Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Operation

ക​ള്ളാ​ടി ദു​ര​ന്തം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ഖ്യ​മ​ന്ത്രി വി​ല​യി​രു​ത്തി; വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നേ​രി​ട്ട് വി​ല​യി​രു​ത്തി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. നി​ല​വി​ൽ മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം ദു​ര​ന്ത​ഭൂ​മി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ഉ​ട​ൻ ക​ള്ളാ​ടി​യി​ൽ എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​പ​ന്തി​യി​ലു​ണ്ട്. ഇ​തി​നു​പു​റ​മേ തൃ​ശൂ​രി​ൽ നി​ന്നു​ള്ള ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​നെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്. മ​ൺ​കൂ​ന​ക​ൾ വേ​ഗ​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി എ​ട്ട് എ​സ്‌​ക​വേ​റ്റ​റു​ക​ൾ ദു​ര​ന്ത​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യോ യാ​തൊ​രു​വി​ധ അ​ഭാ​വ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

അ​തേ​സ​മ​യം വ​ൻ വീ​ഴ്ച​യാ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തെ മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​റും ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യും നേ​ര​ത്തേ​ത​ന്നെ ക​ർ​ശ​ന ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ക​രാ​റു​കാ​ർ​ക്ക് മ​ണ്ണ് മാ​റ്റാ​ൻ കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ക​രാ​ർ ക​മ്പ​നി​ക​ൾ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ പ​രാ​തി​യും സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജില്ലയിലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Kerala

പ​ഴ​യ​ങ്ങാ​ടി​യി​ലെ "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ​മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കും

ക​ണ്ണൂ​ർ: ആ​ല​പ്പു​ഴ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ന്മാ​ർ മ​ർ​ദി​ച്ച​തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ലെ മർദനത്തി​ന്‍റെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്കെ​എ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് വെ​ള്ള​ച്ചാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​ത്.

2023 ന​വം​ബ​ർ 20 നാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി​യി​ൽ​വ​ച്ച് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സി​പി​എം​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ഹെ​ൽ​മെ​റ്റും ക​മ്പി​വ​ടി​ക​ളും ചെ​ടി​ച്ച​ട്ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് വെ​ള്ള​ച്ചാ​ൽ, കെ​എ​സ്‌യു നേ​താ​വ് സ​ഞ്ജു എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ തേ​ടു​ന്നു​ണ്ട്.

ന​വം​ബ​ർ 21 ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് "ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’മെ​ന്നാ​ണ്.

ച​ലി​ക്കു​ന്ന വ​ണ്ടി​ക്കു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ചാ​ടി​വീ​ണ​പ്പോ​ൾ അ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തെ​ന്ന് ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി വ​ണ്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് ഒ​രു "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ആ​ണെ​ന്നു​മാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ത്ത​രം മാ​തൃ​കാ​പ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ആ​റ് യൂ​ത്ത് കോ​ൺ​ഗ്ര​സ്കെ​എ​സ്യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും കേ​സ് കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി​ഴ​യ​ട​ച്ച് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ന​ട​ത്തി​യ സി​പി​എം​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രി​ൽ അ​ഞ്ചു​പേ​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ കു​റ​ച്ചു ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പു​റ​ത്താ​ണ്. മ​റ്റ് പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്നും സു​ധീ​ഷ് പ​റ​യു​ന്നു.

പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സം​ഭ​വ​ത്തി​ൽ 14 സി​പി​എം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Kerala

മു​ണ്ട​ത്തി​ക്കോ​ട്ട് വീ​ണ്ടും പൊ​ട്ടി​ത്തെ​റി; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ വെ‌​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. അ​തേ​സ​മ​യം സ്ഫോ​ട​ന​മു​ണ്ടാ​യ മു​ണ്ട​ത്തി​ക്കോ​ട് രാ​ത്രി വൈ​കി വീ​ണ്ടും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.

ഇ​തോ‌​ടെ സ​മീ​പ​ത്ത് നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ108 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സു​ക​ൾ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ കു​ള​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി കെ​ടാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്ഫോ​ട​നം ന​ട​ന്ന പാ​ട​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. പ​ല വീ​ടു​ക​ളു​ടെ​യും ജ​ന​ലു​ക​ൾ ത​ക​ർ​ന്നു.

