x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ൾ 'എ​ഐ മോ​ഡി​ൽ' യൂ​ട്യൂ​ബ് മ്യൂ​സി​ക് ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ആ​പ്പു​ക​ൾ; ഇ​ൻ​സ്റ്റാ​കാ​ർ​ട്ടും കാ​ൻ​വ​യും ഇ​നി കൈ​യെ​ത്തും ദൂ​ര​ത്ത്

ടെക് ഡെസ്ക്
Published: July 21, 2026 09:52 AM IST | Updated: July 21, 2026 09:52 AM IST

ഗൂഗിൾ എഐ മോഡ്

ഗൂ​ഗി​ളി​ന്‍റെ എ​ഐ അ​ധി​ഷ്ഠി​ത സെ​ർ​ച്ച് അ​നു​ഭ​വ​മാ​യ 'എ​ഐ മോ​ഡി​ൽ' കൂ​ടു​ത​ൽ തേ​ഡ് പാ​ർ​ട്ടി ആ​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ഗൂ​ഗി​ൾ. യൂ​ട്യൂ​ബ് മ്യൂ​സി​ക് , ക്യാ​ൻ​വ , ഇ​ൻ​സ്റ്റാ​കാ​ർ​ട്ട് തു​ട​ങ്ങി​യ ആ​പ്പു​ക​ളാ​ണ് പു​തി​യ​താ​യി ഇ​തി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

സെ​ർ​ച്ച് ഇ​ന്‍റ​ർ​ഫേ​സ് വി​ട്ടു​പോ​കാ​തെ ത​ന്നെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ അ​പ്ഡേ​റ്റ്. നി​ല​വി​ൽ യു​എ​സി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​പ്പു​ക​ൾ എ​ഐ മോ​ഡി​ലേ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള ഗാ​ന​ങ്ങ​ളു​ടെ പ്ലേ​ലി​സ്റ്റു​ക​ൾ എ​ഐ മോ​ഡി​ലൂ​ടെ നേ​രി​ട്ട് നി​ർ​മി​ച്ച് യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ലേ​ക്ക് സേ​വ് ചെ​യ്യാം.അ​തു​പോ​ലെ പ്ര​സ​ന്‍റേ​ഷ​നു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഡി​സൈ​നു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ക്യാ​ൻ​വ ടെം​പ്ലേ​റ്റു​ക​ൾ എ​ഐ വ​ഴി എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താം.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഗ്രോ​സ​റി ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കാ​നും ഇ​ൻ​സ്റ്റാ​കാ​ർ​ട്ട് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് ഇ​ൻ​സ്റ്റാ​കാ​ർ​ട്ട് കാ​ർ​ട്ടി​ലേ​ക്ക് ചേ​ർ​ക്കാ​നും സാ​ധി​ക്കും.

ജെ​മി​നി 3 എ​ഐ മോ​ഡ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി 2025ൽ ​അ​വ​ത​രി​പ്പി​ച്ച 'എ​ഐ മോ​ഡ്' വെ​റു​മൊ​രു സെ​ർ​ച്ച് എ​ഞ്ചി​ൻ എ​ന്ന​തി​ലു​പ​രി ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ചെ​യ്തു​ത​രു​ന്ന വി​ശ്വ​സ്ത​നാ​യ ഡി​ജി​റ്റ​ൽ അ​സി​സ്റ്റ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : technology googleai apps

Recent News

Corehub Up