​ഗ​​​മു​​​ണ്ടെ​​​ങ്കി​​​ലും ത​​​ല​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ത്ത​​​ലി​​​ലു​​​ണ്ട്. ഇ​​​തി​​​നൊ​​​പ്പം ഐ​​​ടി വി​​​ഭാ​​​ഗത്തെ​​​യും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

Tags : KIIFB reorganized

Recent News

Corehub Up