Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research

Idukki

ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ൽ നേ​ട്ട​വു​മാ​യി ദ​മ്പ​തി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഫി​സി​ക്സി​ലും ബ​യോ​കെ​മി​സ്ട്രി​യി​ലും പി​എ​ച്ച്ഡി നേ​ടി ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ചു. ഡോ. ​അ​ജി​ൻ ജോ​യ് - ഡോ. ​എ​സ്. ന​ന്ദി​നി ദ​ന്പ​തി​ക​ളാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​അ​ജി​ൻ ജോ​യ്, ഇ​ടു​ക്കി മു​ള​കു​വ​ള്ളി ക​ടു​ക​ൻ​മാ​ക്ക​ൽ കെ.​എ. ജോ​യ് (റി​ട്ട. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്) - എ​ൻ.​പി. ജ​യ​മോ​ൾ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ബ​യോ​കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ.​എ​സ്. ന​ന്ദി​നി, തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം, മ​യൂ​രം ചാ​നി സ​നി​ൽ കു​മാ​ർ (ക്ല​സ്റ്റ​ർ മാ​നേ​ജ​ർ, പി​എ​ൻ​ബി മെ​റ്റ്‌​ലൈ​ഫ്), എം.​എ​ൽ. ശാ​ന്തി (എ​സ്ഡി​ഒ, ബി​എ​സ്എ​ൻ​എ​ൽ) ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Business

സീമൗണ്ട് മത്സ്യയിനങ്ങളെ പഠിക്കാന്‍ ആഴക്കടല്‍ ഗവേഷണം

കൊ​​​ച്ചി: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ലെ മ​​​ല​​​ക​​​ളോ​​​ടു (സീ​​​മൗ​​​ണ്ട്) ചേ​​​ര്‍ന്നു കാ​​​ണ​​​പ്പെ​​​ടു​​​ന്ന കൂ​​​ന്ത​​​ല്‍, ക​​​ണ​​​വ, നീ​​​രാ​​​ളി വ​​​ര്‍ഗ​​​യി​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത​​​യും ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​വും പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന ആ​​​ഴ​​​ക്ക​​​ട​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) തു​​​ട​​​ക്ക​​​മി​​​ട്ടു.

കേ​​​ന്ദ്ര ഭൗ​​​മ​​​ശാ​​​സ്ത്ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ര​​​ണ്ടു വ​​​ര്‍ഷം നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന​​​താ​​​ണ് 4.986 കോ​​​ടി രൂ​​​പ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​പ​​​ദ്ധ​​​തി. ഈ ​​​മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ നി​​​ര്‍മി​​​ത​​​ബു​​​ദ്ധി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കും.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഡീ​​​പ് ഓ​​​ഷ്യ​​​ന്‍ മി​​​ഷ​​​ന്‍റെ വെ​​​ര്‍ട്ടി​​​ക്ക​​​ല്‍-3 പ്ര​​​കാ​​​രം സൂ​​​റ​​​ത്‌​​​ക​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട പ​​​ര്യ​​​വേ​​​ക്ഷ​​​ണം ര​​​ണ്ടു ഗ​​​വേ​​​ഷ​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്നു. കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​യാ​​​ന​​​മാ​​​യ എ​​​ഫ്‌​​​വി സി​​​ല്‍വ​​​ര്‍ പോം​​​പാ​​​നോ​​​യി​​​ല്‍ പു​​​റ​​​പ്പെ​​​ട്ട സം​​​ഘം സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ. ​​​ദി​​​വ്യ വി​​​ശ്വം​​​ഭ​​​ര​​​ന്‍റെ​​​യും സ​​​യ​​​ന്‍റി​​​സ്റ്റ് എം. ​​​ക​​​വി​​​ത​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ര്‍വേ ന​​​ട​​​ത്തി. സ​​​മാ​​​ന്ത​​​ര​​​മാ​​​യി കൊ​​​ല്ലം അ​​​ഴീ​​​ക്ക​​​ല്‍ ഹാ​​​ര്‍ബ​​​റി​​​ല്‍ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട സം​​​ഘ​​​ത്തി​​​ന് പ്രി​​​ന്‍സി​​​പ്പ​​​ല്‍ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ. ​​​വി. വെ​​​ങ്കി​​​ടേ​​​ശ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

ആ​​​ഴ​​​ക്ക​​​ട​​​ലി​​​ലെ ഇ​​​ത്ത​​​രം മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ളെ കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​നും അ​​​തു​​​വ​​​ഴി അ​​​വ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നും ഈ ​​​പ​​​ഠ​​​നം സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് ഗ​​​വേ​​​ഷ​​​ണ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഇ​​​ന്‍വ​​​സ്റ്റി​​​ഗേ​​​റ്റ​​​റാ​​​യ ഡോ. ​​​ഗീ​​​ത ശ​​​ശി​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Kerala

