Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upi

ഇ​നി ഓ​ഫ്‌​ലൈ​നാ​യും യു​പി​ഐ പേ​യ്‌​മെ​ന്‍റ്, എ​ൻ​എ​ഫ്‌​സി സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി യു​പി​ഐ

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​തെ ത​ന്നെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ ഫീ​ച്ച​ർ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കാ​ൻ യു​പി​ഐ ഒ​രു​ങ്ങു​ന്നു. റേ​ഞ്ചി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലോ, വി​മാ​ന​ത്തി​ലോ, അ​ണ്ട​ർ​ഗ്രൗ​ണ്ട് ട​ണ​ലു​ക​ളി​ലോ ആ​യി​രി​ക്കു​മ്പോ​ൾ പോ​ലും മ​റ്റൊ​രു ഉ​പ​ക​ര​ണ​ത്തി​ലേ​ക്കോ മ​ർ​ച്ച​ന്‍റി​ന്‍റെ പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ ടെ​ർ​മി​ന​ലി​ലേ​ക്കോ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​തെ പണം കൈ​മാ​റാ​ൻ സാ​ധി​ക്കും.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ബ്ലൂ​ടൂ​ത്തി​നേ​ക്കാ​ൾ വേ​ഗ​ത​യേ​റി​യ​തും സു​ര​ക്ഷി​ത​വു​മാ​യ 'നി​യ​ർ ഫീ​ൽ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ' സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഓ​ഫ്‌ലൈൻ മ​ർ​ച്ച​ന്‍റ് ടെ​ർ​മി​ന​ലു​ക​ളി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക. ഈ ​സം​വി​ധാ​നം വ​ഴി പ​ര​മാ​വ​ധി 2,000 രൂ​പ വ​രെ ഒ​റ്റ​ത്ത​വ​ണ​യാ​യി കൈ​മാ​റാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ദ്യം ഇ​ന്‍റ​ർ‌​നെ​റ്റ് സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ യു​പി​ഐ ലൈ​റ്റ്, എ​ന്ന ഡി​ജി​റ്റ​ൽ വാ​ല​റ്റി​ലേ​ക്ക് പ​ണം ലോ​ഡ് ചെ​യ്യ​ണം. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് ഈ ​വാ​ല​റ്റ് ബാ​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച് യു​പി​ഐ പി​ൻ ടൈ​പ്പ് ചെ​യ്യാ​തെ ത​ന്നെ എ​ൻ​എ​ഫ്സി വ​ഴി ഇ​ട​പാ​ട് ന​ട​ത്താം.

ഇ​തി​നാ​യി യു​പി​ഐ നി​യ​ന്ത്രി​ക്കു​ന്ന നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഉ​പ​ക​ര​ണ നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും.

നി​ല​വി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​തെ പ​ണ​മ​ട​യ്ക്കാ​ൻ *99# എ​ന്ന യു​എ​സ്എ​സ്ഡി കോ​ഡും, യു​പി​ഐ 123പേ ​വോ​യി​സ് കോ​ൾ എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ഇ​വ​യ്ക്ക് ജി​എ​സ്എം സി​ഗ്ന​ലോ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കോ ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ ഉ​ട​ൻ വ​രു​ന്ന എ​ൻ​എ​ഫ്സി ഫീ​ച്ച​റി​ന് യാ​തൊ​രു​വി​ധ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ​യോ സിം ​സി​ഗ്ന​ലി​ന്‍റെ​യോ ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ളു​ടെ ഫോ​ണി​ൽ എ​ൻ​എ​ഫ്സി സ​പ്പോ​ർ​ട്ട് ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം മ​തി​യാ​കും.

സ്മാ​ർ​ട്ട്ഫോ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്കും സാ​ധാ​ര​ണ ഫീ​ച്ച​ർ ഫോ​ണു​ക​ളി​ൽ ജി​എ​സ്എം നെ​റ്റ്‌​വ​ർ​ക്ക് വ​ഴി *99# യു​എ​സ്എ​സ്‌ഡി സേ​വ​നം ഉ​പ​യോ​ഗി​ക്കാം. 13 ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​സേ​വ​ന​ത്തി​ലൂ​ടെ പ​ര​മാ​വ​ധി 5,000 രൂ​പ വ​രെ അ​യ​ക്കാം.

