x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ട്ട്ബു​ക്ക് എ​ൽ​എം ഇ​നി 'ജെ​മി​നി നോ​ട്ട്ബു​ക്ക്', പു​തി​യ എ​ഐ ഫീ​ച്ച​റു​ക​ളും

ടെക് ഡെസ്ക്
Published: July 21, 2026 10:10 AM IST | Updated: July 21, 2026 10:10 AM IST

നോ​ട്ട്ബു​ക്ക് എ​ൽ​എം

ജ​ന​പ്രി​യ എ​ഐ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​യ നോ​ട്ട്ബു​ക്ക് എ​ൽ​എ​മ്മി​ന്‍റെ പേ​ര് 'ജെ​മി​നി നോ​ട്ട്ബു​ക്ക്' എ​ന്ന് മാ​റ്റി ഗൂ​ഗി​ൾ. ത​ങ്ങ​ളു​ടെ എ​ഐ സേ​വ​ന​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗൂ​ഗി​ളി​ന്‍റെ പു​തി​യ നീ​ക്കം. പേ​രും ലോ​ഗോ​യും മാ​റു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ല​വി​ലു​ള്ള നോ​ട്ട്ബു​ക്കു​ക​ൾ, സേ​വ് ചെ​യ്ത വി​വ​ര​ങ്ങ​ൾ, മ​റ്റ് ഫീ​ച്ച​റു​ക​ൾ എ​ന്നി​വ​യ്ക്ക് യാ​തൊ​രു മാ​റ്റ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും പ്രോ​ജ​ക്റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും ഗൂ​ഗി​ൾ അ​റി​യി​ച്ചു.

2023ലെ ​ഗൂ​ഗി​ൾ ഐ​ഓ സ​മ്മേ​ള​ന​ത്തി​ൽ 'പ്രോ​ജ​ക്റ്റ് ടെ​യി​ൽ​വി​ൻ​ഡ്' എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​ഫീ​ച്ച​റി​ന് നി​ല​വി​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി മൂ​ന്ന് കോ​ടി​യി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. ഇ​നി​മു​ത​ൽ പ്രാ​ദേ​ശി​ക ഉ​പ​ക​ര​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ എ​ഐ​ക്ക് കോ​ഡു​ക​ൾ എ​ഴു​താ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും, ഡാ​റ്റാ​സെ​റ്റു​ക​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും, സ​ങ്കീ​ർ​ണ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ന​ട​ത്താ​നും സാ​ധി​ക്കും.

മു​ൻ​പ് ഗൂ​ഗി​ൾ എ​ഐ അ​ൾ​ട്രാ വ​രി​സം​ഖ്യാ​ക്കാ​ർ​ക്കും ഗൂ​ഗി​ൾ വ​ർ​ക്ക്‌​സ്‌​പേ​സ് ബി​സി​ന​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും മാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് സേ​വ​നം വ​രും ആ​ഴ്ച​ക​ളി​ൽ ഗൂ​ഗി​ൾ എ​ഐ പ്രോ ​വ​രി​സം​ഖ്യാ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കും. ഗൂ​ഗി​ൾ സെ​ർ​ച്ചി​ലെ എ​ഐ മോ​ഡി​ലേ​ക്ക് ജെ​മി​നി നോ​ട്ട്ബു​ക്ക് നേ​രി​ട്ട് സം​യോ​ജി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

ഇ​തു​വ​ഴി വെ​ബ് സെ​ർ​ച്ച് ന​ട​ത്തു​മ്പോ​ൾ ത​ന്നെ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും വി​വ​ര​ങ്ങ​ൾ ത​യാ​റാ​ക്കാ​നും സാ​ധി​ക്കും. ജ​ന​റേ​റ്റീ​വ് എ​ഐ രം​ഗ​ത്ത് മ​ത്സ​രം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ എ​ഐ ഉ​ത്പ്പ​ന്ന​ങ്ങ​ളെ​ല്ലാം 'ജെ​മി​നി' എ​ന്ന ബ്രാ​ൻ​ഡി​ന് കീ​ഴി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

Tags : technology notebooklm gemininotebook research

Recent News

Corehub Up