ഡോ.​കെ.​ടി. അ​ഗ​സ്റ്റി അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഗ​​​ത്ഭ​ ബ​​​യോ​​​കെ​​​മി​​​സ്ട്രി പ്ര​​​ഫ​​​സ​​​റും പ​​​ണ്ഡി​​​ത​​​നും ക​​​വി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​ടി. അ​​​ഗ​​​സ്റ്റി കു​​​ന്നേ​​​ത്തേ​​​ടം (93) അ​​​ന്ത​​​രി​​​ച്ചു.

സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ര്‍.​​​വ​​​ണ്‍ ജ​​​യ്‌​​​ന​​​ഗ​​​റി​​​ലെ കു​​​ന്ന​​​ത്തേ​​​ടം വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പി​​​എം​​​ജി ലൂ​​​ര്‍​ദ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ പ്രാ​​​ര്‍​ഥ​​​ന​​​ക​​​ള്‍​ക്കു​​​ശേ​​​ഷം നാ​​​ല​​​ഞ്ചി​​​റ സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും.

പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം ബി​​​റ്റ്‌​​​സ് പി​​​ലാ​​​നി​​​യി​​​ല്‍നി​​​ന്നാ​​​ണ് ബ​​​യോ​​​കെ​​​മി​​​സ്ട്രി​​​യി​​​ല്‍ എം​​​എ​​​സ്‌​​​സി​​​യും പി​​​എ​​​ച്ച്‌​​​ഡി​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, നൈ​​​ജീ​​​രി​​​യ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് മൈ​​​ദു​​​ഗു​​​രി എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ലം അ​​​ദ്ദേ​​​ഹം അ​​​ധ്യാ​​​പ​​​ന​​​ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

വെ​​​ളു​​​ത്തു​​​ള്ളി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ല്ലി​​​യം വ​​​ര്‍​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ഔ​​​ഷ​​​ധ​​​ഗു​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്‍​നി​​​ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഡോ. ​​​അ​​​ഗ​​​സ്റ്റി. 150ല​​​ധി​​​കം ശാ​​​സ്ത്ര പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം 14 ഗ​​​വേ​​​ഷ​​​ക​​​ര്‍​ക്ക് പി​​​എ​​​ച്ച്ഡി​​​ക്ക് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 2020ല്‍ ​​​സ്റ്റാ​​​ന്‍​ഫോ​​​ര്‍​ഡ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ലോ​​​ക​​​ത്തി​​​ലെ മി​​​ക​​​ച്ച ര​​​ണ്ടു ശ​​​ത​​​മാ​​​നം ശാ​​​സ്ത്ര​​​ജ്ഞ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍, ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി സൈ​​​റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹ​​​വും ഉ​​​ള്‍​പ്പെ​​​ട്ടി​​​രു​​​ന്നു.

കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ന്‍​സ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ അ​​​ദ്ദേ​​​ഹം പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ലുമ്നി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ അ​​​തീ​​​വ താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം, പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​ക​​​വ​​​ലി നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​വും ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍, ക​​​വി​​​ത​​​ക​​​ള്‍, ച​​​രി​​​ത്ര​​​ര​​​ച​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടു. ദീ​​പി​​ക​​യി​​ൽ ഒ​​ട്ടേ​​റെ ലേ​​ഖ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​​ട​​​പ്ലാ​​​മ​​​റ്റം കാ​​​രു​​​വേ​​​ലി​​​ല്‍ കു​​​ടും​​​ബാം​​​ഗം ആ​​​ലീ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ള്‍: തോ​​​മ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍ (റി​​​ട്ട. ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്). ജോ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് (മു​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍, കേ​​​ര​​​ള കൃ​​​ഷി വ​​​കു​​​പ്പ്), ഡോ. ​​​പോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​സി​​​സി​​​യി​​​ലെ സ​​​ര്‍​ജി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗം മു​​​ന്‍ മേ​​​ധാ​​​വി). മ​​​രു​​​മ​​​ക്ക​​​ള്‍: ജി​​​ജി (മാ​​​മ്പി​​​ള്ളി, തൃ​​​ശൂ​​​ര്‍), ഡോ. ​​​ജാ​​​സ്മി​​​ന്‍ (മാ​​​രേ​​​ട്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഡോ. ​​​റെ​​​ജി (ഓ​​​ലി​​​ക്ക​​​ല്‍, ഭ​​​ര​​​ണ​​​ങ്ങാ​​​നം).