യു​പി​ഐ 123പേ ​ഫീ​ച്ച​ർ ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഐ​വി​ആ​ർ വോ​യ്‌​സ് കോ​ൾ വ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​നം. 12 ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്. പ്ര​തി​ദി​നം 1,00,000 രൂ​പ വ​രെ​യും ഒ​റ്റ​ത്ത​വ​ണ 5,000 രൂ​പ വ​രെ​യും കൈ​മാ​റാം.

നെ​റ്റ്‌​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ പേ​യ്‌​മെ‌​ന്‍റ് സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ എ​ൻ​എ​ഫ്സി സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് വി​ത​ര​ണം നി​ല​ച്ചു

ചാ​​​ത്ത​​​ന്നൂ​​​ർ: യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​ശ്നം മൂ​​​ലം യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ക​​​ട്ടെ നി​​​ര​​​ന്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും വ​​​ള​​​രെ​​​യേ​​​റെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ്. വ​​​ള​​​രെ വേ​​​ഗം ക​​​ണ്ട​​​ക്ട​​​ർ​​​ക്കു ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​നും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. മു​​​ൻ​​​കൂ​​​ർ പ​​​ണ​​​മ​​​ട​​​ച്ച് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​യ്ക്ക് പ​​​ണം കൈ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ട്രാ​​​വ​​​ൽ കാ​​​ർ​​​ഡി​​​നെ​​​തി​​​രെ പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ബാ​​​ഹ്യ സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് ട്രാ​​​വ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച​​​തെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. ബ​​​സു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ടി​​​ക്ക​​​റ്റ് തു​​​ക കൈ​​​വ​​​ശം ക​​​രു​​​താ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ​​​ല​​​വി​​​ധ കാ​​​ര​​​ണ​​​ത്താ​​​ൽ കൃ​​​ത്യ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ത​​​മ്മി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും പ​​​ല​​​രീ​​​തി​​​യി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കി​​​ല്ല. പ​​​ല​​​പ്പോ​​​ഴും യു​​​പി​​​ഐ മു​​​ഖേ​​​ന ബ​​​സ്ചാ​​​ർ​​​ജ് അ​​​ട​​​ച്ചാ​​​ലും ടി​​​ക്ക​​​റ്റ് ഇ​​​ടി​​​എം റി​​​ലീ​​​സ് ചെ​​​യ്യാ​​​റി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ണം ന​​​ഷ്ട​​​മാ​​​കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കാ​​​ൾ ഇ​​​തു യാ​​​ത്ര​​​ക്കാ​​​രും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രും ത​​​മ്മി​​​ലു​​​ള്ള വ​​​ഴ​​​ക്കി​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല മൂ​​​ന്ന് മി​​​നി​​​റ്റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

തി​​​ര​​​ക്കു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ ഇ​​​ത് വ​​​ലി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. യു​​​പി ഐ ​​​ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​മെ​​​ന്ന​​​തി​​​നാ​​​ൽ ടി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ണം കൈ​​​യി​​​ൽ ക​​​രു​​​താ​​​ത്ത​​​വ​​​ർ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​യും വ​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യും കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യും ഓ​​​ഫ് ലൈ​​​ൻ മു​​​ഖേ​​​ന​​​യും യു​​​പി​​​ഐ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ ഇ​​​ടി​​​എ​​​മ്മി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്റ്റു​​​ഡ​​​ന്‍റ് കാ​​​ർ​​​ഡി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ യാ​​​തൊ​​​രു​​​വി​​​ധ വി​​​വ​​​ര​​​ങ്ങ​​​ളോ (ഫോ​​​ട്ടോ, പേ​​​ര്, പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ൾ) എ​​​വി​​​ടെ മു​​​ത​​​ൽ എ​​​വി​​​ടെ വ​​​രെ​​​യാ​​​ണ് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യെ പ​​​റ്റി​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കാ​​​തെ വ​​​രി​​​ക​​​യും ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ പ​​​ക്ക​​​ൽ പ​​​ണ​​​മി​​​ല്ലാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്താ​​​ൽ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം ടി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ​​​യു​​​ള്ള യാ​​​ത്ര കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് തു​​​ക ഇ​​​ല്ലാ​​​ത്ത യാ​​​ത്ര​​​ക്കാ​​​രെ ബ​​​സി​​​ൽ നി​​​ന്നും ഇ​​​റ​​​ക്കി​​​വി​​​ടു​​​ക​​​യോ അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​രെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഏ​​​ല്പി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.

