x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി മുതൽ നേരിട്ട് സംസാരിച്ച് പാട്ടുകൾ ആവശ്യപ്പെടാം, പു​ത്ത​ൻ എ​ഐ ഫീ​ച്ച​റുമായി​ സ്പോ​ട്ടി​ഫൈ

ടെക് ഡെസ്ക്
Published: July 16, 2026 12:54 PM IST | Updated: July 16, 2026 12:54 PM IST

ടോക് ടു സ്പോട്ടിഫൈ

മ്യൂ​സി​ക് സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ സ്പോ​ട്ടി​ഫൈ ത​ങ്ങ​ളു​ടെ പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​ത്ത​ൻ എ​ഐ അ​സി​സ്റ്റ​ന്‍റ് ഫീ​ച്ച​റാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്പോ​ട്ടി​ഫൈ ആ​പ്പു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള പാ​ട്ടു​ക​ൾ, പോ​ഡ്‌​കാ​സ്റ്റു​ക​ൾ, ഓ​ഡി​യോ​ബു​ക്കു​ക​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കാ​നും സാ​ധി​ക്കും.

ആ​പ്പി​ലെ ഹോം ​സ്ക്രീ​ൻ, നൗ ​പ്ലെ​യിം​ഗ് സ്ക്രീ​ൻ എ​ന്നി​വ​യി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ഈ ​ഫീ​ച്ച​ർ ഒ​രു പേ​ഴ്സ​ണ​ൽ ഓ​ഡി​യോ അ​സി​സ്റ്റ​ന്‍റി​നെ​പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ടൈ​പ്പ് ചെ​യ്തോ സം​സാ​രി​ച്ചോ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും, ഫോ​ളോ-​അ​പ്പ് ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ കൃ​ത്യ​മാ​യി ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

ഈ ​പു​തി​യ എ​ഐ അ​സി​സ്റ്റ​ന്‍റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ ഗാ​യ​ക​രു​ടെ പാ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​നാ​കും. പാ​ട്ടു​ക​ളു​ടെ വേ​ഗ​ത കൂ​ട്ടാ​നോ, പു​തി​യ റി​ലീ​സു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കാ​നോ തു​ട​ർ​ന്നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടാം. ഇ​തു​കൂ​ടാ​തെ നി​ല​വി​ൽ പ്ലേ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ട്ടി​ന്‍റെ റി​ലീ​സ് വ​ർ​ഷം, ജോ​ണ​ർ, അ​തി​ന് പി​ന്നി​ലെ പ്ര​ചോ​ദ​നം എ​ന്നി​വ ചോ​ദി​ച്ച​റി​യാ​നും സാ​ധി​ക്കും.

പാ​ട്ടു​ക​ൾ സേ​വ് ചെ​യ്യാ​നും, ക്യൂ​വി​ലേ​ക്ക് ചേ​ർ​ക്കാ​നും, പു​തി​യ ആ​ർ​ട്ടി​സ്റ്റു​ക​ളെ ഫോ​ളോ ചെ​യ്യാ​നും വെ​റു​തെ സം​സാ​രി​ച്ചു​കൊ​ണ്ട് ത​ന്നെ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. പാ​ട്ടു​ക​ൾ​ക്ക് പു​റ​മെ പോ​ഡ്‌​കാ​സ്റ്റു​ക​ൾ​ക്കും ഓ​ഡി​യോ​ബു​ക്കു​ക​ൾ​ക്കും ഈ ​ഫീ​ച്ച​ർ ബാ​ധ​ക​മാ​ണ്. ഒ​രു പ്ര​ത്യേ​ക എ​ഴു​ത്തു​കാ​ര​ന്‍റെ മ​റ്റ് പു​സ്ത​ക​ങ്ങ​ൾ ക​ണ്ടെ​ത്താ​നോ, ഒ​രേ അ​തി​ഥി പ​ങ്കെ​ടു​ത്ത വി​വി​ധ പോ​ഡ്‌​കാ​സ്റ്റ് എ​പ്പി​സോ​ഡു​ക​ൾ തെ​ര​യാ​നോ ഇ​ത് സ​ഹാ​യി​ക്കും.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ൻ​കാ​ല ലി​സ​ണിം​ഗ് ഹി​സ്റ്റ​റി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ, ഒ​രു പ്ര​ത്യേ​ക ഗാ​നം ആ​ദ്യ​മാ​യി എ​പ്പോ​ഴാ​ണ് പ്ലേ ​ചെ​യ്ത​തെ​ന്നോ, ഈ ​അ​ടു​ത്തി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട ജോ​ണ​റു​ക​ൾ ഏ​താ​ണെ​ന്നോ കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രാ​ൻ ഈ ​എ​ഐ​ക്ക് സാ​ധി​ക്കും.

സ്പോ​ട്ടി​ഫൈ ആ​ദ്യ​മാ​യ​ല്ല ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​പ്പി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ താ​ല്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് പാ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ഒ​രു എ​ഐ വോ​യ്‌​സ് വ​ഴി അ​വ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ‘എ​ഐ ഡി​ജെ’ ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​ണ്.

കൂ​ടാ​തെ, എ​ഴു​തി ന​ൽ​കു​ന്ന മൂ​ഡി​നും ആ​ക്റ്റി​വി​റ്റി​ക്കും അ​നു​സ​രി​ച്ച് പ്ലേ​ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന ‘എ​ഐ പ്ലേ​ലി​സ്റ്റ്’ ഫീ​ച്ച​റും സ്പോ​ട്ടി​ഫൈ മു​ൻ​പ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭാ​ഷ​ണ എ​ഐ ഫീ​ച്ച​ർ പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് സ്പോ​ട്ടി​ഫൈ ല​ഭ്യ​മാ​ക്കി തു​ട​ങ്ങു​ക.

Tags : technology artificialintelligence spotify talktospotify premiumfeature

Recent News

Corehub Up