 

Special News

ഈ പ്രപഞ്ചത്തിൽ മനുഷ്യൻ തനിച്ചല്ല! ആ 100 സിഗ്നലുകൾ അന്യഗ്രഹ ജീവികളുടേതോ?

കലി​ഫോ​ര്‍​ണി​യ: ന​​ക്ഷ​ത്ര​ നി​ബി​ഡ​മാ​യ ആ​കാ​ശ​ത്തേ​ക്ക് നോ​ക്കു​മ്പോ​ള്‍ എ​ന്നെ​ങ്കി​ലും ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ, ഈ ​പ്ര​പ​ഞ്ച​ത്തി​ല്‍ മനുഷ്യൻ ‌ത​നി​ച്ചാ​ണോ എ​ന്ന്? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം തേ​ടി മ​നു​ഷ്യകുലം ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു SETI@Home. നീ​ണ്ട 21 വ​ര്‍​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും ഡാ​റ്റാ വി​ശ​ക​ല​ന​ങ്ങ​ള്‍​ക്കും ശേ​ഷം, അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ തെ​ളി​വു​ക​ള്‍​ക്കാ​യി ശേ​ഖ​രി​ച്ച 1200 കോ​ടി സി​ഗ്‌​ന​ലു​ക​ളെ വി​ശ​ക​ല​നം ചെ​യ്തു നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ര്‍.

എ​ന്താ​ണ് SETI@home?

1999ല്‍ ​കലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ബെ​ര്‍​ക്ക്‌​ലി) ഗ​വേ​ഷ​ക​ര്‍ ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ​യാ​ണ് ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​ത്. പ്യൂ​ര്‍​ട്ടോ റി​ക്കോ​യി​ലെ വി​ഖ്യാ​ത​മാ​യ അ​റെ​സി​ബോ റേ​ഡി​യോ ടെ​ലി​സ്‌​കോ​പ്പ് ശേ​ഖ​രി​ക്കു​ന്ന ഭീ​മ​മാ​യ ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സൂ​പ്പ​ര്‍ ക​മ്പ്യൂ​ട്ട​റു​ക​ള്‍​ക്കു പ​ക​രം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​ഴ്‌​സ​ണ​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളെ ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കോ​ര്‍​ത്തി​ണ​ക്കി. സ​ന്ന​ദ്ധ​സേ​വ​ക​ര്‍ അ​വ​രു​ടെ കംപ്യൂ​ട്ട​റു​ക​ളി​ല്‍ ഒ​രു സോ​ഫ്റ്റ്‌വെയ​ര്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു, അ​തു ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള ത​രം​ഗ​ങ്ങ​ളെ ത​രം​തി​രി​ച്ചു.

1200 കോ​ടി​യി​ല്‍നി​ന്ന് 100ലേ​ക്ക്

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ 1200 കോ​ടി​യി​ല​ധി​കം -സി​ഗ്‌​ന​ലു​ക​ള്‍- ഈ ​പ്രോ​ജ​ക്ടി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു. പ്രോ​ജ​ക്ട് കോ-​ഫൗ​ണ്ട​ര്‍ ഡേ​വി​ഡ് ആ​ന്‍​ഡേ​ഴ്‌​സന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍- ആ​കാ​ശ​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക കോ​ണി​ല്‍​നി​ന്നും ഒ​രു നി​ശ്ചി​ത ഫ്രീ​ക്വ​ന്‍​സി​യി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ ഊ​ര്‍​ജ​സ്‌​ഫോ​ട​ന​ങ്ങ​ള്‍- ആ​യി​രു​ന്നു ഇ​വ. നി​ല​വി​ല്‍ ഭീ​മ​മാ​യ ഡാ​റ്റ​യെ അ​രി​ച്ചു​പെ​റു​ക്കി ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 100 സി​ഗ്‌​ന​ലു​ക​ളി​ലേ​ക്ക് ഗ​വേ​ഷ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ അ​ന്യ​ഗ്ര​ഹ​ജീ​വന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണോ എ​ന്നു വീ​ണ്ടും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

വെ​ല്ലു​വി​ളി​ക​ള്‍

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ള്‍ അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ ഭൂ​മി​യി​ലെ റേ​ഡി​യോ ത​രം​ഗ​ങ്ങ​ളി​ൽനി​ന്നും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​യാ​സ​ക​ര​മാ​യ ജോ​ലി​യാ​ണ്. ന​മ്മ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മു​ത​ല്‍ സാ​റ്റ​ലൈ​റ്റു​ക​ള്‍ വ​രെ ബ​ഹി​രാ​കാ​ശ സി​ഗ്‌​ന​ലു​ക​ളെ വ​ഴി​തെ​റ്റി​ക്കാം. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ​ഹാ​യ​മു​ണ്ടെ​ങ്കി​ലും ഓ​രോ സി​ഗ്‌​ന​ലും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്. എ​ന്നാ​ല്‍, ഭാ​വി​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഒ​രു പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ ഈ ​പ്രോ​ജ​ക്ടി​നു സാ​ധി​ച്ചു...- ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു.