അ​​​ങ്ങ​​​നെ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ട​​​ക്ട​​​ർ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​കും എ​​​ന്നാ​​​ത​​​ണ് സ്ഥി​​​തി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ട്രേ​​​ഡ് യൂ​​​ണി​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ടി​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ഷാ​​​ദ് സി​​​എം​​​ഡി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്കി.

Business

റിക്കാർഡ് കുറിച്ച് യുപിഐ

ന്യൂഡൽഹി: ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ന​ട്ടെ​ല്ലാ​യ യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ), ഒ​ക്ടോ​ബ​റി​ൽ പു​തി​യ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല ഇ​ട​പാ​ടു​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട്് വീ​ണ്ടും സ്വ​ന്തം റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു. യു​പി​ഐ നി​ല​വി​ൽ വ​ന്ന ഏ​പ്രി​ൽ 2016ന് ​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും മി​ക​ച്ച ക​ണ​ക്കു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​ക്ടോ​ബ​റി​ൽ യു​പി​ഐ​യി​ലൂ​ടെ ന​ട​ന്ന​ത് റി​ക്കാ​ർ​ഡ് ഇ​ടാ​പാ​ടു​ക​ളാ​ണ്. 2,070 കോ​ടി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 27.28 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. രാ​ജ്യ​ത്ത് ഉ​ത്സ​വ സീ​സ​ണി​നൊ​പ്പം ജി​എ​സ്ടി ഇ​ള​വും വ​ന്ന​തോ​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


2025 സെ​പ്റ്റം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 1963 കോ​ടി ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് ഒ​ക്ടോ​ബ​റി​ൽ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. മു​ൻ​മാ​സം 24.90 ല​ക്ഷം കോ​ടി രൂ​പ​യുടെ കൈ​മാ​റ്റം ന​ട​ന്നു. ഓ​ഗ​സ്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 2,000 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. ഈ ​ക​ണ​ക്കും ഒ​ക്‌ടോ​ബ​റി​ൽ മ​റി​ക​ട​ന്നു. മേ​യി​ൽ ന​ട​ന്ന 25.14 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളു​ടെ റി​ക്കാ​ർ​ഡും തി​രു​ത്തി.

വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 25 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ മൂ​ല്യം 16 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഒ​ക്ടോ​ബ​ർ 18ന് ​ആ​ദ്യ​മാ​യി ഒ​രു ദി​വ​സം 754.37 കോ​ടി​യി​ല​ധി​കം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി യു​പി​ഐ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. യു​പി​ഐ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ഒ​റ്റ ദി​വ​സ​ത്തെ ഇ​ട​പാ​ടാ​ണി​ത്. ഒ​ക്ടോ​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 66.8 കോ​ടി​യാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്. പ്ര​തി​ദി​ന ഇ​ട​പാ​ട് തു​ക 87,993 കോ​ടി രൂ​പ​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ശ​രാ​ശ​രി പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ൾ 65.4 കോ​ടി​യും ഇ​ട​പാ​ട് തു​ക 82,991 കോ​ടി രൂ​പ​യു​മാ​യി​രു​ന്നെ​ന്ന് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്.


