പ്രതീകാത്മക ചിത്രം
ലോകത്ത് ഏറ്റവും കൂടുതൽ ChatGPT ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്ന് OpenAI മേധാവി സാം ആൾട്ട്മാൻ.
പ്രശസ്ത പോഡ്കാസ്റ്റർ രാജ് ഷമാനിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.സാം ആൾട്ട്മാൻ പറഞ്ഞത് ഇങ്ങനെ:"ഇന്ത്യയാണ് ഞങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ്. അമേരിക്കയേക്കാൾ കൂടുതൽ ChatGPT ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. ഇവിടെ അതിവേഗം വളരുകയാണ്."ഇന്ത്യക്കാരുടെ 'Builder Energy' ആണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കകാർ AIയെ സംശയത്തോടെ കാണുമ്പോൾ, ഇന്ത്യക്കാർ AI ഉപയോഗിച്ച് ബിസിനസ് കെട്ടിപ്പടുക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും ശ്രമിക്കുകയാണെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.
വേഗത്തിൽ വളരുന്ന, സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങൾ AIയെ കൂടുതൽ സ്വാഗതം ചെയ്യുന്നു" എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.ഇന്ത്യയിൽ ഇപ്പോൾ ആഴ്ചയിൽ പത്തു കോടിയിലധികം ആളുകൾ ChatGPT ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വിദ്യാർത്ഥികളാണ് ഇതിൽ ഏറ്റവും മുന്നിൽ.