ഭാ​വി​യി​ലേ​ക്കു​ള്ള വാ​തി​ല്‍

ന​മ്മ​ള്‍ ഒ​രു​പ​ക്ഷേ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നു വ​രി​ല്ല, പ​ക്ഷേ, ബ​ഹി​രാ​കാ​ശ​ത്തെ നി​ശ​ബ്ദ​ത​യി​ല്‍​നി​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ഒ​രു സ​ന്ദേ​ശം വ​ന്നാ​ല്‍ അ​തു തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ന​മ്മ​ള്‍ വി​ക​സി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​മ​ഹാ​പ്ര​പ​ഞ്ച​ത്തി​ല്‍ ന​മ്മ​ള്‍ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന വി​ശ്വാ​സ​ത്തിനു ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ ന​ല്‍​കാ​ന്‍ ഗ​വേ​ഷ​ണ​ത്തി​നു ക​ഴി​ഞ്ഞെ​ന്നും ശാ​സ്ത്ര​ലോ​കം പ​റ​യു​ന്നു.

International

വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ മൂ​ന്നുപേ​ര്‍​ക്ക്; പു​ര​സ്കാ​രം രോ​ഗ​പ്ര​തി​രോ​ധ​ശേഷിയുമായി ബന്ധപ്പെട്ട ഗ​വേ​ഷ​ണ​ത്തി​ന്

സ്റ്റോ​ക്ഹോം: 2025ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് മൂ​ന്നു പേ​ർ അ​ര്‍​ഹ​രാ​യി. യു​എ​സ് ഗ​വേ​ഷ​ക​രാ​യ മാ​രി ഇ. ​ബ്ര​ൻ​കോ​വ്, ഫ്രെ​ഡ് റാം​സ്ഡെ​ൽ, ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക ഷി​മോ​ൺ സാ​കാ​ഗു​ച്ചി എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

ശ​രീ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ൽ നി​ന്ന് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ത​ട​യു​ന്ന പെ​രി​ഫ​റ​ൽ ഇ​മ്യൂ​ൺ ടോ​ള​റ​ൻ​സ് സം​ബ​ന്ധി​ച്ച വ​ഴി​ത്തി​രി​വാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് നൊ​ബേ​ൽ. നൊ​ബേ​ല്‍ അ​സം​ബ്ലി​യാ​ണ് പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വാ​ല​ന്‍​ബെ​ര്‍​ഗ്‌​സ​ലേ​നി​ലു​ള്ള ക​രോ​ലി​ന്‍​സ്‌​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

മേ​രി ഇ. ​ബ്ര​ൺ​കോ​വ് സി​യാ​റ്റി​ലി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​യാ​ണ്. ഫ്രെ​ഡ് റാം​സ്ഡെ​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ സൊ​നോ​മ ബ​യോ​തെ​റാ​പ്യൂ​ട്ടി​ക്സ് സ്ഥാ​പ​ക​നും ഷി​മോ​ൺ സാ​കാ​ഗു​ച്ചി ജ​പ്പാ​നി​ലെ ഒ​സാ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നു​മാ​ണ്.

അ​തേ​സ​മ​യം, മ​റ്റു മേ​ഖ​ല​ക​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. ചൊ​വ്വാ​ഴ്ച ഭൗ​തി​ക​ശാ​സ്ത്രം, ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്രം, വ്യാ​ഴാ​ഴ്ച സാ​ഹി​ത്യം, വെ​ള്ളി​യാ​ഴ്ച സ​മാ​ധാ​നം, ശ​നി​യാ​ഴ്ച സാ​മ്പ​ത്തി​ക ശാ​സ്ത്രം എ​ന്നീ നൊ​ബേ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്വ​ര്‍​ണ മെ​ഡ​ല്‍, 13.31 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എ​ന്നി​വ​യാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​വ​ര്‍​ക്ക് ല​ഭി​ക്കു​ക.

Latest News

Corehub Up