മ​റ്റ് ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്ലാ​റ്റ്ഫോ​മു​ക​ൾ


എ​ൻ​പി​സി​ഐ പി​ന്തു​ണ​യു​ള്ള മ​റ്റ് പ്േ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും ഒ​ക്ടോ​ബ​റി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. അ​തി​വേ​ഗ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഐ​എം​പി​എ​സി​ലും (ഇ​മ്മീ​ഡി​യ​റ്റ് പേ​മെ​ന്‍റ് സ​ർ​വീ​സ്) വ​ർ​ധ​ന​യു​ണ്ട്. സെ​പ്റ്റം​ബ​റി​നേ​ക്കാ​ൾ മൂ​ന്ന് ശ​ത​മാ​നം വ​ർ​ധി​ച്ച് 40.4 കോ​ടി ഐ​എം​പി​എ​സ് ഇ​ട​പാ​ടു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ 39.4 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

എ​ന്നാ​ൽ, ഓ​ഗ​സ്റ്റി​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നു. 47.7 കോ​ടി​യാ​ണ് ഇ​ട​പാ​ടു​ക​ൾ. മൊ​ത്തം മൂ​ല്യം എ​ട്ട് ശ​ത​മാ​നം ഉ​യ​ർ​ന്ന് 6.42 ട്രി​ല്യ​ണ്‍ രൂ​പ​യാ​യി. സെ​പ്റ്റം​ബ​റി​ൽ 5.98 കോ​ടി രൂ​പ​യു​ടെ കൈ​മാ​റ്റം ന​ട​ത്തി. ഒ​ക്ടോ​ബ​റി​ലെ ഫാ​സ്റ്റാ​ഗ് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. തൊ​ട്ടു​മു​ൻ മാ​സ​ത്തേ​ക്കാ​ൾ എ​ട്ട് ശ​ത​മാ​നം വ​ർ​ധി​ച്ച് 36.1 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് ഫാ​സ്റ്റാ​ഗി​ൽ ന​ട​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ 6661 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​ത്തെ​ക്കാ​ൾ നാ​ലു ശ​ത​മാ​നം ഉ​യ​ർ​ന്ന് ഒ​ക്ടോ​ബ​റി​ൽ 6,686 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി. പ്ര​തി​ദി​നം 216 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഫാ​സ്റ്റാ​ഗി​ൽ ന​ട​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
ആ​ധാ​ർ അ​ധി​ഷ്ഠി​ത പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലെ (ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സി​സ്റ്റം) ക​ണ​ക്കു​ക​ളി​ലും വ​ർ​ധ​ന​യു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ 10.6 കോ​ടി​യാ​യി​രു​ന്ന എ​ഇ​പി​എ​സ് ഇ​ട​പാ​ടു​ക​ൾ ഒ​ക്ടോ​ബ​റി​ൽ 6 ശ​ത​മാ​നം വ​ർ​ധി​ച്ച് 11.2 കോ​ടി​യി​ലെ​ത്തി. ഏ​താ​ണ്ട് 30,509 കോ​ടി രൂ​പ കൈ​മാ​റ്റം ചെ​യ്ത​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. പ്ര​തി​ദി​നം 984 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​രൂ​പ​ത്തി​ൽ ന​ട​ന്ന​ത്.

Business

ഡിജിറ്റൽ പേമെന്‍റുകളിൽ വൻ വർധന

മുംബൈ: ഇ​​ന്ത്യ​​യി​​ലെ പേ​​മെ​​ന്‍റ് വ്യ​​വ​​സ്ഥ സ​​മീ​​പ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ വ​​ള​​ർ​​ച്ച​​യ്ക്ക് സാ​​ക്ഷ്യം വ​​ഹി​​ച്ചു. എ​​ണ്ണ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ പേ​​യ്മെ​​ന്‍റ് ഇ​​ട​​പാ​​ടു​​ക​​ൾ 2019 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ലെ 3248 കോ​​ടി​​യി​​ൽ​​നി​​ന്ന് 2024 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 20,849 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഈ ​​കാ​​ല​​യ​​ള​​വി​​ൽ 1775 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 2830 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യ​​താ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പേ​​മെ​​ന്‍റ് സി​​സ്റ്റം​​സ് റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.


2019ൽ ​​മൊ​​ത്തം പേ​​മെ​​ന്‍റ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 96.7 ശ​​ത​​മാ​​ന​​വും മൂ​​ല്യ​​ത്തി​​ൽ 95.5 ശ​​ത​​മാ​​ന​​വും ഡി​​ജി​​റ്റൽ പേ​​മെ​​ന്‍റു​​ക​​ളാ​​യി​​രു​​ന്നു. 2024ൽ ​​ഈ ക​​ണ​​ക്കു​​ക​​ൾ എ​​ണ്ണ​​ത്തി​​ൽ 99.7 ശ​​ത​​മാ​​ന​​മായും മൂ​​ല്യ​​ത്തി​​ൽ 97.5 ശ​​ത​​മാ​​ന​​മാ​​യും ഉ​​യ​​ർ​​ന്നു. ഈ വളർച്ച 2025ലും തുടർന്നു.


