x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16,000​ പേ​ർ​ക്ക് 200 കോ​ടി രൂ​പ​യു​ടെ വാ​യ്പ: മ​ന്ത്രി തു​ള​സി

വെബ്ഡെസ്ക്
Published: July 22, 2026 01:46 AM IST | Updated: July 22, 2026 01:46 AM IST

മ​​​ന്ത്രി കെ.എ. തു​​​ള​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​വി​​​ധ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​യ ‘സ​​​മ​​​ഗ്ര 2026’ 23ന് ​​​കൊ​​​ച്ചി പ​​​ള്ളു​​​രു​​​ത്തി എ​​​സ്.​​​എ​​​ൻ. ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​പി​​​ന്നാ​​​ക്ക ക്ഷേ​​​മ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​കെ 31 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ മൂ​​​ന്ന് പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.എ. തു​​​ള​​​സി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 100 ദി​​​വ​​​സ​​​ത്തി​​​ന​​​കം 16,000 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 200 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും. ച​​​ട​​​ങ്ങി​​​ൽ വി​​​പ​​​ണി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​സൃ​​​ത​​​മാ​​​യി രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത പു​​​തി​​​യ ക്ഷേ​​​മ വാ​​​യ്പാ​​​പ​​​ദ്ധ​​​തി​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കും.

വ​​​നി​​​താ ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി പ​​​ലി​​​ശ​​​ര​​​ഹി​​​ത സൂ​​​ക്ഷ്മ​​​ചെ​​​റു​​​കി​​​ട സം​​​രം​​​ഭ വാ​​​യ്പ​​​യാ​​​യ ‘പ്രി​​​യ​​​ദ​​​ർ​​​ശി​​​നി’ പ​​​ദ്ധ​​​തി​​​യും സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്കാ​​​യു​​​ള്ള ‘സീ​​​നി​​​യ​​​ർ സെ​​​ക്യു​​​ർ’ വാ​​​യ്പാ പ​​​ദ്ധ​​​തി​​​യും ച​​​ട​​​ങ്ങി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും.

Tags : MinisterTulsi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Samagra2026

Recent News

Corehub Up