x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി ഓ​ഫ്‌​ലൈ​നാ​യും യു​പി​ഐ പേ​യ്‌​മെ​ന്‍റ്, എ​ൻ​എ​ഫ്‌​സി സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി യു​പി​ഐ

ടെക് ഡെസ്ക്
Published: July 21, 2026 03:07 PM IST | Updated: July 21, 2026 03:07 PM IST

യുപിഐ

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​തെ ത​ന്നെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ ഫീ​ച്ച​ർ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കാ​ൻ യു​പി​ഐ ഒ​രു​ങ്ങു​ന്നു. റേ​ഞ്ചി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലോ, വി​മാ​ന​ത്തി​ലോ, അ​ണ്ട​ർ​ഗ്രൗ​ണ്ട് ട​ണ​ലു​ക​ളി​ലോ ആ​യി​രി​ക്കു​മ്പോ​ൾ പോ​ലും മ​റ്റൊ​രു ഉ​പ​ക​ര​ണ​ത്തി​ലേ​ക്കോ മ​ർ​ച്ച​ന്‍റി​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ ടെ​ർ​മി​ന​ലി​ലേ​ക്കോ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​തെ പണം കൈ​മാ​റാ​ൻ സാ​ധി​ക്കും.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ബ്ലൂ​ടൂ​ത്തി​നേ​ക്കാ​ൾ വേ​ഗ​ത​യേ​റി​യ​തും സു​ര​ക്ഷി​ത​വു​മാ​യ 'നി​യ​ർ ഫീ​ൽ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ' സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഓ​ഫ്‌ലൈൻ മ​ർ​ച്ച​ന്‍റ് ടെ​ർ​മി​ന​ലു​ക​ളി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക. ഈ ​സം​വി​ധാ​നം വ​ഴി പ​ര​മാ​വ​ധി 2,000 രൂ​പ വ​രെ ഒ​റ്റ​ത്ത​വ​ണ​യാ​യി കൈ​മാ​റാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ദ്യം ഇ​ന്‍റ​ർ‌​നെ​റ്റ് സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ യു​പി​ഐ ലൈ​റ്റ്, എ​ന്ന ഡി​ജി​റ്റ​ൽ വാ​ല​റ്റി​ലേ​ക്ക് പ​ണം ലോ​ഡ് ചെ​യ്യ​ണം. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് ഈ ​വാ​ല​റ്റ് ബാ​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച് യു​പി​ഐ പി​ൻ ടൈ​പ്പ് ചെ​യ്യാ​തെ ത​ന്നെ എ​ൻ​എ​ഫ്സി വ​ഴി ഇ​ട​പാ​ട് ന​ട​ത്താം.

ഇ​തി​നാ​യി യു​പി​ഐ നി​യ​ന്ത്രി​ക്കു​ന്ന നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഉ​പ​ക​ര​ണ നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും.

നി​ല​വി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​തെ പ​ണ​മ​ട​യ്ക്കാ​ൻ *99# എ​ന്ന യു​എ​സ്എ​സ്ഡി കോ​ഡും, യു​പി​ഐ 123പേ ​വോ​യി​സ് കോ​ൾ എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ഇ​വ​യ്ക്ക് ജി​എ​സ്എം സി​ഗ്ന​ലോ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കോ ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ ഉ​ട​ൻ വ​രു​ന്ന എ​ൻ​എ​ഫ്സി ഫീ​ച്ച​റി​ന് യാ​തൊ​രു​വി​ധ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ​യോ സിം ​സി​ഗ്ന​ലി​ന്‍റെ​യോ ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ളു​ടെ ഫോ​ണി​ൽ എ​ൻ​എ​ഫ്സി സ​പ്പോ​ർ​ട്ട് ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം മ​തി​യാ​കും.

സ്മാ​ർ​ട്ട്ഫോ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്കും സാ​ധാ​ര​ണ ഫീ​ച്ച​ർ ഫോ​ണു​ക​ളി​ൽ ജി​എ​സ്എം നെ​റ്റ്‌​വ​ർ​ക്ക് വ​ഴി *99# യു​എ​സ്എ​സ്‌ഡി സേ​വ​നം ഉ​പ​യോ​ഗി​ക്കാം. 13 ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​സേ​വ​ന​ത്തി​ലൂ​ടെ പ​ര​മാ​വ​ധി 5,000 രൂ​പ വ​രെ അ​യ​ക്കാം.

യു​പി​ഐ 123പേ ​ഫീ​ച്ച​ർ ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഐ​വി​ആ​ർ വോ​യ്‌​സ് കോ​ൾ വ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​നം. 12 ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ്ര​തി​ദി​നം 1,00,000 രൂ​പ വ​രെ​യും ഒ​റ്റ​ത്ത​വ​ണ 5,000 രൂ​പ വ​രെ​യും കൈ​മാ​റാം.

നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ പേ​യ്‌​മെ‌​ന്‍റ് സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ എ​ൻ​എ​ഫ്സി സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Tags : technology upi payment NFCI upilite

Recent News

Corehub Up