2025 ലെ ​​ആ​​ദ്യ ആ​​റ് മാ​​സ​​ങ്ങ​​ളി​​ലെ മൊ​​ത്തം പേ​​മെ​​ന്‍റ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ 99.8 ശ​​ത​​മാ​​നം ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റു​​ക​​ളാ​​ണ്. റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) പു​​റ​​ത്തു​​വി​​ട്ട ഡാ​​റ്റ പ്ര​​കാ​​രം, ഈ ​​കാ​​ല​​യ​​ള​​വി​​ലെ മൊ​​ത്തം പേ​​യ്മെ​​ന്‍റ് ഇ​​ട​​പാ​​ട് മൂ​​ല്യ​​ത്തി​​ന്‍റെ 97.7% ഡി​​ജി​​റ്റ​​ൽ പേ​മെ​​ന്‍റു​​ക​​ളാ​​ണ്. 2025 ജൂ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ​​യു​​ള്ള ആ​​റു മാ​​സ​​ത്തെ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 12,549 കോ​​ടി​​യാ​​യി​​രു​​ന്നു. ഈ ​​കാ​​ല​​യ​​ള​​വി​​ൽ മൊ​​ത്തം പേ​​യ്മെ​​ന്‍റു​​ക​​ൾ 1,572 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടേ​​തും. അ​​തി​​ൽ ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള​​ത് 1536 കോ​​ടി ല​​ക്ഷം കോ​​ടി​​യും.

യുപിഐയും ആർടിജിഎസും

2025ലെ ​​ആ​​ദ്യ ആ​​റു മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 85 ശ​​ത​​മാ​​നം വി​​ഹി​​തം യു​​പി​​ഐ​​ക്കാ​​യി​​രു​​ന്നു. അ​​തേ സ​​മ​​യം മൂ​​ല്യ​​ത്തി​​ൽ ഒ​​ന്പ​​ത് ശ​​ത​​മാ​​നം മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. എ​​ണ്ണ​​ത്തി​​ൽ 10,637 കോ​​ടി​​യും മൂ​​ല്യ​​ത്തി​​ൽ 143.3 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ളു​​മാ​​ണ് ന​​ട​​ന്ന​​ത്.


റി​​യ​​ൽ ടൈം ​​ഗ്രോ​​സ് സെ​​റ്റി​​ൽ​​മെ​​ന്‍റ് (ആ​​ർ​​ടി​​ജി​​എ​​സ്) സം​​വി​​ധാ​​നം മൂ​​ല്യ​​ത്തി​​ൽ 69 ശ​​ത​​മാ​​നം വി​​ഹി​​ത​​ത്തോ​​ടെ ഏ​​റ്റ​​വും വ​​ലി​​യ പ​​ങ്ക് രേ​​ഖ​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഇ​​തി​​ന് 0.1 ശ​​ത​​മാ​​ന​​മെ​​ന്ന ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ഹി​​ത​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ആ​​ർ​​ടി​​ജി​​എ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 16.1 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ളി​​ൽ കൈ​​മാ​​റി​​യ​​ത് 1079.2 ല​​ക്ഷം കോ​​ടി രൂ​​പ​​യും. യു​​പി​​ഐ ചെ​​റി​​യ ഇ​​ട​​പാ​​ടു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്പോ​​ൾ, ആ​​ർ​​ടി​​ജി​​എ​​സിന്‍റെ കു​​റ​​ഞ്ഞ പ​​രി​​ധി ര​​ണ്ടു ല​​ക്ഷം രൂ​​പ​​വ​​രെ​​യു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളാണ്.


ആ​​ർ​​ബി​​ഐ​​യു​​ടെ റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച് ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ത്തി​​ൽ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 38 മ​​ട​​ങ്ങും മൂ​​ല്യ​​ത്തി​​ൽ മൂ​​ന്നു മ​​ട​​ങ്ങ​​ല​​ധി​​ക​​വും വ​​ർ​​ധ​​ന​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.


