x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വീ​റ്റു​ക​ൾ കോ​പ്പി​യ​ടി​ച്ച് പ​ണ​മു​ണ്ടാ​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക, മൂ​ന്നി​ര​ട്ടി വേ​ഗ​ത​യി​ൽ ഇ​നി ക​ള്ള​ത്ത​രം പൊ​ളി​യും; ഗ്രോ​ക്ക് എ​ഐ​യു​മാ​യി എ​ക്സ് കൈ​കോ​ർ​ക്കു​ന്നു

ടെക് ഡെസ്ക്
Published: July 17, 2026 04:02 PM IST | Updated: July 17, 2026 04:02 PM IST

എക്സ് ലോഗോ

സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സ് ത​ങ്ങ​ളു​ടെ ക​ൺ​ഡ​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ​ക്കു​ള്ള മോ​ണി​റ്റൈ​സേ​ഷ​ൻ നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. മ​റ്റു​ള്ള​വ​രു​ടെ പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും അ​നു​വാ​ദ​മി​ല്ലാ​തെ പ​ക​ർ​ത്തി പ​ണ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കും, വ്യാ​ജ​മാ​യി എ​ൻ​ഗേ​ജ്‌​മെ​ന്‍റ് കൂ​ട്ടു​ന്ന​വ​ർ​ക്കു​മെ​തി​രെ​യാ​ണ് എ​ക്സി​ന്‍റെ പു​തി​യ നീ​ക്കം. ഇ​തി​നാ​യി ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ 'ഗ്രോ​ക്ക്' മോ​ഡ​ലാ​ണ് എ​ക്സ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ഗ്രോ​ക്ക് എ​ഐ മോ​ഡ​ലി​ന് മു​ൻ​പ​ത്തെ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വേ​ഗ​ത​യി​ൽ കോ​പ്പി​യ​ടി​ച്ച പോ​സ്റ്റു​ക​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് എ​ക്സ് വ്യ​ക്ത​മാ​ക്കി. മോ​ഷ്ടി​ക്ക​പ്പെ​ട്ട വീ​ഡി​യോ​ക​ൾ മാ​ത്ര​മ​ല്ല, വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​കു​ന്ന ടെ​ക്സ്റ്റ് പോ​സ്റ്റു​ക​ൾ ക്രെ​ഡി​റ്റ് ന​ൽ​കാ​തെ റീ​പോ​സ്റ്റ് ചെ​യ്താ​ലും ഈ ​എ​ഐ സം​വി​ധാ​നം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തും.

യ​ഥാ​ർ​ഥ വീ​ഡി​യോ​ക​ളി​ൽ വാ​ട്ട​ർ​മാ​ർ​ക്കോ, സ്വ​ന്തം ഇ​ൻ​ട്രോ​യോ , മ​റ്റ് എ​ഡി​റ്റി​ങ്ങു​ക​ളോ ചേ​ർ​ത്ത് സ്വ​ന്ത​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ഇ​നി ര​ക്ഷ​യു​ണ്ടാ​കി​ല്ല. ഇ​ത്ത​രം പോ​സ്റ്റു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന വ്യൂ​സ് എ​ഐ തി​രി​ച്ച​റി​യും.

മ​റ്റു​ള്ള​വ​രു​ടെ പോ​സ്റ്റു​ക​ൾ മോ​ഷ്ടി​ച്ച് പ​ങ്കു​വെ​ക്കു​ന്ന പോ​സ്റ്റു​ക​ളി​ൽ നി​ന്നു​ള്ള പ​ര​സ്യ​വ​രു​മാ​നം ഇ​നി മു​ത​ൽ ആ ​പോ​സ്റ്റു​ക​ളു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കു​മെ​ന്ന് എ​ക്സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ പ​രി​ശോ​ധ​ന​യി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട 1.5 ദ​ശ​ല​ക്ഷം പോ​സ്റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും, ഇ​തി​ലൂ​ടെ ല​ഭി​ച്ച 1 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 8.3 കോ​ടി​യി​ല​ധി​കം രൂ​പ) തു​ക യ​ഥാ​ർ​ഥ ക്രി​യേ​റ്റ​ർ​മാ​രി​ലേ​ക്ക് എ​ക്സ് തി​രി​ച്ചു​വെ​ച്ച​താ​യും എ​ക്സി​ന്‍റെ പ്രൊ​ഡ​ക്ട് ഹെ​ഡ് നി​കി​ത ബി​യ​ർ വെ​ളി​പ്പെ​ടു​ത്തി.

'ഫോ​ളോ ചെ​യ്താ​ൽ തി​രി​ച്ചു ഫോ​ളോ ചെ​യ്യാം' തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി കൃ​ത്രി​മ​മാ​യി ലൈ​ക്കു​ക​ളും ക​മ​ന്‍റു​ക​ളും കൂ​ട്ടു​ന്ന അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. മൂ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ഇ​ത്ത​ര​ത്തി​ലു​ള്ള എ​ൻ​ഗേ​ജ്‌​മെ​ന്‍റ്  ട്രി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക്രി​യേ​റ്റ​ർ​മാ​രെ എ​ക്സി​ന്‍റെ റ​വ​ന്യൂ ഷെ​യ​റി​ങ് പ്രോ​ഗ്രാ​മി​ൽ നി​ന്നും സ്ഥി​ര​മാ​യി പു​റ​ത്താ​ക്കും.

കൂ​ടാ​തെ ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.ഇ​തു​കൂ​ടാ​തെ എ​ഐ അ​ധി​ഷ്ഠി​ത സ്പാ​മു​ക​ളും ബോ​ട്ടു​ക​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും എ​ക്സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മി​നി​റ്റി​ൽ 208 ബോ​ട്ടു​ക​ളെ വ​രെ നി​ല​വി​ൽ എ​ക്സ് ക​ണ്ടെ​ത്തി സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്നു​ണ്ട്. ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക്, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും സ​മാ​ന​മാ​യ എ​ഐ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, കോ​പ്പി​യ​ടി ത​ട​യു​ന്ന​തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് പു​തി​യ അ​പ്‌​ഡേ​റ്റി​ലൂ​ടെ എ​ക്സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : technology x contenttheft posts

Recent News

Corehub Up