തീ​യ​ണ​ഞ്ഞി​ട്ടും പൊ​ട്ടാ​തെ നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ഇ​പ്പോ​ഴും പ​ല​ഭാ​ഗ​ത്താ​യി ചി​ന്നി​ചി​ത​റി കി​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്തു​ണ്ട്. അ​പ​ക​ടം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

ഇറേനിയന്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനം;ഇന്ത്യന്‍ നാവികസേനയും രംഗത്ത്

കൊ​​​​ച്ചി: ശ്രീ​​​​ല​​​​ങ്ക​​​​ന്‍ തീ​​​​ര​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ര്‍ന്ന ഇ​​​​റേ​​​​നി​​​​യ​​​​ന്‍ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും രം​​​​ഗ​​​​ത്ത്. അ​​​​പ​​​​ക​​​​ട​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​ന പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നു പു​​​​ല​​​​ര്‍ച്ചെ​​​​യാ​​​​ണ് ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള അ​​​​പാ​​​​യ സ​​​​ന്ദേ​​​​ശം കൊ​​​​ളം​​​​ബോ​​​​യി​​​​ലെ മാ​​​​രി​​​​ടൈം റ​​​​സ്‌​​​​ക്യൂ കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ സെ​​​​ര്‍ച്ച് ആ​​​​ന്‍ഡ് റ​​​​സ്‌​​​​ക്യൂ മേ​​​​ഖ​​​​ല​​​​യി​​​​ല്‍, ഗാ​​​​ലെ തീ​​​​ര​​​​ത്തി​​​​ന് 20 നോ​​​​ട്ടി​​​​ക്ക​​​​ല്‍ മൈ​​​​ല്‍ പ​​​​ടി​​​​ഞ്ഞാ​​​​റു മാ​​​​റി​​​​യാ​​​​ണ് ക​​​​പ്പ​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ത​​​​ക​​​​ര്‍ന്ന ക​​​​പ്പ​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യെ​​​​ന്ന മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന മു​​​​ന്‍നി​​​​ര്‍ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ശ്രീ​​​​ല​​​​ങ്ക​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യു​​​​ള്ള ഏ​​​​കോ​​​​പ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ച്ചി​​​​ലി​​​​നാ​​​​യി നാ​​​​ലി​​​​നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ദീ​​​​ര്‍ഘ​​​​ദൂ​​​​ര സ​​​​മു​​​​ദ്രനി​​​​രീ​​​​ക്ഷ​​​​ണ വി​​​​മാ​​​​നം വി​​​​ന്യ​​​​സി​​​​ച്ചു. ജീ​​​​വ​​​​ന്‍ര​​​​ക്ഷാ ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി മ​​​​റ്റൊ​​​​രു വി​​​​മാ​​​​ന​​​​ത്തെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​നാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മെ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഐ​​​​എ​​​​ന്‍എ​​​​സ് ത​​​​രം​​​​ഗി​​​​ണി​​​​യെ ഉ​​​​ട​​​​ന്‍ത​​​​ന്നെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചു.

നാ​​​​ലി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ ക​​​​പ്പ​​​​ല്‍ തെ​​​​ര​​​​ച്ചി​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ര്‍ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഐ​​​​എ​​​​ന്‍എ​​​​സ് ഇ​​​​ക്ഷ​​​​ക് പു​​​​റ​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ല​​​​വി​​​​ല്‍ ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു തെ​​​​ര​​​​ച്ചി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഖ​നി സ്ഫോ​ട​നം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു

ഷി​​​​ല്ലോം​​​​ഗ്: 30 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ഇ​​​​നി​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പു​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ഈ​​​​മാ​​​​സം അ​​​​ഞ്ചി​​​​നാ​​​​ണ് ഈ​​​​സ്റ്റ് ജ​​​​യ​​​​ന്തി​​​​യ ഹി​​​​ൽ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ൽ സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 30 പേ​​​​രി​​​​ൽ 26 പേ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ക്കേ​​​​റ്റ ആ​​​​റു പേ​​​​ർ ഷി​​​​ല്ലോം​​​​ഗി​​​​ലും ആ​​​​സാ​​​​മി​​​​ലെ സി​​​​ൽ​​​​ച്ചാ​​​​റി​​​​ലും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

Kerala

വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി

ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ന് സ​മീ​പം ചാ​ത്ത​ൻ​പാ​റ​യി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി.​തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​രു​ൺ.​എ​സ്.​നാ​യ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ധി​കം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​ന് മു​ൻ​പ് യു​വാ​വ് പു​ല്ലി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ ,മൂ​ല​മ​റ്റം യൂ​ണി​റ്റു​ക​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ഡ് കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ ഇ​തേ സ്ഥ​ല​ത്ത് വീ​ണ് മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up