2025ലെ ​​ആ​​ദ്യ ആ​​റു മാ​​സം എ​​ൻ​​ഇ​​എ​​ഫ്ടി 490.5 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ളി​​ൽ 237 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ കൈ​​മാ​​റ്റ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ്, പ്രീ​​പെ​​യ്ഡ് പേ​​യ്മെ​​ന്‍റ് ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് (പി​​പി​​ഐ), നാ​​ഷ​​ണ​​ൽ ഓ​​ട്ടേ​​ാമേ​​റ്റ​​ഡ് ക്ലി​​യ​​റിം​​ഗ് ഹൗ​​സ് (എ​​ൻ​​എ​​സി​​എ​​ച്ച്), ഇ​​മ്മീ​​ഡി​​യ​​റ്റ് പേ​​യ്മെ​​ന്‍റ് സ​​ർ​​വീ​​സ് (ഐ​​എം​​പി​​എ​​സ്) ഇ​​ട​​പാ​​ടു​​ക​​ളി​​ലും വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. എ​​ന്നാ​​ൽ 2019 മു​​ത​​ൽ ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ളു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളി​​ൽ താ​​ഴ്ച​​യാ​​ണു​​ണ്ടാ​​യ​​ത്.

Business

യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ അ​​ധി​​ക​​ കാ​​ലം സൗ​​ജ​​ന്യ​​മാ​​കി​​ല്ലെ​​ന്ന് ആ​​ർ​​ബി​​ഐ ഗ​​വ​​ർ​​ണ​​ർ

ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​ഐ (യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ്) ഇ​​ട​​പാ​​ടു​​ക​​ൾ അ​​ധി​​ക കാ​​ലം സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രാ​​നാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന ന​​ൽ​​കി റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര.


യു​​പി​​ഐ സം​​വി​​ധാ​​നം ഭാവി യിൽ സാ​​ന്പ​​ത്തി​​ക​​മാ​​യി സു​​സ്ഥി​​ര​​മാ​​ക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നി​​ല​​വി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ നി​​ന്ന് യാ​​തൊ​​രു ഫീ​​സും ഈ​​ടാ​​ക്കാ​​തെ​​യാ​​ണ് യു​​പി​​ഐ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തി​​നാ​​യി ബാ​​ങ്കു​​ക​​ൾ​​ക്കും മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും റി​​സ​​ർ​​വ് ബാ​​ങ്ക് സ​​ബ്സി​​ഡി ന​​ൽ​​കു​​ന്നു​​ണ്ട്. ഈ ​​ചെ​​ല​​വ് ക​​ണ്ടെ​​ത്തേ​​ണ്ടി വ​​രുമെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സ്ഥി​ര​ത​യോ​ടെ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ആ​രെ​ങ്കി​ലും ചെ​ല​വ് വ​ഹി​ക്കേ​ണ്ടി​വ​രും. സൗ​ജ​ന്യ യു​പി​ഐ വി​നി​മ​യം എ​ല്ലാ​ക്കാ​ല​ത്തേ​ക്കും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഏ​തെ​ങ്കി​ലും ഒ​രു സേ​വ​നം എ​ല്ലാ​ക്കാ​ല​ത്തും കാ​ര്യ​ക്ഷ​മ​മാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന് ചെ​ല​വ് വ​ഹി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ ഉ​പ​യോ​ക്താ​വ് ചാ​ർ​ജ് ന​ൽ​ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നി​​ല​​വി​​ലു​​ള്ള സീ​​റോ മ​​ർ​​ച്ച​​ന്‍റ് ഡി​​സ്കൗ​​ണ്ട് റേ​​റ്റ് ന​​യം തു​​ട​​ര​​ണ​​മോ എ​​ന്ന തീ​​രു​​മാ​​നം ആ​​ത്യ​​ന്തി​​ക​​മാ​​യി സ​​ർ​​ക്കാ​​രിന്‍റേതാ​​ണെ​​ന്നും മ​​ൽ​​ഹോ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up